Question ? +91-85470 44220
Home Article Malayalam Camera and Lenses Camera niccon lenses used in wedding photography

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാവുന്ന മികച്ച നിക്കോണ് ലെൻസുകൾ

9th Apr 2015

fb gplus twitter camera-lens.jpg

1. നിക്കോണ് 50mm f/1.4G AF-S 

വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ വളരെ സഹായിക്കുന്ന ഒരു ലെൻസ് ആണിത്. ഇതിനെ മികച്ചതാക്കാൻ 4 പ്രധാന കാരണങ്ങൾ ഉണ്ട്: അത് വളരെ ഷാർപ്പും, കളർഫുള്ളും, ഭാരക്കുരവുള്ളതും, അത് തരുന്ന ബൊക്കെഹ് വളരെ മികച്ചതുമാണ്

പഴയ നിക്കോണ് 50mm f/1.4D മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവയാണ്. എന്നിരുന്നാലും അവ ഉണ്ടാക്കുന്ന സപ്തകോണ ആകൃതിയിലുള്ള ബൊകെഹ് കുറച്ച് നിരാശജനകമാണ്. ആയതിനാൽ അവയിലും മെച്ചപ്പെട്ടത് പുതിയ "G" വെർഷൻ ആണ്. ഒരു ഫുൾ-ഫ്രെയിം ക്യാമറയിൽ 50mm ലെൻസ് വളരെ മാതൃകാപരവും, അവ ഉപയോഗിച്ച് മനോഹരമായ പോർട്രൈറ്റുകൾ രൂപപ്പെടുത്തുകയും, ചിത്രീകരിക്കുന്ന വസ്തുവിൽ നിന്നും കുറച്ച് അകലെ നിന്നാൽ ഫുൾ സൈസ് ബോഡി ഷോട്ടുകൾ എടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ഒരു DX ക്യാമറയിലും ഇവ നന്നായി പ്രവർത്തിക്കുന്നു. പക്ഷെ ഇവയുടെ ഫോക്കൽ ലെങ്ങ്ത് കുറച്ച് കൂടുതൽ ആകാം എന്നതൊരു കുറവ് തന്നെയാണ്. വെഡ്ഡിങ് സമയത്ത് ഒരു ലെൻസ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എങ്കിൽ നിക്കോണ് 50mm f/1.4G ലെൻസ് ആയിരിക്കും എറ്റവും ഉചിതം. കുറച്ച് ഇമേജ് സാമ്പിളുകൾ ചുവടെ കൊടുക്കുന്നു. 

ഫോട്ടോഗ്രഫി & വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. Log on to www.creativehut.org | +91 8547044220 

നിക്കോണ് 2011 ൽ ഇറക്കിയ വളരെ വില കുറഞ്ഞതും ഒതുക്കമുള്ളതും വളരെ ഭാരക്കുറവുള്ളതുമായ ഒരു 50mm ലെൻസ് ആണ് Nikon 50mm f/1.8G ലെന്സിനെക്കാൾ മികച്ച രീതിയിൽ ഇത് പ്രവർത്തിക്കും. 

2. നിക്കോണ് 85mm f/1.4D/G 

മനോഹരമായ ഒരു ബൊക്കെ തരുവാൻ സാധിക്കുന്ന ലെൻസുകളാണ് നിക്കോണ് 85mm f/1.4G അഥവാ പഴയ നിക്കോണ് 85mm f/1.4D. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ സഹായിക്കുന്ന മറ്റൊരു ലെൻസ് ആണിത്. ബാക്ക്ഗ്രൌണ്ട് ബ്ലർ വളരെ മികച്ച രീതിയിൽ ചിത്രങ്ങളിൽ കൊണ്ട് വരുവാൻ സാധിക്കുന്ന ഈ ലെൻസുകൾക്കൊപ്പം ബൊക്കെ എന്ന വാക്ക് ഇപ്പോഴും ഉപയോഗിക്കുന്നു. f/1.4 എന്ന എറ്റവും കൂടിയ ആപർചറിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്ന ഇവ നിക്കോണ് പുറത്തിറക്കിയവയിൽ എറ്റവും ഷാർപ് ആയിട്ടുള്ള ലെൻസുകളാണ്. 

എറ്റവും കൂടിയ ആപർചറിൽ ഡെപ്ത് ഓഫ് ഫീൽഡ് വളരെ കുറവായിരിക്കും. അതായത് ഒരു സബ്ജെക്റ്റിനോട് വളരെ അടുത്തു നിന്ന്, കണ്ണിൽ ഫോക്കസ് ചെയ്തു കൊണ്ട് ചിത്രീകരിക്കുമ്പോൾ മൂക്ക് ഫോക്കസിന് വെളിയിൽ ആകുന്നു. പോർട്രൈറ്റുകൾ ചിത്രീകരിക്കുമ്പോൾ f/2.0 നും f/2.8 നും ഇടയിലും കൂടുതൽ ഡെപ്ത് ഓഫ് ഫീൽഡ് ആവശ്യമുള്ളപ്പോൾ f/4.0 യും ഉപയോഗിക്കുക. 

3. നിക്കോണ് 70-200mm f/2.8G VR II 

നിക്കോണ് ശ്രേണിയിൽ ഉള്ളൊരു മറ്റൊരു മികച്ച ലെൻസ് ആണ് നിക്കോണ് 70-200mm f/2.8G VR II. ഈ ലെൻസ് നൽകുന്ന മികച്ച ഫോക്കൽ ലെങ്ങ്ത് ഇതിന്റെ എടുത്തു പറയേണ്ടുന്ന ഒരു ഗുണം ആണ്. 

നിക്കോണ് 50mm അഥവാ നിക്കോണ് 85mm പോലുള്ള പ്രൈം ലെൻസുകൾ ഉപയോഗിക്കുമ്പോൾ വളരെ അടുത്തു നിന്നുമാണ് ചിത്രങ്ങൾ എടുക്കുന്നത്. ആയതിനാൽ ആളുകളുടെ ശ്രദ്ധ നിങ്ങളിലെയ്ക്ക് തിരിയുകയും, തന്മൂലം അവരെ വ്യാപൃതരാക്കുകയും ചെയ്യെണ്ടി വരുന്നു. 

4) Nikon 70-200mm f2.8G ED VR II

ഒരു നിക്കോണ് 70-200mm ലെൻസ് ഉപയോഗിച്ച് ചിത്രീകരിക്കുമ്പോൾ ദൂരെ മാറി നിന്നും ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കെണ്ടി വരുന്നില്ല. വളരെ വൈദഗ്ദ്ധ്യമുള്ള ലെൻസുകൾ ആണിവ. ഫോക്കൽ ലെങ്ങ്ത് പര്യാപ്തമായ രീതിയിൽ പോര എന്ന് തോന്നുകയാണെങ്കിൽ ടെലെകണ്വെർട്ടറുകൾക്കൊപ്പവും ഇവ നന്നായി ഉപയോഗിക്കാവുന്നതാണ്. ഇതു ഫോക്കൽ ലെങ്ങ്തിലും ഇവ തരുന്ന ഷാർപ്നെസ്സും കളറും വളരെ മികച്ചതാണ്. നിക്കോണ് 70-200mm തരുന്ന ബൊക്കെയും വളരെ മെച്ചപ്പെട്ടതാണ്. ഈ ലെൻസുകൾക്ക് ഉള്ള ഏക ദൂഷ്യ വശം എന്തെന്നാൽ ഇവയുടെ ഭാരമാണ്. വെഡ്ഡിംഗ് ചിത്രീകരണ വേളയിൽ ദിവസം മുഴുവൻ ഇത്രയും ഭാരിച്ച ലെൻസ് താങ്ങി ചിത്രീകരിക്കുക എന്നത് വളരെ വിഷമകരമാണ്. പ്രൊഫഷണൽ ലെവൽ ബോഡി ആയ നിക്കോണ് D3s നൊപ്പം ഉപയോഗിക്കുമ്പോൾ ഭാരം വീണ്ടും കൂടുന്നു. 

5. നിക്കോണ് 24mm f/1.4G AF-S 

നിക്കോണ് പുറത്തിറക്കിയവയിൽ എറ്റവും ഷാർപ് ആയ ലെൻസ് ആണ് നിക്കോണ് 24mm f/1.4G AF-S. പ്രകൃതി ദൃശ്യ ഫോട്ടോഗ്രഫി, വെഡ്ഡിംഗ് ഫോട്ടോഗ്രഫി തുടങ്ങി എല്ലാ തരം ഫോട്ടോഗ്രഫിക്കും ഉതകുന്ന ഒരു ലെൻസ് ആണിത്. ഇതിന്റെ 24mm ഫോക്കൽ ലെങ്ങ്ത് ഫുൾ ബോഡി ചിത്രങ്ങൾ എടുക്കുവാനും, ഗ്രൂപ്പ് ഫോട്ടോകൾ എടുക്കുവാനും, കുറഞ്ഞ സ്ഥലം മാത്രമുള്ള ചിത്രങ്ങൾ എടുക്കുവാനും സഹായിക്കുന്നു. 

85mm അഥവാ 70-200mm ലെൻസുകളെ പോലെ അത്ര മികച്ച പോർട്രൈറ്റ് ലെൻസ് അല്ല നിക്കോണ് 24mm f/1.4G AF-S ലെൻസുകൾ എങ്കിലും, ഇവയുടെ കൂടിയ ആപർചർ ആയ f/1.4 ൽ മികച്ച ബൊക്കെഹ് ചിത്രങ്ങൾ സമ്മാനിക്കുവാൻ ഈ ലെൻസുകൾക്ക് സാധിക്കുന്നു. മറ്റു f/1.4 പ്രൈം ലെൻസുകളെ പോലെ തന്നെ കുറഞ്ഞ പ്രകാശമുള്ള സന്ദർഭങ്ങളിൽ മികച്ച രീതിയിൽ ചിത്രീകരിക്കുവാൻ ഇവ ഉപകരിക്കപ്പെടുന്നു, പ്രത്യേകിച്ചും കല്യാണ ദിവസത്തിന്റെ സമാപ്തിയിൽ പ്രകാശം മങ്ങുന്ന സമയങ്ങളിൽ. 

5. നിക്കോണ് 24-70mm f/2.8G

ലാൻഡ്സ്കെയ്പ് ഫോട്ടോഗ്രഫിക്ക് ഏറെ ഉതകുന്ന ലെൻസ് ആണ് നിക്കോണ് 24-70mm f/2.8G. നിക്കോണ് 24mm f/1.4G പോലെ അത്ര ഷാർപ് അല്ലെങ്കിലും 24mm ഫോക്കൽ ലെങ്ങ്തിനും 28mm ഫോക്കൽ ലെങ്ങ്തിനും ഇടയിൽ വലിയ ഡിസ്റ്റോർഷൻ കാണിക്കുമെങ്കിലും ഒക്കെ, ഇവയുടെ 70mm വരെ സൂം ചെയ്യുവാൻ ഉള്ള കഴിവ് മറ്റു കുറവുകളെയെല്ലാം നിഷ്പ്രഭമക്കുന്നു. ചിത്രീകരിക്കുന്ന വസ്തുക്കളെ വേർപ്പെടുത്തി ചിത്രീകരിക്കുവാൻ മാത്രമല്ല മനോഹരമായ ബൊക്കെഹ് സംമാനിക്കുവാനും ഇവയ്ക്കു സാധിക്കുന്നു. മാത്രവുമല്ല, ചിത്രീകരിക്കെണ്ടുന്ന വസ്തുവിനോട് വളരെ അടുത്തു നിന്ന് f/2.8 ആപർചറിൽ 35mm നു മേൽ ഫോക്കൽ ലെങ്ങ്തിൽ ചിത്രങ്ങൾ എടുക്കുമ്പോൾ ഹൃദയകാരിയായ ചിത്രങ്ങൾ ലഭിക്കുന്നു. 
നിക്കോണ് 24-70mm f/2.8G

ഫുൾ ബോഡി ഷൊട്ടുകളും ഗ്രൂപ്പ് ഫോട്ടോകളും ഒക്കെ ചിത്രീകരിക്കുവാൻ മികച്ച ലെൻസ് ആണ് നിക്കോണ് 24-70mm f/2.8G 

മുകളിൽ പറഞ്ഞ എല്ലാ ലെൻസുകളും വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കാവുന്നതാണ്. വൈഡ് ആംഗിൾ ലെൻസുകളുടെ കാര്യം വരുമ്പോൾ ഒന്നുകിൽ നിക്കോണ് 24mm f/1.4G അഥവാ നിക്കോണ് 24-70mm f/2.8G ലെൻസ് ഉപയോഗിക്കുക. എന്നാൽ രണ്ടും കൂടി ആവരുത്. 

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved