Question ? +91-85470 44220
Home Article Malayalam Photography Inspire Basic photography to know about photographers

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

`ഫോട്ടോഗ്രഫി അറിയാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കെണ്ട 10 ഫോട്ടോഗ്രാഫർ

9th Apr 2015

fb gplus twitter Alfred_Stieglitz.jpg

ഈ ദിവസങ്ങളിൽ എല്ലാവരും ഫോട്ടോഗ്രഫെർമരാണു, സ്റ്റുഡിയോ ഉടമ വിവാഹ ഫോട്ടോ എടുക്കുന്നത് മുതൽ നിങ്ങളുടെ കസിൻ ഫോണിന്റെ ക്യാമറയിൽ ഫോട്ടോ എടുക്കുന്നത് വരെ. പണ്ടത്തെക്കാൾ ക്യാമറകൾ കൂടുതലായി ഇന്ന് ലഭ്യമാണ്. ധാരാളം ആളുകള് ഫോട്ടോഗ്രാഫ്യിയെ സ്നേഹിക്കാൻ തുടങ്ങി. ചിലര് ഫോട്ടോഗ്രാഫി കോഴ്സ് പഠിച്ചിട്ടോ, ഡിഗ്രീ എടുത്തിട്ടോ ഇതൊരു തൊഴിൽ മാര്ഗം ആക്കിയിരിക്കുന്നു. നിങ്ങൾ ഒരു വിദ്ധ്യാർദ്ധിയോ, അഭ്യസിക്കുന്ന കലാകാരനോ, ഹോബി ആയിട്ട് ഫോട്ടോഗ്രാഫി സ്വീകരിച്ചവരോ ആരുമാകട്ടെ, ഇന്നുള്ളതും, കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നതുമായ ഫോട്ടോഗ്രാഫിയിലെ മഹത് വ്യക്തികളെക്കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും.

1. Alfred Stieglitz ആൽഫ്രെഡ് സ്റ്റീഗ്ലിറ്റ്സ്  ( 1864 – 1946 ) :-

ഇദ്ദേഹം ഫോട്ടോഗ്രാഫിയുടെ പാലകപുണ്ണ്യവാളൻ ആയിട്ടാണ് അറിയപ്പെടുന്നത്, കൂടാതെ ഫോട്ടോ എടുക്കുംപോൾ കലാകാരന്റെ വീക്ഷണം, ചലനം, വിഷയം എന്നിവയ്ക്ക് മുന്തൂക്കം കൊടുക്കണം അല്ലാതെ കൌശലം കൊണ്ട് ചെയ്യുകയല്ല വേണ്ടത് എന്നു ആദ്യമായി നിർദേശിച്ച വ്യക്തി ഇദ്ദേഹമാണ്. ഇദ്ദേഹത്നിറെ സമയത്ത് ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി കരുതിയിരുന്നില്ല. പക്ഷെ ഈ കലാകാരൻ ഒരു പരമ്പരാഗത കലാകാരനെപ്പോലെ ചിത്രങ്ങളെടുത്തു. വിവിധ രീതികളുടെയും ഫോട്ടോഷോപ്പിന്റെയും ഈ കാലത്ത്, അദ്ദേഹത്തിന്റെ കലാപരമായ ശ്രദ്ധയോടുകുടി ഫോട്ടോഗ്രാഫിയെ സമീപിച്ച രീതി പഠിക്കുന്നത് നന്നായിരിക്കും.

2. Ansel Adams അൻസൽ ആഡംസ്  (1902 -1984) :-

ഈ ലിസ്റ്റിലുള്ള ഫോട്ടോഗ്രാഫർമാരിൽ ഏറ്റവും കുടുതൽ അംഗീകരിക്കപ്പെടുന്നയാൽ ഇദ്ദേഹമാണ്, അതിനു ന്യായമായ കാരണവുമുണ്ട്. പടിഞ്ഞാറൻ അമേരിക്കയിലെ പ്രത്യേകിച്ച് ‘യൊസിമിറ്റ്’ ദേശിയ ഉദ്യാനത്തിന്റെ അദേഹം എടുത്ത ചിത്രങ്ങൾ വളരെ അധികം ഇഷ്ടപെടുന്നവയാണ്. വളരെ ഹൃദയഹാരിയായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്, അദ്ദേഹം ഫോട്ടോഗ്രഫിയിൽ -സോണ്‍ സിസ്റ്റെം – വികസിപ്പിച്ചു. ഈ രീതിയിലുള്ള അദേഹത്തിന്റെ ചിത്രങ്ങളിൽ കൃത്യമായ പ്രകാശം അന്തിമ പ്രിന്റിൽ താരതമ്മ്യം ചെയ്യാവുന്നതാണ്. അദേഹറ്റിന്റെ ഗൌരവകരമായ സമര്പ്പണം ഫോട്ടോഗ്രാഫി വിദ്യാർത്ഥികൾക്ക് പ്രചോദനം നല്കുന്നതാണ.

3. Diane Arbus ഡയാന അർബസ്:-

നോര്മാൻ മെയിലർ പറഞ്ഞു, “ഡയാന അർബസിന്റെ കയ്യില് ക്യാമറ കൊടുക്കുക എന്നാൽ ഒരു കുട്ടിയുടെ കൈയ്യിൽ നിറബോംബ്‌ കൊടുക്കുന്നതുപോലെയാണ്”. അവരുടെ ചിത്രങ്ങൾ ഞെട്ടിക്കുന്ന, വിഷയത്തിന്റെ മുഖംമുടി ഇല്ലാത്തതാണ്. അത് പേരുകേട്ട എഴുത്തുകാരന്റെയോ, നടന്റെയോ, അഥവാ എതിർ ലിംഗത്തിലെ ആളുകളുടെ വേഷം കേട്ടുന്നവരോ ആകാം. ഈ രീതിയിൽ അർബ്സ് പഠിപ്പിക്കുന്നത്‌ വസ്തുവിന്റെ പ്രതലത്തെ കേന്ദ്രീകരിക്കാതെ അതിന്റെ കലാപരമായ സത്യാവസ്ഥ കാണിക്കണം.

4. Louis-Jacques-Mande Daguerre ലുയിസ്-ജാക്വിസ്-മാൻഡെ ഡാഗുറെ:-

ഫോട്ടോ പ്രിന്റ്കൾ ഇഷ്ടമുള്ളവർ ഡാഗുറെയോട് കടപ്പെട്ടിരിക്കുന്നു. അദേഹം ഭാവനാപരമായ ഒരു പെയിന്റെർ, ചിത്രം എടുക്കുന്നയാൽ, തുടര്ച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ചിത്രം എടുക്കുന്ന ആളാണ്‌, എന്നുവരികിലും സമൂഹതിനുള്ള ഡാഗുറെയുടെ മഹത്തായ പങ്ക്, ലോകത്തിലെ ആദ്യത്തെ സ്ഥിരമായ ചിത്ര സംയോജന രീതി “ഡാഗുറെയോ ടൈപ്പ്” – ആണ്. വെളിച്ചവും രസതന്ത്രവും ഉപയോഗിച്ചുള്ള അ ദേഹത്തിന്റെ ചെമ്പ് തകിടിൽ വെള്ളി പുശിയ പ്രതലത്തിൽ എടുത്ത ചിത്രങ്ങൾ ആണ്, ഇന്നത്തെ ആധുനിക ചിത്രങ്ങളുടെ മുന്ഗാമി.

5.Phillipe Halsman ഫിലിപ്പി ഹാൽസ്മൻ :-

ഫിലിപ്പി ഹൽസ്മൻ അറിയപ്പെടുന്നത്, 20-)o നൂറ്റണ്ടിന്റെ മധ്യ കാലത്ത് അദേഹം എടുത്ത റിച്ചാര്ഡ് നിക്സണ്‍ മുതൽ ഡചിലെ ഡൂക്കിന്റെ വരെയുള്ള ചലിക്കുന്ന ചിത്രങ്ങൾ കൊണ്ടാണ്. ഹൽസ്മന്റെ ജോലിയുടെ ചട്ടക്കുട്, കലാകാരനായ സാൽവഡോർ ഡലിയുദെ വിചിത്രമായ ചിത്രം  ഉൾപ്പെട്ടതാണ്. അത് എങിനെ ഉണ്ടായി എന്ന് കാഴ്ചക്കാരിൽ അമ്പരപ്പുളവാക്കും. ഛായാ ചിത്രത്തെ കുറിച്ച് കുടുതൽ പഠിക്കുവാൻ ഉദ്ധേശിക്കുന്ന ഓരോ വിദ്ധ്യാര്ധിയും ഫിലിപ്പി ഹാൽസ്മാന്റെ ചിത്ര കലയെപ്പറ്റി പടിച്ചിരിക്കേണ്ടതാണ്.

6.David LaChapelle ഡേവിഡ് ലാ ചാപ്പൽ :-

ഒട്ടു മിക്ക ചിത്രകാരന്മാരും ദശകങ്ങൾക്കും നുറ്റാണ്ട്കള്ക്കും മുന്പുള്ളവരാണ്, എന്നാൽ ഡേവിഡ് ലാ ചാപ്പൽ ഇപ്പോഴും ജോലി തുടർന്നുകൊണ്ടിരിക്കുന്നു. ഉറപ്പുള്ളതും വ്യക്തിപ്രാധാന്യം ഉള്ളതുമായ ചിത്രങ്ങളെടുക്കാൻ അദ്ദേഹം ഛയാഗ്രഹണ വിദ്ധ്യാർത്തികളെ പ്രചോദിപ്പിക്കുന്നു. സാമുഹികവും രാഷ്ട്രിയവുമായ വിഷയങ്ങളെ നര്മ്മബോധതോടെ ഉയര്ത്തിക്കാട്ടുവാൻ വിചിത്രവും ധീരവുമായ ഉദാഹരണങ്ങൾ ധാരാളം.

7. Sally Mann സാലി മൻ :-

മറ്റൊരു ചുരുചുരുക്കുള്ള ഫോടോഗ്രാഫേർ, അവർ ഇപ്പോൾ ഔദ്യോഗിക ജീവിതത്തിന്റെ മധ്യത്തിലാണ്‌. തെക്കൻ ഭൂദൃശ്യങ്ങളുടെയും  ചീഞ്ഞളിഞ്ഞ ശവശരീരങ്ങളുടെയും ചിത്രങ്ങൾക്ക്, അവരുടെ കുടുംബത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾക്ക്, 2001ല് ടൈം മാഗസിൻ അവരെ അമേരിക്കയിലെ ഏറ്റവും മികച്ച ഫോടോഗ്രാഫറായി തിരഞ്ഞെടുത്തു. അവരുടെ കുട്ടികളുടെ നഗ്നമായ ചീഞ്ഞളിഞ്ഞ ശവശരീരങ്ങളുടെ ചിത്രം ഞെട്ടിക്കുന്നവയായിരുന്നു. അത് അവർ കുടുതൽ ഇഷ്ടപ്പെട്ടിരുന്നു. മറ്റുള്ളവർ ഇഷ്ടപ്പെടാത്ത ഒരു വിഷയത്തെ ഇത്ര  തൻമയത്തോടെ അവതരിപ്പിക്കുന്ന അവരുടെ ജോലി പഠിച്ചിരിക്കേണ്ടതാണ്.

8. Jerry Uelsmann ജെറി ഉല്ലസ്മൻ :-

തനിക്കു പുറത്തുള്ള ഒരു ലോകത്ത് നിലനില്കുവാൻ നാം ചെയ്യുന്ന ജോലി വഴി ഒരു ക്യാമറ സാധ്യമാക്കിയെടുക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.  ഉല്ലസ്മന്റെ ചിത്രങ്ങൾ ഇന്ന് നമ്മുടെ കാലത്തുള്ളതിനെക്കൾ വളരെ വ്യത്യസമുള്ളതാണ്. കാരണം, അയുക്തികരമായ സംയോജനം വഴിയാണു അദ്ദേഹം ചിത്രങ്ങൾ എടുത്തത്‌. ഒരു ഡിജിറ്റൽ ക്യാമറയും ഫോട്ടോ ഷോപ്പ്ഉം ഉപയോഗിച്ച് അതെ ജോലി ഇന്ന് ഒരു ഫോടോഗ്രാഫർക്ക് എളുപ്പത്തിൽ ചെയ്യാം. എന്നാൽ  ഉല്ലസ്മൻ ഈ ജോലി ചെയ്യുന്ന കാലത്ത് ഫോട്ടോഷോപ്പ് ഇല്ലായിരുന്നു, എങ്കിലും ഒന്നിൽകുടുതൽ നെഗറ്റിവും, എനലാർജെരും, വിശാലമായ ഇരുട്ട്മുറിയും ഉപയോഗിച്ചാണ് ഇത് ചെയ്തത്. കുടുത്തൽ നെഗറ്റിവ് ഉപയോഗിച്ചാൽ ചിത്രത്തിന് പുർണത ഉണ്ടാകുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. എങ്കിലും വിശേഷപ്പെട്ട ഒരു കാര്യം വിശാലമായി ചെയ്യണമെന്നുള്ള അദ്ദേഹതിന്റെ അർപണബോധം ഫോട്ടോഗ്രാഫി വിദ്ധ്യാർത്തികൾക്ക് ഒരു പ്രചോദനം ആയിരിക്കും.

9. Jacques Henri Lartigue ജാക്വസ് ഹെന്റി ലാർറ്റിഗു. :-

ലാർറ്റിഗു തന്റെ 7-)മത്തെ വയസുമുതൽ തന്റെ സുഹൃത്തുക്കളുടെയും, കുടുംബാഗങ്ങളുടെയും ചുറ്റുമുള്ളവയുടെയും  ചിത്രം എടുക്കാൻ തുടങ്ങി. ആധുനിക ഫോട്ടോഗ്രാഫിയുടെ പിതാവെന്നറിയപ്പെടുന്ന അദ്ദേഹം, കലാഭിരുചിയുള്ള ആദ്യത്തെ ഫോടോഗ്രാഫേർ ആണ്. സന്ദേഹമില്ലാത്ത ഈ കലാകാരനിൽനിന്നും ഫോട്ടോഗ്രാഫിയുടെ സന്തോഷം വിദ്ധ്യാർദ്ധികൾക്ക് പഠിക്കാം. തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും കലാഭിരുചിയുള്ള ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം ന്യൂയോര്ക്കിലെ മോഡേണ്‍ ആര്ട്ട് മ്യുസിയതിൽ തന്റെ 69-)മത്തെ വയസിൽ കുട്ടിക്കാലത്തെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതു വരെ എത്ര സമര്ധമായ   ജോലിയാണു  ചെയ്തിരുന്നതെന്നു അറിഞ്ഞില്ല.

10. Elliot Erwitt എല്ലിയറ്റ് എറവിറ്റ്‌ :-

ഫോട്ടോ ജെർണ്ണ്ലിസമൊ ജീവിതശൈലിയോ ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫി വിദ്യാർഥികൾക്ക് എല്ലിയറ്റ് എറവിറ്റിന്റെ ജീവിതവും തൊഴിലും ആനന്ദകരമായ് പഠിക്കാം. സാധാരണ സമീപനം വഴി തന്റെ വിഷയത്തിന്റെ സത്യാസന്തമായ ചിത്രമെടുക്കുക വഴി, അത് ഒരു നായുടെയോ, മെർലിൻ മന്രോ യുടെയോ ആകട്ടെ അദ്ദേഹം സാധാരണ സമീപനം വഴി ശരിയായ ചിത്രം എടുത്തു. അനിയത്രിതവും യാദൃച്ചികവുമായ ഫോടോഗ്രഹി യുടെ സൌദ്നര്യതെപ്പറ്റി പഠിക്കണമെങ്കിൽ അദേഹത്തിന്റെ ജോലികൽ പഠിച്ചാൽ മതി

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved