എക്സ്പോഷർ-Exposure

എക്സ്പോഷർ എന്നത് പ്രകാശത്തിന്റെ അളവാണ്. ഒരു ചിത്രം സൃഷ്ടിക്കുന്നതിന് ഒരു ഫോട്ടോസെൻസിറ്റീവ് മെറ്റീരിയലിൽ എത്തുന്ന പ്രകാശത്തിന്റെ അളവാണ് എക്സ്പോഷർ. എക്സ്പോഷറിനെ ശരിയായി ഉപയോഗിക്കണമേങ്കില്‍  എന്താണ് പ്രകാശം എന്നും എങ്ങനെ പ്രകാശത്തെ നിയന്ത്രിക്കമെന്നും അരിഞ്ഞിരിക്കുന്നത് ഉത്തമം ആയിരിക്കും. വ്യക്തമായി മനസിലാക്കാന്‍ വേണ്ടി എക്സ്പോഷറിനെ രണ്ടായി തരം തിരിക്കാം.

  • ക്യാമറ എക്‌സ്‌പോഷർ
  • ഫോട്ടോഗ്രാഫിക് എക്സ്പോഷർ

ദൃശ്യത്തില്‍ പതിക്കുന്ന പ്രകാശം സെന്‍സറില്‍ എത്തി ഒരു ചിത്രമായി മാറുന്നതിന് മുന്‍പുള്ള പ്രകാശത്തിന്റ് അളവാണ് ക്യാമറ എക്സ്പോഷർ. ഒരു ചിത്രം ഡിജിറ്റല്‍ ആയി നമ്മള്‍ക്ക് കാണുന്ന രിതിയില്‍ ആകുമ്പോള്‍ അതായത് ഒരു ഫോട്ടോഗ്രഫിയായി രൂപപ്പെട്ടു കഴിയുമ്പോള്‍ ചിത്രത്തില്‍ കാണപ്പെടുന്ന പ്രകാശത്തിന്റ് അളവാണ് ഫോട്ടോഗ്രഫി എക്സ്പോഷർ.

ക്യാമറ എക്‌സ്‌പോഷർ

ക്യാമറയുടെ സെൻസറിലോ ഫിലിമിലോ എത്തുന്ന പ്രകാശത്തിന്റെ അളവാണ് ക്യാമറ എക്സ്പോഷർ. അതായത്, ഒരു ദൃശ്യം എത്ര ഇരുണ്ടതും തെളിച്ചമുള്ളതും എന്നത് നിർ‌ണ്ണായിക്കുന്നു. 

സെൻസറിലേക്ക് എത്രത്തോളം പ്രകാശം അനുവദിച്ചു അഥവാ പ്രകാശത്തെ എങ്ങനെ നിയന്ത്രിച്ചു എന്നതിനെ ആശ്രയിച്ച് ചിത്രത്തിലെ എക്‌സ്‌പോഷർ വ്യത്യാസപ്പെടും. എക്‌സ്‌പോഷറിന് ഒരു ചിത്രത്തെ നിർമ്മിക്കാനോ തകർക്കാനോ കഴിയും. ഒരു എക്‌സ്‌പോഷർ സൃഷ്‌ടിക്കുന്ന മൂന്ന് പ്രാഥമിക ഘടകങ്ങള്‍ ഉണ്ട്. എക്‌സ്‌പോഷർ ത്രികോണം എന്ന് അറിയപ്പെടുന്ന അപ്പർച്ചർ, ഷട്ടർ സ്പീഡ്, ഐ‌എസ്ഒ. 

ഏക്സ്പോഷര്‍ ത്രികോണം സമതുലിതമായിരിക്കുമ്പോള്‍ ആണ് ഒരു ശെരിയായ ചിത്രം ലെഭിക്കുന്നത് . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/5.6,ഷട്ടറിന്റെ വേഗത : 1/2500 sec.,ഐ.എസ്.ഒ:800

ഷട്ടർ സ്പീഡ് ക്യാമറയിലേ സെൻസറിലക്ക് എത്ര സമയം വെളിച്ചം അനുവദിക്കുന്നുഎന്ന് തീരുമാനിക്കുന്നു. ലെൻസിലുടെ എത്ര പ്രകാശം അകത്തേക്ക് പ്രാവശിക്കണം എന്ന്  ലെൻസ് അപ്പർച്ചർ അല്ലെങ്കിൽ എഫ്-സ്റ്റോപ്പ് തിരുമാനിക്കുന്നു. മുന്നമതായി ഐ‌എസ്ഒ റെക്കോർഡിംഗ് മീഡിയത്തിന്റെ അഥവാ ഡിജിറ്റൽ സെൻസറിലയ്ക്ക് ഉള്ള പ്രകാശത്തോടുള്ള സംവേദനക്ഷമത നിയന്ത്രിക്കുന്നു.

exposure -triangle-photography-abinalex
ഏക്സ്പോഷര്‍ ത്രികോണം
chair- triangle-photography-abinalex
ഇരിപ്പിടം

അവ ഒരു ഇരിപ്പിടത്തിന്റ് മുന്ന് കാലുകള്‍ പൊലെ പ്രധാന്യം അര്‍ഹിക്കുന്നു. ഒരെണ്ണം മാറ്റുകയാണെങ്കിൽ, മറ്റ് രണ്ടിനേയും ബാധിക്കും. ഓരോന്നും മറ്റൊന്നിനെപ്പോലെ തന്നെ പ്രധാനമാണ്, കൂടാതെ ഓരോന്നും എക്‌സ്‌പോഷറിനെ വ്യത്യസ്ത രീതിയിൽ സ്വാധീനിക്കുന്നു.

ഒരെ ചപ്പാത്തികല്ലിൽ ഉണ്ടാക്കുന്ന ചപ്പാത്തി ഒരു പോലെ  ഇരിക്കണം എന്നില്ല, അവയുടെ രുചിയും ഒരുപോലെ ആയിരിക്കില്ല. അതുപോലെ അമ്മ ഉണ്ടാക്കുന്ന ചപ്പാത്തി ഒന്ന് വേറെയാണ്. ഫോട്ടോഗ്രഫിയില്‍ നിന്ന് മാറിപ്പോയതല്ല. എപ്പോഴെങ്കിലും ചപ്പാത്തി ചുടുന്നത് ശ്രദ്ധിച്ചിട്ടുണ്ടങ്കിൽ അതിനെ എക്‌സ്‌പോഷർ ത്രികോണവുമായി ഒന്ന്‍ താരതമ്യപ്പെടുത്തിയാലോ എന്ന്‍ വിചാരിച്ചു.

burning gas stove flame
അടുപ്പില്‍ നിന്ന് വരുന്ന തീജ്വാല

അടുപ്പിൽ നിന്ന് വരുന്ന തീജ്വാലയുടെ തീവ്രതയെ ഷട്ടർ സ്പീഡായും  ഗ്യാസ്‌ കുഴലിന്റെ അറ്റത്തുള്ള ലോഹക്കഷണം അത് അപ്പാർച്ചർ ആയും സങ്കൽപ്പിക്കുക. ചപ്പാത്തികല്ല് സെന്‍സർ ആയും കണക്കാക്കുക. 

തീജ്വാലയുടെ സ്പീഡിന്റ് വിത്യസം ചപ്പാത്തിയുടെ രുചിയെ തന്നെ മാറ്റിയേക്കാം. പെട്ടെന്ന് വേകുവനായി തീജ്വാല കുട്ടിയിട്ടാൽ ചിലപ്പോള്‍ അത് കരിഞ്ഞ് പോകും. അതായത് ഒരു ചിത്രത്തിൽ ഗ്രൈന്‍സ് വരുന്നതുപോലെ. തീജ്വാലയുടെ തീവ്രതയും അടുപ്പിന്റ്റ് വിത്യാസവും ചപ്പാത്തിയുടെ മിക്സിംഗും എല്ലാം ഒരു ചപ്പാത്തിയുടെ രുചിയെ ബാധിക്കും. അതുപോലെ അപ്പർച്ചറും, ഷട്ടർ സ്പീഡും, ഐ‌എസ്ഒ യും ശരിയായി ഉപയോഗിച്ചില്ലങ്കിൽ അത് ചിത്രത്തെ തന്നെ നശിപ്പിച്ചു കളയും. ഒരാള്‍ കുഴച്ചു വെച്ച ചപ്പാത്തി രണ്ടുപേർ ചുട്ട് എടുത്താൽ രുചിയിൽ വ്യത്യാസം ഉണ്ടായിരിക്കും. അപ്പോള്‍ ഒരേ ദൃശ്യത്തിന്റ് ചിത്രം രണ്ടുപേർ എടുക്കുബോഴും വ്യത്യാസപ്പെടുകയില്ലേ?

അടുപ്പിൽ നിന്ന് വരുന്ന തീജ്വാലയുടെ തീവ്രതയെ ഷട്ടർ സ്പീഡായും  ഗ്യാസ്‌ കുഴലിന്റെ അറ്റത്തുള്ള ലോഹക്കഷണം അത് അപ്പാർച്ചർ ആയും സങ്കൽപ്പിക്കുക. ചപ്പാത്തികല്ല് സെന്‍സർ ആയും കണക്കാക്കുക. 

തീജ്വാലയുടെ സ്പീഡിന്റ് വിത്യസം ചപ്പാത്തിയുടെ രുചിയെ തന്നെ മാറ്റിയേക്കാം. പെട്ടെന്ന് വേകുവനായി തീജ്വാല കുട്ടിയിട്ടാൽ ചിലപ്പോള്‍ അത് കരിഞ്ഞ് പോകും. അതായത് ഒരു ചിത്രത്തിൽ ഗ്രൈന്‍സ് വരുന്നതുപോലെ. തീജ്വാലയുടെ തീവ്രതയും അടുപ്പിന്റ്റ് വ്യത്യാസവും ചപ്പാത്തിയുടെ മിക്സിംഗും എല്ലാം ഒരു ചപ്പാത്തിയുടെ രുചിയെ ബാധിക്കും. അതുപോലെ അപ്പർച്ചറും, ഷട്ടർ സ്പീഡും, ഐ‌എസ്ഒ യും ശരിയായി ഉപയോഗിച്ചില്ലങ്കിൽ അത് ചിത്രത്തെ തന്നെ നശിപ്പിച്ചു കളയും. ഒരാള്‍ കുഴച്ചു വെച്ച ചപ്പാത്തി രണ്ടുപേർ ചുട്ട് എടുത്താൽ രുചിയിൽ വിത്യാസം ഉണ്ടായിരിക്കും. അപ്പോള്‍ ഒരേ ദൃശ്യത്തിന്റ് ചിത്രം രണ്ടുപേർ എടുക്കുബോഴും വ്യത്യാസപ്പെടുകയില്ലേ?

ഒരു നല്ല  ചിത്രം നിർമ്മിക്കുക  എന്നത് ക്യാമറയുടെ  മാത്രം  ഫലമല്ല, അത് ഫോട്ടോഗ്രാഫറുടെ തീരുമാനവും   കഴിവും ശൈലിയും ആണ്. നല്ല ഭക്ഷണം  ഉണ്ടാക്കാൻ പല ഘടകങ്ങൾ ബാധിക്കുന്നത്  പോലെ ഒരു നല്ല ചിത്രം നിർമ്മിക്കുന്നതിനും പല ഘടകങ്ങൾ ബാധിക്കുന്നു. 

ഫോട്ടോഗ്രാഫി എക്സ്പോഷർ

exposure -photography

പലപ്പോഴും വൈരുദ്ധ്യമുള്ള വിഷയവും പശ്ചാത്തലവും മികച്ച ഫ്രെയ്മിംഗ് നല്‍കുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/5.6,ഷട്ടറിന്റെ വേഗത : 1/1000 sec.,ഐ.എസ്.ഒ:400

ഒരു ചിത്രത്തിലെ പ്രകാശത്തിന്റെ അളവാണ് ഫോട്ടോഗ്രാഫി എക്സ്പോഷർ. ഒരു ചിത്രത്തിലെ ഫോട്ടോഗ്രാഫിക് എക്സ്പോഷറിനെ  എഡിറ്റിംഗ് പ്രക്രിയയിലുടെ നിയന്ത്രിക്കാന്‍ കഴിയും. ഫോട്ടോഗ്രാഫി എക്സ്പോഷർ ഫോട്ടോഗ്രഫിയുടെ സുപ്രധാന ഘടകമാണ്. ഒരു ഫോട്ടോയിൽ ചിത്രീകരിച്ചിരിക്കുന്ന പ്രകാശത്തെ ഇത് സൂചിപ്പിക്കുന്നു. പരീക്ഷ എഴുതി കഴിഞ്ഞു ചിന്തിക്കുന്നതുപൊലെയാണ്‌, കുറച്ചു കൂടി നന്നായിട്ട് എഴുതിയിരിയുന്ന എങ്കില്‍ A+ കിട്ടുമായിരുന്നു. എക്‌സ്‌പോഷറിലെ ഒരു ചെറിയ പ്രശ്‌നം പോലും നമ്മള്‍ ചിത്രം പരിഗണിച്ചില്ലെങ്കിൽ അത് പൂർണ്ണമായും നശിപ്പിക്കും. ചിത്രം എടുത്തതിന് ശേഷം ചിന്തിച്ചിട്ട് കാര്യം ഇല്ല.

ക്യാമറ എക്സ്പോഷറിലോ ഫോട്ടോഗ്രാഫി എക്സ്പോഷറിലോ സംഭവിക്കാവുന്ന എക്സ്പോഷറുകളെ മുന്നായി തിരിക്കാം

  • *അണ്ടർ എക്സ്പോഷർ (Under Exposure)
  • *ഓവർ എക്സ്പോഷർ (Over Exposure)
  • *മികച്ച എക്‌സ്‌പോഷർ (Perfect Exposure)
 under and over exposure-abinalex

അണ്ടർ എക്സ്പോഷർ

under-exposure-photography-abinale

ഒരു ദൃശ്യം പകര്‍ത്തിയപ്പോള്‍ ആ ചിത്രം കുറഞ്ഞ തെളിച്ചത്തിലുള്ളതോ മങ്ങിയതോ ആയ ചിത്രങ്ങള്‍ ആണെങ്കില്‍ ആ ചിത്രങ്ങളെ അണ്ടർ എക്സ്പോഷർ എന്നു പറയുന്നു. ഒരു ചിത്രത്തിലെ   കുറഞ്ഞ പ്രകാശത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ക്യാമറയുടെ പ്രവർത്തനത്തെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്.

ഇങ്ങനെ മങ്ങിയ ദൃശ്യത്തെ  സാധാരണയായി ഒരു ബാഹ്യ പ്രകാശ സ്രോതസ്സ് ചേർത്തോ അല്ലെങ്കിൽ ഒരു ഫ്ലാഷ് ഉപയോഗിച്ചോ തെളിച്ചം കൂട്ടി ചിത്രം പകര്‍ത്താന്‍ കഴിയും. ക്യാമറയുടെ ഷട്ടർ സ്പീഡ്, അപ്പര്‍ച്ചര്‍, ഐ എസ്‌ ഒ എന്നിവ ശരിയായി ക്രമീകരിക്കുക എന്നതാണ് അണ്ടർറെക്സ്പോഷറിന്റെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം.

ഓവർ എക്സ്പോഷർ

over-exposure-abinalex

വളരെയധികം പ്രകാശം രേഖപ്പെടുത്തുമ്പോൾ ഒരു ഫോട്ടോയില്‍ അമിതമായ അളവില്‍ തെളിച്ചമുള്ളതോ വിശദാംശങ്ങളൊന്നും പിടിച്ചെടുക്കാത്തതോ ആയ  ഒരു ചിത്രം ലഭിക്കുന്നു. ഇങ്ങനെയുള്ള ചിത്രങ്ങളെ ഓവർ എക്സ്പോഷർ എന്നു പറയുന്നു. അമിത എക്സ്പോഷർ കാരണം വിശദാംശങ്ങളൊന്നും പിടിച്ചെടുക്കാത്ത തിളക്കമുള്ള പ്രദേശങ്ങളെ ബ്ലോൻ ഔട്ട്‌ (blown out) ഹൈലൈറ്റുകള്‍ എന്ന് പറയുന്നു.

അമിതമായ പ്രകാശത്തിന്റെ കാഠിന്യം കാരണം അത്തരമൊരു ചിത്രം കാണാൻ പ്രയാസമാണ് എങ്കിലും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഒരു പരിതി വരെ പരിഹരിക്കുവാന്‍ കഴിയും. ചിത്രം എടുക്കുന്നതിന് മുന്‍പ് ആണെങ്കില്‍ പ്രകാശം കുറവുളള സ്ഥലത്തേക്ക് വിഷയത്തെ നിക്കിയോ. അല്ലെങ്കിൽ ദൃശ്യത്തിലെ പ്രകാശത്തിന്റ്റ് ഉറവിടത്തിലെ വെളിച്ചം കുറച്ചോ, ഉറവിടം നീക്കംചെയ്യുതോ ഈ പ്രശ്നം പരിഹരിക്കാൻ വളരെയധികം സഹായിക്കും.

മികച്ച എക്‌സ്‌പോഷർ 

mikacha-exposure-abinalex

അപ്പർച്ചർ, ഷട്ടർ സ്പീഡ്, ഐ‌എസ്ഒ എന്നിവയ്ക്കിടയിലുള്ള ക്രമീകരണങ്ങളുടെ സംയോജനം തികച്ചും ശരിയായ ചിത്രം സ്രഷ്ടിക്കുമ്പോള്‍ ഒരു മികച്ച എക്‌സ്‌പോഷർ രൂപപ്പെടുന്നത്. ഒരു ചിത്രത്തില്‍ ആവിശ്യത്തിന് തെളിച്ചവും, ശരിയായ വിശദാംശങ്ങളും അതായത് ഇരുണ്ട ഭാഗത്തും തെളിച്ചമുള്ള ഭാഗത്തും നല്‍കുന്ന ഒരു ചിത്രം മികച്ച എക്‌സ്‌പോഷർ എന്ന്‍ പറയാം. 

എക്‌സ്‌പോഷർ കോമ്പൻസേഷൻ 

ചിത്രങ്ങൾ പകര്‍ത്തുന്നതിനുമുമ്പ് ഇരുണ്ടതോ തെളിച്ചമുള്ളതോ ആയ,  ക്യാമറയുടെ ലൈറ്റ് മീറ്റർ തിരഞ്ഞെടുത്ത എക്‌സ്‌പോഷർ ക്രമീകരണങ്ങളെ മാറ്റി ശരിയായ  എക്‌സ്‌പോഷർ ക്യാമറയില്‍ ക്രമീകരിക്കാന്‍ ഫോട്ടോഗ്രാഫർമാരെ അനുവദിക്കുന്ന പ്രവര്‍ത്തിയാണ്   എക്‌സ്‌പോഷർ കോമ്പൻസേഷൻ.

ക്യാമറ മീറ്ററുകൾ പ്രവർത്തിക്കുന്നത് മധ്യ ചാരനിറത്തിൽ അതായത് 18% ഗ്രേ സ്റ്റാൻഡേർഡിലാണ്. ലോകത്തിലെ എല്ലാം വസ്തുക്കളും ഒരു നിറമോ ഒരു എക്‌സ്‌പോഷർ മൂല്യമോ അല്ല.എക്‌സ്‌പോഷർ മീറ്ററിംഗിന്റെ അടിസ്ഥാന മൂല്യം 18 ശതമാനം ചാരനിറത്തിലുള്ള മധ്യ ചാരനിറമാണ്. ഇത് എക്‌സ്‌പോഷർ മൂല്യത്തിന്റെ (exposure value) അടിസ്ഥാനത്തിൽ ശരാശരി ദൃശ്യങ്ങളെ പ്രതിനിധികരിക്കുന്നു. 18% ഗ്രേയെ കുറച്ചുളള കുടുതല്‍ ഭാഗങ്ങള്‍ മിറ്ററിംഗ് അദ്ധ്യായത്തില്‍ വിവരിക്കുന്നു.

exposure icon
grey card

വെളിച്ചം പ്രതിഫലിപ്പിക്കുന്ന വിഷയങ്ങൾ വിലയിരുത്തി ക്യാമറ മീറ്ററുകൾ പ്രവർത്തിക്കുന്നു. ഏതെങ്കിലും സമയത്ത് ക്യാമറ വളരെ ഇരുണ്ടതായോ, തെളിച്ചമുള്ളതോ ആയി ചൂണ്ടിക്കാണിക്കുമ്പോൾ, എക്‌സ്‌പോഷർ മീറ്റർ വിപരീതമായി പ്രവർത്തിക്കും. ഇരുണ്ട പ്രദേശത്തെ തെളിച്ചമുള്ളതക്കാനും വളരെ ശോഭയുള്ള വിഷയത്തെ എക്സ്പോഷർ മീറ്റർ ഇരുണ്ടതാക്കാനും ശ്രമിക്കും. അതായത് മധ്യ ചാരനിറത്തോട് (18% ഗ്രേ) കഴിയുന്നത്ര അടുത്ത് വരുത്തുന്നതിനായി ഓട്ടോ മോഡുകളില്‍ ക്യാമറ ശ്രമിക്കുന്നു.എക്‌സ്‌പോഷർ കോമ്പൻസേഷൻ ഉപയോഗിക്കുന്നതിന്, അപ്പേർച്ചർ മുൻ‌ഗണന, ഷട്ടർ മുൻ‌ഗണന, പ്രോഗ്രാം മോഡ് അല്ലെങ്കിൽ യാന്ത്രിക എക്‌സ്‌പോഷർ ക്രമീകരണങ്ങൾ ചെയ്യുന്ന മറ്റേതെങ്കിലും “സീൻ” മോഡ് പോലുള്ള ക്യാമറ മീറ്റർ ഉപയോഗിക്കുന്ന ക്യാമറ മോഡുകളിലൊന്നിൽ ആയിരിക്കണം.

snow-falling-picture-abinalex
മഞ്ഞ് വീഴുന്ന ചിത്രം
pushker-camel-fest
പുഷ്കെര്‍ ഒട്ടക മേള
 camera mode-photography-abinalex

അപ്പേർച്ചർ മുൻ‌ഗണന മോഡിൽ‌, ‌ എഫ്-സ്റ്റോപ്പ് നമ്മള്‍ തിരഞ്ഞെടുക്കുകയും മീറ്റർ‌ ഷട്ടറിന്റെ വേഗത സജ്ജമാക്കുകയും ചെയ്യുന്നുവെങ്കിൽ‌, എക്‌സ്‌പോഷർ‌ കോമ്പൻസേഷൻ ഷട്ടറിന്റെ വേഗതയെ മാത്രമേ മാറ്റൂ. അതിനാൽ, ഷട്ടറിന്റെ കുറഞ്ഞ വേഗതയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഷട്ടർ മുൻ‌ഗണന മോഡിനായി, ഷട്ടർ വേഗത നമ്മള്‍ തിരഞ്ഞെടുക്കുകയും ക്യാമറ മീറ്റർ എഫ്-സ്റ്റോപ്പുകളെ ക്രമീകരിക്കുന്നു, എക്‌സ്‌പോഷർ കോമ്പൻസേഷൻ അപ്പർച്ചറിനെ മാറ്റുകയും എന്നാല്‍ ഡെപ്ത് ഓഫ് ഫീൽഡിന്റ് വ്യാപ്തിയില്‍ അപ്പർച്ചറിന്റ് മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രക്യതിയിലെ വിഷയങ്ങള്‍ പകര്‍ത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/5.6,ഷട്ടറിന്റെ വേഗത : 1/640 sec.,ഐ.എസ്.ഒ:800

പ്രോഗ്രാം ചെയ്ത ഓട്ടോ മോഡ്, ഷട്ടർ സ്പീഡുനെയും അപ്പേർച്ചറിനെയും എക്‌സ്‌പോഷർ കോമ്പൻസേഷന്‍ സാധാരണ തുല്യമായി മാറ്റും. ഒരാൾ ഓട്ടോ ഐ‌എസ്ഒ ഓണാക്കിയിട്ടില്ലെങ്കിൽ, എക്‌സ്‌പോഷർ നഷ്ടപരിഹാരം മാനുവൽ മോഡിൽ ഒന്നും ചെയ്യില്ല. ശരിയായ ക്യാമറ മോഡ് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ക്യാമറയുടെ എക്‌സ്‌പോഷർ കോമ്പൻസേഷൻ സവിശേഷത ഉപയോഗിച്ച് ചിത്രത്തിന്റെ തെളിച്ചം ക്രമീകരിക്കാൻ കഴിയും.

picture-of-snow-falling-abinalex
മഞ്ഞ് വീണ് കിടക്കുന്നു

സാധാരണയായി ദൃശ്യങ്ങളില്‍  തിളക്കമുള്ള പ്രദേശങ്ങളും (ഉദാ: ആകാശം) ഇരുണ്ട പ്രദേശങ്ങളും (ഷാഡോകൾ) ഉണ്ടായിരിക്കും. ക്യാമറ ഇങ്ങനെ തിളക്കമുള്ളതും ഇരുണ്ടതുമായ പ്രദേശങ്ങളെ മനസിലാക്കി ശരിയായ വിശദാംശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. മിക്ക സാഹചര്യങ്ങളിലും ഇത് നന്നായി പ്രവർത്തിക്കുന്നു. 

കണ്ണുകൾ തെളിച്ചം കാണുകയും നമ്മുടെ മസ്തിഷ്കം അതിനെ കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ നന്നായി രൂപകൽപ്പന ചെയ്ത മൂല്യനിർണ്ണയ മീറ്ററിംഗിൽ പോലും, ക്യാമറ പ്രതീക്ഷിക്കുന്ന 18 ശതമാനം ചാരനിറത്തിലേക്ക് തെളിച്ചം എത്തിക്കുവാന്‍ ചില സാഹചര്യങ്ങളില്‍ എക്സ്പോഷർ മീറ്ററിന് കഴിഞ്ഞന്ന് വരില്ല. അതായത് കൂടുതൽ വെല്ലുവിളികള്‍ നിറഞ്ഞ പ്രകാശത്തില്‍ ചിത്രങ്ങള്‍ അമിത എക്സ്പോഷർ അല്ലെങ്കിൽ അണ്ടർ എക്സ്പോഷർ ആകാം. ഇങ്ങനെ  വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ എക്‌സ്‌പോഷർ കോമ്പൻസേഷൻ നടപ്പിലാക്കണ്ടിയതായി വരുന്നു. 

എക്‌സ്‌പോഷർ വാല്യു (ഇവി) ക്രമീകരിക്കുന്നതിനുള്ള ദ്രുതവും എളുപ്പവുമായ മാർഗമാണ് എക്‌സ്‌പോഷർ കോമ്പൻസേഷൻ. എക്‌സ്‌പോഷർ വാല്യു ഷട്ടർ സ്പീഡ്, ലെൻസ് അപ്പർച്ചർ ക്രമീകരണം, ഒരു ഷോട്ടിനായി ഉപയോഗിക്കുന്ന ഐ‌എസ്ഒ ക്രമീകരണങ്ങൾ എന്നിവയുടെ സംയോജനമാണ്

താഴെ കൊടുത്തിരിക്കുന്നതുപോലെ ഒരു വാല്യു ക്യാമറയില്‍ കാണാന്‍ കഴിയും. 

exposure compensation

സാധാരണരീതിയില്‍ ചിത്രം പകര്‍ത്തുമ്പോള്‍ ക്യാമറ എക്സ്പോഷർ വാല്യു “0” കൊണ്ടുവരാന്‍ ശ്രമിക്കും. എന്നാല്‍ മുകളില്‍ പറഞ്ഞതുപൊലെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍  എക്‌സ്‌പോഷർ കോമ്പൻസേഷൻ “0” വാല്യുയില്‍ നിന്ന്  മാറ്റുന്നു. അതായത് ഒരു ചിത്രം ഇരുണ്ടതായി തോന്നുകയാണെങ്കിൽ, ഒരു പോസിറ്റീവ് നമ്പർ (+ EV) ഡയൽ ചെയ്യുകയും, അതേസമയം ചിത്രം തെളിച്ചമുള്ളതായി തോന്നുകയാണെങ്കിൽ, ഒരു നെഗറ്റീവ് നമ്പർ (-EV) ഡയൽ ചെയ്യുകയും ചെയ്യുന്നു.

എക്‌സ്‌പോഷർ സമയത്ത് ഇവി + 1 ന്റെ എക്‌സ്‌പോഷർ കോമ്പൻസേഷൻ ക്രമീകരണം ക്യാമറയിലേക്ക് കൂടുതൽ പ്രകാശം അനുവദിക്കുകയും ചിത്രത്തെ കുടുതല്‍ വെളിച്ചം ഉള്ളതാക്കുകയും ചെയ്യും. എക്‌സ്‌പോഷർ കോമ്പൻസേഷൻ ക്രമീകരണം ഇവി – 1 എക്‌സ്‌പോഷർ സമയത്ത് ക്യാമറയിലേക്ക് അനുവദിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുകയും ഇരുണ്ട ചിത്രം സൃഷ്ടിക്കുകയും ചെയ്യും.

സ്റ്റോപ്പ്

ഫോട്ടോ എടുക്കുമ്പോൾ പിടിച്ചെടുത്ത പ്രകാശത്തിന്റെ അളവ് എക്സ്പോഷർ എന്നറിയപ്പെടുന്നു, ഇത് മൂന്ന് കാര്യങ്ങളാൽ ബാധിക്കുന്നു – ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐ‌എസ്ഒ. പിടിച്ചെടുത്ത ഫോട്ടോഗ്രാഫിന്റെ മൊത്തത്തിലുള്ള എക്സ്പോഷർ അല്ലെങ്കിൽ തെളിച്ചം കാത്തുസൂക്ഷിക്കുന്നതിനായി മൂന്ന് പാരാമീറ്ററുകൾ തമ്മിൽ ഒരുതരം പരസ്പരബന്ധം ഉണ്ടായിരിക്കണം, അവിടെ ഒരു നിശ്ചിത വർദ്ധനവ് മറ്റൊന്നിന്റെ ഒരു നിശ്ചിത കുറവിന് തുല്യമായിരിക്കണം. ഇവയെല്ലാം വ്യത്യസ്ത യൂണിറ്റുകൾ ഒരു നമ്പർ ഉപയോഗിച്ചാണ് അളക്കുന്നത്. മൂന്ന് വ്യത്യസ്ത പാരാമീറ്ററുകൾ ബന്ധിപ്പിക്കുന്നതിനുള്ള വളരെ സൗകര്യപ്രദമായ മാർഗമാണ് സ്റ്റോപ്പ്.

പ്രകാശത്തിന്റെ അളവ് ഇരട്ടിയാക്കുകയോ പകുതിയാക്കുകയോ ചെയ്യുന്നതിനുള്ള എക്സ്പോഷറിന്റെ അളവാണ് സ്റ്റോപ്പ്. അതായത്, ഒരു ഫോട്ടോ എടുക്കുമ്പോൾ അനുവദിക്കുന്ന പ്രകാശത്തിന്റെ ഇരട്ടി അല്ലെങ്കിൽ പകുതിയാണ്. ഉദാഹരണത്തിന്, ഒരു ഫോട്ടോഗ്രാഫർ തന്റെ എക്സ്പോഷർ 1 സ്റ്റോപ്പ് വർദ്ധിപ്പിക്കാൻ പോകുന്നുവെന്ന് കേൾക്കുകയാണെങ്കിൽ, അതിനർത്ഥം മുൻ ഷോട്ടിലേതിനേക്കാൾ ഇരട്ടി പ്രകാശം പിടിച്ചെടുക്കാൻ പോകുന്നു എന്നാണ്. 

സോണ്‍ സിസ്റ്റം 

1930 കളിൽ അൻസൽ ആഡംസും ഫ്രെഡ് ആർച്ചറും ചേർന്ന് രൂപപ്പെടുത്തിയ ഒരു ഫോട്ടോഗ്രാഫിക് സാങ്കേതികതയാണ് സോൺ സിസ്റ്റം. സോൺ സിസ്റ്റം ഒരു ദൃശ്യത്തിനെ 10 ടോണൽ സ്കെയിലായി, 0 മുതൽ X (10) വരെ കൃത്യമായി വിഭജിക്കുന്നു. 0 ശുദ്ധമായ കറുപ്പും X ശുദ്ധമായ വെള്ളയും ആണ്. ഓരോ ടോണൽ സോണിനും സ്കെയിലിൽ ഒരു നമ്പർ നിശ്ചയിച്ചിട്ടുണ്ട്, കൂടാതെ ഓരോ സോണിനും 1 സ്റ്റോപ്പ് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു സോൺ ഇ.വിയുടെയോ എക്‌സ്‌പോഷർ മൂല്യത്തിന്റെയോ ഒരു സ്റ്റോപ്പിന് തുല്യമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ചൂടേറിയ വാദങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ഒരു സ്റ്റോപ്പായി കണക്കുന്നതാണ് എളുപ്പം.

 zone System
അന്സെല്‍ അടാന്റെ സോണ്‍ സിസ്റെവും ഗ്രെസ്കെയില്‍ മൂല്യങ്ങളും

രണ്ടു സോണുകള്‍ തമ്മിലുള്ള വ്യത്യാസം 1 സ്റ്റോപ്പ് ആണ്. സോണുകളെ റോമൻ നമ്പറുകളാൽ തിരിച്ചറിയുന്നു. മിഡിൽ ടോൺ (18% ഗ്രേ) സോൺ V (സോൺ 5) ആണ്. ഡിജിറ്റൽ ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം, III മുതൽ VII വരെയുള്ള സോണുകളുമാണ് (സോണുകൾ 3 മുതൽ 7 വരെ) മാത്രമാണ് പ്രാധാന്യം അര്‍ഹിക്കുന്നത്.

മുഖം ഹൃദയത്തിന്റെ കണ്ണാടിയണ്,അതേസമയം ആഴത്തിലുള്ള കണ്ണുകള്‍ ആ പ്രകടനങ്ങളെ കൂടുതല്‍ ശക്തമാക്കുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/5.6,ഷട്ടറിന്റെ വേഗത : 1/640 sec.,ഐ.എസ്.ഒ:800

സോണ്‍ സിസ്റ്റെത്തെകുറിച്ചുള്ള ഗ്രാഹ്യവും, ഫോട്ടോഗ്രാഫിയില്‍ ഇത് പ്രയോഗിക്കുന്നതും ഒരു ചിത്രത്തിന് മൂല്യം കൂട്ടുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/5.6, ഷട്ടറിന്റെ വേഗത : 1/640 sec.,ഐ.എസ്.ഒ:800

ഒരു ദൃശ്യത്തിന്റെ ഇരുണ്ട ഭാഗം സോൺ III ലും ഒരു ദൃശ്യത്തിന്റെ ഏറ്റവും തിളക്കമുള്ള ഭാഗം സോൺ VII ലും വരും. സോൺ III നെക്കാൾ ഇരുണ്ട എന്തും വിശദാംശങ്ങളില്ലാത്ത ശുദ്ധമായ കറുപ്പായി മാറും, അതേസമയം സോൺ VII നെക്കാൾ തിളക്കമുള്ള എന്തും വിശദാംശങ്ങളില്ലാതെ (അമിതമായി തുറന്നുകാണിക്കുന്ന) ശുദ്ധമായ വെള്ളയായി റെൻഡർ ചെയ്യും.

സോൺ 0   : ശുദ്ധമായ കറുപ്പ്, വിശദാംശങ്ങളൊന്നുമില്ല. 

സോൺ I    :  ചെറിയ ടോണാലിറ്റിയുള്ള ശുദ്ധമായ കറുപ്പിന് സമീപം, പക്ഷേ വിശദാംശങ്ങളൊന്നുമില്ല.

സോൺ II  : വിശദാംശങ്ങൾ കാണിക്കാൻ തുടങ്ങുന്ന ആദ്യ സോൺ ഇതാണ്; വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ചിത്രത്തിന്റെ ഇരുണ്ട ഭാഗം.

സോൺ III : ശരാശരി ഇരുണ്ട വസ്തുക്കൾ.

സോൺ IV  : ലാൻഡ്സ്കേപ്പ് ഷാഡോകൾ, ഇരുണ്ട സസ്യജാലങ്ങൾ.

സോൺ V   : മിഡിൽ-ഗ്രേ, അതാണ് നമ്മുടെ ലൈറ്റ് മീറ്റർ സജ്ജീകരിച്ചിരിക്കുന്നത്

സോൺ VI  : ശരാശരി വെള്ളക്കാരന്റ് സ്കിൻ ടോൺ.

സോൺ VII : വളരെ ഇളം വെളുത്ത തൊലി; മഞ്ഞ് (Snow) നിഴലുകൾ.

സോൺ VIII:  ടെക്സ്ചർ ഉള്ള വെളുപ്പ് കുറഞ്ഞ ടോൺ.

സോൺ  IX :  ടെക്സ്ചർ ഇല്ലാതെ നേരിയ വെളുപ്പ് ടോൺ, (ഉദാ. തിളങ്ങുന്ന മഞ്ഞ്).

സോൺ  X  : വിശദാംശങ്ങളില്ലാത്ത ശുദ്ധമായ വെള്ള. ഇത് പ്രകാശ സ്രോതസ്സുകൾ അല്ലെങ്കിൽ  പ്രകാശ സ്രോതസ്സുകളുടെ പ്രതിഫലനങ്ങൾ ആയിരിക്കും.

ഡൈനാമിക് റേഞ്ച്

ഒരു ചിത്രത്തിന്റെ ഡൈനാമിക് റേഞ്ച് (ദൃശ്യതീവ്രത എന്നും അറിയപ്പെടുന്നു) ഏറ്റവും വലിയ തെളിച്ച മൂല്യത്തിന്റെ അനുപാതത്തെ ഏറ്റവും ചെറിയ തെളിച്ച മൂല്യത്തിലേക്ക് സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ദൃശ്യത്തിൽ ഒരേ സമയം വളരെ ശോഭയുള്ള പ്രദേശങ്ങളും വളരെ ഇരുണ്ട പ്രദേശങ്ങളും അടങ്ങിയിട്ടുണ്ടെങ്കിൽ ഉയർന്ന ഡൈനാമിക് റേഞ്ച് ഉണ്ട്. ശോഭയുള്ള സാഹചര്യങ്ങൾക്കൊപ്പം ഒരേസമയം വളരെ ഇരുണ്ട ദൃശ്യങ്ങൾ പകര്‍ത്താനുള്ള ക്യാമറയുടെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഫുള്‍ വെല്‍ കപ്പാസിറ്റിയും നോയ്സ് ലെവലും തമ്മിലുള്ള ലോഗരിഥമിക് അനുപാതമാണ് ഡൈനാമിക് റേഞ്ച്.ഒരു ദൃശ്യത്തിന്റെ തെളിച്ചമുള്ളതും ഇരുണ്ടതുമായ പ്രദേശങ്ങൾ തമ്മിലുള്ള അനുപാതമാണ് ഡൈനാമിക് റേഞ്ച്. ഓരോ ഫോട്ടോസൈറ്റിന്റെയും വലുപ്പം, അതിന്റെ ഉള്ളടക്കങ്ങൾ എങ്ങനെ അളക്കുന്നു എന്നതിന് അടിസ്ഥാനത്തില്‍ ഒരു ഡിജിറ്റൽ ക്യാമറയുടെ ഡൈനാമിക് റേഞ്ച് നിർണ്ണയിക്കുന്നു. ഒരു ദൃശ്യത്തിലെ എക്‌സ്‌പോഷറിന്റെ തീവ്രതയിൽ ഒരു ക്യാമറയ്ക്ക് എത്രത്തോളം ഡാറ്റ പിടിച്ചെടുക്കാമെന്നതുമായി ഡൈനാമിക് റേഞ്ച് ബന്ധപ്പെട്ടിരിക്കുന്നു. 

ഫോട്ടോയുടെയും വീഡിയോയുടെയും കാര്യത്തിൽ, ചിത്രത്തിലെ വിശദാംശങ്ങൾ നഷ്‌ടപ്പെടാതെ ഒരു ക്യാമറയ്ക്ക് ഒരു ചിത്രത്തിന്റെ ഏറ്റവും തിളക്കമുള്ളതും ഇരുണ്ടതുമായ പ്രദേശങ്ങൾ പകർത്താൻ കഴിയുന്ന ശ്രേണിയാണ് ഡൈനാമിക് റേഞ്ച്

ഒരു ക്യാമറ ഉപയോഗിച്ച് സാധാരണ സാധ്യമാകുന്നതിനേക്കാൾ വലിയ ഡൈനാമിക് റേഞ്ച് മനുഷ്യ കണ്ണിന് യഥാർത്ഥത്തിൽ കാണാൻ കഴിയും. വ്യത്യസ്തങ്ങളായ പ്രകാശത്തിനായി നമ്മുടെ പ്യൂപ്പിൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ, ഏകദേശം 24 എഫ്-സ്റ്റോപ്പുകളുടെ പരിധിയിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയും. തെളിച്ചവും ദൃശ്യതീവ്രതയും അനുസരിച്ച് നമ്മുടെ കണ്ണിന്റെ സംവേദനക്ഷമതയും ഡൈനാമിക് റേഞ്ചും മാറുന്നു. പൊതുവേ 10-14 എഫ്-സ്റ്റോപ്പുകൾ വരെയേ മിക്കവരും കണക്കാക്കുന്നുളളു.

ഉദാഹരണത്തിന് ഒരു സ്റ്റോപ്പ് ഉള്ള ഒരു ക്യാമറ ഉണ്ടെങ്കിൽ, അതിനർത്ഥം തെളിച്ചമുള്ള  ഭാഗം ഇരുണ്ട ഭാഗത്തേക്കാൾ ഇരട്ടി തെളിച്ചത്തില്‍ ഒരു ദൃശ്യത്തിന്റെ ചിത്രം എടുക്കാമെന്നാണ്. രണ്ട് സ്റ്റോപ്പുകളുടെ ഡൈനാമിക് റേഞ്ചുളള ഒരു ക്യാമറ സെൻസറിന് ഒരു സീനിലെ ഏറ്റവും തെളിച്ചമുള്ള പ്രദേശം ഇരുണ്ടതിനേക്കാൾ നാലിരട്ടി തെളിച്ചമുള്ളതായി ചിത്രം പകര്‍ത്താന്‍ അനുവദിക്കും. ഈ പരിധികൾ മറികടന്നാൽ ബ്ലോൻ ഔട്ട്‌ ഹൈലൈറ്റുകളോ കറുത്ത ഷാഡോകളോ ഉള്ള ഒരു ചിത്രത്തിന് കാരണമാകും. അതായത് ഒരു ചിത്രത്തിലെ പ്രകാശത്തിന്റ് അളവിനെ ഗ്രേ സ്കെയില്‍ താരതമ്യപ്പെടുത്തുകയാണങ്കില്‍ കറുപ്പ് മുതല്‍ വെളുപ്പ് വരെയുള്ള ഭാഗമാണ്. അതിന് ഇടയില്‍ ഉള്ള ഭാഗം വിത്യസ്തമായ ചാരനിറവും ആണ്. ഇത് സ്റ്റോപ്പുകളിലും അളക്കുന്നു, അതിനാൽ മുഴുവൻ ശ്രേണിയും എത്ര സ്റ്റോപ്പുകൾ ഉൾക്കൊള്ളുന്നു എന്ന് നിർവചിക്കുന്നു.

ഡൈനാമിക് റേഞ്ച്  ഒരു ചിത്രം പകര്‍ത്തുന്ന ഏറ്റവും വലിയ തെളിച്ച മൂല്യത്തിന്റെ അനുപാതത്തെ ഏറ്റവും ചെറിയ തെളിച്ച മൂല്യത്തിലേക്ക് സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു കാഴ്ചക്കാരുടെ ശ്രദ്ധ അവരുടെ വിഷയത്തിലേക്ക് നയിക്കാൻ ഫോട്ടോഗ്രാഫർമാർ ഉപയോഗിക്കുന്നു  ദൃശ്യതീവ്രത (കോൺട്രാസ്റ്റ് ). വെള്ളയിൽ നിന്ന് ചാരനിറത്തിലേക്കും കറുപ്പിലേക്കും ഉള്ള ടോണുകലുടെ വ്യത്യാസം.

ദൃശ്യതീവ്രത (കോൺട്രാസ്റ്റ്)

കോൺട്രാസ്റ്റിനെ രണ്ടായി തരം തിരിക്കാം.

  • ടോണൽ കോൺട്രാസ്റ്റ്
  • കളർ കോൺട്രാസ്റ്റ്

ടോണൽ ദൃശ്യതീവ്രതകളെ മുന്നായി തിരിക്കാം. ഉയർന്ന ദൃശ്യതീവ്രത, സാധാരണ ദൃശ്യതീവ്രത, കുറഞ്ഞ ദൃശ്യതീവ്രത

ഉയർന്ന ദൃശ്യതീവ്രതയുള്ള ഒരു ചിത്രത്തിന് പ്രധാനമായും വെള്ളയും കറുപ്പും ടോണുകളുകള്‍ ഉൾപ്പെടുന്നു.   അതുപോലെ കുറച്ച് അല്ലെങ്കിൽ ഒട്ടും തന്നെ മധ്യ ചാരനിറങ്ങളും ഉണ്ടായിരിക്കില്ല. ഒരു സാധാരണ ദൃശ്യതീവ്രതയുള്ള ഒരു ചിത്രത്തിന് കുറച്ച് വെളുത്തതും, കറുപ്പും, കുടുതല്‍ മധ്യ ചാരനിറത്തിലുള്ള ഘടകങ്ങളും കാണപ്പെടുന്നു.

ഒരു കാഴ്ച്ചകാരന്റെ ശ്രെദ്ധ വിഷയത്തിലേക്ക് നയിക്കാന്‍ ദൃശ്യതീവ്രത ( കോണ്‍ട്രാസ്റ്റ്) ഒരു പ്രധാന ഘടകമാണ് . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | നിക്കോണ്‍ ഡി 3000 ഫോക്കല്‍ ദൂരം :42mm,അപ്പര്‍ച്ചര്‍ :f/7.1,ഷട്ടറിന്റെ വേഗത : 1/40 sec.,ഐ.എസ്.ഒ:200

ഉയര്‍ന്ന വര്‍ണ്ണ ദൃശ്യതീവ്രതയുള്ള ചിത്രം
സാധാരണ വര്‍ണ്ണ ദൃശ്യതീവ്രതയുള്ള ചിതം
കുറഞ്ഞ വര്‍ണ്ണ ദൃശ്യതീവ്രതയുള്ള ചിത്രം

കുറഞ്ഞ ദൃശ്യതീവ്രതയുള്ള ചിത്രങ്ങള്‍ക്ക് ഹൈലൈറ്റുകളോ ഷാഡോകളോ കാണപ്പെടുന്നില്ല. എല്ലാ ടോണുകളും ഒന്നിനോട് സമാനമാണ്.

വര്‍ണ്ണ ദൃശ്യതീവ്രത ഒരു ചിത്രത്തിന്റെ വര്‍ണ്ണങ്ങളിലുള്ള വിത്യസത്തെ സൂചിപ്പിക്കുന്നു. നീലയും മഞ്ഞയും പോലുള്ള വിപരീത സ്വഭാവങ്ങളുള്ള നിറങ്ങളുടെ ഘടകങ്ങള്‍ ഒരുമിച്ച്  ഒരു ചിത്രത്തില്‍ വരുമ്പോള്‍ ശക്തമായ വ്യത്യാസമുണ്ട് അതായത് ഉയർന്ന വര്‍ണ്ണ ദൃശ്യതീവ്രത ഉണ്ടാകുന്നു. ശാന്തമായ (കൂള്‍) നിറങ്ങളും ഊഷ്മളമായ (വോർമ്) നിറങ്ങളും എല്ലായ്പ്പോഴും വിപരീതമാണ്.  ഇളം നിറങ്ങൾ ഇരുണ്ട നിറങ്ങളിൽ നിന്നും തീവ്രമായ വ്യത്യാസമാണ്. 

ടോണൽ ദൃശ്യതീവ്രതയിലെപ്പോലെ തന്നെ ഉയർന്ന വര്‍ണ്ണ ദൃശ്യതീവ്രതയും, സാധാരണ വര്‍ണ്ണ ദൃശ്യതീവ്രതയും, കുറഞ്ഞ വര്‍ണ്ണ ദൃശ്യതീവ്രതയും വ്യത്യസ്‌തപ്പെട്ട് കിടക്കുന്നു.  

ഹിസ്റ്റോഗ്രാം

വിഷയങ്ങളെ അവയുടെ യഥാര്‍ത്ഥ ആവിഷ്കാരത്തില്‍ പകര്‍ത്തുന്നത് എല്ലായ്പ്പോഴും വെല്ലുവിളിയണ് . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 1100ഡി ,ഫോക്കല്‍ ദൂരം :50mm,അപ്പര്‍ച്ചര്‍ :f/4.5,ഷട്ടറിന്റെ വേഗത : 1/400 sec.,ഐ.എസ്.ഒ:100

 Histogram

ക്യാമറയിലോ, കമ്പ്യൂട്ടർ മോണിറ്ററിലോ എക്‌സ്‌പോഷർ വിവരങ്ങൾ അല്ലെങ്കിൽ എക്‌സ്‌പോഷർ ലെവൽ കാണാനുള്ള ഒരു എളുപ്പ മാർഗമാണ് ഹിസ്റ്റോഗ്രാം. ഫോട്ടോയിലെ ടോണൽ മൂല്യങ്ങളുടെ ഗ്രാഫിക്കൽ പ്രാതിനിധ്യം ഹിസ്റ്റോഗ്രാമുകൾ കാണിക്കുന്നു. കുറച്ചും കൂടി ഏളുപ്പത്തില്‍ പറഞ്ഞാല്‍ ഫോട്ടോയിലെ കറുപ്പ് (0% തെളിച്ചം) മുതൽ വെള്ള (100% തെളിച്ചം) വരെയുള്ള പ്രത്യേക തെളിച്ചത്തിന്റെ അളവ് ഇത് കാണിക്കുന്നത്.

ഫോട്ടോയിലെ ടോണല്‍ മൂല്യങ്ങളുടെ വ്യത്യാസം ഒരു ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 5ഡി മാര്‍ക്ക് lV ,ഫോക്കല്‍ ദൂരം :400mm,അപ്പര്‍ച്ചര്‍ :f/9,ഷട്ടറിന്റെ വേഗത : 1/800 sec.,ഐ.എസ്.ഒ:800

ഒരു സാധാരണ ഹിസ്റ്റോഗ്രാം ഒരു സാധാരണ വർണ്ണ ഇമേജ് എടുക്കുകയും അത് ഗ്രേസ്‌കെയിലായി പരിവർത്തനം ചെയ്യുകയും 256 ലെവൽ തെളിച്ചമായി വിഭജിക്കുകയും ചെയ്യും അതായത്  0 മുതൽ 255 വരെ. പൂജ്യം ശുദ്ധമായ കറുപ്പിനെ പ്രതിനിധീകരിക്കുന്നു, 255 പൂർണ്ണമായും വെളുപ്പിനെയും. മറ്റെല്ലാ നിഴലുകളും ചാരനിറത്തിലുള്ള ചില നിഴലായി പ്രതിനിധീകരിക്കുന്നു.

ഹിസ്റ്റോഗ്രാമിന്റെ ഒരു പ്രത്യേക ഭാഗം ഇരുവശത്തിന്റ് ഏതെങ്കിലും ഭാഗത്ത് സ്പർശിക്കുന്നു. അതായത് ഹിസ്റ്റോഗ്രാം ചാർട്ട് ഇടത്തോട്ടോ വലത്തോട്ടോ ചായുന്ന സമയത്ത്, പൂർണ്ണമായും വെളുത്തതോ കറുത്തതോ ആയ ടോണുകൾ ഉണ്ടന്നാണ് ഇതിനർത്ഥം. ഇതിനെ ക്ലിപ്പിംഗ് എന്ന് വിളിക്കുന്നു. ഹിസ്റ്റോഗ്രാമിന്റെ വലതുവശത്ത് ഗ്രാഫ് സ്പർശിക്കുകയാണെങ്കിൽ ഹൈലൈറ്റ് ക്ലിപ്പിംഗ് സംഭവിക്കുന്നു. ഹൈലൈറ്റ് ക്ലിപ്പിംഗ് ഉള്ള ഭാഗങ്ങള്‍ പൂർണ്ണമായും വെളുത്തതും വിശദാംശങ്ങളില്ലാത്തതുമായ പ്രദേശങ്ങൾ ആയിരിക്കും. ഹിസ്റ്റോഗ്രാമിന്റെ ഇടതുവശത്തെ ഗ്രാഫ് സ്പർശിക്കുകയാണെങ്കിൽ ഷാഡോ ക്ലിപ്പിംഗ് സംഭവിക്കുന്നു. ഷാഡോ ക്ലിപ്പിംഗുകള്‍ പൂർണ്ണമായും കറുത്തതും വിശദാംശങ്ങളില്ലാത്തതുമായ പ്രദേശങ്ങൾ ആയിരിക്കും  

ഹിസ്റ്റോഗ്രാം ഗ്രാഫിക് ഇടത്ത് അല്ലെങ്കിൽ വലത്ത് അറ്റത്ത് ഒരു സ്പൈക്ക് കാണിക്കുന്നുണ്ടെങ്കിൽ ഇത് ഉയർന്ന ദൃശ്യതീവ്രതയെ പ്രതിനിധീകരിക്കുന്നു. അതായത് അണ്ടര്‍ എക്‌സ്‌പോഷർ  അല്ലെങ്കിൽ ഓവർ എക്‌സ്‌പോഷർ ആയിരിക്കും. 

ഒരു ചിത്രത്തിലെ ഓരോ പിക്സലിനും ഒരു നിറമുണ്ട്, അത് പ്രാഥമിക നിറങ്ങളായ ചുവപ്പ്, പച്ച, നീല (RGB) എന്നിവയുടെ സംയോജനമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഓരോ വർ‌ണ്ണത്തിനും 8-ബിറ്റുകളുടെ അൽ‌പ്പം ആഴമുള്ള ഒരു ഡിജിറ്റൽ ഇമേജിന് 0 മുതൽ 255 വരെ ഒരു തെളിച്ച മൂല്യം ഉണ്ടായിരിക്കാം. ഈ ഓരോ RGB തെളിച്ച മൂല്യങ്ങളിലൂടെയും കമ്പ്യൂട്ടർ സ്കാൻ ചെയ്യുകയും 0 മുതൽ 255 വരെ ഓരോ ലെവലിൽ എത്രയുണ്ടെന്ന് കണക്കാക്കുകയും ചെയ്യുമ്പോൾ ഒരു RGB ഹിസ്റ്റോഗ്രാം ഫലം നൽകുന്നു.

ക്യാമറയില്‍ ഒരു ഹൈലൈറ്റ് അലേർട്ട് ഓപ്ഷനുണ്ട് അത് ആക്റ്റീവ് ആയാല്‍ ഹൈലൈറ്റ് കുടുതല്‍ ആയിട്ടുള്ള ഭാഗം ‘ബ്ലിങ്കിസ്’ ചെയ്യും. ചില ക്യാമറയില്‍ ചിത്രം എടുക്കുന്നതിന് മുന്‍പ് ഹൈലൈറ്റ് ബട്ടണ്‍ ഓണ്‍ ചെയ്യുവാന്‍ കഴിയും. എന്നാല്‍ ഹൈലൈറ്റുകൾ എപ്പോൾ മിന്നുന്നു എന്നതിന് ഒരു പരിധി സ്വമേധയാ സജ്ജമാക്കാൻ ചില ക്യാമറകൾ അനുവദിക്കുന്നു. അതിനാൽ ഇത് ശരിയായി സജ്ജമാക്കിയിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഹിസ്റ്റോഗ്രാമുകള്‍ ഉപയോഗിക്കുന്നത് എപ്പോഴും ശരിയായിരിക്കണം എന്നില്ല, എന്നാല്‍ ഒരു ചിത്രം വായിക്കുന്നതിന്  ഹിസ്റ്റോഗ്രാമുകള്‍ ഒരു സഹായകമാകും. വിഷയങ്ങള്‍ക്ക് അനുസരിച്ച് ഹിസ്റ്റോഗ്രാമുകളിലെ പിക്സലുകളുടെ എണ്ണവും ടോണല്‍ മുല്യവും മാറി കൊണ്ടിരിക്കുന്നു.

ഫോട്ടോയിലെ ടോണല്‍ മൂല്യങ്ങളുടെ വ്യത്യാസം ഒരു ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നു . ഫോട്ടോഗ്രഫി – എബിന്‍ അലക്സ്‌ | ക്യാമറ: കനാന്‍ ഈ.ഒ.സ് 1100ഡി ,ഫോക്കല്‍ ദൂരം :50mm,അപ്പര്‍ച്ചര്‍ :f/4.5,ഷട്ടറിന്റെ വേഗത : 1/250 sec.,ഐ.എസ്.ഒ:100

CREATIVE HUT INSTITUTE OF PHOTOGRAPHY

We offer One year Professional Diploma In Photography and Cinematography. And also provide specialized courses in Wildlife Photography, Travel Photography, Food and Product Photography, Photojournalism, Fashion Photography, Photo Editing and Video Editing. Admission Open !

    1 + 9 ?

    Open chat
    HI, How can I help You?
    Admission In-charge
    Hello, How can I help you?