Question ? +91-85470 44220
Home Article Malayalam Photography Tips Landscape Photography best five tips in landscape photography

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

ചിത്രീകരിക്കാൻ ശ്രമിച്ചിട്ടിലാത്ത അഥവാ ആഗ്രഹിക്കാത്തതായ സ്ഥലങ്ങൾ മനോഹരമായി ഷൂട്ട് ചെയ്യാൻ 5 എളുപ്പ വഴികൾ

9th Apr 2015

fb gplus twitter landscape-photography-hari-vasanth.jpg

Photo :Hari Vasanth  | Text : Abin Alex

1.സമീപ പ്രദേശത്തെ പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിക്കുക

നല്ല പ്രദേശ ചിത്രങ്ങൾ എടുക്കുന്നതിനായി ദൂരങ്ങൾ സഞ്ചരിക്കേണ്ടതില്ല. പകരം നമ്മുടെ കണ്മുന്നിലും സമീപത്തുമുള്ള ചിത്രങ്ങളെ ചിത്രീകരിക്കാൻ ശ്രമിക്കുക. പതിവായതും സാധാരണമായതുമായ നിയമങ്ങളും മാനദണ്ഡങ്ങളും കടന്നു ചിത്രങ്ങളിൽ വ്യത്യസ്തത കൊണ്ട് വരേണ്ട കാലം കഴിഞ്ഞു.

ചിത്രീകരണത്തിനായി വളരെ ദൂരങ്ങൾ സഞ്ചരിച്ച് പോകുന്നത് ചിലപ്പോൾ നിരാശ ആയിരിക്കും ഒരു ഫോട്ടോഗ്രാഫർക്ക് സമ്മാനിക്കുക. ആ സ്ഥലത്തെ കുറിച്ച വ്യക്തമായ അറിവ് ഇല്ലാതെ ഇരിക്കുന്നതും പ്രതികൂലമായ കാലാവസ്ഥയും പലപ്പോഴും ഫോട്ടോഗ്രാഫറെ വെറും കൈയ്യോടെ മടക്കി വിടുന്നു. ആയതിനാൽ വളരെ സുപരിചിതമായ സമീപപ്രദേശങ്ങൾ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഒരു ഫോട്ടോഗ്രാഫർക്ക് ഉചിതമായ സ്ഥലങ്ങളും അനുയോജ്യമായ സമയങ്ങളും അറിയാൻ സാധിക്കും

2. നിങ്ങളുടെ ചിത്രങ്ങൾ കഥകൾ പറയുന്നവയാണോ??

ഒരു മനോഹര ചിത്രം നല്ല ഒരു കഥ പോലെ ആയിരിക്കണം. അതിനു ഒരു തുടക്കവും, മധ്യഭാഗവും, ഒടുക്കവും ഉണ്ടാകണം

ഒരു പ്രകൃതിദൃശ്യ ചിത്രത്തിന് ഇത് പോലെ തന്നെ ഒരു പൂര്വ്വതലവും, മധ്യഭാഗവും, ഒരു പശ്ചാത്തലവും ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ചിത്രത്തെ വളരെ മികച്ച രീതിയിൽ സംയോജനം ചെയ്യാൻ സഹായിക്കുന്നു. ഇത് മൂലം പൂർവ്വതലത്തിലെ വസ്തുക്കൾ പശ്ചാത്തലവുമായി ബന്ധപ്പെട്ടു നിൽക്കുന്ന രീതിയിൽ ചിത്രത്തെ നൈസര്ഗ്ഗികമായി സംയോജനം ചെയ്യാൻ കഴിയുന്നു.

ഇതിനായി ചെയ്യേണ്ടെത് എന്തെന്നാൽ ആദ്യമായി ശക്തമായ ഒരു പൂർവ്വതലം കണ്ടെത്തുക. പിന്നീട് മധ്യഭാഗത്തും പശ്ചാത്തലത്തിലും കണ്ണുകളെ ആകർഷിക്കുന്ന കാര്യങ്ങൾ വരത്തക്കവിധം ഷോട്ടിനെ കമ്പോസ് ചെയ്യുക. അല്ലാത്ത പക്ഷം പശ്ചാത്തലം വളരെ ശക്തമായിരിക്കുമ്പോൾ അതിനെ ഫലശൂന്യമാക്കാതെ പകരം പിന്താങ്ങും വിധമുള്ള വസ്തുക്കൾ പൂർവ്വതലത്തിൽ കണ്ടെത്തുക.

ഇപ്രകാരം സംയോജനം ചെയ്യുമ്പോൾ പൂർവ്വതലവും പശ്ചാത്തലവും നന്നായി ലഭിക്കുന്നതിനായി വൈഡ്-ആംഗിൾ ലെൻസുകൾ ആണ് അനുയോജ്യം. എന്നാൽ കൂടുതൽ വൈഡ് ആയിട്ട് ഷൂട്ട് ചെയ്യുമ്പോൾ പശ്ചാത്തലത്തിന്റെ പ്രഭാവം കുറയും എന്നത് ഓർമ്മയിൽ വേണം.

3. ചിത്രങ്ങൾക്ക് ഗാഢത കൂട്ടുന്നതിനായി സൈഡ്-ലൈറ്റിങ് ഉപയോഗിക്കുക

നിങ്ങളുടെ ചിത്രങ്ങൾക്ക് ആഴവും നിഴലുകളും ചേർക്കുന്നതിനു സൈഡ്-ലൈറ്റിങ് ഉപയോഗിക്കുക. സാധാരണ ചിത്രീകരിക്കുമ്പോൾ സൂര്യൻ തോളിനു മുകളിൽ വരുന്ന രീതിയിൽ ആണ് ചിത്രങ്ങൾ പകർത്തുന്നതെങ്കിലും പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോൾ ഇത് നല്ല ശീലമല്ല. എന്തെന്നാൽ ഫ്രണ്ട്ട്-ലൈറ്റിങ് ഉപയോഗിക്കുമ്പോൾ ചിത്രങ്ങൾ നിരപ്പായും ആഴമില്ലാത്തത് അഥവാ ദ്വിമാന മാത്രമായതായും കാണപ്പെടുന്നു. എന്തെന്നാൽ നിഴലുകൾ വസ്തുവിന് പിറകിലാകുകയും ക്യാമറയിൽ നിന്നും മറഞ്ഞിരിക്കുകയും ആയിരിക്കും. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ക്യാമറ ഒരു അല്പ്പം ചെരിച്ചു വച്ച് സൂര്യ പ്രകാശം വശങ്ങളിൽ നിന്ന് വരത്തക്ക വിധം ക്രമീകരിക്കുക. ഇപ്രകാരം ചെയ്യുമ്പോൾ ഫ്രെയിമിനുള്ളിൽ നിഴലുകൾ വരുകയും ആ പ്രദേശത്തിന്റെ രൂപവും ഭംഗിയും എല്ലാം വെളിപ്പെടുകയും അതുമൂലം നിങ്ങളുടെ ചിത്രത്തിന് ഒരു അഗാധത അഥവാ ആഴം സൃഷ്ട്ടിക്കുവാനും സാധിക്കുന്നു.ആകാശത്തിൽ സൂര്യന്റെ സ്ഥാനം എറ്റവും താഴ്ന്നു ഇരിക്കുമ്പോൾ ആണ് വളരെ നീളമുള്ള നിഴലുകൾ സൃഷ്ട്ടിക്കപ്പെടുന്നത്. നിങ്ങളുടെ നിഴലുകൾക്ക് നിങ്ങളുടെ യഥാർത്ഥ ഉയരത്തെക്കൾ അധികം നീളം ഉള്ളപ്പോൾ ചിത്രീകരിക്കുന്നതാണ് എറ്റവും അനുയോജ്യം. നട്ടുച്ച സമയത്തും വളരെ നേരത്തെയോ തമാസിച്ചോ ചിത്രീകരിക്കുന്നതും ഒഴിവാക്കുക.

4. കാലവസ്ഥയ്ക്കനുസരിച്ച് ഒരു പരീക്ഷണത്തിന് തയ്യാറെടുക്കുക

നല്ല തെളിഞ്ഞ ആകാശം സണ് ബാത്ത് പോലുള്ള വിനോദങ്ങൾക്ക് വളരെ അനുയോജ്യം ആണ്. എന്നിരുന്നാലും ഒരു പ്രകൃതി ദൃശ്യ ചിത്രം പകർത്തുമ്പോൾ നമ്മൾ ഒരു പരീക്ഷണത്തിന് തയ്യാറായി മൂടി കിടക്കുന്ന ഒരു കാലാവസ്ഥ തിരഞ്ഞെടുക്കുക. പ്രകൃതി ദൃശ്യ ചിത്രങ്ങൾ എടുക്കുമ്പോൾ എറ്റവും പ്രധാനപ്പെട്ട ഘടകം ആണ് കാലാവസ്ഥ വിശാലവും ആലോചനാമഗ്നമായതുമായ ആകാശത്തിൽ നിന്നും സൂര്യ രശ്മികൾ മഴ മേഘങ്ങൾക്കിടയിൽ കൂടി വരുന്ന ദൃശ്യങ്ങൾ പകർത്തുക.

ഇത്തരം ചിത്രങ്ങൾ പകർത്തുമ്പോൾ പരാജയം പ്രതീക്ഷിച്ചു കൊണ്ട് മാത്രം ഇറങ്ങി പുറപ്പെടുക. മഴയിൽ നനഞ്ഞേക്കാം എന്നും ഓർക്കുക. മഴമെഘങ്ങൽക്കിടയിൽ കൂടി സൂര്യൻ വല്ലപ്പോഴും മാത്രമേ വരുകയുള്ളു. അതും ഏതാനും നിമിഷങ്ങൾ മാത്രം. ആയതിനാൽ നമ്മൾ നമ്മുടെ ക്യാമറയും മറ്റു സജീകരണങ്ങളും തയ്യാറാക്കി വെച്ച് കാത്തിരിക്കുക. ചിലപ്പോൾ വളരെ അധികം സമയം ഇതിനായി കാത്തിരിക്കേണ്ടി വരുന്നു.

ഇപ്രകാരം എടുക്കുന്ന ചിത്രങ്ങൾ ആവർത്തിക്കപ്പെടെണ്ട കാര്യം ഇല്ല, എന്തെന്നാൽ ഇത്തരം ചിത്രങ്ങൾ ഒന്നും മാത്രവും , രണ്ടാമത് ഒരു കാഴ്ചയ്ക്ക് അർഹനീയവുമാണ്.

മേഘങ്ങൾനോക്കി കാലാവസ്ഥ അറിയുന്നത് ചിത്രീകരണം ക്രമീകരിക്കാൻ സഹായിക്കും. അസ്തമയത്തിനു മുൻപായി പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മേഘങ്ങൾക്കിടയിൽ കൂടി കുറച്ച് നിമിഷ നേരത്തേയ്ക്ക് വരും. അതിനായി കാത്തിരിക്കുക. കാറ്റുള്ളതും മഴയുള്ളതുമായ കാലാവസ്ഥയും ഇതിനു ചേർന്നതാണ്. എന്തെന്നാൽ നിരന്തരമായി നീങ്ങി കൊണ്ടിരിക്കുന്ന മേഘങ്ങൾക്കിടയിൽ കൂടി കടന്നു വരുന്ന സൂര്യ പ്രകാശത്തെ ഒപ്പിയെടുക്കാൻ ശ്രമിക്കുക.

5. ആകാശത്തെ ഒഴിവാക്കി ചിത്രീകരിക്കുക

ഒരു തെളിഞ്ഞ ആകാശം ചിത്രത്തിന് വളരെ മനോഹാരിത കൊടുക്കും. എന്നാൽ അല്ലാത്ത പക്ഷം ആകാശം ചിത്രത്തിൽ വരാത്ത വിധം ഒഴുവാക്കുകയാണ് ഉചിതം. അത് പോലെ തന്നെ ചിത്രത്തിൻറെ മനോഹാരിത കൂട്ടാൻ സഹായിക്കാത്തതെല്ലാം ഫ്രെയിമിൽ നിന്നും ഒഴിവാക്കുക. മേഘങ്ങൾ ഇല്ലാതെ നീല നിറത്തിൽ കിടക്കുന്ന ആകാശം കുറച്ച ഭാഗത്ത് മാത്രമാണെങ്കിൽ അത് ചിത്രത്തിൽ ഉൾപ്പെടുത്താം. എന്നാൽ സമാനമായി മങ്ങിയ പച്ച നിറത്തിൽ ഉള്ള ആകാശത്തെ മുഴുവനായും ഫ്രെയിമിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

മേഘത്താല് മൂടപ്പെട്ട വെളിച്ചം അഥവാ അന്തരീക്ഷം ആണ് ഭൂദൃശ്യങ്ങൾ പകർത്താൻ എറ്റവും അനുയോജ്യം. വനപ്രദേശങ്ങൾ, വെള്ളചാട്ടം, കടൽ തീരങ്ങൾ എന്നിവ ചിത്രീകരിക്കാൻ എപ്പോഴും മൂടലുള്ള അവസ്ഥയാണ് നല്ലത്.എന്തെന്നാൽ ഇരുളടഞ്ഞ കാലാവസ്ഥയിൽ ചിത്രീകരിക്കുമ്പോൾ കോണ്ട്രാസ്റ്റ് ലെവൽ കുറവായിരിക്കുകയും അത് മൂലം ചിത്രത്തിലെ ഇരുണ്ടതും തെളിച്ചമുള്ളതുമായ സ്ഥലങ്ങളിലെ വിശദാംശങ്ങള് അറിയാനും സാധിക്കുന്നു.

മൂടലുള്ള അന്തരീക്ഷത്തിൽ ചിത്രീകരിക്കുമ്പോൾ വലിയ എക്സ്പൊഷർ ഇട്ടു ഷൂട്ട് ചെയ്യുക. ചലിക്കുന്നതായ വെള്ള തുള്ളികളിൽ നിന്നും ക്രിയാത്മകമായ ബ്ലർ സൃഷ്ട്ടിക്കുവാൻ സാധിക്കും. ഒരു പോളരിസിംഗ് ഫിൽറ്റർ ഘടിപ്പിക്കുന്നത് വഴി വെള്ളത്തിലും മറ്റുമുള്ളതായ ഗ്ലെയർ ഒഴിവാക്കുകയും കൂടുതൽ പൂരിതമായ നിറങ്ങളെ ലഭിക്കുകയും ചെയ്യുന്നു. പോളരിസർ ഉപയോഗിക്കുന്നത് മൂലം പ്രകാശം സെൻസറിൽ എത്താതെ കുറയ്ക്കുകയും കൂടുതൽ എക്സ്പൊഷറിൽ ഷൂട്ട് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി | ബേസിക് ഫോട്ടോഗ്രഫി | ഫോട്ടോ ജര്‍ണലിസം | പ്രോഡക്റ്റ് ഫോട്ടോഗ്രഫി | വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി | ഫാഷന്‍ ഫോട്ടോഗ്രഫി | ഫുഡ്‌ ഫോട്ടോഗ്രഫി |  വെഡ്ഡിങ് ഫോട്ടോഗ്രഫി | സ്റ്റുഡിയോ ഫോട്ടോഗ്രഫി & വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. www.creativehut.org | +91 85 470 44 220

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved