ARTICLES
സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനവും പുരസ്ക്കാരങ്ങളും - 2015
9th Apr 2015




കേരള ലളിതകലാ അക്കാദമിയുടെ 2015ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പുരസ്ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.
ഒരു മുഖ്യ സംസ്ഥാന പുരസ്ക്കാരവും രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളുമാണ് നല്‍കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2013ന് ശേഷം എടുത്ത മൂന്ന് ചിത്രങ്ങളുടെ 10 ഇഞ്ച് (25 സെ.മീ.) നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍ സ്വയം എടുത്തതാണെന്ന് സ്വന്തം സാക്ഷ്യപ്പെടുത്തിയതും, ചിത്രത്തിന്റെ ടൈറ്റില്‍, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂര്‍ണ്ണമേല്‍വിലാസം (ഫോണ്‍ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി 2015 ജനുവരി 10 തീയതിക്കകം 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 20' എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന് അഭ്യര്‍ത്ഥിക്കുന്നു. കവറിനു പുറത്ത് 'സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനം-2015' എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക.
ഫോട്ടോഗ്രാഫിന്റെ മുന്‍വശത്ത് വിശദാംശങ്ങളോ ശീര്‍ഷകമോ എഴുതാന്‍ പാടില്ല. പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ നേരിട്ട് അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും ഫോട്ടോഗ്രാഫുകള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ 18 ഇഞ്ചില്‍ (45 സെ.മീ.) കുറയുകയോ 36 ഇഞ്ചില്‍ (90 സെ.മീ.) കൂടുകയോ (വീതി ആനുപാതികം) ചെയ്യാത്ത പ്രിന്റുകള്‍ നല്ല നിലവാരത്തില്‍ ഫ്രെയിം ചെയ്ത് 15 ദിവസത്തിനകം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ എത്തിക്കണം. എന്‍ട്രീഫീസ്
50/- രൂപ ആ സമയത്ത് ഗ്യാലറിയില്‍ അടയ്ക്കേണ്ടതാണ്. സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. (www.lalithkala.org)

Top English Articles
- SalarJung Museum Invites Application for Photographer
- Wildlife Photography Exhibition in Kottayam, Kerala
- The Chinese fishing nets of Fort Cochin
- National Investigation Agency Invites Application for Photographer Recruitment 2015
- National Gallery of Modern Art invites applications for recruitment of Photographer in Mumbai, Bangalore, New Delhi
- Product Photographers for E-commerce
- Weddingz.in Mumbai invites application for the posts by Photographer
- Photographer and Videographer jobs in Indian Institute of Management
- Red Chief Retail, Kanpur invites application for the posts by Asst. Photographer.
- Senior Photographer Job in Salar Jung Museum

Top Malayalam Articles
- ഫാഷൻ ഫോട്ടോഗ്രഫിയിലെ 10 നിർദേശങ്ങൾ
- ചിത്രീകരിക്കാൻ ശ്രമിച്ചിട്ടിലാത്ത അഥവാ ആഗ്രഹിക്കാത്തതായ സ്ഥലങ്ങൾ മനോഹരമായി ഷൂട്ട് ചെയ്യാൻ 5 എളുപ്പ വഴികൾ
- സമകാലികമായ വിവാഹ ചിത്രീകരണ നിർദേശങ്ങൾ
- വിവാഹ ചിത്രീകരണത്തിൽ ഉപയോഗപ്പെടുത്താവുന്ന പൊതുവായ ചില എളുപ്പ വിദ്യകൾ
- വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കക്കാർക്ക് സംഭവിക്കാവുന്ന 10 തെറ്റുകൾ
- സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനവും പുരസ്ക്കാരങ്ങളും - 2015
- ഫോട്ടോഗ്രാഫര്‍ - പോലിസില്‍ ജോലി ഓഴിവ്
- ഫോട്ടോഗ്രാഫി മത്സരം
- വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ക്യാമ്പ്
- വന്യജീവി ഫോറ്റൊഗ്രഫിയിലുടെ എങ്ങനെ നിങ്ങൾക്കു ഉയരങ്ങൾ കീഴടക്കാം