ARTICLES
വിവാഹ ചിത്രീകരണത്തിൽ ഉപയോഗപ്പെടുത്താവുന്ന പൊതുവായ ചില എളുപ്പ വിദ്യകൾ
9th Apr 2015




Photo: Ajindas | Text : Abin Alex
1. വിസ്തൃതമായ അപ്പാർച്ചർ ഉപയോഗിക്കുക
നിങ്ങളുടെ ലെൻസ് അനുവദിക്കുന്ന എറ്റവും വിസ്തൃതമായ അപ്പാർച്ചർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശേഷം, അവ്യക്തമായ പശ്ചാത്തലത്തിൽ തന്നെ വിധേയമാക്കപ്പെട്ട വസ്തുവിനെ ഫോക്കസിൽ വരുത്തി ചിത്രീകരിക്കുക. വസ്തുവിനെ ശരിയായി ഫോക്കസ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഇപ്രകാരം ചിത്രീകരിക്കുന്ന വിവാഹ ചിത്രങ്ങൾ വളരെ അധികം ആകർഷകമായി കാണുന്നു.
2. സ്ലോ-സിങ്ക് ഫ്ലാഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക
ഫ്ലാഷ് ഉപയോഗിക്കുന്ന പക്ഷം എറ്റവും മിതമായ ഷട്ടർ സ്പീഡ് സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചുറ്റും വ്യാപിച്ച വളരെ ഏറെ പ്രകാശത്തെ ലഭിക്കുന്നതിനായി 1/15 മുതൽ 1/25 സെക്കന്റ് വരെ ഷട്ടർ സ്പീഡ് ആകാവുന്നതാണ്.ദൃഷ്ടി പഥത്തിലൂടെ തുടർച്ചയായി പോയിക്കൊണ്ടിരിക്കുന്ന വിശാല ദൃശ്യങ്ങൾ ഛായാഗ്രഹണം ചെയ്യുമ്പോൾ ഫ്ലാഷ് ഉപയോഗിച്ച് വസ്തുവിനെ നിശ്ചലമായും പശ്ചാത്തലത്തെ മങ്ങിയതായും ചിത്രീകരിക്കുക.
3. വധുവിനെ വ്യതസ്തമാം വിധത്തിൽ പോസ് ചെയ്യിപ്പിക്കുക
പൂച്ചെണ്ടുകൾ പിടിച്ചു പോസ് ചെയ്യുമ്പോൾ വധു തന്റെ കൈ വളഞ്ഞു പിടിക്കാതെ ശ്രദ്ധിക്കുക. ഒരു നേരിയ വളവു ആകാവുന്നതാണ്.എന്നാൽ വളരെ നേരെ ആവാനും പാടില്ല. കഴിയുമെങ്കിൽ ഫാഷൻ മാഗസിനുകളിൽ മോഡലുകൾ പോസ് ചെയ്യും വിധം 'S' ആകൃതിയിൽ തന്റെ ശരീരം മൊത്തമായി വളച്ചു പോസ് ചെയ്യാൻ വധുവിനോട് ആവശ്യപ്പെടുക.
4. വാസ്തുപരമായ ഘടനകൾ അഥവാ ആകൃതികൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക
വിവാഹ സ്ഥലത്തെ മനോഹരങ്ങളും വസ്തുപരവുമായ ആകൃതികൾ വിവാഹഫോട്ടോഗ്രഫിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രസ്തുത സ്ഥലത്ത് കാണുന്ന വലുതും ആകർഷകവുമായ തൂണുകൾ ഒക്കെ പശ്ചാത്തലമായി വരത്തക്കവിധം ക്രമീകരിക്കുക. മനോഹരമായ പശ്ചാത്തലം ഒരുക്കുമ്പോൾതന്നെ പൂർവത്തലവും അതിനൊപ്പം ക്രമീകരിക്കപെടുകയും
തികഞ്ഞ സംയോജനത്തോട് കൂടിയ ഒരു ചിത്രം ലഭിക്കുകയും ചെയ്യുന്നു.ഇതിനായി വിവാഹസ്ഥലം മുൻകൂട്ടി പോയി സന്ദർശിച്ച് ഇപ്രകാരമുള്ള പശ്ചാത്തലങ്ങൾ കണ്ടുവയ്ക്കുന്നത് ചിത്രീകരണത്തിനു സഹായകമാകും.
5. ശരിയായ ലൈറ്റ് പാറ്റർണുകൾ ഉപയോഗപ്പെടുത്തുക
ദേവാലയത്തിനോ രജിസ്റ്റർ ഓഫീസിനോ പുറത്തായി ആകർഷകമായി ലൈറ്റ് പാറ്റർണുകൾ ഉണ്ടെങ്കിൽ അവ വേണ്ട വിധം ചിത്രീകരണത്തിൽ പ്രയോജനപ്പെടുത്തുക. ഇത് നിങ്ങളുടെ ചിത്രങ്ങൾക്ക് പ്രഭാവവും ആകർഷകത്വവും പകരുന്നു. ദിവസങ്ങൾ കഴിയും തോറും ലൈറ്റ് പാറ്റർണുകളിൽ മാറ്റങ്ങൾ സംഭവിക്കാം എന്നതിനാൽ അവ ലഭിക്കുന്ന സാഹചര്യങ്ങളിൽ വേണ്ട വിധം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.
6. ദമ്പതികളെ ഫ്രെയിമിനുള്ളിൽ വരുത്തി ചിത്രീകരിക്കുക
വധൂവരന്മാരും അവരുടെ കാറും ഫ്രെയിമിനുള്ളിൽ ചിത്രീകരിക്കുക. അവിടെയുള്ള ജനാല ഉപയോഗപ്പെടുത്തി ചിത്രങ്ങൾ ഫ്രെയിമിനുള്ളിൽ ആക്കുക. അനുവധിക്കുമെങ്കിൽ വധുവരന്മാരുടെ കാറിനുള്ളിൽ നിന്നും ചിത്രങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക.
7. ക്യാമറ ഒരൽപം ചരിച്ചു വയ്ക്കുക
ക്യാമറ ഒരൽപം ചരിച്ചു വച്ച് ചിത്രീകരിക്കുന്നത് ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. ക്യാമറ ലാൻഡ്സ്കേപ് ഫോർമാറ്റിലൊ പോർറ്റ്ററ്റ് ഫോർമാറ്റിലൊ വയ്ക്കേണ്ടുന്ന കാര്യമില്ല, പകരം കാമ്പസിഷൻ രേഖ കോണോടുകോണ്‍ വരത്തക്ക വിധം ക്രമീകരിക്കുക. ഇപ്രകാരം എടുക്കുന്ന ചിത്രങ്ങൾ ജീവസുള്ളതായി കാണപ്പെടുന്നു. എന്നാൽ ഒന്ന് രണ്ടു ചിത്രങ്ങളിൽ കൂടുതൽ ഇത് ആവർത്തിക്കരുത്.
8. നിഴലുകൾ തേടുക
വിവാഹ ദിവസം വളരെ സൂര്യപ്രകാശം കൂടുതൽ ആണെങ്കിൽ ചിത്രീകരണത്തിനായി തണൽ ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുക. മികച്ച എക്സ്പൊർഷർ ലഭിക്കുന്നതിനായും ചിത്രങ്ങൾ ഭംഗിയുള്ളതാക്കുവാനുമായി നിറയ്ക്കുക, അഥവാ നിര്‍ബന്ധിതമായ ഫ്ലാഷ് ഉപയോഗിക്കുക. ക്യാമറയുടെ ഫ്ലാഷ് മോഡുകളിൽ ഒന്ന് കണ്ണോടിക്കുമ്പോൾ ഫിൽ ഫ്ലാഷ് സെറ്റിംഗുകൾ ലഭിക്കും.
9. അൽപം മങ്ങല്‍ ചേർത്ത് പരീക്ഷണങ്ങൾ ആകാം
ചിത്രങ്ങളെ ചലനമുള്ളതാക്കി തീർക്കാൻ ആദ്യ ചിത്രങ്ങൾ ഷട്ടർ സ്പീഡ് വളരെ കുറച്ച വച്ച് പരീക്ഷിക്കുക. പിന്നീട് കുറഞ്ഞ ഷട്ടർ സ്പീടിനോപ്പം ഫ്ലാഷ് കൂടി ഉപയോഗിച്ച് ചുറ്റുപാടിനെയും ദമ്പതികളുടെ ചലനങ്ങളെയും ഒപ്പിയെടുക്കുക. ഇരുണ്ട ഇൻഡോർ അവസ്ഥയിൽ നോയസ് വളരെ കൂടുതൽ ആണെങ്കിലും ക്യാമറയുടെ ISO സെൻസിറ്റിവിറ്റി കൂട്ടി വയ്ക്കുക.
10. ഫ്ലാഷ് ബ്രാക്കെറ്റുകൾ ഉപയോഗിക്കുക
ലെൻസിനു കുറച്ച് ഇഞ്ചുകൾ മുകളിലായി ഫ്ലാഷ് ഉയർത്തുവാനായി ഫ്ലാഷ് ബ്രാക്കെറ്റിനൊപ്പം ഒരു ഫ്ലാഷ് ഗണ്‍ കൂടി ഘടിപ്പിക്കുക. ഫ്ലാഷ് ബ്രാക്കെറ്റുകൾ ഉപയോഗിച്ച് ചിത്രം എടുക്കുന്നത് വളരെ നല്ലതായിരിക്കും
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി | ബേസിക് ഫോട്ടോഗ്രഫി | ഫോട്ടോ ജര്‍ണലിസം | പ്രോഡക്റ്റ് ഫോട്ടോഗ്രഫി | വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി | ഫാഷന്‍ ഫോട്ടോഗ്രഫി | ഫുഡ് ഫോട്ടോഗ്രഫി | വെഡ്ഡിങ് ഫോട്ടോഗ്രഫി | സ്റ്റുഡിയോ ഫോട്ടോഗ്രഫി & വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. www.creativehut.org | +91 85 470 44 220

Top English Articles
- SalarJung Museum Invites Application for Photographer
- Wildlife Photography Exhibition in Kottayam, Kerala
- The Chinese fishing nets of Fort Cochin
- National Investigation Agency Invites Application for Photographer Recruitment 2015
- National Gallery of Modern Art invites applications for recruitment of Photographer in Mumbai, Bangalore, New Delhi
- Product Photographers for E-commerce
- Weddingz.in Mumbai invites application for the posts by Photographer
- Photographer and Videographer jobs in Indian Institute of Management
- Red Chief Retail, Kanpur invites application for the posts by Asst. Photographer.
- Senior Photographer Job in Salar Jung Museum

Top Malayalam Articles
- ഫാഷൻ ഫോട്ടോഗ്രഫിയിലെ 10 നിർദേശങ്ങൾ
- ചിത്രീകരിക്കാൻ ശ്രമിച്ചിട്ടിലാത്ത അഥവാ ആഗ്രഹിക്കാത്തതായ സ്ഥലങ്ങൾ മനോഹരമായി ഷൂട്ട് ചെയ്യാൻ 5 എളുപ്പ വഴികൾ
- സമകാലികമായ വിവാഹ ചിത്രീകരണ നിർദേശങ്ങൾ
- വിവാഹ ചിത്രീകരണത്തിൽ ഉപയോഗപ്പെടുത്താവുന്ന പൊതുവായ ചില എളുപ്പ വിദ്യകൾ
- വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ തുടക്കക്കാർക്ക് സംഭവിക്കാവുന്ന 10 തെറ്റുകൾ
- സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനവും പുരസ്ക്കാരങ്ങളും - 2015
- ഫോട്ടോഗ്രാഫര്‍ - പോലിസില്‍ ജോലി ഓഴിവ്
- ഫോട്ടോഗ്രാഫി മത്സരം
- വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ക്യാമ്പ്
- വന്യജീവി ഫോറ്റൊഗ്രഫിയിലുടെ എങ്ങനെ നിങ്ങൾക്കു ഉയരങ്ങൾ കീഴടക്കാം