Photographer by Renjith S Pillai

-

കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മറ്റക്കരയിലാണ് സന്തോഷും സ്മിതയും താമസിക്കുന്നത്. സന്തോഷ് ഒരു ഗള്‍ഫ് കാരന്‍ ആണ്. സ്മിത സ്കൂള്‍ ടീച്ചര്‍ ആണ്. അവരുടെ ഏക മകനാണ് വിഷ്ണു.

വിഷ്ണു ഒരു +2 വിദ്യാര്‍ഥി ആണ്. അവന്‍റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു ഫോട്ടോഗ്രാഫര്‍ ആകണം എന്നുള്ളത്. അതിനെ പറ്റി നല്ല ബോദ്ധ്യവും ഉള്ള ആളാണ് വിഷ്ണു. അവന്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ ശ്രെമിക്കുന്നതും ഫോട്ടോഗ്രഫിയെ പറ്റിയാണ്. വിഷ്ണു  നന്നായി പടം വരക്കും. എന്നാല്‍ വിഷ്ണുവിന്‍റെ അച്ഛനും അമ്മയും വിഷ്ണുവിന്‍റെ കഴിവുകളെ മനസ്സിലാക്കിയിരുന്നില്ല. അവര്‍ക്ക് വിഷ്ണുനെ ഒരു എഞ്ചിനിയര്‍ ആക്കണം എന്നായിരുന്നു. അവന്‍റെ മറ്റു ആഗ്രഹങ്ങളെ അവര്‍ കാര്യമായി കണ്ടിരുന്നില്ല.

വിഷ്ണു അവന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരുപാട് വില കൊടുത്തിരുന്നു. അതിനാല്‍ അവന്‍റെ പഠനകാര്യത്തില്‍ അവന്‍ കൊറച്ച് പൊറകോട്ട് ആയിരുന്നു. അത് പറഞ്ഞ് വീട്ടുകാര്‍ അവനെ വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു.

വിഷ്ണുവിന്‍റെ കൊച്ചച്ചന് വിഷ്ണുനെ വലിയ കാര്യമാണ്.  അദ്ദേഹം  സ്നേഹിക്കുകയും അവന്‍റെ കഴിവുകള്‍ മനസിലാക്കുകയും ചെയ്യുന്ന ഒരാളാണ്. വിഷ്ണുന് കൊച്ചച്ചനെ വലിയ കാര്യം ആയിരുന്നു.

കൊച്ചച്ചന്‍ വിഷ്ണുന് ഒരു ക്യാമറ വാങ്ങികൊടുത്തിരുന്നു. കൊച്ചച്ചന്‍ വരുമ്പോള്‍ വിഷ്ണുന് ഒരുപാട് സന്തോഷം ആണ്.

വിഷ്ണു കൊച്ചച്ചന്‍ വാങ്ങികൊടുത്ത ക്യാമറയുമായി എപ്പഴും ഫോട്ടോ എടുക്കാന്‍ പോകാറുണ്ട്.  അതിനു അവന്‍റെ അമ്മ അവനെ ശകാരിക്കുമായിരുന്നു.

അമ്മ അച്ഛനോടായി പറഞ്ഞു

ദേ മനുഷ്യാ ഇവന്‍ ഈ പരീക്ഷ അടുക്കാറാകുമ്പോഴും ഈ ക്യാമറയും കഴുത്തില്‍ കെട്ടി നടക്കുവാ. പഠിക്കാന്‍ കഴിയില്ല.  മാര്‍ക്ക്‌ വരട്ടെ എന്നിട്ട് പറയാം ബാക്കി.

വിഷ്ണുന് ഒരു കൂട്ടുകാരന്‍ ഉണ്ട് വിനു കുട്ടിക്കാലം തൊട്ട് അവര്‍ ഒരുമിച്ചാണ് കളിച്ച് വളര്‍ന്നത്‌ അവര്‍ ഒരുമിച്ചാണ് നടക്കുന്നത്.

വിഷ്ണുനോട് വിനു പറഞ്ഞു

നിന്‍റെ അച്ഛനെന്താ വട്ടുണ്ടോ! പുള്ളി എന്‍റെ അച്ഛനോട് പറയുവ ഞാന്‍ ആണ് നിന്നെ ഫോട്ടോ എടുക്കാന്‍ വിളിച്ചോണ്ട് പോകുന്നത് എന്ന്. നീ വീട്ടിലിരിക്കാന്‍ ഞാന്‍ ആണ് സമ്മതിക്കാത്തത് എന്ന്. എന്ത് മനുഷ്യന. നീ എങ്ങനെ സഹിക്കുന്നു.

വിനുനോട് വിഷ്ണു പറഞ്ഞു.

എന്ത് ചെയ്യാന്‍! എപ്പഴും പഠിക്കു,പഠിക്കു ഇത് തന്നെ. ഞാന്‍ എടുത്ത നല്ല ഫോട്ടോസ് കാണിച്ചാല്‍ അത് ഒന്ന് നോക്കുക പോലും ഇല്ല. ഇതൊക്കെ കൊണ്ട് നടന്നാല്‍ ഒന്നും കിട്ടില്ലന്ന പറയുന്നെ. +2 കഴിഞ്ഞ് ഫോട്ടോഗ്രഫി പഠിക്കാന്‍ പോണം. സമ്മതിച്ചാ മതിയാരുന്നു.

വിഷ്ണുനോട് വിനു പറഞ്ഞു

നിന്‍റെ അപ്പനല്ലേ നടന്നാല്‍ ഭാഗ്യം.. ഉം.. നാളെ തൊട്ട് എക്സാം തുടങ്ങുവല്ലേ നേരത്തെ വിട്ടോ നീ.

വിഷ്ണുന്‍റെ അമ്മ

വന്നോ ടാ..  നാളെയാ എക്സാം പൊയ് പഠിക്കെടാ… നാളെ തൊട്ട് മോന്‍ എങ്ങും പോവില്ല ഇവിടിരുന്നു പഠിച്ചോണം.

അമ്മ പറഞ്ഞത് കേട്ട് വിഷ്ണു മുറിയിലേക്ക് പോയി. അവന്‍ ആഹാരം കഴിക്കുമ്പോഴും അമ്മ പടുതത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്ന്.

വിഷ്ണു അമ്മയോട് പറഞ്ഞു.

അമ്മെ ഞാന്‍ ജെയിക്കും…

അമ്മ വിഷ്ണുനോടായി പറഞ്ഞു..

അങ്ങനെ  ജെയച്ചാല്‍ പോരാ. എഞ്ചിനിയറിങ്ങിന് അഡ്മിഷന്‍ കിട്ടണം നല്ല കോളേജില്‍. അതിന് കഷ്ട്ടിച്ചു  ജെയച്ചാല്‍ പോരാ.

വിഷ്ണു അമ്മയോട് പറഞ്ഞു.

എന്ത് പറഞ്ഞാലും അവസാനം എഞ്ചിനിയറിങ്ങില്‍ കൊണ്ട് ഇടും.

അമ്മ

പോയി ഇരുന്നു പഠിക്കട തര്‍ക്കുത്തരം പറയാതെ..

എക്സാം റിസള്‍ട്ട്‌ വന്ന ദിവസം.

വിഷ്ണു അത്യാവിശം മാർക്കോട് കൂടി ജയിച്ചു.

വിട്ടുകാര്‍ വിഷ്ണുനോട്‌ പറഞ്ഞു

നീ പഠിക്കാതെ ഉഴപ്പിയത് കൊണ്ടാണ് മാർക്ക് കൊറഞ്ഞത്. അപ്പുറത്തെ വീട്ടിലെ പയ്യൻ നല്ല മാർക്കോട് കൂടിയ ജെയ്ച്ചത്. നീ നാണം കെടുത്താനായി ഉണ്ടായതാണല്ലോടാ.

ഇനി നീ ഞങ്ങൾ പറയുന്നത് കേട്ടാൽമതി. എഞ്ചിനീറിംഗിന് അഡ്മിഷൻ വാങ്ങിക്കും പൈസ കൊടുത്തായാലും.  നീ നാളെ പോയി അതിനുള്ള പേപ്പര്‍ വര്‍ക്ക്‌ ചെയ്യണം. അല്ലെങ്കില്‍ വേണ്ട ഞാനും വരാം. ഇനി ഇങ്ങനെ വിടാന്‍ പറ്റില്ല നിന്നെ.

വിഷ്ണു അച്ഛനോട് പറഞ്ഞു

അച്ഛാ എനിക്ക് ഫോട്ടോഗ്രഫി പഠിക്കണം. അതിന് പോകാനുള്ള മാര്‍ക്ക്‌ ഒണ്ട് എനിക്ക്. എന്നെ അതിന് വിടണം. പറ്റില്ലെന്ന് പറയല്ല് അച്ഛാ…

അച്ഛന്‍ വിഷ്ണുനോട് പറഞ്ഞു

ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട. പറയുന്നത് അങ്ങോട്ട്‌ കേട്ടാല്‍ മതി. നീ ഇനി ഞാന്‍ പറയുന്നത് പഠിക്കും അല്ലാണ്ട് ഒരു ക്യാമറയും തൂക്കി തെക്കും വടക്കും നടക്കുന്ന പണി എൻ്റെ മോൻ ചെയ്യണ്ട അത് നീ ആഗ്രഹിക്കുകയും വേണ്ട.

ഒരു കോപ്പും കഴുത്തില്‍ കെട്ടിത്തൂക്കി നടന്നതിന്‍റെ ഫലം. നീ ഇനി അത് കണി കാണില്ല. അത്  കേട്ടപ്പോള്‍ വിഷ്ണുന് ദേഷ്യം വന്നു അവന്‍ ബാഗ്‌ വലിച്ചെറിഞ്ഞ് പുറത്തേക്ക് പോയ്.

വിഷ്ണു വിനുനെ കാണാന്‍ എത്തി 

ടാ വിനു എൻ്റെ വീട്ടുകാർ എന്നെ മനസിലാക്കുന്നില്ലടാ. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. ഇപ്പം പറയുന്നത് ഞാൻ എൻജിനിയറിങ്ങിനു പോകാന്‍. എൻ്റെ ആഗ്രഹം അവർ നോക്കുന്നില്ലടാ. എനിക്ക് താല്പര്യം ഉള്ളത് പഠിക്കാന്‍ വിടുന്നില്ലടാ.

വിനു പറഞ്ഞു

ഇപ്പം എന്ത് ചെയ്യാനാടാ! ഒന്നാമത് നിനക്ക് +2 മാർക്കും കൊറവ അല്ലെങ്കിൽ പറഞ്ഞു നമ്മക്ക് സെറ്റ് ആക്കാമായിരുന്നു. ഇതിപ്പോൾ എനിക്ക് നിൻ്റെ വീട്ടിലോട്ട് പോലും വരൻ പറ്റില്ല.വന്നാല്‍ എന്‍റെ കാര്യത്തില്‍ തീരുമാനം ആകും. നിൻ്റെ അച്ഛന് വട്ടാണ് മാർക്ക് കൊറഞ്ഞാൽ ഇങ്ങനെയും ഒണ്ടോ. എൻ്റെ വീട്ടുകാരെ കണ്ട് പഠിക്കണം! ജയ്ച്ചത് തന്നെ മഹാ ഭാഗ്യം എന്നാ പറയുന്നെ.

നീ വിഷമിക്കണ്ട നിന്‍റെ നന്മക്ക് വേണ്ടിയാ പറയുന്നെ ഇപ്പം നീ അവര് പറയുന്നത് കേള്‍ക്ക്.

വിഷ്ണു പറഞ്ഞു

ടാ എന്‍റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു ഫോട്ടോഗ്രാഫര്‍ ആകണം എന്നുള്ളത് ഇനി അത് പറ്റുമോന്നു അറിയില്ല. ഒന്നാമത് വിട്ടുകാരുടെ വിചാരം ഫോട്ടോഗ്രാഫി പഠിച്ചാൽ ജോലി കിട്ടില്ല നല്ല ശമ്പളം കിട്ടില്ല എന്നൊക്കെ അവര് തന്നെ അങ്ങ് ചിന്തിച്ചു വച്ചേക്കുവാ പോരാത്തേന് കുടുംബക്കാരും. ഞാൻ എന്ത് ചെയ്യാനാടാ.

വിനു പറഞ്ഞു

നീ ഇപ്പോള്‍ അവര് പറയുന്നത് കേള്‍ക്ക് അല്ലാതെ ഒരു വഴിയും ഇല്ല നമ്മുടെ മുന്നില്‍. എല്ലാം നിന്‍റെ നന്മക്ക് വേണ്ടിയല്ലേ. നീ തല്‍ക്കാലം വീട്ടിലോട്ട് ചെല്ല്.

വിഷ്ണുന് വിനുനോട് സംസാരിച്ചപ്പോള്‍ കൊറച്ച് ആശ്വാസം ആയി

രണ്ട് വര്‍ഷം കഴിഞ്ഞ്

അങ്ങനെ ഒരു ദിവസം വിഷ്ണുവിൻറെ ചിറ്റപ്പൻ വീട്ടിൽ വന്നു. വിഷ്ണു ഇന്ന് കോളേജിൽ പോയില്ലേ. വിഷ്ണുൻറെ അച്ഛൻ പറഞ്ഞു ഓ അവൻ ശെരിയാവതില്ലടാ. അവനോട് ഫോട്ടോഗ്രാഫി യെ പറ്റി ചോദിച്ചാൽ വാതോരാതെ പറയും. പഠിക്കുന്ന കാര്യത്തിൽ ഇല്ല. കോളേജിൽ പോയിട്ട് രണ്ടാമത്തെ വർഷമാ അതിൽ എത്ര ദിവസം പോയി. കോളേജിൽ നിന്ന് വിളിച്ച്  എന്നും ചോദ്യമാ. അവനോട് അത് ചോദിച്ചാൽ നമ്മളോട് ഒന്നും മിണ്ടില്ല. അടിച്ചു വളർത്തണ്ട സമയം കഴിഞ്ഞു ഞാൻ ഇനി ഒന്നും പറയുന്നില്ല എന്നോട് ഒന്നും പറയാറും ഇല്ല. ഇനി നീ തന്നെ ചോദിക്ക്.

വിഷ്ണുനോട്‌ കൊച്ചച്ചന്‍ ചോതിച്ചു

മോനെ വിഷ്ണു എന്താടാ ഇങ്ങനെ ഒക്കെ! നിൻ്റെ അച്ഛൻ നിനക്ക് വേണ്ടി അല്ലെ പറയുന്നത്. മോനെ നീ എഞ്ചിനീറിങ് പഠിച്ചു പാസ്സായാൽ നല്ലൊരു ജോലിയും നല്ലൊരു ലൈഫും നിനക്ക് ഉണ്ടാകില്ലേ. അതിനല്ലേ അച്ഛൻ പറയുന്നത്.

എല്ലാം ശെരിയാ ചിറ്റപ്പ പക്ഷെ എനിക്ക് ഇതു പഠിക്കാൻ കഴിയുന്നില്ല. ഞാൻ ശ്രെമിച്ചെങ്കിലും എന്നെകൊണ്ട് സാധിക്കുന്നില്ല. എനിക്കൊരു ഫോട്ടോഗ്രാഫർ ആകണം എന്നാണ് ആഗ്രഹം അതിനെ കുറിച്ച് എത്ര പഠിക്കാനും എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ എന്നെ ആരും മനസിലാക്കുന്നില്ല. ഇതു പഠിച്ചാലും നല്ല ജോലി സാദ്ധ്യതകൾ ഉണ്ട് അത് അച്ഛനും അമ്മയ്ക്കും അറിയില്ല. അവർ പറയുന്നത് ഇത്‌ ഒന്നും ആവാത്തവരുടെ അവസാന മാർഗം ആണ് ഈ തൊഴിൽ എന്ന്.

എന്നാൽ അങ്ങനെ അല്ല ചിറ്റപ്പ ഇതിലും ഒരുപാട് പാഠങ്ങൾ നമ്മുക്ക് പഠിക്കാൻ ഉണ്ട്. ഒരുപാട് ജോലി സാധ്യതയും ഉണ്ട്.

ചിറ്റപ്പന് എൻ്റെ അവസ്ഥ മനസിലാകുന്നുണ്ടെങ്കിൽ അച്ഛനോട് ഒന്ന് സംസാരിക്ക്‌.

കൊച്ചച്ചന്‍ അച്ഛനോട് പറഞ്ഞ്

പഴയ പ്രേശ്നങ്ങൾ തന്നാ അവനെ ഇപ്പഴും അലട്ടികൊണ്ട് ഇരിക്കുന്നത്. അവൻ ആഗ്രഹിച്ച പഠനം ആഗ്രഹിച്ച ജോലി ഇതൊക്കെ ചെയ്യാനാ എല്ലാരെപോലെ അവനും ആഗ്രഹിക്കുന്നത്. അതൊരു തെറ്റായി എനിക്ക് തോന്നുനില്ല ചേട്ടാ. ഒരുതവണ ഒന്ന് നോക്കിക്കൂടെ അവനെ അവൻ ആഗ്രഹിക്കുന്നത് പഠിപ്പിക്കാൻ വിട്. ഒരുവട്ടം ഒന്ന് നോക്കിക്കൂടെ നമുക്ക്.

ടാ നീ എന്താ ഈ പറയുന്നേ ഫോട്ടോഗ്രാഫി പഠിച്ചിട്ട് എന്ത് ചെയ്യാൻ സ്റ്റുഡിയോ ഇട്ടിരിക്കാനോ അതൊന്നും ശെരിയാവില്ല.

ചേട്ടാ ചേട്ടൻറെ വാശി കളഞ്ഞിട്ട് ഒന്ന് അവനെ അവൻ്റെ വഴിക്ക് വിട്ട് നോക്ക്. എന്തായാലും നോക്കാം ഇനി വിടാഞ്ഞിട്ടു വേണ്ട.

ഇതൂടെ കഴിഞ്ഞാൽ പിന്നെ അവന് വേണ്ടി ഞാൻ കാശ് മുടക്കില്ല.

ചേട്ടാ! ഓർമ്മ ഇല്ലേ അന്ന് നമ്മുടെ അനിയത്തിയുടെ കുഞ്ഞിൻറെ പെരിടിൽ ചടങ്ങിൽ വച്ച് വിഷ്ണു എടുത്ത ഫോട്ടോസ് എന്ത് നല്ലതായിരുന്നു എല്ലാർക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു. അവന് അതിനോട് വാസനയുണ്ട്. ചേട്ടനും ചേട്ടത്തിയും  ഈ പിടിവാശി ഒന്ന് മാറ്റി വെക്ക്

അമ്മ അച്ഛനോട് പറഞ്ഞു

നിങ്ങൾ ഇവൻ പറയുന്നത് കേൾക്കാൻ നിക്കണ്ട അവൻ ചെറുപ്പം തൊട്ട് ഇതിൻറെ പിറകെ നടന്ന പഠനം ഉഴപ്പിയത്. ഒരു പണിക്കും പോകാതെ പഠിക്കുകയും ചെയ്യാതെ നടക്കുന്നവന്മാരുടെ അവസാന പണിയാണ് ഫോട്ടോഗ്രാഫി ഒരു ക്യാമറ തൂക്കി നടക്കാം അല്ലാതെ എന്ത് മഹിമ. കുടുംബത്തിലെ എല്ലാ കുട്ടികളും പഠിച്ചു വിദേശത്തു പോയി ജോലി ചെയ്യാൻ നോക്കുന്നു. ഇവിടെ ഒരുത്തൻ ഫോട്ടോഗ്രാഫി പഠിച്ചു നാട്ടിൽ കല്യാണ ഫോട്ടോ എടുത്ത് നടക്കാൻ പോകുന്നു. ദേ മനുഷ്യ കവലയിൽ ആ മിനി സ്റ്റുഡിയോ നടത്തുന്ന വിനോദിനെ അറിയില്ലേ അവൻ എന്നും സ്റ്റുഡിയോ തുറന്ന് ഇരുപ്പ് തന്നെ മുടക്കിയ കാശിനുള്ള വരുമാനം കിട്ടുന്നുണ്ടോന്ന് പോലും അറിയില്ല. അതുപോലെ ഒക്കെ തന്നെ ആകാന ഇവന്‍റെയും തീരുമാനം.പറഞ്ഞാ മനസിലാകണ്ടേ.

വിഷ്ണു ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നു.

കുറച്ച് നേരം കഴിഞ്ഞ് അച്ഛന്‍റെ അടുത്ത് വന്ന് പറഞ്ഞു..

അച്ഛാ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കുമോ? അച്ഛാ എന്നെ ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ വിട്. എന്‍റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹം ആണ്. അച്ഛന്‍ ആഗ്രഹിച്ച ജോലി ആണോ അച്ഛന്‍ ചെയ്തത്. അച്ഛന്‍ മനസ് തുറന്ന് ആലോചിക്ക് ഒന്ന്. എന്നെ ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ വിട്.

അച്ഛന്‍ പറഞ്ഞു..

ടാ മോനെ അത് പഠിച്ചാല്‍ ജോലി കിട്ടില്ലട സ്റ്റുഡിയോ ഇട്ട് ഇരിക്കണ്ടി വരും.ഇപ്പോള്‍ എവിടെ നോക്കിയാലും സ്റ്റുഡിയോ ആണ്. അങ്ങനെ ഉള്ള സാഹചര്യത്തില്‍ നീ എന്തിനാ ഇത് പഠിക്കുന്നത്. എന്ത് ഗുണം.

വിഷ്ണു അച്ഛനോട് പറഞ്ഞു..

അച്ഛാ ഇതിന് ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ബാക്കി എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഈ ഒരുവട്ടം എന്നെ എന്‍റെ ഇഷ്ട്ടത്തിന് ഒന്ന് വിട്. എനിക്ക് മറ്റുള്ളത് പഠിക്കാന്‍ കഴിയാഞ്ഞിട്ടാ അച്ഛാ. എത്ര ശ്രെമിച്ചിട്ടും നടക്കുന്നില്ല.

അച്ഛന്‍ പറഞ്ഞു..

നീ പോയി പടിക്ക്! ജോലി ഒന്നും കിട്ടാതെ നടന്നാല്‍ പിന്നെ ഇത്പോലെ വന്ന് നിക്കരുത്‌ മനസിലായല്ലോ.

മനസില്ലാ മനസോടെ അച്ഛന്‍ വിഷ്ണുനെ പഠിക്കാന്‍ തീരുമാനിച്ച്.

വിഷ്ണു പഠിക്കാന്‍ പോയി അവന്‍റെ ആഗ്രഹാതിലേക്ക് അവന്‍ എത്തി.

വിഷ്ണു കോളേജില്‍ വന്നു അവിടെ അവന് പുതിയ കൂട്ടുകാരെ കിട്ടി. വിഷ്ണു അവിടെ ഒരു മടിയും കൂടാതെ പഠിച്ചു.

പത്ത് മാസങ്ങള്‍ക്ക് ശേഷം വിഷ്ണു വിട്ടില്‍ എത്തി.

അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നു വിഷ്ണു അമ്മയെ കണ്ടിട്ട് മുറിയില്‍ കയറി.

അച്ഛന്‍ വന്നു..

ടി അവന്‍ വന്നോ. എന്തിയെ അവന്‍..

അമ്മ പറഞ്ഞു

വന്ന പാടെ മുറിയില്‍ കയറി. അവന്‍റെ ഇഷ്ടത്തിന് പഠിക്കാന്‍ വിട്ടു. ഇനി ജോലിയുടെ കാര്യത്തില്‍ ഉള്ള ടെന്‍ഷന്‍ ആരിക്കും. ഇനി ഒന്നും പറയാന്‍ പറ്റില്ലല്ലോ. അവന്‍റെ നന്മക്ക് വേണ്ടിയാ നമ്മള്‍ പറഞ്ഞെന്ന് ഇനിയെങ്കിലും അവന്‍ ഒന്ന് മനസിലാക്കട്ടെ.

വിഷ്ണു റൂമിന് പുറത്ത് വന്നു.

അച്ഛനെയും അമ്മയെയും വിളിച്ച്  അടുത്തിരുത്തി. ഇതാണ് എന്‍റെ പോര്‍ട്ട്‌ഫോലിഒ. ടാ മോനെ ഇത് വച്ച് എന്ത് ജോലി കിട്ടാനാടാ. അമ്മെ അത് മൊത്തം നോക്ക്. അതിന്‍റെ അവസാന പേജില്‍ നിന്ന് ഒരു ലെറ്റര്‍ കിട്ടുന്നു അമ്മേക്ക്. അമ്മ അത് വായിച്ച്.

അമ്മ സന്തോഷത്തോടെ വിഷ്ണുനെ നോക്കുന്നു..

അച്ഛന്‍ ചോതിച്ചു.

എന്താടി കാര്യം ..

അമ്മ പറഞ്ഞു.

മനുഷ്യാ നമ്മുടെ മകന് ജോലി കിട്ടി

അച്ഛാ അമ്മാ ഞാന്‍ ഒരുകാര്യം പറയാം നമ്മുക്ക് ഇഷ്ട്ടം ഉള്ള ജോലി നമ്മള്‍ ചെയ്യാന്‍ ശ്രേമിക്കണം അല്ലെങ്കില്‍ പിന്നെ ജീവിതത്തിന് ഒരര്‍ത്ഥം ഉണ്ടാവില്ല.

അച്ഛനും അമ്മയ്ക്കും സന്തോഷം ആയി അവരുടെ മുഖത്ത് അത് വിഷ്ണുന് കാണാമായിരുന്നു.

അച്ഛനും അമ്മയും അന്ന് പറഞ്ഞില്ലേ ഫോട്ടോഗ്രഫി പഠിച്ചാല്‍ ഒരു പ്രയോജനവും ഇല്ലാന്ന്. എന്നാല്‍ അത് സമൂഹത്തിന്‍റെ തെറ്റുധാരണ മാത്രം ആണ്. അച്ഛാ അമ്മെ എനിക്ക് ജോലി കിട്ടി. കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന  ക്യാമ്പസ്‌ സെലെക്ഷനില്‍. അമ്മ അന്ന് പറഞ്ഞില്ലേ കുടുംമ്പതിലെ കുട്ടികളെല്ലാം പഠിച്ച് പുറത്ത് പോകുവാണെന്ന്. ഇനി ഞാനും പോകുവാ. ഇനി എന്‍റെ അച്ഛനും അമ്മയും നാണം കെടില്ല ആരുടെ മുന്നിലും. അഭിമാനത്തോടെ പറയാം എന്‍റെ മോന്‍ നല്ല കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത് എന്ന്.

 ഞാന്‍ അന്ന് എല്ലാരും പറയുന്നത് കേട്ട് എന്‍റെ ആഗ്രഹത്തെ കളഞ്ഞിരുന്നു എങ്കില്‍ ഞാന്‍ എങ്ങും എത്തില്ലാരുന്നു.

…………………………………..ശുഭം…………………………………..

CREATIVE HUT INSTITUTE OF PHOTOGRAPHY

We offer One year Professional Diploma In Photography and Cinematography. And also provide specialized courses in Wildlife Photography, Travel Photography, Food and Product Photography, Photojournalism, Fashion Photography, Photo Editing and Video Editing. Admission Open !

    What is 7 + 3 ?

    Open chat
    HI, How can I help You?
    Admission In-charge
    Hello, How can I help you?