Question ? +91-85470 44220
Home Article Malayalam Photography Tips Wedding Photography 10 Mistakes in Wedding Photography

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കക്കാർക്ക് സംഭവിക്കാവുന്ന 10 തെറ്റുകൾ

9th Apr 2015

fb gplus twitter wedding-photography-institute.jpg

Photo: Ajindas | Text : Abin Alex 

1. പരിചയക്കുറവ്

പ്രവർത്തി പരിചയം വളരെ ആവശ്യമാണ്‌ വിവാഹ ചിത്രീകരണ രംഗത്ത്. വെഡ്ഡിങ് ഫോട്ടോഗ്രഫി ഏറ്റെടുക്കുന്നതിനു മുൻപ് തന്‍മയത്വത്തോട് കൂടി ചിത്രങ്ങൾ എടുക്കാം എന്നൊരു ആത്മവിശ്വാസം ഉണ്ടായിരിക്കണം, പ്രത്യേകമായി പ്രതിഫലം വാങ്ങി ആണ് നിങ്ങൾ ആ വർക്ക്‌ ഏറ്റെടുക്കുന്ന തെങ്കിൽ. നല്ല ചിത്രങ്ങൾ എടുക്കുന്നതിനു ആവശ്യമായ നല്ല 2 ക്യാമറകളും, കുറച്ച് ലെൻസുകളും അതിനോടൊപ്പം തന്നെ ഫ്ലാഷ് ഗണ്‍സും കൈവശം വേണം. ഇവ എല്ലാം ഉപയോഗിച്ച് പ്രവർത്തി പരിചയവും നല്ല ചിത്രങ്ങൾ എടുക്കുവാൻ ഉള്ള ആത്മവിശ്വാസവും നമ്മളിൽ ഉണ്ടാവണം.

3. അലങ്കോലമായ പശ്ചാത്തലം

മിക്ക മികച്ച ഫോട്ടോഗ്രാഫർമാരും കല്യാണ ദിവസത്തിനു മുൻപ് തന്നെ കല്യാണം സ്ഥലം സന്ദർശിച്ചു മനോഹരങ്ങളായ ഷോട്ടുകൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുവയ്ക്കുന്നു. വൃത്തിയുള്ളതും മനോഹരവുമായ ഒരു ചുറ്റുപാട് ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്നു. പള്ളിമുറ്റത്തു നിന്ന് എടുക്കുന്നതിനെക്കാൾ പള്ളി കവാടത്തിൽ വധൂവരന്മാരെ നിർത്തി ചിത്രീകരിക്കുന്നത് ചിത്രങ്ങൾക്ക് ഒരു നല്ല പശ്ചാത്തലം നൽകുന്നു.

4. ചിത്രീകരണത്തെ ബാധിക്കുന്ന കഠിനമായ വെയിൽ

വിവാഹ ദിവസത്തിനു മുൻപ് തന്നെ സ്ഥലം സന്ദർശിച്ചു ചിത്രീകരണം നടത്തേണ്ടുന്ന സ്പോട്ടുകൾ തിരഞ്ഞെടുത്തു വയ്ക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് നാം ഇതിനു മുൻപ് കണ്ടു കഴിഞ്ഞു. എന്നാൽ വിവാഹത്തിനു നിശ്ചയിച്ച സമയത്ത് തന്നെ സ്ഥലം സന്ദർശിക്കുന്നത് കൂടുതൽ പ്രശംസനീയമാണ്. എന്തെന്നാൽ ആ സമയത്തെ വെയിൽ ഉള്ള ദിശകൾ നിർണയിക്കാനും ഇത് സഹായകമാകുന്നു. മനോഹരമായ ഒരു പശ്ചാത്തലവും ആവശ്യത്തിന് തണൽ ഉള്ളതുമായ സ്ഥലങ്ങൾ മുൻകൂട്ടി കണ്ടു വയ്ക്കുക. ഡിഫ്യുസറും മറ്റും പിടിച്ചു തരുവാൻ ഒരു സഹായിയെ കൂട്ടുന്നത് ഗുണമാകും.

5. മികച്ച കണ്ണുകള്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റ അഭാവം

വധൂ വരന്മാരുടെ കണ്ണുകള്‍ തമ്മിൽ മികച്ച അടുപ്പം കൂടാതെ തന്നെ അപ്രതീക്ഷിതമായി ചിലപ്പോൾ മനോഹരങ്ങളായ ചിത്രങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നു. ഇവ ശ്രദ്ധാപൂർവ്വം നോക്കി ഒപ്പിയെടുക്കുന്നതിലാണ് ഒരു ഫോട്ടോഗ്രാഫറുടെ കഴിവ്. വധൂ വരന്മാർ ക്യാമറയിൽ തന്നെ നോക്കി എടുക്കുന്ന ചിത്രങ്ങളെക്കാൾ അവർ പരസ്പരം നോക്കുമ്പോൾ ഉള്ള ദൃഢബദ്ധത്തെ വെളിപ്പെടുത്തും വിധമുള്ള ചിത്രങ്ങൾ ആവും കൂടുതൽ ആകർഷകമാവുക.

6. ഒരു ഷോട്ട് അലക്ഷ്യമായി മറന്നു പോവുക 

വിവാഹം ചിത്രീകരിക്കുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർ നിങ്ങൾ ആണെങ്കിൽ ചടങ്ങിലെ ഓരോ പ്രധാന നിമിഷങ്ങളും ശ്രദ്ധയോടെ ചിത്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിൽ ഒന്ന് വിട്ടു പോവുക എന്നത് ഒരു നല്ല ഫോട്ടോഗ്രാഫറിന് ചേർന്നതല്ല. ചടങ്ങിനു മുൻപ് തന്നെ വധൂവരന്മാരുമായി സംസാരിച്ചു പ്രധാനമായും ചിത്രീകരിക്കെണ്ടുന്ന ചടങ്ങുകളേയും പങ്കെടുക്കുന്ന വ്യക്തികളെയും കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുക. ഇവയെല്ലാം ഒന്നൊഴിയാതെ ചിത്രീകരിച്ചെന്നും ഉറപ്പു വരുത്തുക.

7. ചിത്രീകരണത്തിനുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതെയിരിക്കുക 

വിവാഹം പോലെ ഉള്ള പ്രധാന ചടങ്ങുകളിൽ ഫോട്ടോഗ്രാഫർ ആയി പോകുമ്പോൾ കൈയ്യിൽ കരുതുന്ന ഓരോ ഉപകരണങ്ങൾക്കും ഓരോ spare കരുതുന്നത് പ്രശംസനീയമാണ്. എന്തെന്നാൽ ചിത്രീകരണ വേളയിൽ ഇവയിൽ ഏതെങ്കിലും ഒന്നിന്നു അപ്രതീക്ഷിതമായ തകരാർ സംഭവിക്കുന്ന പക്ഷം ചിത്രീകരണം മുടങ്ങുവാൻ ഇത് കാരണമാവരുത്‌. ഇങ്ങനെ ഉള്ള അവസരങ്ങളിൽ 2 ക്യാമറകൾ കരുതുന്നത് നല്ലതാണ്. ഒരെണ്ണം ഉപയോഗപ്രദമല്ലാതെ ആവുമ്പോൾ ലെൻസ്‌ മാറാതെ തന്നെ ക്യാമറ മുഴുവനായി പകരം വയ്‌ക്കുക.

8. നിരന്തരം അലങ്കൊലപ്പെടുന്ന ഗ്രൂപ്പ്‌ ഷോട്ടുകൾ

ഗ്രൂപ്പ്‌ ഷോട്ടുകൾ എടുക്കുമ്പോൾ ആദ്യമായി ആളുകളെ എല്ലാം ഒരുമിച്ച് നിരത്തിയതിന് ശേഷം എല്ലാവരെയും കാണാമെന്നും, എല്ലാവരും ക്യാമറയിൽ നോക്കുകയാണെന്നും പുഞ്ചിരിക്കുകയാനെന്നു ഉറപ്പു വരുത്തുക. ആരും കണ്ണ് ചിമ്മാതെയും ശ്രദ്ധിക്കണം. പ്രധാനപ്പെട്ട ആളുകളെ വധൂവരന്മാർക്ക് സമീപത്തു വരത്തക്ക വിധത്തിൽ ആളുകളുടെ സ്ഥാനങ്ങൾ ക്രമീകരിക്കുക. കൂടുതൽ ആളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ ഫോട്ടോകൾ ചിത്രീകരിക്കുന്ന വേളയിൽ ചവിട്ടുപടികളുള്ള ഒരു ഏണിയുടെയോ ഉയരമുള്ള ഒരു ട്രൈപോഡിന്റെയോ സഹായം തേടുക. കണ്ണ് ചിമ്മുന്നതു ഒഴിവാക്കാനായി ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കുന്ന ആളുകളോട് കണ്ണ് അടച്ചു നിൽക്കുവാനും പിന്നീട് 3 വരെ എണ്ണുമ്പോൾ തുറക്കുവാനും ആവശ്യപ്പെടുക. തുടർന്ന് ചിത്രീകരിക്കുക. ഇപ്രകാരം കുറച്ച് ചിത്രങ്ങൾ എടുക്കുക. 

9. വിശദാംശങ്ങള്‍ ചിത്രീകരിക്കാൻ മറക്കുക

ഒരു വിവാഹ ചടങ്ങിലെയോ മറ്റോ ഔദ്യോഗിക ഫോട്ടോഗ്രാഫർ ആയി നിയോഗിക്കപ്പെടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. പ്രധാന വിഷയങ്ങള മാത്രം ചിത്രീകരിക്കാതെ അതിന്റെ വിശദാംശങ്ങളിലേക്കും ശ്രദ്ധ ചെല്ലുവാൻ കരുതുക. 

ഉദാഹരണമായി വധു വളരെ അധികം സമയം എടുത്തു തിരഞ്ഞെടുത്ത ഒരു അലങ്കാരമോ മറ്റോ ചിത്രീകരിക്കാൻ ശ്രദ്ധിക്കുക. ടേബിൾ ഡെകറേഷൻ , മെനു, പൂക്കൾ, വെഡിങ് കേക് എന്നിവ ചിത്രീകരണത്തിനു വിഷയങ്ങൾ ആക്കാവുന്നതാണ്

10. jpeg ചിത്രങ്ങൾ ചിത്രീകരിക്കുന്നത്

വിവാഹം പോലെയുള്ള ചടങ്ങുകളിൽ ചിത്രീകരിക്കുമ്പോൾ വളരെ അധികം ഷോട്ടുകൾക്ക് നഷ്‌ടസാദ്ധ്യത ഉണ്ടെന്നു മനസിലാക്കുക. ആയതിനാൽ  exposure , നിറം, white balance എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വരുന്ന പക്ഷം തിരുത്തുകൾ നടത്തുവാൻ ആവശ്യത്തിനു ചിത്രങ്ങൾ കൈയ്യിൽ ഉണ്ടാകാൻ ശ്രദ്ധിക്കുക. ആയതിനാൽ ചിത്രങ്ങൾ എല്ലാം തന്നെ jpeg files ആണെങ്കിലും raw files ആയിട്ട് ചിത്രീകരിക്കുവാൻ ഓർക്കുക.

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി | ബേസിക് ഫോട്ടോഗ്രഫി ഫോട്ടോ ജര്‍ണലിസം | പ്രോഡക്റ്റ് ഫോട്ടോഗ്രഫി | വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി | ഫാഷന്‍ ഫോട്ടോഗ്രഫി | ഫുഡ്‌ ഫോട്ടോഗ്രഫി |  വെഡ്ഡിങ് ഫോട്ടോഗ്രഫി | സ്റ്റുഡിയോ ഫോട്ടോഗ്രഫി & വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. www.creativehut.org | +91 85 470 44 220

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved