Question ? +91-85470 44220
Home

Timeline

RESOURCES

photography timeline

Timeline of the history of Photography from ancient times to the present

The photograph has been a thing of great value since its invention and Photography timeline is demonstration of this great journey.

PHOTOGRAPHY TIMELINE

Lytro-first-pocket-sized-consumer-light-field-cam-13.png

2011

Lytro released the first pocket-sized consumer light-field cam, equipped for refocusing pictures in the wake of being taken. Lytro sale two versions in 8GB and 16 GB on 2011 October 19. Lytro Company started in 2006

ലൈട്രോ ആദ്യത്തെ പോക്കറ്റ് സൈസ് ഉള്ള കണ്സ്യുമർ ലൈറ്റ്-ഫീൽഡ് ക്യാമറ പുറത്തിറക്കി. ഇത് ചിത്രങ്ങളെ റീഫോക്കസ് ചെയ്യാൻ സഹായിക്കുന്നു. 8GB , 16GB എന്നിവയുള്ള 2 വെർഷനുകൾ 2011 ഒക്ടോബർ 19 ന് വിൽപ്പന ആരംഭിച്ചു. 2006 ലാണ് ലൈട്രോ കമ്പനി തുടങ്ങിയത്

Kodachrome-multi-layered-color-reversal-film-73.jpg

2009

Eastman Kodak Company reports the discontinuance of Kodachrome film in June 22, 2009. Kodachrome film is the world first economically successful colour film. Kodachrome Processing stops at December 2010

കൊഡാക്രോം ഫിലിമിന്റെ നിർമ്മാണം നിർത്തലാക്കിയതായി ഈസ്റ്റ്മാൻ കൊഡാക് കമ്പനി അറിയിച്ചു. ലോകത്തെ ആദ്യത്തെ വാണിജ്യപരമായി വിജയിച്ച കളർ ഫിലിം ആയിരുന്നു ഇത്. ഡിസംബർ 2010 ൽ കൊഡാക്രോം നിർമ്മാണം അവസാനിച്ചു.

First-111-megapixel-CCD-sensor-introduced-Dalsa-17.png

2006

111 megapixel CCD sensor is introduced by Dalsa. They introduce the world first highest resolution image sensor.

ഡാൽസ 111 മെഗാപിക്സെൽ ഉള്ള CCD സെൻസർ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ എറ്റവും കൂടുതൽ റിസൊലുഷൻ ഉള്ള ഇമേജ് സെൻസർ ആയിരുന്നു അത്.

agfaphoto-830s-sensor-digital-camera-80.jpg

2005

Agfa-Gevaert sold its consumer imaging business on November 2 2004 to a group of investors. That period onwards customer imaging business has been worked through a group of organizations under the name of Agfaphoto. Agfaphoto documents for insolvency. Generation of Agfa brand shopper film closes.

അഗ്ഫ ഗെവർട്ട് അവരുടെ കണ്സ്യുമെർ ഇമേജിംഗ് ബിസിനസ്, ഒരു കൂട്ടം നിക്ഷേപകർക്ക് 2004 നവംബർ 2 ന് വിറ്റു. അതിനു ശേഷം ഈ ബിസിനസ് അഗ്ഫഫോട്ടോ എന്ന നാമത്തിലുള്ള ഒരു കൂട്ടം സംഘടനകൾ ആണ് നടത്തിയിരുന്നത്. അഗ്ഫഫോട്ടോ നിര്ദ്ധനത്വം നേരിടുകയും, അഗ്ഫ ബ്രാൻഡ് കണ്സ്യുമർ ഫിലിമുകളുടെ നിർമ്മാണം അവസാനിക്കുകയും ചെയ്തു.

N-Digital- first-SLR-digital-camera-CCD-34.png

2002

The N Digital the first SLR digital camera with a CCD was introduced by Contax in Japan. This Camera was launched on late 2000 and unfortunately it started selling in 2002.

ജപ്പാനിലുള്ള 'കൊണ്ടാക്സ്' CCDയോട് കൂടിയ ആദ്യത്തെ SLR ഡിജിറ്റൽ ക്യാമറ ആയ 'എൻ ഡിജിറ്റൽ' പുറത്തിറക്കി. 2000 ത്തിന്റെ അവസാനത്തോടു കൂടി ഇത് അവതരിപ്പിച്ചു എങ്കിലും 2002 ൽ മാത്രമാണ് ഇതിന്റെ വിൽപ്പന ആരംഭിച്ചത്.

polaroid-17.jpg

2001

Polaroid goes bankrupt.

പോളറോയ്ഡിന് നിര്ദ്ധനത്വം ആയി.

EOS- D30-Canon -first-digital-SLR-3.1-mega-pixel-41.png

2000

EOS D30, Canon introduced the first digital SLR with 3.1 mega pixel for consumer market which is having a CMOS sensor on May 17 2000. EOS D30 is canon first “Home grown” digital SLR

കാനോണ് 3.1 മെഗാപിക്സെൽ ഉള്ള ആദ്യത്തെ ഡിജിറ്റൽ SLR ക്യാമറ ആയ EOS D30 അവതരിപ്പിച്ചു. 2000, മെയ് 17 നാണ് ഇറക്കിയ ഇതിൽ ഒരു CMOS സെൻസർ ഉണ്ട്. ഇതാണ് കാനോണിന്റെ ആദ്യത്തെ "ഹോം ഗ്രോണ്" ഡിജിറ്റൽ SLR.

first-camera-phone-Japan-56.png

2000

J-Phone first camera-phone in Japan is introduced by Sharp on November 2000. It has a resolution of 0.11 mega pixel and 256 color displays.

നവംബർ 2000 ത്തിൽ ജപ്പാനിലെ ഷാർപ് എന്ന കമ്പനി ആദ്യത്തെ ക്യാമറ ഫോണ് ആയ ജെ-ഫോണ് അവതരിപ്പിച്ചു. 0.11 മെഗപിക്സെൽ റിസോലുഷൻ ഉണ്ടായിരുന്ന ഈ ഫോണിനു 256 കളർ ഡിസ്പ്ലേ ഉണ്ട്.

first-consumer-megapixel-cameras-25.jpg

1998

The first consumer megapixel cameras were introduced.

ആദ്യത്തെ കണ്സ്യുമർ മെഗാപിക്സെൽ ക്യാമറ അവതരിപ്പിച്ചു.

Advanced-Photo-System-Eastman-Kodak-86.png

1996

Advanced Photo System is introduced by Eastman Kodak in the brand name of Advantix , FujiFilm under Nexia, Agfaphoto under Futura, and Konica under Centuria. The filim is 24 mm wide with 3 image format named High Definition, Classic, and Panoramic.

അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം (APS) അവതരിപ്പിച്ചു. വളരെ നേർത്ത മിശ്രിതവും മഗ്നെറ്റിക് ഡാറ്റാ സ്ട്രിപ്പും ഉള്ള ഒരു ബേസിൽ 24mm വിസ്താരമുള്ള ഫിലിം താങ്ങുന്ന ഒരു കാസെറ്റ് ഇതിൽ ഉപയോഗിക്കുന്നു.

1994-photography-history-india-22.jpg

1994

The first optical-stabilized lens introduced by Nikon.

നിക്കോണ് ആദ്യത്തെ ഒപ്ടിക്കൽ സ്റ്റെബിലൈസ്ഡ് ലെൻസ് അവതരിപ്പിച്ചു.

Adobe-Photoshop-first-introduced-64.png

1993

Adobe Photoshop is become available for MS-Windows computers.

അഡോബി ഫോട്ടോഷോപ്പ് , MS വിൻഡോസ് കമ്പ്യൂട്ടറുകൾക്ക് ലഭ്യമായി.

Microsoft-released-windows-79.png

1990

Microsoft released windows 3.1. This was a 16 bit operating system. And this Operating system is mainly used in personal computers.

മൈക്രോസോഫ്ട് വിൻഡോസ് 3.1 റിലീസ് ചെയ്തു. ഇതൊരു 16 ബിറ്റ് ഒപേറേറ്റിങ്ങ് സിസ്റ്റം ആയിരുന്നു. പേർസണൽ കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

Apple-Macintosh-computers-12.png

1990

Apple Macintosh computers introduced the first Adobe Photoshop 1.0 image manipulation program. Adobe Photoshop is a raster illustrations editor created and distributed by Adobe Systems for Windows and OS X.

ആപ്പിൾ മക്കിന്റൊഷ് കമ്പ്യൂട്ടർസ് ചിത്രങ്ങൾ എഡിറ്റ് ചെയ്യുവാൻ സഹായിക്കുന്ന ആദ്യത്തെ ഫോട്ടോഷോപ്പ് 1.0 പ്രോഗ്രാം വികസിപ്പിച്ചു. അഡോബി ഫോട്ടോഷോപ്പ് എന്നത് വിന്ഡോസിനും OS X നും ഉപയോഗിക്കുന്നതിനായി അഡോബി നിർമ്മിച്ച ഒരു റാസ്റ്റർ ഇല്ലസ്ട്രേഷൻ എഡിറ്റർ ആണ്.

world-first-megapixel-sensor-invented-31.jpg

1986

The world's first megapixel sensor invented by Kodak scientists. This sensor is equipped for recording 1.4 million pixels that could create a 5x7-inch advanced photograph quality print.

കൊഡാക് ശാസ്ത്രജ്ഞർ ലോകത്തെ ആദ്യ മെഗാപിക്സെൽ സെൻസർ കണ്ടെത്തി. മികച്ച നിലവാരമുള്ള ഒരു 5X7 ഇഞ്ച് ഡിജിറ്റൽ ചിത്രത്തിൻറെ പ്രിന്റ് ഉണ്ടാക്കുന്നതിനു കഴിയുന്ന തരത്തിൽ 1.4 ദശലക്ഷത്തോളം പിക്സെലുകളെ റെക്കോർഡ് ചെയ്യാൻ ഈ സെൻസറുകൾക്ക് കഴിഞ്ഞിരുന്നു.

Canon-introduced- AE-1-first 35mm camera-95.png

1976

Canon introduced the AE-1 the first 35mm camera with built in microprocessor. It utilizes an electronically controlled, electromagnet horizontal cloth focal plane shutter, with a pace scope of 2 to 1/1000 second. The cam body is 87 mm tall, 141 mm wide, and 48 mm profound; it weighs 590 g. Most are dark with chrome trim, yet some are all dark.

കാനോണ് അകമേ നിർമ്മിതമായ മൈക്രോപ്രോസെസ്സറോട് കൂടിയ ആദ്യത്തെ 35mm ക്യാമറ ആയ AE 1 അവതരിപ്പിച്ചു. ഇതിൽ ഇലെക്ട്രോണിക്കലി നിയന്ത്രിതവും 2 മുതൽ 1/1000 സെക്കന്റ് വരെ പെയ്സ് സ്കൊപ്പോട് കൂടിയ ഒരു ഇലെക്ട്രോ മാഗ്നെറ്റ് ഹോറിസോണ്ട്ടൽ ക്ലോത് ഫോക്കൽ പ്ലെയിൻ ഷട്ടർ ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ക്യാമറ ബോഡിക്ക് 87mm നീളവും, 141mm വീതിയും 48mm ഡെപ്തും ഉണ്ട്. ഇതിന്റെ ഭാരം 590 ഗ്രാം ആണ്. മിക്കതും ക്രോം ട്രിം ഉപയോഗിച്ച് ഇരുണ്ടതാണെങ്കിലും ചിലത് മൊത്തം കറുപ്പാണ്.

Bayer-Filter-sensor-Kodak-scientist-56.jpg

1975

Bryce Bayer was an American scientist and he invented the Bayer filter mosaic pattern for CCD color image sensors. This is used in most of the digital cameras.

ബ്രൈസ് ബെയർ ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ്. അദ്ദേഹം CCD കളർ ഇമേജ് സെൻസറുകൾക്കായി ബെയർ ഫിൽറ്റർ മൊസൈക് മാതൃക കണ്ടെത്തി. ഇത് മിക്ക ഡിജിറ്റൽ ക്യാമറകളിലും ഉപയോഗിക്കുന്നു.

first-large-image-forming-CCD-chip-83.png

1973

The first large image forming CCD chip is released by Fairchild Semiconductor . Fairchild Semiconductor International, Inc. is an American semiconductor organization situated in San Jose, California. Established in 1957 as a division of Fairchild Camera and Instrument.

വലിയ ചിത്രങ്ങൾ ഉണ്ടാക്കുന്ന ആദ്യത്തെ CCD ചിപ്പ് 'ഫെയർചൈൽഡ് സെമികണ്ടക്ടർ' അവതരിപ്പിച്ചു. ഫെയർചൈൽഡ് സെമികണ്ടക്ടർ ഇന്റർനാഷണൽ എന്നത് 1957 ൽ "ഫെയർചൈൽഡ് ക്യാമറ ആൻഡ് ഇൻസ്ട്രമെന്റ്"ന്റെ ഒരു വിഭാഗമായി സാൻജോസ് കാലിഫോർണിയയിൽ ആരംഭിച്ചൊരു അമേരിക്കൻ സെമികണ്ടക്ടർ സംഘടനയാണ്.

Spotmatic-was-presented-Asahi-53.png

1964

The Spotmatic was presented by Asahi in 1964 and was the first camera that offers Through-the-Lens light metering. The cam was totally mechanical separated from the light meter, which was fueled by a 1.35 volt Px400 mercury cell.

1964 ൽ അസാഹി സ്പോട്ട്മാറ്റിക് അവതരിപ്പിച്ചു. ത്രൂ-ദി-ലെൻസ് ലൈറ്റ് മീറ്ററിംഗ് അനുവദിച്ച ആദ്യത്തെ ക്യാമറ ആയിരുന്നു ഇത്. ക്യാമറ മുഴുവൻ ലൈറ്റ് മീറ്ററിൽ നിന്നും യാന്ത്രികമായി വേർപ്പെടുത്തി വച്ചിരിക്കുന്ന ഇതിൽ ഒരു 1.35 വോൾട്ട് PX 400 മെർക്കുറി സെൽ ആണ് ഉപയോഗിച്ചിരുന്നത്.

First-instant-picture-76.png

1963

Dr. Edwin Land Polaroid Corporation's examination group created the first moment color picture material.

ഡോ. എഡ്വിൻ ലാൻഡിന്റെ പോളറോയ്ഡ് കോർപറേഷൻ റിസെർച്ച് ടീം ആദ്യത്തെ ഇൻസ്റ്റന്റ് കളർ പിക്ചർ മെറ്റീരിയൽ നിർമ്മിച്ചു.

Nikon-F-27.png

1959

Nikon F introduced. The Nikon F was tremendously fruitful and demonstrated the predominance of the SLR and of the Japanese camera producers. It was the first SLR framework to be embraced and utilized genuinely by the photographers, particularly by those photographers covering the Vietnam War.

ആദ്യത്തെ യഥാർത്ഥ SLR സിസ്റ്റം ക്യാമറ ആയ നിക്കോണ് എഫ് അവതരിപ്പിച്ചു. 'എഫ് സീരീസ്' പിന്നീട് SLR ഫോട്ടോഗ്രഫിയുടെ മാനദണ്ഡമായി ഇന്ന് വരെയും നിലനിൽക്കുന്നു.

first-fully-automatic-camera-AGFA-84.png

1959

The first fully automatic camera is introduced by AGFA, the Optima. The first Optima is initially produced with programmed exposure, acquired by a selenium-meter driven mechanical framework.

AGFA ആദ്യത്തെ മുഴുവൻ ഓട്ടോമാറ്റിക് ക്യാമറ ആയ 'ഒപ്റ്റിമ' അവതരിപ്പിച്ചു. ഒരു സെലെനിയം മീറ്റർ ഉപയോഗപ്പെടുത്തിയുള്ള മെക്കാനിക്കൽ ഫ്രെയിംവർക്ക് വച്ച് പദ്ധതീകരിച്ച എക്സ്പൊഷർ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

First-Asahi-Pentax-SLR-10.png

1957

First Asahi Pentax SLR introduced. In 1957, the Asahi Optical Company later known as Pentax, presented the Pentax, a 35 mm Single-lens reflex cam (SLR) cam which was so generally welcomed that it affected the configuration of 35 mm SLRS worldwide for a considerable length of time to come.

ആദ്യത്തെ അസാഹി പെന്റാക്സ് SLR അവതരിപ്പിച്ചു. 1957 ൽ അസാഹി ഒപ്ടിക്കൽ കമ്പനി (പിന്നീട് പെന്റാക്സ് എന്നറിയപ്പെട്ടു) 35mm സിംഗിൾ-ലെൻസ് റിഫ്ലെക്സ് ക്യാമറ ആയ 'പെന്റാക്സ്' അവതരിപ്പിച്ചു. ഇത് നന്നായി അംഗീകരിക്കപ്പെട്ടു, എന്തെന്നാൽ അത് 35mm SLR കോണ്ഫിഗുറെഷനെ അത് നന്നായി വളരെ അധികം നാളുകൾ ബാധിച്ചു.

Leica-M-95.png

1954

In 1954 Leica M is introduced. Leica presented the first M series cam, the M3, the first Leica rangefinder body with a bayonet interchangeable lens mount, it was the start of a fabulous arrangement of cams and lenses

1954 ൽ ലേയ്ക എം അവതരിപ്പിച്ചു. ലേയ്ക അവരുടെ ആദ്യത്തെ 'എം' സീരീസ് ക്യാമറ ആയ എം3 അവതരിപ്പിച്ചു. ബയോനെറ്റ് ഇന്റർ ചേഞ്ചിയബിൾ ലെൻസ് മൌണ്ട്ടോട് കൂടിയ ആദ്യത്തെ ലേയ്ക റേഞ്ച്ഫൈൻഡർ ആണിത്. വിസ്മയകരമായ ക്യാമറകളുടെയും ലെൻസുകളുടെയും നിരയുടെ ഒരു തുടക്കമായിരുന്നു ഇത്.

Contax-S-camera-35.png

1949

The Contax S is a 35mm SLR cam presented by the East German VEB Zeiss Ikon in 1949. Plans for such a cam had absolutely existed at Zeiss Ikon since the late 1930s, and the improvement of an eyelevel viewfinder utilizing a pentaprism would soon turn into a key component of the task.

ഈസ്റ്റ് ജർമൻ VEB സെയ്സ് ഐകണ് 1949 ൽ കോണ്ട്ടാക്സ് എസ് (Contax S) എന്ന 35mm SLR ക്യാമറ അവതരിപ്പിച്ചു. 1930 ന്റെ അവസാനം മുതൽ തന്നെ സെയ്സ് ഐകണിൽ ഇത്തരമൊരു ക്യാമറയെക്കുറിച്ച് പദ്ധതികൾ ആലോചിച്ചു തുടങ്ങിയിരുന്നു. ഇതിൽ പെന്റാപ്രിസം ഉപയോഗിച്ചുള്ള ഐ-ലെവൽ-വ്യൂഫൈൻഡർ ഉണ്ടായിരുന്നു.

Hasseldlad-Camera-62.png

1948

The Hasselblad camera is introduced. Victor Hasselblad AB is a Swedish producer of medium format cams and photographic supplies situated in Gothenburg, Sweden. The organization is best known for the medium-form cams it has delivered since World War II.

ഹസ്സേൽബ്ലാഡ് ക്യാമറ അവതരിപ്പിച്ചു. സ്വീഡെനിലുള്ള ഹസ്സേൽബ്ലാഡ് ആദ്യത്തെ മീഡിയം ഫോർമാറ്റ് SLR ക്യാമറകൾ വാണിജ്യപരമായി വിൽപ്പനയ്ക്കെത്തിച്ചു.

edwin-herbert-land-11.jpg

1948

Edwin Herbert Land was an American researcher and inventor, best known as the fellow benefactor of the Polaroid Corporation. In 1948 the first Polaroid instant camera was introduced by Edwin H. Land.

എഡ്വിൻ ഹെർബെർട്ട് ലാൻഡ് ഒരു അമേരിക്കൻ ഗവേഷകാൻ ആയിരുന്നു. 1948ൽ അദ്ദേഹം വിപണിയിൽ ആദ്യത്തെ പോളറോയ്ഡ് ക്യാമറ അവതരിപ്പിച്ചു.

Magnum-most-well-known-photographic-organization-64.jpg

1947

Magnum, ostensibly the most well known photographic organization on the planet, was established in 1947 by Henri Cartier-Bresson, David Seymour and Robert Capa.

ഹെൻറി കാർട്ടീർ ബ്രെസ്സണ്, റോബർട്ട് കാപ, ഡേവിഡ് സെയ്മർ എന്നിവർ ചേർന്ന് 1947 ൽ പ്രശസ്തമായ ഫോട്ടോഗ്രാഫിക് ഏജൻസി ആയ "മാഗ്നം" ആരംഭിച്ചു. ഒരു ലേയ്ക 35mm ക്യാമറയുടെ കഴിവുകളെ അടിസ്ഥാനപ്പെടുത്തി ഒരു ഫോട്ടോജേർണലിസം രീതി രൂപപ്പെടുത്തിയെടുത്തു.

Dr- Edwin-Land-Polaroid-first-moment-color-picture-material-96.jpg

1947

Dr. Edwin Land was an American Scientist and inventor who invented the first "instant" picture process, called Polaroid Land.

അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. എഡ്വിൻ ലാൻഡ് "പോളറോയ്ഡ് ലാൻഡ്" എന്ന ആദ്യത്തെ "ഇൻസ്റ്റന്റ്" പിക്ചർ പ്രക്രിയ കണ്ടെത്തി.

Halography-84.png

1947

Dennis Gabor invents holography. Dennis Gabor created the hypothesis of holography while attempting to enhance the determination of an electron microscope. Gabor, who described his work as "an analysis in good fortune," instituted the term hologram from the Greek words holos, signifying "whole," and gramma, signifying "message."

ഡെന്നിസ് ഗബൊർ ഹോളോഗ്രഫി കണ്ടെത്തി. ഇലെക്ട്രോണ് മൈക്രോസ്കോപ് വികസിപ്പിച്ചെടുക്കുന്നതിനിടയിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരു കണ്ടെത്തൽ ആയിരുന്നു ഇത്. ഇപ്പോഴും ഇതിനെ ഇലെക്ട്രോണ് മൈക്രോസ്കൊപിയിൽ ഉപയോഗിച്ചു വരുകയും അവിടെ ഇതിനെ ഇലെക്ട്രോണ് ഹോളോഗ്രഫി എന്നറിയപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒപ്ടിക്കൽ ഹോളോഗ്രഫിക്ക് 1960ൽ ലേസർ'ന്റെ കണ്ടുപിടിത്തം ഉണ്ടാവുന്നത് വരെ വലിയ പുരോഗതി ഉണ്ടായില്ല. ഹോളോഗ്രാം എന്ന പദം, മുഴുവൻ എന്ന് അർഥം വരുന്ന "ഹോളോ"യിൽ നിന്നും സന്ദേശം എന്ന് അർഥം വരുന്ന "ഗ്രാമ്മ" എന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ്.

Rapatronic-camera-49.png

1947

Harold Edgerton invented the Rapatronic camera for the U.S. government. The Rapatronic camera is a high-speed camera capable of recording a still image with an exposure time as brief as 10 nanoseconds.

ഹാരോൾഡ് എഡ്ഗെർട്ടൻ യൂ.എസ് ഗവണ്മെന്റിനായി റാപട്രോണിക് ക്യാമറ കണ്ടുപ്പിടിച്ചു. റാപട്രോണിക് ക്യാമറ എന്നാൽ 10 നാനോ സെക്കന്റ്സ് പോലെ വളരെ ചുരുങ്ങിയ എക്സ്പൊഷർ സമയത്തിൽ നിശ്ചല ചിത്രങ്ങൾ എടുക്കുവാൻ സാധിക്കുന്ന വളരെ വേഗതയുള്ള ഒരു ക്യാമറ ആണ്.

arrangement-of-color-film-Agfacolor-37.jpg

1936

Agfacolor was the name of an arrangement of color film items made by Agfa of Germany. The primary Agfacolor, presented in 1932, was a film-based rendition of their Agfa-Farbenplatte a "screen plate" item like the French Autochrome.

ജർമ്മനിയിലെ അഗ്ഫായിൽ നിർമ്മിതമായ കളർ ഫിലിം സാധനങ്ങളുടെ നിരയ്ക്ക് കൊടുത്തിരുന്ന നാമമാണ് അഗ്ഫാകളർ. ഇതിൽ ഫിലിമിൽ തന്നെ കളർ ഫൊർമെർസ് അടങ്ങിയിരുന്നു.

First-feature-film-12.png

1935

Becky Sharp, the first feature film made in the full-color, is released. Becky Sharp ( is an American chronicled drama film. This film was directed by Rouben Mamoulian and featuring Miriam Hopkins.

മുഴുവൻ നിറത്തിൽ നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ഫിലിം "ബെക്കി ഷാർപ്" റിലീസ് ചെയ്തു. ഇതൊരു അമേരിക്കൻ കാലാനുസൃതമായ നാടക ചിത്രമാണ്. ഈ ചിത്രം സംവിധാനം ചെയ്തത് രൂബേൻ മാമൌലിയാൻ ആയിരുന്നു

Kodachrome-multi-layered-color-reversal-film-66.jpg

1935

Introduction of Kodachrome multi-layered color reversal film. Kodachrome is a brand name for a non-substantive, color inversion film presented by Eastman Kodak in 1935.It was one of the first effective color materials and was utilized for both cinematography and still photography.

കൊടാക്രോം മൾട്ടി-ലയെർഡ് കളർ റിവേർസൽ ഫിലിം അവതരിപ്പിച്ചു. ആദ്യത്തെ കളർ പോസിറ്റീവ് ട്രാൻസ്പരെൻസി ഫിലിം ആണ്. ഇത് പിന്നീട് ഹോം കളർ ചലച്ചിത്ര ഫിലിമുകളിലെയ്ക്ക് നയിച്ചു. 1990 വരെ പ്രഥമമായ കളർ സ്ലൈഡ് ഫിലിം ആയിരുന്നു ഇത്. 1935 ൽ ഈസ്റ്റ്മാൻ കൊഡാക് ആണ് ഈ അസ്ഥിരമായ നിറവൈപരീത്യം ഉള്ള ഈ ഫിലിം അവതരിപ്പിച്ചത്. ഇത് ഛായാഗ്രഹണത്തിനും നിശ്ചല ചിത്രീകരണത്തിനും ഉപയോഗിച്ചിരുന്ന ഫലപ്രദമായ ഒരു ഘടകം ആണ്.

Kodak-135-film-cartridge-79.png

1934

The 135 film cartridge is presented and it is helpful for still photography. The term 135 (ISO 1007) was presented by Kodak in 1934 as an assignment for the tape for 35 mm film, particularly for still photography. It rapidly developed in notoriety, surpassing 120 films by the late 1960s to turn into the most well known photographic film size.

നിശ്ചല ചിത്രീകരണത്തിൽ 35mm നു സഹായകമാകുന്ന 135 ഫിലിം കാട്രിഡ്ജ് അവതരിപ്പിച്ചു. 1934ൽ ഈ 135 (ISO 1007) എന്ന പേര് നിർദേശിച്ചത് കൊഡാക് ആണ്.

First-full-color-cartoon-67.png

1932

Flower and trees the first full-color cartoon is made by Disney. This film was directed by Burt Gillett. It was the first monetarily released film to be created in the full-color three-strip Technicolor transform after a few years of two-color Technicolor movies.

"ടെക്നികളറിൽ" ആദ്യ മുഴുനീള നിറമുള്ള കാർട്ടൂണ് "ഫ്ലവേർസ് ആൻഡ് ട്രീസ്" ഡിസ്നി നിർമ്മിച്ചു. ബർട്ട് ഗില്ലെറ്റ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇരു നിറമുള്ള ടെക്നികളർ ചലച്ചിത്രങ്ങൾക്ക് ശേഷം ആദ്യമായി 3-സ്ട്രിപ് ടെക്നികളറിൽ രൂപപ്പെടുത്തിയ ചിത്രമാണിത്

The-initial-8mm-amateur-motion-picture-film-54.jpg

1932

The initial 8 mm amateur motion picture film, cams, and projectors are presented by Kodak.

ആദ്യത്തെ 8mm അമേച്ചർ ചലച്ചിത്ര ഫിലിമുകൾ, ക്യാമറകൾ, പ്രോജെക്ടറുകൾ എന്നിവ കൊഡാക് അവതരിപ്പിച്ചു.

Andre-Kertesz-86.png

1925

André Kertész was a Hungarian-born American photographer known for his lyrical, spontaneous pictures of everyday life. In 1925 André Kertész started photographing street life.

ഹന്ഗറിയിൽ ജനിച്ച ആന്ട്രെ കെർട്ടെസ് ഒരു അമേരിക്കൻ ഫോട്ടോഗ്രാഫർ ആയിരുന്നു. അദ്ദേഹം ഹന്ഗറിയിൽ നിന്ന് പാരിസിലേയ്ക്ക് വന്നു തെരുവോരങ്ങളിലെ ജീവിതങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന അദ്ദേഹത്തിന്റെ 11 വർഷം സംരംഭത്തിന് തുടക്കമിട്ടു.

Kodak-presents- 35mm Motion-Picture-Duplicating-Film-41.jpg

1925

Kodak presents its 35 mm Motion Picture Duplicating Film for copy negative. Eastman Kodak Company, regularly known as Kodak, is an American engineering organization concentrated on imaging solutions and administrations for businesses. The organization is headquartered in Rochester, New York, United States and joined in New Jersey. It was established by George Eastman in 1888.

ഡ്യൂപ്ലിക്കേറ്റ് നെഗറ്റീവ് ഉണ്ടാക്കുന്നതിനായി കൊഡാക് 35mm ചലച്ചിത്ര ഡ്യൂപ്ലിക്കേറ്റിങ്ങ് ഉണ്ടാക്കിയെടുത്തു. അതിനു മുൻപ് ചലച്ചിത്ര സ്റ്റുഡിയോകൾ പ്രധാന ക്യാമറയ്ക്കരികിലായി മറ്റൊരു ക്യാമറ വച്ചാണ് ഡ്യൂപ്ലിക്കേറ്റ് നെഗറ്റീവുകൾ ഉണ്ടാക്കിയിരുന്നത്.

Xenon-flash-lamp-32.png

1923

For strobe photography Harold Edgerton invented xenon flash lamp.

ചലനപ്രതീതിയുണ്ടാക്കുന്ന തരത്തിലുള്ള സ്ട്രോബ് ഫോട്ടോഗ്രഫിക്ക് വേണ്ടി ഹാരോൾഡ് എഡ്ഗർട്ടൻ സിനോണ് (xenon) ഫ്ലാഷ് ലാമ്പ് കണ്ടുപ്പിടിച്ചു.

Kodak-35mm-panchromatic-movie-film-74.jpg

1922

Kodak makes 35 mm panchromatic movie film accessible as a general stock.

കൊഡാക് 35mm പാൻക്രോമാറ്റിക് ചലച്ചിത്ര ഫിലിം ഒരു വിപണനാടിസ്ഥാനത്തിൽ ബഹുലമായി സ്റ്റോക്ക് ചെയ്യുവാൻ തുടങ്ങി.

Kodak-16mm-amateur-motion-picture-format-45.jpg

1922

Kodak introduced 16 mm amateur motion picture format.

കൊഡാക് 16mm അമേച്ചർ ചലച്ചിത്ര രീതി ആവിഷ്കരിച്ചു.

Autographic-film-of-Kodak-21.png

1914

Autographic film system was introduced by Kodak. A blending of autographic cams and film that permitted you to for permanently sign, date and title your negatives as you shot them.

'കൊഡാക്' ഓട്ടോഗ്രാഫിക് ഫിലിം അവതരിപ്പിച്ചു. ചിത്രീകരിക്കുമ്പോൾ നെഗറ്റീവിൽ സുസ്ഥിരമായി സൈൻ, തിയതി, തലക്കെട്ട് എന്നിവ രേഖപ്പെടുത്തുവാൻ ഓട്ടോഗ്രാഫിക് ക്യാമറകൾ ഫിലിമുകൾ എന്നിവ അനുവദിച്ചു.

First-dramatic-film-in-color-93.png

1914

The first dramatic film in color i.e., The Word, the Flesh and the Devil is released. It was made utilizing the Kinemacolor process. Kinemacolor was the first effective color film procedure, utilized financially from 1908 to 1914. The Kinemacolor handle inevitably fizzled, because of a few specialized inadequacies and as a consequence of new systems for taping in Color, yet a few films made in this style were fulfilled.

ആദ്യത്തെ നിറമുള്ള ഡ്രമാറ്റിക് ഫീച്ചർ ഫിലിം "ദി വേൾഡ്, ദി ഫ്ലെഷ്, ആൻഡ് ദി ഡെവിൾ" റിലീസ് ആയി. കിനെമകളർ പ്രക്രിയ ഉപയോഗപ്പെടുത്തിയാണ് ഇത് രൂപപ്പെടുത്തിയത്.

photography-of-Leica-92.png

1913

35mm photography introduced by Leica. The accomplishment of 35mm film in turning into a genuine photographic arrangement was in an extensive part obligingness of a not all that expansive German microscope firm, E. Leitz of Wetzlar, the parent organization of Leica.

ലേയ്ക 35mm ഫോട്ടോഗ്രഫി അവതരിപ്പിച്ചു. 'ലേയ്ക I' എന്ന ആദ്യ വാണിജ്യപരമായ ക്യാമറ 1924 വിപണിയിൽ സ്ഥാനം പിടിച്ചു.

1912-photography-history-81.jpg

1912

Siegrist and Fischer the two German scientific experts designed the activity of color coupling , so colors needed for color film transforming could be made by joining appropriate developer oxidation with color former chemicals.

സീഗ്രിസ്റ്റ്, ഫിഷെർ എന്നീ രണ്ടു ജർമൻ കെമിസ്റ്റുകൾ "കളർ കപ്ലിംഗ്" എന്ന പ്രക്രിയ കണ്ടെത്തി. ഇത് വഴി കളർ ഫിലിം പ്രൊസെസ്സിങ്ങിനു ആവശ്യമായ നിറങ്ങൾ ഉണ്ടാക്കുന്നതിനായി ശരിയായ ഡെവലപ്പർ ഒക്സിഡേഷൻ ഉൽപ്പന്നങ്ങളെയും കളർ ഫോർമർ കെമിക്കലുകളെയും വേണ്ട വിധത്തിൽ യോജിപ്പിച്ച് പരീക്ഷണങ്ങൾ നടത്തി. എന്നാൽ ഫിലിം നിർമ്മാണം തുടങ്ങാൻ സഹായിക്കും വിധം ഇത് ഉപകാരപ്പെട്ടില്ല.

1909-photography-history-india-54.jpg

1909

As an option to the very combustible nitrate base Kodak reports a 35 mm "safety" motion picture film on acetate.

തീപിടിക്കുന്നതിനു വളരെയേറെ സാധ്യതയുള്ള നൈട്രേറ്റ് ബേസിന് പകരമായി 'കൊഡാക്' ഒരു 35mm "സേഫ്റ്റി" ചലച്ചിത്ര ഫിലിം അസെറ്റെറ്റ് ബേസിൽ നിർമ്മിച്ചു.

Kinemacolor-93.png

1908

Kinemacolor, the first commercial "natural color" system for movies, is introduced.

ചലച്ചിത്രങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ആദ്യത്തെ വാണിജ്യപരമായ "നാച്ചുറൽ കളർ" സമ്പ്രദായം ആയ "കിനെമകളർ" ആവിഷ്കരിച്ചു.

Solarisation-effect-87.png

1907

Margaret Bourke-White (USA) discovered Solarisation effect. Solarisation (or solarization) is a sensation in photography in which the picture recorded on a negative or on a photographic print is completely or partially reversed in tone.

മാർഗരെറ്റ് ബൗർക്കെ വൈറ്റ് (യൂഎസ്എ) "സോളറൈസെഷൻ എഫെക്റ്റ്" കണ്ടുപ്പിടിച്ചു. ഇത് ഫോട്ടോഗ്രഫിയിൽ വലിയ നിർണായകമായ ഒരു കണ്ടെത്തൽ ആയിരുന്നു. ഇതിൽ ഒരു നെഗറ്റീവിൽ അഥവാ ഒരു ഫോട്ടോഗ്രാഫിക് പ്രിന്റിൽ രേഖപ്പെടുത്തിയ ചിത്രം മുഴുവനായോ ഭാഗികമായോ നിറത്തിൽ ഭേദഗതി വരുത്തുന്നു.

Lee-Miller-American-Photographer-46.jpg

1906

Lee Miller was an American Photographer become the first Staff Photographers for Time and Life

അമേരിക്കൻ വനിതാ ഫോട്ടോഗ്രാഫർ ആയ ലീ മില്ലെർ. "ടൈം ആൻഡ് ലൈഫ്"ലെ ആദ്യ കാല സ്റ്റാഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ.

Dr-H-Vogel-Germen-Photo-chemist-28.jpg

1904

Dr. H. Vogel was a Germen Photo chemist examination lead to panchromatic film utilizing sensitive colors. This sort of film is delicate to all visible shades.

ജർമൻ ഫോട്ടോ കെമിസ്റ്റ് ആയിരുന്ന ഡോ.എച്. വൊഗെൽ അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഫലമായി വെളിച്ചത്തോടു പ്രതികരിക്കുന്ന നിറങ്ങൾ ഉപയോഗിച്ചുള്ള പാൻക്രോമാറ്റിക് ഫിലിം വികസിപ്പിച്ചെടുത്തു. പ്രത്യക്ഷമായ എല്ലാ നിറങ്ങളോടും പ്രതികരിക്കുന്നവയായിരുന്നു ഇത്തരം ഫിലിമുകൾ.

Arthur-Kom-69.png

1902

Practical telephotography technology discovered by Arthur Korn. Methods for physically breaking down and transmitting photos by using electrical wires.

ആർതർ കോണ് പ്രയോഗസാധ്യമായ "ടെലെഫോട്ടോഗ്രഫി സാങ്കേതികവിദ്യ" കണ്ടുപ്പിടിച്ചു. ഇതിൽ ചിത്രങ്ങളെ സിഗ്നലുകളായി മാറ്റി ഇലക്ട്രിക് വയറുകൾ വഴി സംപ്രക്ഷണം ചെയ്തു.

Zone-System-of-Ansel-Adams-39.png

1902

Ansel Adam (USA) developed Zone System, a highly precise method of exposing, developing, and printing B&W images.

ആൻസൽ ആദം (യൂഎസ്എ) "സോണ് സിസ്റ്റം" രൂപപ്പെടുത്തി എടുത്തു. എക്സ്പൊസിങ്ങ്, ഡെവലപ്പിംഗ്, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്നതിലും ഒക്കെ ഈ വിദ്യ വളരെ സഹായകമായി.

120-film-format-93.png

1901

The 120 film format was introduced by Kodak. The 120 film arrangement is a roll film which is about 60 mm wide (actually, around 61 mm, or 2.4 inches). The film is held in an open spool initially made of wood with metal flanges, later with all-metal, lastly with all-plastic. The length of film is commonly 30 inches.

കൊഡാക് 120 ഫിലിം ഫോർമാറ്റ് അവതരിപ്പിച്ചു. 120 ഫിലിം ഫോർമാറ്റ് എന്നാൽ ഏകദേശം 60mm വിസ്തൃതമായ ഒരു റോൾ ഫിലിം ആണ് (ശരിയായി പറഞ്ഞാല ഏകദേശം 61mm അഥവാ 2.4 ഇഞ്ചെസ്). ഇത് ആദ്യം തടിയും അതിനോട് ചേർന്ന് മെറ്റൽ കൊണ്ട് ബലപ്പെടുത്തുന്ന പാളിയും ചേർത്തു നിർമ്മിച്ച നെയ്ത്തുകുഴള് പോലെ ഒരു വസ്തുവിലാണ് ചുറ്റി വച്ചിരുന്നത്. പിന്നീട് മുഴുവൻ മെറ്റൽ നിർമ്മിതമായിരുന്നു, ശേഷം മുഴുവൻ പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതും ഉപയോഗിച്ചു വന്നു. ഫിലിമിന്റെ നീളം ഏകദേശം 30 ഇഞ്ച് ആയിരുന്നു.

First-Brownie-of-Kodak-42.png

1900

In 1900 Kodak found their first Brownie, an exceptionally economical and client-reloadable shoot box cam.

കൊഡാക് അവരുടെ ആദ്യത്തെ "ബ്രൌണി" കണ്ടുപ്പിടിച്ചു. ഇത് വളരെ വിലകുറഞ്ഞതും ഉപയോക്താവിനു റീലോഡ് ചെയ്യാൻ സാധിക്കുന്നതുമായ ഒരു പോയിന്റ് ആൻഡ് ഷൂട്ട് ബോക്സ് ക്യാമറ ആയിരുന്നു.

Foding-Pocket-Kodak-10.png

1898

The Folding Pocket Kodak was introduced by Kodak. Presently considered the ancestor of all modern roll-film cameras. It delivered a 2 1/4-inch by 3 1/4-inch negative, which remained the standard size for a considerable length for decades.

കൊഡാക് "ഫോൾഡിംഗ് പോക്കറ്റ് കൊഡാക്" അവതരിപ്പിച്ചു. എല്ലാ വിധ ആധുനിക റോൾ ഫിലിം ക്യാമറകളുടെയും മുൻഗാമിയായി ഇത് കാണപ്പെടുന്നു. ഇത് ഒരു 2 1/4 X 3 1/4 ഇഞ്ച് നെഗറ്റീവ് ആണ് തന്നിരുന്നത്. ഇതാണ് പിന്നീട് ദശകങ്ങളായി ഉപയോഗിച്ച് വന്നിരുന്ന നീളത്തിന്റെ അളവ്.

Cinematography-70.png

1895

Cinematography was invented by Auguste and Louis Lumière. They are known as the first film makers in the history.

ആഗസ്റ്റെ'യും ലൂയി ലുമിയറും ചേർന്നാണ് ചലചിത്രനിര്മ്മാണകല അഥവാ ഛായാഗ്രഹണം കണ്ടെത്തിയത്. ഇവർ ആണ് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാക്കൾ എന്നറിയപ്പെടുന്നത്.

Gabriel-Lippmann-35.png

1891

Gabriel Lippmann was a Franco-Luxembourgish physicist and inventor, found a "system for repeating colors photographically. This is focused around the sensation of interference.

ഗബ്രിയേൽ ലിപ്പ്മാൻ "ഇന്റർഫെറെൻസ്" എന്ന പ്രക്രിയയിലൂടെ നിറങ്ങൾ പുനരുത്പാദിപ്പിക്കുന്ന സമ്പ്രദായം പ്രഖ്യാപിച്ചു.

Kinetoscopic-69.png

1891

The motion picture camera Kinetoscopic was developed by William Kennedy Laurie Dickson . He was a Scottish inventor.

വില്ല്യം കെന്നെടി ലൗറി ഡിക്ക്സണ് " കൈനെറ്റൊസ്കൊപിക്" എന്ന ചലച്ചിത്ര ക്യാമറ കണ്ടെത്തി. അദ്ദേഹം സ്കൊട്ട്ലാൻഡുകാരനായ ഒരു ആവിഷ്ക്കര്ത്താവ് ആണ്.

photography-history-india-world-68.jpg

1889

Eastman Company presented the first economically accessible transparent celluloid move later renamed the Eastman Kodak Company and ordinarily known as Kodak.

ഈസ്റ്റ് മാൻ കമ്പനി വാണിജ്യപരമായ ആദ്യത്തെ സുതാര്യമായ സെല്ലുലോയ്ഡ് റോൾ ഫിലിം അവതരിപ്പിച്ചു. പിന്നീട് അവർ "ഈസ്റ്റ്മാൻ കൊഡാക്" കമ്പനി എന്നും പൊതുവായി "കൊഡാക്" എന്നും അറിയപ്പെട്ടു.

George-Eastman-32.png

1888

George Eastman from (USA) patented Kodak Roll film camera.

യു.എസ്. എ'യിൽ നിന്നുള്ള ജോർജ് ഈസ്റ്റ്മൻ കൊഡാക് റോൾ ഫിലിം ക്യാമറയുടെ പേറ്റന്റ് നേടിയെടുത്തു.

First-Kodak-camera-32.png

1888

The Kodak n°1 box camera is introduced with the slogan "You press the button, we do the rest". This is the first easy to use camera.

കൊഡാകിന്റെ ആദ്യ ക്യാമറ പുറത്തിറങ്ങി. "യൂ പ്രസ് ദി ബട്ടണ്, വീ ഡൂ ദി റെസ്റ്റ്" എന്നതായിരുന്നു അതിന്റെ ആദര്ശസൂക്തം. ഇതാണ് ആദ്യത്തെ ഉപയോഗിക്കാൻ എളുപ്പമുള്ള ക്യാമറ.

Celluloid-film-base-introduced-85.jpg

1887

Celluloid film base introduced.

സെല്ലുലോയ്ഡ് ഫിലിം ബേസ് അവതരിപ്പിച്ചു.

Photographic-Plates-61.png

1879

Ilford starts fabricating photographic materials. The organization was established in 1879 by Alfred Hugh Harman as the Britannia Works Company. Initially they started making photographic plates.

ഇൽഫൊർഡ് ഫോട്ടോഗ്രാഫിക് വസ്തുക്കൾ നിര്മ്മിക്കുവാൻ ആരംഭിച്ചു. 1879ൽ ആൽഫ്രെഡ് ഹ്യുഗ് ഹാർമാൻ ആണ് ഈ സ്ഥാപനം സ്ഥാപിച്ചത്. ആദ്യം അവർ നിർമ്മിച്ച് തുടങ്ങിയത് ഫോട്ടോഗ്രാഫിക് പ്ലേറ്റുകളാണ്.

Zoopraxiscope-25.png

1877

Edward Muybridge a pioneering britisher happened to create the Zoopraxiscope, which put an arrangement of pictures on the outside of a glass plate that was then spun before an projecting magic lantern. The result was a rehashing clip of a second or two's length, demonstrating the animal’s genuine movement. This is a forerunner of the current film projector.

എഡ്വാർഡ് മയ്ബ്രിഡ്ജ് ട്രിപ്പ് വയറുകൾ വച്ചു ഒരു നിര ക്യാമറകൾ ഉപയോഗിച്ച് കുതിച്ചോടുന്ന ഒരു കുതിരയെ ചിത്രീകരിച്ചു. ഓരോ ചിത്രവും ഒരു നിമിഷത്തിന്റെ ഓരോ രണ്ടായിരമത്തെത് ഭാഗത്തിലും ചിത്രങ്ങൾ എടുത്തു. ചിത്രത്തിലെ ചലനത്തിന്റെതായ ഒരു അനുഭവം ലഭിക്കുന്നതിനായി വളരെ വേഗതയിലാണ് ചിത്രങ്ങൾ എടുത്തത്(ഒരു നിമിഷത്തിൽ 25 എണ്ണം എന്ന വേഗതയിൽ). സോയിട്രോപ് എന്നൊരു ഉപകരണം ഉപയോഗിച്ചാണ് ഇത് നോക്കിക്കൊണ്ടിരുന്നത്. എഡ്വാർഡ് കണ്ടെത്തിയ സൂപ്രാക്സിസ്കോപ് ഇപ്പോൾ ഉള്ളതായ മൂവി പ്രോജെക്ടറിന്റെ മുൻഗാമി ആണ്. സൂപ്രാക്സിസ്കോപിൽ ഒരു ഗ്ലാസ് പ്ലേറ്റിനു വെളിയിലായി ചിത്രങ്ങൾ ക്രമപ്പെടുത്തി വയ്ക്കുന്നു. ഇത് പിന്നീട് ഒരു ഛായാപ്രദര്ശനദീപത്തിന് മുന്നിലായി കറക്കുന്നു. അപ്പോൾ അതിൽ ഉള്ളതായ ചിത്രത്തിന് ചലനം തോന്നിപ്പിക്കുന്നു.

Dr-H-Vogel-Germen-Photo-chemist-89.jpg

1873

Hermann Wilhelm Vogel finds dye sensitization, permitting the blue-touchy however generally partially blind photographic emulsions then being used to be made delicate to green, yellow and red light.

ഹെർമാൻ വിൽഹെം വൊഗെൽ ഡൈ-സെൻസിറ്റൈസേഷൻ കണ്ടു പിടിച്ചു. അത് ബ്ലൂ- സെൻസിറ്റിവ് അഥവാ കളർ-ബ്ലൈൻഡ് ഫോട്ടോഗ്രാഫിക് ഇമൽഷനെ പച്ച, ചുമപ്പു, മഞ്ഞ എന്നീ നിറങ്ങളുള്ള പ്രകാശങ്ങളോടും പ്രതിസ്പന്ദിക്കും വണ്ണം ആക്കിത്തീർത്തു.

Richard-L-Maddox-56.png

1871

In 1871 Richard L. Maddox, a British doctor, creates the "dry-plate" procedure, utilizing an emulsion of gelatin, with the goal that picture takers did not need to process the pictures instantly.

റിച്ചാർഡ് എൽ. മാഡോക്സ് എന്ന ബ്രിട്ടീഷ് ഡോക്ടർ ജെലാറ്റിന്റെ ഉപയോഗത്തോടെ "ഡ്രൈ -പ്ലേറ്റ്" എന്ന പ്രക്രിയ കണ്ടെത്തി. ഇത് എക്സ്പൊസ് ചെയ്ത നെഗറ്റീവ്സിനെ സൗകര്യം പോലെ പിന്നീട് ഡെവലപ്പ് ചെയ്യുന്നതിന് അനുവദിച്ചു. ഇത് വെറ്റ് പ്ലേറ്റുകളെ തൽക്ഷണം ഡെവലപ്പ് ചെയ്യണം എന്നുള്ള ആവശ്യകതയെ ഒഴിവാക്കി തന്നു.

Louis-Arthur-Ducos-du-Hauron-59.png

1868

Louis Arthur Ducos du Hauron was a French pioneer of color photograph .Louis Ducos du Hauron licenses his various thoughts for color photography focused around the three-color guideline, including methods for making subtractive shade prints on paper.

ലൂയി ആർതർ ഡുക്യോസ് ഡു ഹൌറോണ് നിറമുള്ള ചിത്രങ്ങളുടെ ഒരു ഫ്രഞ്ച് കണ്ടുപിടിത്തക്കാരൻ ആണ്. ത്രീ-കളർ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി ഫോട്ടോഗ്രാഫിക് പ്രക്രിയകളെ കുറിച്ച് പ്രദിപാതിക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു പേപ്പറിൽ "സബ്ട്രാക്റ്റിവ് കളർ പ്രിന്റുകൾ ഉണ്ടാക്കുന്നതിനെ കുറിച്ചും അതിൽ പറഞ്ഞിരിക്കുന്നു.

Demonstation-0f-Colour-Photography-67.png

1861

In 1861 Royal Institution address on color theory, James Clerk Maxwell from Scotland introduces world's first demonstration of color photography by the principle of three-color analysis and synthesis.

സ്കോട്ട്ലാൻഡിൽ നിന്നുമുള്ള ജെയിംസ് ക്ലാർക്ക് മാക്സ്വെൽ ലോകത്തിൽ ആദ്യമായി കളർ ഫോട്ടോഗ്രഫിയുടെ വിശദീകരണം അവതരിപ്പിച്ചു. ചുവപ്പ്, പച്ച, നീല എന്നീ പ്രകാശ സ്രോതസുകളെ കൂട്ടി ചേർത്ത് നിറങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വെള്ള ഉൾപ്പടെയുള്ള മറ്റെല്ലാ നിറങ്ങളും ഈ മൂന്നു അടിസ്ഥാന നിറങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്. ഒരു അടിറ്റിവ് പ്രക്രിയ വഴിയാണ് ഈ നിറങ്ങളെ തമ്മിൽ യോജിപ്പിക്കുന്നത്.

Stereoscopic-Photography-83.png

1855

Beginning of stereoscopic era. Stereoscopic photography is 3d photography, which reproduces the deception of depth. This is carried out by taking two pictures the same distance apart.

സ്റ്റീരിയൊസ്കൊപിക് കാലഘട്ടത്തിന്റെ തുടക്കം. സ്റ്റീരിയൊസ്കൊപിക് ഫോട്ടോഗ്രഫി എന്നത് 3d ഫോട്ടോഗ്രഫിയാണ്. ഇതിൽ ആഴത്തെ പ്രദിപാതിക്കുനു. ഇത് നടത്തുന്നത്, ഒരേ ദൂരത്തിൽ നിന്ന് 2 ചിത്രങ്ങൾ എടുക്കുന്നത് വഴി ആണ്.

Visitting-Card-45.png

1854

André-Adolphe-Eugène Disdéri introduced visiting card. Disdéri utilizes a cam with different lenses that can photo eight separate postures on one huge negative. After printing on albumen paper, the pictures are sliced separated and stuck to calling-card-size mounts.

ആന്ദ്രേ അഡോൾഫി യുജീൻ ഡിസ്ടെരി ആദ്യമായി വിസിറ്റിംഗ് കാർഡ് അവതരിപ്പിച്ചു. ഡിസ്ടെരി പല ലെൻസുകളും ഒരു ക്യാമറയും ഉപയോഗിച്ച് ഒരു വലിയ നെഗറ്റീവിൽ 8 വ്യത്യസ്ത പോസ്ചറുകൾ വരെ ചിത്രീകരിച്ചു. ആൽബുമെൻ പേപ്പറിൽ പ്രിന്റ് ചെയ്തതിനു ശേഷം ഈ ചിത്രങ്ങളെ മുറിച്ച് വിസിറ്റിംഗ് കാർഡിന്റെ വലുപ്പമുള്ള മൌണ്ട്ടുകളിൽ ഒട്ടിച്ചു വയ്ക്കുന്നു.

Frederick-Scott-Archer-48.png

1851

Frederick Scott Archer was born in United Kingdom and he invented the photographic collodion And this process is utilized for making glass negatives, ambro types and tintypes.

യുണൈറ്റഡ് കിംഗ്ഡം'ത്തിൽ ജനിച്ച ഫ്രെഡറിക്ക് സ്കൊട്ട് ആർച്ചർ ഫോട്ടോഗ്രാഫിക് കൊളോഡിയോണ് കണ്ടു പിടിച്ചു. പിന്നീട് ഈ പ്രക്രിയ ഗ്ലാസ് നെഗറ്റീവുകൾ, അംബ്രോ, ടിന്റ് ടൈപ്പുകൾ ഉണ്ടാക്കുവാൻ ഉപയോഗിച്ചു.

Louis-Desire-Blanquart-Evrard-68.png

1850

The albumen print, likewise called egg whites silver print, was created in 1850 by Louis Désiré Blanquart-Evrard, and was the first monetarily exploitable strategy for creating a photographic print on a paper base from a negative. It utilized the albumen found as a part of egg whites to tie the photographic chemicals to the paper and turned into the predominant type of photographic positives from 1855 to the turn of the twentieth century

1850ൽ ലൂയി ഡിസയർ ബ്ലാങ്ക്വാർട്ട് എവ്രാർഡ് "എഗ്ഗ് വൈറ്റ്സ് സിൽവർ പ്രിന്റ് എന്ന് പേരുള്ള ആൽബുമെൻ പ്രിന്റ് നിർമ്മിച്ചു. ഇതിൽ ഫോട്ടോഗ്രാഫിക് രാസവസ്തുക്കളെ പേപ്പറിൽ ചേർക്കുന്നതിനായി മുട്ടയിലെ വെള്ളക്കരുവിലെ ഘടകമായ ആൽബുമെൻ ഉപയോഗിച്ചു. ഇത് 1855 മുതൽ വളരെ ഒന്നാന്തരമായ ഫോട്ടോഗ്രാഫിക് പോസിറ്റീവ് ആയി മാറി.

Alexander-Edmond-Becquerel-12.png

1848

Alexandre-Edmond Becquerel also known as Edmond Becquerel makes the first full-color photos. However they are just research facility interests: a presentation enduring hours or days is obliged and the colors are so light-delicate that they sometimes blur just before the viewer's eyes while being analyzed.

അലെക്സാന്ദ്രെ എഡ്മോണ്ട് ബെക്വരൽ ആദ്യത്തെ മുഴുവൻ നിറമുള്ള ചിത്രം നിർമ്മിച്ചു. എന്നാൽ ഇവയ്ക്ക് മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കുന്ന എക്സ്പൊഷർ ഇതിനു ആവശ്യമായി വരുന്നു. മാത്രവുമല്ല ഇതിലെ നിറങ്ങൾ എല്ലാം പ്രകാശത്തോട് വളരെ അധികം പ്രതികരിക്കുന്നവയാണ്. ആയതിനാൽ, ഇവയിലെ നിറങ്ങൾ കാഴ്ചക്കാരന്റെ മുൻപിൽ വച്ചു തന്നെ ചിലപ്പോൾ മങ്ങി പോകുവാൻ ഇട വരും.

Niepce-De-St.Victo-88.png

1847

Niepce De St. Victo is a French Photographer. An armed force lieutenant and cousin of Nicéphore Niépce, he initially tested in 1847 with negatives made with albumen on glass, a system in this way utilized by the Langenheim siblings for their latern slides

നീപ്സ് ഡീ സെയിന്റ്. വിക്ടോ ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫർ ആണ്. അദ്ദേഹം ഒരു ആർമ്ഡ് ഫോഴ്സ് ലെഫ്റ്റനെന്റ് അഥവാ ഉപസേനാപതിയും നീസ്ഫോർ നീപ്സിന്റെ ബന്ധുവും ആയിരുന്നു. ഗ്ലാസ്സിൽ ആൽബുമെൻ ഉപയോഗിച്ച് ഉണ്ടാക്കിയ നെഗറ്റീവ്സ് വച്ച് ഇദ്ദേഹം1847ൽ പല പരീക്ഷണങ്ങളും നടത്തി. ഇത് പിന്നീട് ലാങ്ങെൻഹീയിം സഹോദരങ്ങൾ അവരുടെ ലാറ്റെർണ് സ്ലൈഡുകളിൽ ഉപയോഗപ്പെടുത്തി.

First-Book-with-Photographic-Illusrations-89.png

1844

Fox Talbot publishes the first book with photographic illustrations "Pencil of Nature", glued in calotypes. It is the first commercially distributed book showed with photos". It was completely executed by the new art of Photogenic Drawing, without any help whatever from the artist pencil and viewed as a paramount and compelling work in the historical backdrop of photography.

ഫൊക്സ് ടാൽബോട്ട് ചിത്രങ്ങളുടെ ഉദാഹരണങ്ങൾ അടങ്ങിയ ആദ്യത്തെ പുസ്തകമായ "പെൻസിൽ ഓഫ് നേച്ചർ" പ്രസിദ്ധീകരിച്ചു. ഇതാണ് ചിത്രങ്ങൾ അടങ്ങിയ വാണിജ്യപരമായി വില്ക്കുന്ന ആദ്യ പുസ്തകം.

Ann-Cooke-women-England-photographic-portrait-studio.-32.jpg

1843

Ann Cooke, the women from England open a photographic portrait studio.

ഇംഗ്ലണ്ടിൽ നിന്നുള്ള ആൻ കുക്ക് എന്ന വനിതാ ഒരു ഫോട്ടോഗ്രാഫിക് പോർട്രൈറ്റ് സ്റ്റുഡിയോ തുടങ്ങി.

Henry-Fox-Talbot-65.png

1841

Henry Fox Talbot presents his protected calotype (or "talbotype") paper negative process, an enhanced adaptation of his prior process that significantly decreases the exposure time.

ഹെൻറി ഫൊക്സ് ടാൽബോട്ട് അദ്ദേഹത്തിന്റെ കാലോടൈപ്പ് ( ടാൽബോടൈപ്പ്) പേപ്പർ നെഗറ്റീവ് പ്രക്രിയ അവതരിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ തന്നെ മുൻപുള്ള കണ്ടുപിടിത്തങ്ങളുടെ ഒരു മെച്ചപ്പെടുത്തിയ പതിപ്പ് ആയിരുന്നു. ഇത് എക്സ്പൊഷർ ടൈം വളരെ അധികം കുറയ്ക്കുവാൻ സഹായിച്ചു.

first-human-being-photograph-86.png

1839

Louis Daguerre freely presents his daguerreotype process, which creates highly detailed permanent photos on silver-plated sheets of copper.

ലൂയി ഡാഗുറെ, സിൽവർ പൂശിയ കോപ്പർ ഷീറ്റുകളിൽ വളരെ സമഗ്രവും സ്തിരവുമായ ചിത്രങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന അദ്ദേഹത്തിന്റെ ഡാഗുറിയോ ടൈപ്പ് പ്രക്രിയ അവതരിപ്പിച്ചു.

Henry-Fox-Talbot-17.jpg

1839

Henry Fox Talbot freely presents the paper-based procedure he worked out in 1835, calling it "photogenic drawing", however it obliges any longer exposures than the daguerreotype and the results are not as clear and detailed.

ഹെൻറി ഫൊക്സ് ടാൽബോട്ട് അദ്ദേഹം 1835 പരീക്ഷിച്ചു തുടങ്ങിയ പേപ്പർ ഉപയോഗിച്ചുള്ള പ്രക്രിയ അവതരിപ്പിച്ചു. അതിനു "ഫോട്ടോജെനിക് ഡ്രോയിംഗ്" എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനു ഡാഗുറിയോ ടൈപ്പ് 'നേക്കാൾ അധികം എക്സ്പൊഷർ ആവശ്യമായി വന്നു. മാത്രവുമല്ല അതിന്റെ ഫലങ്ങൾ അത്ര തെളിച്ചമുള്ളതും സമഗ്രവും ആയിരുന്നില്ല.

John-Herschel-84.png

1839

John Herschel from France suggests fixing Talbot's pictures in sodium thiosulphate and developed the words "photography", "negative" and "positive".

ഫ്രാൻസിൽ നിന്നുള്ള ജോണ് ഹെർഷെൽ, ടാൽബോട്ടിന്റെ ചിത്രങ്ങൾ സോഡിയം തയോസൾഫേറ്റ് ഉപയോഗിച്ച് ശരിപ്പെടുത്തുവാൻ നിർദേശിക്കുകയും "ഫോട്ടോഗ്രഫി", "നെഗറ്റീവ്", "positive" എന്ന പടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

permanent-negative-images-21.png

1834

Henry Fox Talbot created the permanent negative images. This is made by socking paper in silver chloride and then fixed with a salt solution. Talbot made positive pictures by contact printing onto an alternate sheet of paper.

ഹെന്റി ഫൊക്സ് ടാൽബോട്ട് സ്ഥിരമായ നെഗറ്റീവ് ചിത്രങ്ങൾ രൂപപ്പെടുത്തി. സിൽവർ ക്ലോറൈഡിൽ പേപ്പർ മുക്കി, ശേഷം സോൾട്ട് സോലുഷൻ ഉപയോഗിച്ച് ഫിക്സ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. മറ്റൊരു പേപ്പറിൽ കോണ്ടാക്റ്റ് പ്രിന്റിംഗ് ചെയ്യുന്നത് വഴി പോസിറ്റീവ് ചിത്രങ്ങൾ രൂപപ്പെടുത്തി എടുക്കുന്നു

Daguerre-Niepce-23.png

1829

Daguerre started association with Niepce. Niépce passed on all of a sudden in 1833, yet Daguerre kept testing, and advanced the methodology which would be known as the Daguerreotype.

ജാക്യസ് ലൂയി മാൻടെ ഡാഗുറെ നൈസ്ഫോർ നീപ്സിനോപ്പം ചേർന്ന്, ഫോട്ടോഗ്രഫി എങ്ങനെ മികച്ചതാക്കാം എന്നുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാം എന്ന വ്യവസ്ഥയ്ക്ക് ശരി വച്ചു. 1833 നീപ്സിന്റെ പെട്ടെന്നുള്ള മരണ ശേഷവും ഡാഗുറെ പ്രവർത്തനങ്ങൾ തുടർന്നു. ഫോട്ടോഗ്രാഫിക് പദ്ധതിശാസ്ത്രങ്ങളിൽ പല വികസനങ്ങളും നടത്തി, അതിനെ ഡാഗുറിയോ ടൈപ്പ് എന്നറിയപ്പെട്ടു.

first-permanent-image-35.png

1826

Niepce created the first permanent image. The First Photograph or all the more particularly, the earliest known surviving photo made in a cam was taken by Joseph Nicéphore Niépce in 1826 or 1827. The picture delineates the perspective from an upstairs window at Niépce's domain, Le Gras, in the Burgundy region of France.

നീപ്സ് ആദ്യത്തെ സുസ്ഥിരമായ ചിത്രം രൂപപ്പെടുത്തി എടുത്തു. കുറച്ച കൂടി തെളിച്ചു പറഞ്ഞാൽ, സുസ്ഥിരമായ ചിത്രങ്ങളിൽ ആദ്യത്തേത് 1826 അഥവാ 1827ൽ ജോസഫ് നൈസ്ഫോർ നീപ്സ് എടുത്തു. ഏകദേശം 8 മണിക്കൂറുകളോളം എക്സ്പൊഷർ ഇതിനു വേണ്ടി വന്നു. സമീപമുണ്ടായിരുന്ന ഒരു റൂഫ്ടോപ്പിന്റെ ചിത്രമായിരുന്നു അത്.

Nicephore-Niepce-88.png

1816

In 1816, Nicéphore Niépce started investigating the chemical fixation of photos made with a cam obscura. It took him eight years to create Heliography, the first photographic procedure to secure permanent pictures. He additionally concocted the first photomechanical methodology permitting him to reproduce and print picture Nicéphore Niépce consolidates the cam obscura with photosensitive paper.

നീസ്ഫോർ നീപ്സ്, ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ സ്ഥിരമാക്കുന്ന രാസപ്രവർത്തങ്ങൾ പരീക്ഷിച്ചു തുടങ്ങി. എട്ടു വർഷങ്ങളോളം എടുത്ത് അദ്ദേഹം ഹീലിയൊഗ്രഫി കണ്ടുപിടിച്ചു. ഹീലിയൊഗ്രഫി എന്നാൽ സുസ്ഥിരമായ ചിത്രങ്ങൾ ലഭിക്കുവാൻ ഉള്ള ആദ്യത്തെ ഫോട്ടോഗ്രാഫിക് സംവിധാനം ആണ്. ചിത്രങ്ങൾ വീണ്ടും ഉണ്ടാക്കുകയും പ്രിന്റ് ചെയ്യുകയും ചെയ്യാവുന്ന ഫോട്ടോമെക്കാനിക്കൽ പദ്ധതിശാസ്ത്രം കണ്ടെത്തി. നീപ്സ് ക്യാമറ ഒബ്സ്ക്യൂറയ്കൊപ്പം ഫോട്ടോസെൻസിറ്റിവ് പേപ്പർ ഉപയോഗിച്ച് തുടങ്ങി. സിൽവർ ക്ലോറൈഡ് പൂശിയ പേപ്പറിൽ ക്യാമറ ചിത്രങ്ങളുടെ നെഗറ്റീവ് രൂപപ്പെടുത്തി എടുക്കുന്നതിൽ വിജയിച്ചു.

Thomas-Wedgwood-43.png

1800

Thomas Wedgwood makes changeless pictures of cam pictures by utilizing a sturdy surface covered with a light sensitive chemical. He succeeds just in creating outlines and other shadow pictures, and is not able to make them permanent

തോമസ് വെട്ജ്വുഡ് സ്ഥിരതയുള്ള ഒരു പ്രതലത്തിൽ പ്രകാശത്തോട് പ്രതികരിക്കുന്നതായ രാസവസ്തുക്കൾ പൂശി ക്യാമറ ചിത്രങ്ങളെ സുസ്ഥിരമായ ചിത്രങ്ങളാക്കി മാറ്റുന്ന വിദ്യകൾ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയകരമായില്ല. അദേഹത്തിന് കുറച്ച് നിഴല ചിത്രങ്ങൾ മാത്രമേ ഉണ്ടാക്കുവാൻ സാധിച്ചുള്ളു. അത് വളരെ അസ്ഥിരമായതും എളുപ്പത്തിൽ നശിച്ചു പോകുന്നവയും ആയിരുന്നു.

Aloys-Senefeldr-19.png

1796

Aloys Senefeldr from Germany Invents lithography. Lithography can be utilized to print content or artwork onto paper or other suitable material.

ജർമ്മനിയിൽ നിന്നുമുള്ള അലോയ്സ് സേനെ ഫെൽഡർ ലിതോഗ്രഫി കണ്ടുപിടിച്ചു. കണ്ട്ടെന്റ്റ് അഥവാ ആർട്ട് വർക്കുകൾ പേപ്പറിലോ, മറ്റു അനുയോജ്യ വസ്തുക്കളിലോ പ്രിന്റ് ചെയ്യുവാൻ ലിതോഗ്രഫി സഹായിക്കുന്നു

Louis-Jacques-Mande-Daguerre-38.png

1787

Louis Jacques Mandé Daguerre from France produces the first permanent positive image made from nature.

ലൂയി ജാക്വസ് മാൻടെ ഡാഗുറെ നീപ്സിന്റെ പ്രയത്നങ്ങളെ പിന്തുടർന്ന്, അതിൽ കുറേ വികസനങ്ങൾ നടത്തി ഇദ്ദേഹം ആദ്യത്തെ സുസ്ഥിരമായ പോസിറ്റീവ് ചിത്രം പ്രകൃതിയിൽ നിന്നും വികസിപ്പിച്ചെടുത്തു.

Joseph-Nicephore-Niépc-75.jpg

1765

Joseph Nicephore Niépce , who adored lithography however couldn't draw, imagined the methodology by which an anticipated picture could be attached to light touchy material. By the age of 53, the significant specialized components were available in his work: cam, biconvex lens, and diaphragm. He found himself able to deliver a sharp negative onto silver chloride and make it perpetual (i.e. it didn't blur instantly) enough to mail to his sibling.

ജോസഫ് ന്യസ്ഫോർ നീപ്സ് ലിതോഗ്രഫി ഇഷ്ടപെട്ടിരുന്ന ജൊസെഫിനു അത് വരയ്ക്കുവാൻ സാധിച്ചിരുന്നില്ല. ആയതിനാൽ അദ്ദേഹം ഒരു പ്രോജെക്ടഡ് ചിത്രത്തെ പ്രകാശത്തോട് പ്രതികരിക്കുന്ന വസ്തുവാക്കി ഉറപ്പിക്കുന്ന ഒരു പ്രക്രിയ കണ്ടെത്തി. പിന്നീട് ക്യാമറ, ബൈകോണ്വെക്സ് ലെൻസ്, ഡയഫ്രം തുടങ്ങി പ്രധാന സാങ്കേതിക ഉപകരണങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ യത്നങ്ങളിൽ ഉൾപ്പെടുത്തി.

achromatic-telescope-lens-17.png

1758

Dolland created the achromatic telescope lens, this enhanced the cam obscura picture. The story of this lens is loaded with debate in light of the fact that it is generally accepted that Dollond was not the designer of the achromatic lens, however researched its properties from lens maker George Bass.

ഡോള്ളൻഡ് അക്രോമാടിക് ടെലെസ്കൊപിക് ലെൻസ് കണ്ടെത്തി. ഇത് ക്യാമറ ഒബ്സ്ക്യൂറ ചിത്രങ്ങളുടെ വികസനത്തിന് സഹായകമായി. ഡോള്ളൻഡ് അല്ല അക്രോമാടിക് ലെൻസുകൾ രൂപകല്പ്പന ചെയ്തത് എന്നുള്ളതും, എന്നാൽ അദ്ദേഹം ഇതിൽ കുറെ ഗവേഷണങ്ങൾ നടത്തി എന്നതും പിന്നീട് വിവാദങ്ങൾക് വഴി ഒരുക്കി.

Johann-Schulze-68.png

1727

Johann Schulze found the obscuring of silver salts by the activity of light. This effect is used for capturing temporary photographic images.

ജോഹാൻ ഷൂൾസ്, പ്രകാശത്തിന്റെ പ്രവർത്തനം മൂലം സിൽവർ സോൾട്ടുകൾക്ക് മങ്ങലേൽക്കുന്നതായി കണ്ടെത്തി. ഈ പ്രതിഭാസം താത്കാലികമായ ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ എടുക്കുവാൻ സഹായിക്കുന്നു.

Isaac-Newton-58.png

1666

Isaac Newton proved that light is the source of colour. He split the sunlight using a prism in consistent colors and he again uses another prism to recombine the light.

നിറങ്ങളുടെ പ്രധാന സ്രോതസ് വെളിച്ചം ആണെന്ന് ഐസക് ന്യൂട്ടണ് തെളിയിച്ചു. ഒരു പ്രിസത്തിലൂടെ സൂര്യ പ്രകാശത്തെ കടത്തി വിട്ട് അതിനെ വിഘടിപ്പിക്കുകയും പിന്നീട് മറ്റൊരു പ്രിസത്തിലൂടെ കടത്തി വിട്ട് അതിനെ തിരികെ യോജിപ്പിക്കുകയും ചെയ്തു പരീക്ഷണങ്ങൾ നടത്തി.

Angelo-Sala-50.png

1614

Angelo Sala(Italy) was the self-taught child of an Italian spinner whose tries different things with silver nitrate were a paramount step towards the development of the photographic methodology.

ആൻജെലോ സാല (ഇറ്റലി) ഒരു ഇറ്റാലിയൻ സ്പിന്നെറുടെ മകനായിരുന്നു. അദ്ദേഹം സ്വന്തമായി പടിചായിരുന്നു അറിവ് നേടിയത്. അദ്ദേഹം സിൽവർ നൈട്രൈറ്റ് ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തിയത് പിന്നീട് ഫോട്ടോഗ്രാഫിക് വികസന പദ്ധതികൾക്ക് സഹായകമായി

Camera-Obscura-47.png

1611

The Camera Obscura, is as derived from the Latin word camera meaning "room" and Obscura meaning "dark" or translated as "dark room". It phrase is credited to have been first used by the German astronomer Johannes Kepler. Johannes Kepler (Germany) designs a camera obscura and this is made of collapsible tent.

ക്യാമറ ഒബ്സ്ക്യൂറ എന്ന പദം ലാറ്റിൻ പദങ്ങളായ 'ക്യാമറ'യിൽ നിന്നും ഒബ്സ്ക്യൂറയിൽ നിന്നുമാണ്. ക്യാമറ എന്നാൽ 'റൂം അഥവാ മുറി' എന്നും, ഒബ്സ്ക്യൂറ എന്നാൽ 'ഡാർക്ക് അഥവാ ഇരുട്ട്' എന്നുമാണ് അർഥം. അതായതു 'ഡാർക്ക് റൂം' എന്നാണ് ഈ പദത്തിന്റെ ശരിയായ അർഥം. ജൊഹാനസ് കെപ്ലെർ എന്ന ജർമൻ ജ്യോതിശ്ശാസ്ത്രജ്ഞന് ആണ് ഈ ശൈലി ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ഇദ്ദേഹം പിന്നീട് കൊളാപ്സിബിൾ ടെന്റ് ഉപയോഗിച്ച് ഒരു ക്യാമറ ഒബ്സ്ക്യൂറ രൂപകല്പ്പന ചെയ്തു.

Giambattista-della-Porta-64.png

1589

In 1589 Giambattista della Porta is published, della Porta turns into the first to examine the optical principals that were later utilized as a part of the improvement of the SLR and also the telescope.

1589ൽ ജിയംബാട്ടിസ്റ്റ ഡെല്ല പോർട്ട പ്രസിദ്ധീകരിക്കപ്പെട്ടു. SLR കളുടെയും ടെലെസ്കോപ്പിന്റെയും മറ്റും വികസനത്തിന് സഹായിക്കുന്ന ഒപ്ടിക്കൽ തത്വങ്ങൾ ആദ്യമായി പ്രദിപാദിചിരിക്കുന്നത് ഇതിലാണ്.

Daniele-Barbaro-92.png

1568

Daniele Barbaro (Italy) Composed "la pratica della perpettiva", which depicts adding a diaphragm to the lens of a cam obscura to control both the measure of light passing through a lens and the profundity of field.

ഡാനിയെലെ ബാർബറോ (ഇറ്റലി) "ലാ പ്രാറ്റിക ഡെല്ല പെർപ്പെറ്റിവ" രചിച്ചു. അതിൽ കടത്തി വിടുന്ന പ്രകാശത്തിന്റെ അളവിനേയും ഡെപ്ത് ഓഫ് ഫീൽഡിനെയും നിയന്ത്രിക്കുന്ന തരത്തിൽ, ക്യാം ഒബ്സ്ക്യൂറയുടെ ലെൻസിൽ ഒരു ഡയഫ്രം ഘടിപ്പിക്കുന്നതിനെക്കുറിച്ച് പ്രദിപാതിചിരിക്കുന്നു

Girolamo-Cardano-30.png

1550

In 1550 Girolamo Cardano (Italy) mentions about binoconvex lens in his book De Subtilitate. Within the work, he depicted the utilization of a bi-convex lens in conjunction with a cam obscura. He additionally included detailed depictions of the enhanced pictures he found himself able to accomplish with the arrangement, which increased both sharpness and power.

1550ൽ ഗിരോലാമോ കർഡാനോ (ഇറ്റലി) ബൈനോ കോണ്വെക്സ് ലെൻസിനെക്കുറിച്ച് തന്റെ ഡീ സബ്ടിലിറ്റെറ്റ് എന്ന പുസ്തകത്തിൽ എഴുതി. ഈ പുസ്തകത്തിൽ അദ്ദേഹം ഒരു ബൈ-കോണ്വെക്സ് ലെൻസിനെ എപ്രകാരം ക്യാം ഒബ്സ്ക്യൂറയുമായി ചേർത്തു ഉപയോഗിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഈ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച ഷാർപ്നെസ്സിലും പവറിലും എടുത്ത ചിത്രങ്ങളുടെ വിവരണവും ഇദ്ദേഹം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Leonardo-Da-Vinc-20.png

1490

Leonardo Da Vinci (Italy) writes about the surviving description of a camera obscura. The cam obscura was a standout amongst the most intriguing optical developments Leonardo worked with. He was not the first individual to utilize one of these, yet he was first to perceive the closeness between the ways a cam obscura worked and the way the human eye functioned.

ക്യാമറ ഒബ്സ്ക്യൂറയെക്കുറിച്ച് ലിയനാർഡോ ഡാ വിഞ്ചി ഒരു വിവരണം എഴുതി. ലിയനാർഡോ ഉപയോഗിച്ചിട്ടുള്ളതിൽ സങ്കീർണമായ ഒപ്ടിക്കൽ വികസനങ്ങളിൽ എറ്റവും മതിപ്പ് തോന്നിയത് ക്യാമറ ഒബ്സ്ക്യൂറ ആയിരുന്നത്രെ. ക്യാമറ ഒബ്സ്ക്യൂറ ഉപയോഗപ്പെടുത്തിയ ഏക വ്യക്തി ലിയനാർഡോ ആയിരുന്നില്ലെങ്കിലും, മനുഷ നേത്രങ്ങളുടെ പ്രവർത്തനങ്ങളും ക്യാമറ ഒബ്സ്ക്യൂറയും തമ്മിലുള്ള ബന്ധം ആദ്യമായി പരാമർശിച്ചത് ഇദ്ദേഹം ആയിരുന്നു.

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved