Question ? +91-85470 44220
Home Article Malayalam Photography Tips Fashion Photography best 10 Tips in fashion photography

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

ഫാഷൻ ഫോട്ടോഗ്രഫിയിലെ 10 നിർദേശങ്ങൾ

9th Apr 2015

fb gplus twitter fashion-photography-institute-kottayam.jpg

Photo : Jithu M.C | Text : Abin Alex 

1. ഫാഷൻ ഫോട്ടോഗ്രഫിയിൽ പ്രാമാണികത്വത്തിന്റെ ഉള്ളടക്കം അഥവാ ഭാവം പകർന്നു കാണിക്കേണ്ടതിനാൽ മോഡൽ ഇപ്പോഴും ആത്മവിശ്വാസം നിറഞ്ഞ ഒരാൾ ആയിരിക്കേണം. ആകുലത, മാനസിക പിരിമുറുക്കം എന്നിവ ഒരു മോഡലിന്റെ പെർഫോർമൻസിനെ ബാധിക്കുകയും തന്മൂലം ഫോട്ടോയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ആയതിനാൽ മോഡലുകൾ എറ്റവും കംഫർട്ടബിൾ ആയിരിക്കേണ്ടതും ജോലിയിൽ പൂര്ണ്ണമായും നിമഗ്നരായി ഇരിക്കേണ്ടതും അത്യാവശ്യമാണ്. ചിത്രങ്ങൾ എടുക്കുന്നതിനു മുൻപായി ഒരു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുകയും, മനസ്സിൽ എടുക്കാൻ ആഗ്രഹിക്കുന്ന ഓരോ ഷോട്ടിന്റെയും ടെക്നിക്ക് കോമ്പോസിഷൻ എന്നിവയ്ക്കായി ഒരു റിഹേർസൽ നടത്തുകയും വേണം. ആവശ്യമായ സാധനങ്ങൾ , വസ്ത്രങ്ങൾ എന്നിവ നേരത്തെ കരുതി വച്ച് സ്ഥലവും മുൻപേറായി ക്രമീകരിക്കുക . ഫലപ്രദമായ ഒരു ഷൂട്ട് ലഭിക്കുന്നതിനായി കാര്യ പരിപാടികളെ കുറിച്ചും, ഉദ്ദേശം, പോസ് ചെയ്യേണ്ടുന്ന രീതികൾ എന്നിവയെ കുറിച്ചും മോഡലുമായി വ്യക്തമായും അനുരൂപമായും ആശയവിനിമയം നടത്തുകയും അറിവ് കൊടുക്കുകയും വേണം

2. ഫാഷൻ ഫോട്ടോഗ്രഫിയിൽ പ്രധാനമായും ഊന്നൽ കൊടുക്കുന്നത് അതിലെ വസ്ത്രങ്ങൾക്കും സൗന്ദര്യത്തിനുമാണ്. ആയതിനാൽ ഇവ പ്രതിഫലിക്ക തക്കവണ്ണം മോഡലിനെയും സീനും ക്രമീകരിക്കുക. ഉദാഹരണമായി വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഷൂട്ട് ആണെങ്കിൽ മേക്ക് അപ്പ് , ഹെയർ സ്റ്റൈലിങ്ങ് എന്നിവയാൽ ചിത്രം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുക. പ്രലോഭിപ്പിക്കുന്നതോ ഉദ്ദീപകമായതോ ആയ ഭാവം കൊണ്ടുവരണമെങ്കിൽ ഗുഢമായതും സാന്ദ്രമായതും ആയ മേക്ക് അപ്പും ഓവർ സ്റ്റൈൽ ചെയ്ത കേശാലങ്കാരവും ആണ് നല്ലത്. പകരമായി ഒരു നിഷ്കളങ്ക ഭാവം ആണ് വരുത്തേണ്ടതെങ്കിൽ ഒതുങ്ങിയ പെസ്ടൽ വർണ്ണവും മിതമായ മേക്ക് അപ്പും ഒപ്പം മൃതുവായി ഒഴുകി കിടക്കുന്ന മുടിയും ആണ് അനുയോജ്യം. അസാധാരണമായ വ്യക്തിത്വമുള്ള പുരുഷൻ ചിത്രത്തിന് പ്രത്യേകം പ്രതിപത്തിയും വ്യക്തിത്വഭാവവും പകരുമ്പോൾ വലിയ കണ്ണുകളും വലിയ അധരങ്ങളും, ചെറിയ താടിയുള്ളതും , അനുരൂപമായതുമായ മുഖമുള്ളതുമായ സ്ത്രീ മോഡലുകൾ ആണ് ഈ രംഗത്ത് തിളങ്ങുക

3. ഫാഷൻ ഫോട്ടോഗ്രഫിയിൽ പ്രധാനമായ ഒരു കാര്യമാണ് പോസിംഗ്. ഒരു വിദഗ്ദ്ധനു പോസിംഗ് എന്നത് ഒരു ട്രിക്കി പോയിന്റ് ആണ്. എന്നിരുന്നാലും പുതിയ ഫാഷൻ മാഗസിനുകളിൽ പ്രചോദനദായകമായ ആശയങ്ങൾ കണ്ടെത്തുന്നത് ഒരു നല്ല ശീലമാണ്. പുതിയ ഫാഷൻ ട്രെൻഡുകളെ കുറിച്ച് അറിയുവാനും ഇത് സഹായിക്കുന്നു. 'ബ്രോകെണ് ഡൌണ് ' പോസുകൾ അഥവാ ആംഗുലാർ ശാരീരിക ആകൃതിയോട് കൂടിയുള്ള പോസുകൾ കാഴ്ചക്കാരനെ ആകര്ഷിക്കുകയും ഒപ്പം ശാരീരിക നീളം കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യുന്നു

4. ഒരു ഫാഷൻ ഷൂട്ട് നടത്തുന്നതിനു എറ്റവും അനുയോജ്യം ആയ സ്ഥലം സ്റ്റുഡിയോ തന്നെയാണ്. ഫോട്ടോഗ്രാഫറിന് എളുപ്പമായി ലയ്റ്റിങും സ്റ്റെബില്യ്സിംഗ് കണ്ടീഷനുകളും(lighting and stabilizing conditions ) നിയന്ത്രിക്കാൻ സ്റ്റുഡിയോയിൽ ആയിരിക്കുന്ന പക്ഷം സാധിക്കുന്നു. സ്റ്റുഡിയോ ചുറ്റുപാടിൽ ചിത്രീകരണം നടത്തുന്ന വേളയിൽ അനാവശ്യ നിഴലുകൾ ഒഴിവാക്കുവാനായി ശരിയായി മീറ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക. ക്യാമറയിൽ ഉള്ളതായ ലൈറ്റ് മീറ്ററിന് പുറമേ മറ്റൊരു ലൈറ്റ് മീറ്റർ കൂടി ഉപയോഗിക്കുന്നത് കൂടുതൽ കൃത്യമായ റീഡിംഗ് തരുവാൻ സഹായിക്കുന്നു.

5. സ്റ്റുഡിയോയും വിലകൂടിയ ഉപകരണങ്ങളും സ്വന്തമായിട്ടില്ലതവർക്കും വീട്ടിൽ തന്നെ ഇതൊക്കെ സജ്ജീകരിക്കാവുന്നതാണ്. ഇതിനായി വലിയ ജനാലകൾ ഉള്ളതായ ഒരു മുറി വൃത്തിയായി ഒഴിച്ചിടുക. വെളുത്ത ഒരു ഷീറ്റൊ, നെറ്റൊ, അല്ലെങ്കിൽ ഫാബ്രിക്കോ ജനാലയ്ക്കു കുറുകെ വിരിക്കുക. പ്രസന്നതയുള്ള ഒരു ദിവസം ഇപ്രകാരം എളുപ്പത്തിൽ ഒരു soft box സ്വന്തമായുണ്ടാക്കി എടുക്കാവുന്നതാണ്.

6. കുറഞ്ഞോ പ്രകാശത്തിലോ അല്ലെങ്കിൽ സൂര്യ പ്രകാശത്തിൽ നേരെ എടുക്കുന്ന സാഹചര്യത്തിലോ ചിത്രീക്കരിക്കുമ്പോൾ ഒരു ലൈറ്റ് സോർസ് കൂടി ആവശ്യമാണ്. ഒരു ഫ്ലാഷ് മാത്രം കൈയ്യിൽ ഉള്ള പക്ഷം സമീപമുള്ള ഒരു കണ്ണാടിയിലോ ചുമരിലോ മുകൾത്തട്ടിലോ പ്രതിഫലിക്ക തക്കവണ്ണം ക്രമീകരിക്കുക. പല കോണുകളിൽ വച്ച് പരീക്ഷിച്ചു അനുയോജ്യമായ ആംഗിൾ തിരഞ്ഞെടുക്കുക. അനാവശ്യമായ നിഴലുകൾ മുഖത്തോദേഹത്തോ വരാതെ ശ്രദ്ധിക്കുക.

7. ഒരു ഫാഷൻ ഷൂട്ടിൽ ഒരു ഊന്നു അല്ലെങ്കിൽ താങ്ങ് വിവരണപരമായി ചിത്രത്തെ അവതരിപ്പിക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു കഥ പറയുന്നതിനും , മോഡലിന്റെ മുൻ ഭാഗവും പിൻ ഭാഗവും ഒരു പോലെ അവതരിപ്പിക്കുന്നതിനും ഒരു കണ്ണാടി സഹായിക്കുന്നു. ചിത്രീകരിക്കുന്നത് പ്രതിബിംബനത്തിനു പുറത്താവാതെ കണ്ണാടിയും മറ്റു ഉപകരണങ്ങളും ക്രമീകരിക്കാൻ ശ്രദ്ധിക്കുക.

8. എടുക്കുന്ന ഓരോ ചിത്രങ്ങളും ഓരോ കഥ പറയുന്ന തരത്തിൽ മികച്ചതാവണമെങ്കിൽ ചിത്രീകരണത്തിനു അനുയോജ്യമായ സ്ഥാനം കണ്ടുപിടിക്കുന്നത് അനിവാര്യമാണ്. ഉദാഹരണമായി വസ്ത്രങ്ങളുടെയോ സൗന്ദര്യൊല്പന്നങ്ങളുടെയോ ഷൂട്ട് ആണെങ്കിൽ വസന്തത്തിന്റെയോ വേനലിന്റെയോ സമയങ്ങളിൽ നാഗരികമായചുറ്റുപാടിൽ എടുക്കുന്നതാണ് ഉചിതം. എന്നാൽ സാധാരണമായ ഒരു ഫാഷൻ ഷൂട്ടിങ്ങിനു ഒരു വയലോ, മൈതാനമോ, കടൽ തീരമോ, മരത്തോപ്പുകളോ, നദീ തീരങ്ങളോ തിരഞ്ഞെടുക്കാവുന്നതാണ്.

9. ചിത്രീകരിക്കുന്ന സ്ഥലത്തെ പല കോണുകളിൽ നിന്ന് ചിത്രീകരിച്ച് പരീക്ഷിച്ചതിനു ശേഷം വസ്ത്രങ്ങളുടെ മനോഹാരിത മുഴുവനായി വെളിപ്പെടുത്തുന്ന ഒരു ആംഗിളിൽ ക്യാമറ സെറ്റ് ചെയ്തു വയ്ക്കുക. ഇതിനായി ഗോവണിയുടെ മുകളിൽ നിന്നോ എടുക്കുകയോ, നിലത്തു കുനിഞ്ഞു കിടന്നോ, ചില സന്ദർഭങ്ങളിൽ വളരെ ചെരിഞ്ഞ ഒരു ആംഗിളിലോ, മറ്റു ചിലപ്പോൾ വളരെ അടുത്തു നിന്ന് ചിത്രീകരിക്കുകയോ വേണ്ടി വരുന്നു. ചിത്രത്തിൽ പ്രതിഫലിക്കെണ്ടുന്ന സന്ദേശം മനസ്സിൽ കണ്ടു ചിത്രീകരിക്കുക. ഇതിനായി ഒരു സമാഹൃതി മനസ്സിൽ ഉണ്ടാക്കി അവ ദൃഢീകരിക്കും വിധം ചിത്രീകരണം പൂർത്തിയാക്കുക.

10. ഫാഷൻ ഫോട്ടോഗ്രഫി ഒറ്റയ്ക്ക് സാധിക്കുമെങ്കിലും സുഹൃത്തുക്കളുടെയോ, കുടുംബാംഗങ്ങളുടെയോ, ഒരു ഫോട്ടോഗ്രഫി വിദ്യാര്ത്ഥിയുടെയോ സഹായം തേടുന്നത് പ്രശംസനീയമാണ്. ക്യാമറ, റിഫ്ലെക്ടർ, ലൈറ്റിങ്ങ് ഉപകരണങ്ങൾ എന്നിവ യഥാസ്ഥാനത് സ്ഥാപിക്കുന്നതിനും മറ്റും ഒരു കൈ സഹായവും പിന്തുണയും ഉള്ളത് വളരെ സഹായകമാകും.

പ്രൊഫഷണല്‍ ഫോട്ടോഗ്രഫി | ബേസിക് ഫോട്ടോഗ്രഫി | ഫാഷൻ ഫോട്ടോഗ്രഫി | വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി | വെഡ്ഡിങ് ഫോട്ടോഗ്രഫി വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. www.creativehut.org | +91 8547044220

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved