Nalukettu by Adarsh V

-

ഒട്ടും സമാധാനം ഇല്ലാതെ അവിനാഷ് ഉമ്മറത്തിണ്ണയില്‍ വന്നിരിക്കുന്നു. എന്തൊക്കെയോ കാര്യങ്ങള്‍ അവന്‍റെ മനസ്സിനെ അലട്ടുന്നു എന്ന് അവന്‍റെ മുഖം കണ്ടാല്‍ അറിയാം അവന്‍ ഫോണില്‍ എന്തോ നോക്കികൊണ്ട് ഇരിക്കുന്നു. അവന്‍റെ വെപ്രാളം എല്ലാം ശ്രദ്ധിച്ചുകൊണ്ട് അമ്മുമ്മ  അവന്‍റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.

കുറച്ചു നേരം അവനെ ശ്രെദ്ധിച്ച് ഇരുന്നതിനു ശേഷം അമ്മുമ്മ അവനോടു ചോദിച്ചു “ എന്ത് പറ്റി മോനെ ?” അപ്പോള്‍ അസ്വസ്ഥനായി അവിനാഷ് പറഞ്ഞു “ ഒന്നുല്ല അമ്മുമ്മ ഒരു സമാധാനം ഇല്ല “ ഇത് കേട്ടതും പരിഭവത്തോടെ അമ്മുമ്മ പറഞ്ഞു “ എങ്ങനെ സമാധാനം ഉണ്ടാവാനാ ? ഇപ്പോളൊക്കെ ആരാ വാസ്തു ശാസ്ത്രത്തില്‍ വിശ്വസിക്കുന്നെ ? “ ഇത് കേട്ടതും അസ്വസ്ഥനായി അവന്‍ അമ്മുമ്മയോടു പറഞ്ഞു “ വാസ്തു ഒന്നും അല്ല ഇത് എന്റെ പേര്‍സണല്‍ പ്രോബ്ലെംസ് ആണ് , അല്ല എന്റെ പ്രോബ്ലെംസ് ഉം വാസ്തുമായിട്ട്  എന്താ ബന്ധം ?“

ഇത് കേട്ടതും അമ്മുമ്മ പറഞ്ഞു “ അതു അങ്ങനെ അല്ല മോനെ നമ്മള്‍ താമസ്സിക്കുന്ന വീടിന്‍റെ  വാസ്തു ശരിയായാല്‍ മാത്രമേ സമാധാനവും ഐശ്വര്യവും ഉണ്ടാകൂ , പിന്നെ വാസ്തു പ്രകാരം വീട് പണിതാല്‍ മാത്രമേ ആരോഗ്യവും നല്ല ഊർജ്ജ സഞ്ചാരവും ഉണ്ടാവു , ഇതൊന്നും ശ്രെധിച്ചില്ലെങ്കിൽ ആ വീട്ടില്‍ എന്നും പ്രശ്നങ്ങള്‍  ആയിരിക്കും “.

ഇത് കേട്ടതും ഒരു പരിഹാസത്തോടെ അവന്‍ പറഞ്ഞു “ ഈ വീട്ടില്‍ എന്താ ഐശ്വര്യക്കുറവ് , അമ്മുമ്മക്ക് ഇവിടെ എന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്  ?” ഇത് കേട്ടതും അമ്മുമ്മ പറഞ്ഞു “ മോനെ നീ അമ്മുമ്മ ജനിച്ചു വളര്‍ന്ന  തറവാട് കണ്ടിടുണ്ടോ ? ”

കേരളത്തിന്‍റെ  ഹരിതാപമായ ഭംഗി വിളിച്ചോതുന്ന ഒരു ഗ്രാമം അവിടെ മനോഹരമായ കൊത്തുപണികള്‍ കൊണ്ടും മരങ്ങള്‍  കൊണ്ടും   രൂപകൽപന ചെയ്ത ഒരു നാലുകെട്ട് തറവാട്. വടക്കിനി, പടിഞ്ഞാറ്റിനി , കിഴക്കിനി , തെക്കിനി എന്നിങ്ങനെ നാല് ഭാഗങ്ങളായി  തിരിച്ചാണ്  നാലുകെട്ട് രൂപംകൊള്ളുന്നത്. തണൽ വരാന്തകാളാല്‍ ഉണ്ടാക്കിയ മുറികള്‍ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ മുറിക്കുള്ളില്‍ അത്രത്തോളം കുളിര്‍മ ഉണ്ടായിരിക്കും. തെക്ക്, വടക്ക് വരാന്തകൾ അടച്ചിരിക്കും, അതേസമയം കിഴക്കും പടിഞ്ഞാറും വരാന്തകൾ തുറന്നിരിക്കും. നാലുകെട്ടിന്റെ സ്ഥാനത്തിനനുസരിച്ച ആണ്   കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ നൽകുന്നത്. നാലുകെട്ടിനുള്ളിൽ മുറികൾ രൂപകല്പന ചെയ്യുമ്പോൾ കിടപ്പുമുറികൾ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭാഗത്തായിരിക്കണമെന്നും അടുക്കള വടക്കോ കിഴക്കോട്ടോ സ്ഥാപിക്കണമെന്നത് ഒരു പരമ്പരാഗത ചൊല്ല് . മനോഹരമായ  ശിലകളും തൂണുകളും കൊണ്ട് നിര്‍മിച്ച പൂമുഖം. തേക്ക്  തടി കൊണ്ടും ഇഷ്ടിക കൊണ്ട് നിര്മിച്ചതിനാല്‍ നല്ല വായുസഞ്ചാരവും വെളിച്ചവും വീടിനകത്ത് ഉണ്ടായിരുന്നു.

ഇതെല്ലാം കേട്ടുകൊണ്ട് നിന്ന അവിനാഷ് തര്‍ക്കിച്ച്‌ പറയുന്നു “ അല്ല അമ്മുമ്മ പറയുന്ന ഈ സംഭവം എല്ലാം ഈ വീട്ടിലും ഉണ്ടല്ലോ. അടിപൊളി ഗ്രാനൈറ്റ് കൊണ്ട് പണിത നിലം, നല്ല തണുപ്പ് കിട്ടാന്‍  എയര്‍ കണ്ടിഷന്‍ ചെയ്ത മുറികള്‍, പുതിയ സംവിധാനങ്ങലോടുകൂടി ഉള്ള വിശാലമായ അടുക്കള , നഗരത്തിന്‍റെ മധ്യത്തില്‍ തന്നെ വീട് സ്ഥിതി ചെയുന്നത് അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ഗതാകത സൗകര്യങ്ങളും ലഭ്യം ആണ്. അമ്മുമ്മക്ക് പണ്ട് എത്രയോ ദൂരം നടന്നിട്ട് വേണ്ടേ ഒന്ന് നഗരത്തില്‍ ഒക്കെ എത്തി ചെല്ലാന്‍. എന്ത് എടുത്തുനോക്കിയാലും അമ്മുമ്മയുടെ തറവാടിനേക്കാള്‍ സൗകര്യം ഇവിടെ ഉണ്ട്  ”

അമ്മുമ്മ ചിരിച്ചുകൊണ്ട് അവനോട് പറയുന്നു “ എടാ മോനെ വീടിന്‍റെ സൌകര്യത്തെ കുറിച്ച അല്ല ഞാന്‍ പറഞ്ഞു വരുന്നേ , പണ്ടൊക്കെ തറവാട്ടില്‍ എല്ലാവരും ഒരുമിച്ച് ആയിരുന്നു താമസം അതുകൊണ്ട് തന്നെ വീട്ടില്‍ നല്ല ഒരുമയും സന്തോഷവും  ഉണ്ടായിരുന്നു. എന്തൊക്കെ പ്രതിസന്ധി വന്നാലും എല്ലാവരും കൂടിച്ചേര്‍ന്നു സംസാരിച്ച് പരിഹാരം കണ്ടെത്തും.

ഇപ്പോളത്തെ തലമുറ അണു-കുടുംബ ജീവിതം ആണ് താല്പര്യപ്പെടുന്നത് , പരിഭവങ്ങളും പ്രശ്നങ്ങളും സംസാരിക്കാന്‍ ആളുകള്‍ ഇല്ലാത്തതു  കൊണ്ട് ആണ് നിങ്ങളുടെയൊക്കെ  മനസ്സ് ശാന്തം അല്ലാത്തത്.  

എത്ര വലിയ വീട് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല , ഇപ്പോള്‍ വീടുകളിലെ സൗകര്യം കൂടുന്നുണ്ട് എന്നാല്‍  കുടുംബനന്ധങ്ങള്‍ വേര്‍തിരിഞ്ഞു പോവുകയാണ്. കുടുംബത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അമ്മുമ്മ പറയാന്‍ ഉദ്ദേശിച്ചത്  ഇപ്പോള്‍ അമ്മുമ്മ പറഞ്ഞതിന്റെ കാര്യം മനസ്സിലായോ മോന് ?” ഇതൊക്കെ മനസ്സിലാക്കി കൊണ്ട് അവിനാഷ് പറഞ്ഞു “ ശെരിയാണ്‌ അമ്മുമ്മ പറഞ്ഞതൊക്കെ “അങ്ങനെ ആണേല്‍ ഈ വരുന്ന ഓണത്തിനു  എല്ലാവര്ക്കും ഒന്ന് കൂടാം അമ്മുമ്മ ” അമ്മുമ്മ സന്തോഷത്തോടെ  പറയുന്നു “ അത് നല്ല ഒരു കാര്യം നമുക്ക് എല്ലാവരെയും അറിയിക്കാം  “ ഇത്രയും പറഞ്ഞു  അവര്‍ രണ്ടു പേരും സന്തോഷത്തോടെ വീടിനുള്ളിലേക്ക് കേറി പോകുന്നു .

Guided by

Abin Alex, M.Des, MBA (DM), M.Sc (Viscom)

Academic Director

With considerable expertise as a senior faculty member, he diligently guides the concepts of Photography, Lighting, Cinematography, and Editing.

Anu Joseph, B.SC (PCM), MA Journalism

Senior Faculty

She is a dedicated senior faculty member, committed to instructing students in the disciplines of screenwriting, photography, and journalism.

George Eapen

Senior Faculty

He is a dedicated senior faculty member with vast expertise, wholeheartedly devoted to teaching communication and content writing.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?