ഒരു ഓഫീസ് മുറി, അവിടെ ഒരു അലമാരിയില്‍ കുറെ അവര്‍ഡുകള്‍ ഇരിക്കുന്നത് കാണാം.  ഒരു ചെറുപ്പക്കാരി ആയ സ്ത്രീ ആ ഓഫീസ് ന്‍റെ കസേരെയില്‍ ഇരുന്നു കമ്പ്യൂട്ടര്‍ ഇല്‍ എന്തൊക്കെയോ ജോലി ചെയുന്നുണ്ട്.അവരുടെ പേരാണ് അശ്വതി അങ്ങനെ അവര്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയം അവളുടെ അസിസ്റ്റന്റ് ആയ ജോബിൻ അങ്ങോട്ട് എത്തിയതിനു ശേഷം ജോബിന്‍ അശ്വതിയോട്‌ പറഞ്ഞു

“ഗുഡ് മോര്‍ണിംഗ് മാം”

ഇത് കേട്ടതും തന്‍റെ ലാപ്ടോപ്പില്‍ നിന്ന് കണ്ണെടുക്കാതെ അശ്വതി ജോബിനു മറുപടി നല്‍കി

“ഗുഡ് മോര്‍ണിംഗ്, tell me jobin”

ഇത്  കേട്ടതും ജോബിന്‍ അശ്വതിയോട്‌ പറഞ്ഞു

“മാം നമ്മുടെ പ്രൊജക്റ്റ്‌ ഫൈനലൈസ്സ് ആയിട്ടുണ്ട്, മാം ന്‍റെ signature കൂടി കിട്ടി ആയിരുന്നു എങ്കില്‍ നമ്മുക്ക് വാക്കി procedures continue ചെയ്യാമയിരുന്നു.”

ഇത് കേട്ട അശ്വതി ലാപ്ടോപ്പില്‍ നിന്ന് കണ്ണെടുത്ത് കൊണ്ട് ജോബിനോട് പറഞ്ഞു

“Okay show me ജോബിന്‍”

 ഇത് കേട്ട ജോബിന്‍ തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ഫയല്‍  അശ്വതിയുടെ നേരെ നീട്ടുന്നു. ആ ഫയല്‍ വാങ്ങി ഒന്ന് വായിച്ചു നോക്കിയതിനു ശേഷം ഒപ്പിടാന്‍ വേണ്ടി  ഒരുങ്ങുന്ന സമയം പെട്ടന്ന് അവരുടെ കോളേജ് ജീവിതം ഓര്‍ക്കുന്നു.

 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉള്ള ഒരു കോളേജ് ദിവസം.  അശ്വതിയോട് അവളുടെ ടീച്ചറായ അനു ചോദിച്ചു

 “എന്താടോ അശ്വതി, താന്‍ ഇതുവരെ ഇത് ചെയ്തു തീര്‍ത്തിലെ”.

 അത് കേട്ടതും വല്ലാത്ത ടെന്‍ഷന്‍ നോടെ അശ്വതി പറഞ്ഞു

 “മാം, ഞാന്‍ ഇത് ഇന്നലെ  തീര്‍ക്കാന്‍ ശ്രമിച്ചത, പക്ഷെ ഭയങ്കര തലവേദന ആയിരുന്നു അതാ പറ്റാഞ്ഞേ സോറി മാം”.

 ഇതു കേട്ടതും ദേഷ്യത്തോടെ ടീച്ചർ പറഞ്ഞു

 ” എന്നോട് സോറി പറഞ്ഞിട്ട് എന്താ കാര്യം ഒരു കമ്പനിയിൽ പോയി താൻ ഇങ്ങനെ ചെയ്യുമോ പോയി complete ആക്കിയിട്ട് വാ ചെല്ല്”

.ഇത്രയും പറഞ്ഞു മാം അശ്വതിയെ പുറത്താക്കുന്നു. അശ്വതി ക്ലാസ്സിന്റെ പുറത്ത് വന്നു നില്‍ക്കുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ബെല്‍ അടിച്ചു,  അനു മാം  പുറത്തേക്ക് വന്നു. ആ സമയം തന്റെ റെക്കോര്‍ഡ്‌ ബുക്കും പിടിച്ചു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അശ്വതിയെ കാണുകയും ടീച്ചര്‍ അവളുടെ അടുത്തേക്ക് ചെന്നിട്ടു അവളോട്‌ ചോദിച്ചു

“എന്താ ഇപ്പോഴും വിഷമിച്ചു ഇരിക്കുവാണോ?”.

ഇത് കേട്ടതും അശ്വതി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.  ആ സമയം അവളുടെ തോളില്‍ കൈ വെച്ച് കൊണ്ട് അനു മാം പറഞ്ഞു,

“വിഷമിക്കണ്ട കാര്യം ഒന്നുമില്ലലോ കുറച്ചല്ലേ ഉള്ളു ഇപ്പോൾ കംപ്ലീറ്റ് ചെയ്യാവുന്ന കാര്യമല്ലേ ഉള്ളു പോയി കംപ്ലീറ്റ് കേട്ടോ , തന്നെ പോലെ തന്നെ എല്ലാര്‍ക്കും ഒരു തോന്നല്‍ ഉണ്ട്, ഞങ്ങള്‍ ടീച്ചേർസ് ഇങ്ങനെ ഒക്കെ പറയുന്നത് നിങ്ങളോട് ഉള്ള ദേഷ്യം കൊണ്ടാണ് എന്ന്. പക്ഷെ അത് അങ്ങനെ അല്ല, കുറച്ചു വർഷങ്ങൾക്ക് ശേഷം നിങ്ങൾ ഒരു കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ തന്റെ ഒപ്പിന് വേണ്ടി ആൾക്കാർ കാത്ത് നിൽക്കുന്ന സമയം വരും, അപ്പോൾ ഞാൻ എന്താ പറഞ്ഞത് എന്ന് നിങ്ങൾക്ക് മനസ്സിലാകും കേട്ടോ. വിഷമിക്കണ്ട പോയി കംപ്ലീറ്റ് ചെയ്യു കേട്ടോ.. “

 ഇത്രയും പറഞ്ഞു അശ്വതിയെ നോക്കി ഒരു ചെറു പുഞ്ചിരി നല്‍കിയതിനു ശേഷം അനു മാം അവിടെ നിന്ന് പോയി. അങ്ങനെ ഉള്ള പഴയ കാര്യങ്ങള്‍ ഓര്‍ത്തു ഇരിക്കുന്ന അശ്വതിയെ അവരുടെ ജോബിന്‍  വിളിക്കുന്നു

“Madam”,

 പെട്ടന്ന് അശ്വതി  സ്വപ്നത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റുകൊണ്ട്  ജോബിനോട് പറഞ്ഞു 

“ആഹ് ”

അപ്പോള്‍ ജോബിന്‍ അശ്വതിയോട് ചോദിച്ചു

“മാം എന്തെങ്കിലും പ്രശ്നം ഉണ്ടോ?”,

അപ്പോള്‍ അശ്വതി പറഞ്ഞു

“ഏയ് ഒന്നുമില്ല ജോബിൻ “.

 ഇത്രയും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അശ്വതി ആ ഫയൽ ഇൽ ഒപ്പിടുന്നു.

Screenplay

Previous article
Next article

CREATIVE HUT INSTITUTE OF PHOTOGRAPHY

Creative Hut Institute of Photography is a Residential Photography College located in Kottayam, Kerala, India. Creative Hut is not a place for time wasting, it is a professional space where you can learn and grow.

We offer One year Professional Diploma In Photography and Cinematography. And also provide specialized courses in Wildlife Photography, Travel Photography, Food and Product Photography, Photojournalism, Fashion Photography, Photo Editing and Video Editing. Admission Open !

Follow us on social media!

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?