Question ? +91-85470 44220
Home

Tips

RESOURCES

Photography tips to help Your Day to day photography

Easy tips at your finger tips

The easy tips on photography that let you know the techniques and the principles applicable for capturing the images with different aspects and concepts.

Jan 1 1970

fb gplus

Aug 31 2015

At the point when shooting a scene, verify you have a state of interest. This could be an old tree, a creature nibbling in a field or a form of an individual. It will give scale and connection, and something for the viewer's eyes to come back to as they investigate the photograph.

പ്രകൃതിദൃശ്യ ചിത്രങ്ങൾ എടുക്കുമ്പോൾ, പ്രത്യേകമായ ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേണം ചിത്രീകരിക്കുവാൻ. ഉദാഹരണമായി വളരെ പഴക്കമുള്ള ഒരു മരമോ, മേച്ചിൽ സ്ഥലത്തുള്ള മേയുന്ന ഒരു മൃഗമോ, ഒരാളുടെയോ മറ്റോ ഒരു നിഴൽ രൂപമോ ഒക്കെ വിഷയങ്ങളാക്കാവുന്നതാണ്. ഇത് ചിത്രങ്ങൾക്ക് ഒരു സ്കെയിലും പശ്ചാത്തലവും ഒക്കെ നൽകുന്നു.

fb gplus

Aug 30 2015

Children are extraordinary subjects on the grounds that they're so darn adorable. Concentrate on the little body parts with a macro lens. Thick hands, little ears, and small elbows—they're much cuter when they're the subjects of your photograph.

കുഞ്ഞുങ്ങൾ എപ്പോഴും ചിത്രീകരിക്കുവാൻ അനുയോജ്യമായ വിഷയങ്ങളാണ്. അവരെ മൊത്തമായി ചിത്രീകരിക്കുന്നതിനു പകരമായി അവരുടെ കുഞ്ഞു കൈ കാലുകളും നിഷ്കളങ്കമായ ചിരികളും ഒക്കെ പകർത്തുവാൻ ശ്രമിക്കുക.

fb gplus

Aug 29 2015

Explore different avenues regarding distinctive approaches to direct the light around you. Hang a bed sheet over a window to diffuse the daylight. Have a go at utilizing an expansive sheet of cardboard with aluminum foil taped to it to make a reflector to bounce light into shady ranges.

വെളിച്ചത്തെ ക്രമീകരിക്കുന്നതിനായി പല വഴികളും പരീക്ഷിക്കുക. അമിതമായ സൂര്യപ്രകാശത്തെ മിതപ്പെടുത്തുന്നതിനായി ജനലിനു മുകളിലായി ഒരു ബെഡ് ഷീറ്റൊ മറ്റോ വിരിക്കുക. അലൂമിനിയം ഫോയിൽ ടേപ്പ് ചെയ്ത വലിയ ഒരു കാർഡ് ബോർഡിനെ നിഴലുകൾ ഉള്ള ഭാഗത്തേയ്ക്ക് വെളിച്ചത്തെ തിരിച്ചു വിടുന്ന ഒരു റിഫ്ലെക്ടർ ആയി ഉപയോഗിക്കാവുന്നതാണ്.

fb gplus

Aug 28 2015

Take a stab at putting your cam on top of your cam pack on the ground or a table, or utilize a trashcan or ledge. Including a beanbag or a coat can help you get the picture. Also in the event that you utilize the self-timer to trek the screen, you won't make smear by moving the cam when you take the picture.

ഒരു ട്രൈപോഡ് ആവശ്യമായ സന്ദർഭങ്ങളിൽ നിങ്ങളുടെ കൈയ്യിൽ ഒരെണ്ണം ഇല്ലെന്നു വിചാരിക്കുക. അത്തരം സാഹചര്യങ്ങളിൽ താത്കാലികമായി ഒന്ന് സെറ്റ് അപ്പ് ചെയ്തു എടുക്കുക. ഉദാഹരണമായി നിലത്തോ മേശയുടെ മുകളിലോ മറ്റോ ക്യാമറ ബാഗ് വച്ച് അതിനു മുകളിൽ ക്യാമറ വയ്ക്കാവുന്നതാണ്. ഒരു സെൽഫ് ടൈമർ വയ്ക്കുമ്പോൾ ക്യാമറ അനങ്ങാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക.

fb gplus

Aug 27 2015

Knowing your subject boosts your shot of achievement. On the off chance that you need to photo honey bees, take in their propensities. Same thing tries for blooms. Some blossom just in daylight, others at regular intervals. Figure out when plants and creatures demonstrate their maximum capacity and your portraits will reflect your examination.

ചിത്രീകരിക്കെണ്ടുന്ന വസ്തുവിനെ പറ്റി നന്നായി അറിയുന്നത് ചിത്രീകരണത്തെ വളരെ അധികം സഹായിക്കും. ഉദാഹരണമായി, തേനീച്ചകളെ ചിത്രീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയുടെ രീതികളും പതിവുകളെയും കുറിച്ചൊക്കെ അറിയുക. അത് പോലെ തന്നെയാണ് പുഷ്പങ്ങളെയും മറ്റും ചിത്രീകരിക്കുമ്പോഴും അവയെ കുറിച്ച് മനസിലാക്കുക. ചില പൂവുകൾ സൂര്യപ്രകാശത്തിൽ മാത്രം വിരിയുന്നവയായിരിക്കും. ചിലത് രണ്ടു ആഴ്ച കൂടി വിരിയുന്നവയായിരിക്കും. ഇത് മുൻകൂട്ടി അറിഞ്ഞു നിങ്ങളുടെ ചിത്രീകരണ വേള നേരത്തെ ക്രമീകരിക്കുക.

fb gplus

Aug 26 2015

Components of water can extraordinarily upgrade your scene photos. Early mornings have a tendency to have the most quiet, and therefore more intelligent, water. Take a stab at encircling your shot with equivalent components of water and sky.

ശാന്തമായ ജലാശയം ചിത്രീകരണത്തിനു മറ്റൊരു നല്ല വിഷയമാണ്. ലാൻഡ്സ്കെയ്പ് ഫോട്ടോഗ്രഫിക്ക് മനോഹാരിത കൂട്ടുന്നു ഒരു വിഷയം കൂടിയാണ് ഇത്. വെളുപ്പിനെ സമയങ്ങളിൽ, ജലാശയങ്ങൾ പൊതുവെ ശാന്തവും പ്രതിബിംബാത്മകവുമായിരിക്കും. വെള്ളത്തിലെയും ആകാശത്തിലെയും ഘടകങ്ങളെ ഒരു പോലെ ചിത്രത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

fb gplus

Aug 25 2015

Most cams get their exposure readings when you discourage the shutter discharge partly down. On the off chance that your subject is middle, point the cam at your subject and press the shutter discharge part of the way so it can get the right exposure and lock the center, then re-create your picture and wrap up the shutter.

മിക്ക ക്യാമറകളും ഷട്ടർ പകുതി അമർത്തുമ്പോൾ തന്നെ എക്സ്പൊഷർ റീഡിംഗ് കാണിക്കുന്നവയാണ്. ചിത്രീകരിക്കപ്പെടെണ്ടുന്ന വസ്തു കേന്ദ്ര സ്ഥാനത്തല്ലെങ്കിൽ, ക്യാമറയെ ചിത്രീകരിക്കപ്പെടെണ്ടുന്ന വസ്തുവിലെയ്ക്ക് പോയിന്റ് ചെയ്തു, ഷട്ടർ ബട്ടണ് പാതി വരെ മാത്രം അമർത്തുക. ശരിയായ എക്സ്പൊഷർ ആണെങ്കിൽ ഫോക്കസ് ലോക്ക് ചെയ്യുക. ശേഷം നിങ്ങളുടെ ചിത്രത്തെ വീണ്ടും ഒന്ന് റീകമ്പോസ് ചെയ്തു ഷട്ടർ ബട്ടണ് മുഴുവനായും അമർത്തുക.

fb gplus

Aug 24 2015

To take a sharp moderate rate shot without a tripod, hold the cam enduring and take a full breath—and hold it—before you press the shutter discharge. By holding your breath you'll stop a considerable measure of your body's development.

കുറഞ്ഞ ഷട്ടർ സ്പീഡിൽ ട്രൈപോഡ് കൂടാതെ മികച്ച ഷോട്ടുകൾ എടുക്കണമെങ്കിൽ നിങ്ങളുടെ ക്യാമറയെ ദൃഡമായി കയ്യിൽ ഒതുക്കി ഡീപ് ബ്രെത് എടുക്കുക. ഷട്ടർ ബട്ടണ് മുക്തമാക്കുന്നത് വരെ ശ്വാസം അടക്കി പിടിക്കുക. ശ്വാസം അടക്കി പിടിക്കുന്നത് വഴി ശരീരത്തിലെ ചലനങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കുന്നു.

fb gplus

Aug 23 2015

Making a dish of a moving subject is valuable for making pictures when the subject is in focus however the foundation is blurry. To do a smooth dish, put the focus point of your cam on something you can simply track (like the driver's window on an auto, leader of a runner) and take after alongside the subject well before you press the shutter release button.

ചലിക്കുന്നതായ ഒരു വസ്തുവിനെ ചിത്രീകരിക്കുമ്പോൾ ദൃഷ്ടിപഥത്തിലൂടെ തുര്ച്ചയായിപോയിക്കൊണ്ടിരിക്കുന്ന വിശാലദൃശ്യങ്ങള് (പാൻ) പകർത്തുവാൻ ശ്രമിക്കുക. അപ്പോൾ പശ്ചാത്തലം അവ്യക്തമാക്കി വച്ച് കൊണ്ട് ആ വസ്തു ഫോക്കസിൽ വരുന്നതായ ചിത്രങ്ങൾ ലഭിക്കും . ഒരു സ്മൂത്ത് പാൻ ലഭിക്കുന്നതിനായി, നിങ്ങൾക്ക് എളുപ്പത്തിൽ ട്രാക്ക് ചെയ്യുവാൻ സാധിക്കുന്ന ഏതെങ്കിലും ഒന്നിൽ ക്യാമറയുടെ ഫോക്കസ് പോയിന്റിനെ വയ്ക്കുക. ഉദാഹരണമായി ഒരു കാറിന്റെ ഡ്രൈവർസ് വിൻഡോയിലോ മറ്റോ വച്ചതിനു ശേഷം ചിത്രീകരിക്കപെടെണ്ടുന്ന വസ്തുവിനൊപ്പം കുറച്ച് ദൂരം ഓടിയ ശേഷം മാത്രം ഷട്ടർ ബട്ടണ് റിലീസ് ചെയ്യുക.

fb gplus

Aug 22 2015

In case you're taking pictures to offer something on a closeout site like ebay, figure out how to disconnect the item from the background. Lay out a stable colored sheet or cover, bring over a few lights and attempt to make it into a still life by concentrating on the subtle elements of the thing.

ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വിൽക്കേണ്ടുന്ന ഏതെങ്കിലും വസ്തുവിന്റെ ചിത്രം ആണ് നിങ്ങൾ എടുക്കുന്നതെങ്കിൽ അവയെ പശ്ചാത്തലത്തിൽ മറ്റൊന്നും കാണാത്ത തരത്തിൽ ചിത്രീകരിക്കുക. അവയുടെ പുറകിലായി ഒറ്റ കളർ ഉള്ളതായ ഷീറ്റ്, ബ്ലാങ്കെറ്റ് തുടങ്ങിയവ പശ്ചാത്തലമായി ഉപയോഗിക്കാവുന്നതാണ്. ആ വസ്തുവിന്റെ വിശദാംശങ്ങളിലെയ്ക്ക് ഫോക്കസ് ചെയ്യുന്നത് പോലെ വെളിച്ചത്തെ ക്രമീകരിക്കുക.

fb gplus

Aug 21 2015

Assign for yourself a photographic task a photograph point on the off chance that you will—and use a day or a weekend dealing with it. Shoot old autos or road signs. By centering your innovative personality on a solitary subject you'll be compelled to consider distinctive approaches to catch that subject.

ഒരു ഫോട്ടോഗ്രാഫിക് കർത്തവ്യം അഥവാ ടോപിക് നിങ്ങൾ സ്വന്തമായി നിശ്ചയിക്കുക. ഉദാഹരണമായി പഴയ കാറുകൾ, തെരുവുകളിലെ സിഗ്നൽ ബോർഡുകൾ എന്നിവ ഒക്കെ വിഷയമാക്കവുന്നതാണ്. ഒരു ദിവസമോ ഒരു ആഴ്ചയോ മൊത്തമായി ആ വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങൾ എടുക്കുക. ഇപ്രകാരം ചെയ്യുന്നത് ഒരു വിഷയത്തെ തന്നെ പല വിധത്തിൽ എങ്ങനെ എടുക്കാം എന്ന് മനസിലാക്കി തരുന്നു.

fb gplus

Aug 20 2015

Be strong in our decision, Analyze the scenery in different angle for shooting. Stroll around it, to see it from distinctive edges. There's a propensity to hurry up to something and take a photograph, however in the event that you take a look at it from diverse shorts of angles you're more inclined to discover something you would overall have missed.

ഒരു വസ്തുവിനെ കണ്ടപ്പാടെ ചിത്രങ്ങൾ എടുക്കുകയാണ് എല്ലാവരുടെയും പതിവ്. എന്നാൽ ആ വസ്തുവിൽ നിന്നും തെല്ലു പുറകിലേയ്ക്ക് മാറി നിന്ന് അതിനെ വീക്ഷിക്കുക. അല്ലെങ്കിൽ അതിനു ചുറ്റും മെല്ലെ നടന്നു പല ആംഗിളുകളിൽ നിന്ന് നോക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ ചെയ്യുന്നവയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സവിശേഷതകൾ ഒക്കെ കാണുവാൻ സാധ്യത ഉണ്ട്. അത് നഷ്ടമാക്കാതെ ചിത്രീകരിക്കുവാൻ ശ്രമിക്കുക.

fb gplus

Aug 19 2015

At the point when shooting macros or close-ups of blooms, take a stab at setting your lens to as totally open a f/stop as could be expected under the circumstances to smudge the background. Since blooms bunch together they regularly make occupying foundations if everything is in focus.

മാക്രോ ചിത്രങ്ങൾ അഥവാ പൂവുകളുടെയും മറ്റും ക്ലോസ്അപ്പ് ചിത്രങ്ങൾ എടുക്കുമ്പോൾ പശ്ചാത്തലം അവ്യക്തമാകും വിധം ലെൻസിന്റെ f/stop വൈഡ് ഓപ്പണ് ആക്കി വയ്ക്കുക. എല്ലാം ഫോക്കസിൽ വരും വിധം ആണെങ്കിൽ പൂവുകൾ എല്ലാം കൂടി ചേർന്ന് പശ്ചാത്തലത്തിൽ പതർച്ച സംഭവിക്കുന്നു.

fb gplus

Aug 18 2015

Most cams with inherent flashes have a red-eye decrease setting that fire a few fast preflashes before the primary blast of light. Turn this off in case you're not capturing individuals in light of the fact that it empties the battery and doesn't help light up your scene.

ബിൽറ്റ്-ഇൻ ഫ്ലാഷുകൾ ഉള്ളതായ മിക്ക ക്യാമറകളിലും റെഡ് ഐ കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാവും. അവയിൽ മെയിൻ ഫ്ലാഷ് വരുന്നതിനു മുൻപായി കുറെ പ്രീ-ഫ്ലാഷുകൾ പുറപ്പെടുവിക്കുന്നു. എന്നാൽ നിങ്ങൾ മാനുഷരെ അല്ല ചിത്രീകരിക്കുന്നതെങ്കിൽ ഇത് ഓഫ് ചെയ്തിടുവാൻ ശ്രദ്ധിക്കുക. എന്തെന്നാൽ ഇത് ബാറ്റെറി എളുപ്പത്തിൽ തീരുന്നതിനു കാരണമാവുകയും, ചിത്രീകരിക്കേണ്ട രംഗത്തിലെയ്ക്ക് ആവശ്യത്തിനു വെളിച്ചം പകരാതെ ഇരിക്കുകയും ചെയ്യുന്നു.

fb gplus

Aug 17 2015

Purchase a shutter release cable or remote (contingent upon your cam). This will empower you to take long exposure shots without moving or shaking your cam. A long enough shade discharge or a remote will likewise let you make pictures toward oneself effectively.

നിങ്ങളുടെ ക്യാമറയുടെ മോഡലിന് അനുസരിച്ച് ഒരു ഷട്ടർ റിലീസ് കേബിൾ അഥവാ റിമോട്ട് ഉപയോഗിക്കുക. ഇത് ക്യാമറ നിശ്ചലമാക്കി വച്ച് കൊണ്ട് തന്നെ ലോങ്ങ് എക്സ്പൊഷർ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും. മാത്രവുമല്ല സ്വന്തം ചിത്രങ്ങൾ എടുക്കുവാനും ഇത് സഹായിക്കുന്നു.

fb gplus

Aug 16 2015

There's no guideline that says you need to take a photograph. That doesn't sound like an extraordinary tip, however its quite liberating. On the off chance that you don't feel propelled to take a photograph of all that, you can take as much time as required to pick and choose your pieces.

എല്ലാത്തിന്റെയും ചിത്രങ്ങൾ വേണം എന്ന് മറ്റുള്ളവരിൽ നിന്നും നിർബന്ധങ്ങളും മറ്റും ഇല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യത്തിനു സമയം എടുത്തു മനസ്സിനിണങ്ങിയ രീതിയിൽ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും.

fb gplus

Aug 15 2015

Take a picture toward oneself every day for a week or month. It's harder than you might suspect to take an alluring photograph of yourself, and in the event that you do it for quite some time you'll have an intriguing arrangement that demonstrates how you've changed about whether.

ഓരോ ദിവസവുമൊ, ഓരോ ആഴ്ചയിലോ, വർഷത്തിൽ ഒരിക്കലോ നിങ്ങളുടെ തന്നെ ഒരു ചിത്രം എടുക്കുക. ഇങ്ങനെ തുടർച്ചയായി കുറേ ചിത്രങ്ങൾ എടുത്തു കഴിയുമ്പോൾ, സമയങ്ങൾക്കനുസരിച്ച് നിങ്ങളിൽ വന്ന മാറ്റങ്ങൾ കാണിച്ചു തരുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെ നിങ്ങൾക്ക് ലഭിക്കും.

fb gplus

Aug 14 2015

Observe the surrounding, photo sharing sites, and make a subject that you want to shoot for that find out some creative thinking and choose a right location that will give you a good experience. From that experience you can see different ranges of techniques that strikes our mind.

ഫോട്ടോ ഷെയറിംഗ് സൈറ്റുകളിൽ നോക്കിയോ നിങ്ങളുടെ ചുറ്റുപാടുകളിൽ നിരീക്ഷിച്ചോ ചിത്രീകരിക്കുന്നതിനായ അനുയോജ്യമായ ഒരു വിഷയം കണ്ടെത്തുക. അതിനു ചേർന്നതായ പരിസരവും സാഹചര്യങ്ങളും കണ്ടെത്തി ചിത്രങ്ങൾ എടുത്തു ശീലിക്കുക. ഇത് നിങ്ങളുടെ ചിത്രീകരണ കലയിൽ പുതിയ ആശയങ്ങൾ കൊണ്ടുവരുവാനും, നിങ്ങളുടെ കഴിവ് വര്ധിപ്പിക്കുവാനും സഹായിക്കുന്നു.

fb gplus

Aug 12 2015

Look around you when you're shooting at nightfall. The protests that looks exhausting amid the day mysteriously become full of energy all of a sudden when the beams of the sun hit them. Structures, autos and anything intelligent tackle an exceptional quality at dusk.

സൂര്യാസ്തമയം ചിത്രീകരിക്കുവാൻ പോകുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള വസ്തുക്കളെ കൂടി ഒന്ന് ശ്രദ്ധിക്കുക. പകൽ വെളിച്ചത്തിൽ അത്ര സുഖകരമായി കാണാത്തവ ചിലപ്പോൾ സൂര്യ രശ്മികൾ അവയിൽ വന്നു പതിക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയിൽ കാണപ്പെടും. ഉദാഹരണമായി കെട്ടിടങ്ങൾ , കാറുകൾ എന്നിവ ആ സമയങ്ങളിൽ ഒന്ന് ചിത്രീകരിച്ചു നോക്കുക.

fb gplus

Aug 12 2015

Hold up until the cam has wrapped up the photo(s) to the memory card before turning off the cam or release the card. You can lose pictures in the event that you do either before the cam has had sufficient energy to download the file(s) from its inside memory to the card.

ക്യാമറ ഓഫ് ചെയ്യുന്നതിനോ, മെമറി കാർഡ് ഊരി മാറ്റുന്നതിനോ മുൻപായി ക്യാമറയിൽ ഉള്ള ചിത്രങ്ങൾ മൊത്തമായി മെമറി കാർഡിലെയ്ക്ക് പകർത്തി എന്ന് ഉറപ്പ് വരുത്തുക (ഗ്രീൻ ലൈറ്റ് ഓഫ് ആയോ എന്ന് നോക്കുക). അല്ലാത്ത പക്ഷം ചിത്രങ്ങൾ നഷ്ട്ടപെടുവാൻ സാധ്യത ഉണ്ട്.

fb gplus

Aug 11 2015

Use a day catching pictures just in highly contrasting. You need to take a sight at the world distinctively to take an attractive photograph in high contrast, and that will help hone your imaginative abilities.

ഫോട്ടോഗ്രഫിയിൽ നിങ്ങളുടെ കലാപരമായ കലയെ വളർത്തുന്നതിനായി പല പരീക്ഷണങ്ങളും നടത്തുക. ഉദാഹരണമായി ഒരു ദിവസം മൊത്തമായി കറുപ്പിലും വെളുപ്പിലും നിറത്തിൽ ഉള്ളവയെ മാത്രം ചിത്രീകരിക്കുവാൻ ശ്രമിക്കുക.

fb gplus

Aug 10 2015

Set your Speedlight to Rear Curtain Sync. This flames the flash toward the end of the introduction, not the starting, and can make intriguing streaks and impacts in moving subjects. Explore different avenues regarding the distinctive flash modes your cam and Speedlight offers.

നിങ്ങളുടെ സ്പീഡ് ലൈറ്റിനെ റിയർ കർട്ടൻ സിങ്ക്'ലേയ്ക്ക് സെറ്റ് ചെയ്യുക. ഇത് തുടക്കത്തിനു പകരം എക്സ്പൊഷറിന്റെ അവസാനങ്ങളിലെയ്ക്ക് ഫ്ലാഷിനെ പുറപ്പെടുവിക്കുന്നു. ഇത് ചലനത്തിൽ ഇരിക്കുന്നതായ വസ്തുക്കളെ ചിത്രീകരിക്കുമ്പോൾ മനോഹരമായ പ്രഭാവം ചിത്രങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ ക്യാമറയും സ്പീഡ് ലൈറ്റും തരുന്നതായ വിവിധ ഫ്ലാഷ് മോഡുകൾ പരീക്ഷിച്ചു നോക്കുക.

fb gplus

Aug 9 2015

Report your day like a photojournalist would. Recount the story of who you are and what you do through photos.

ഒരു ഫോട്ടോജർണലിസ്റ്റ് ചെയ്യുന്നത് പോലെ നിങ്ങളുടെ ഒരു ദിവസം ഡോക്യുമെന്റ് ചെയ്യുക. നിങ്ങൾ ആരാണെന്നും നിങ്ങൾ എടുത്ത ചിത്രങ്ങളിലൂടെ എന്തൊക്കെ ചെയ്തു, ഉദ്ദേശിക്കുന്നു എന്നൊക്കെ വിവരിക്കുന്ന ഒരു ഡോക്യുമെന്റ് തയ്യാറാക്കുക.

fb gplus

Aug 8 2015

A flash light is used to light up the Background. Put one behind or under an item during the evening to make an intriguing gleam or use it rather than a flash. Large exposure shots utilizing a flash as a light source and you can make intriguing sparkling areas of your photographs.

ഒരു രംഗത്തെ പ്രകാശിതമാക്കുവാൻ ചെറിയ ഒരു ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കുക. രാത്രിയിൽ അഥവാ ഇരുണ്ട സ്ഥലങ്ങളിൽ, ഇത്തരം ഫ്ലാഷ് ലൈറ്റിനെ ചിത്രീകരിക്കെണ്ടുന്ന വസ്തുവിന്റെ പുറകിലോ താഴെയോ വച്ച് വ്യത്യസ്തമായ ഒരു പ്രകാശം രൂപപ്പെടുത്തുക. ഫ്ലാഷ് ലൈറ്റ് സോർസ് ആയി ഉപയോഗിച്ചു കൊണ്ട് ലോങ്ങ്- എക്സ്പൊഷർ ഷോട്ടുകൾ എടുക്കുക. ഇപ്രകാരം മനോഹരങ്ങളായ ചിത്രങ്ങൾ എടുക്കുവാൻ നിങ്ങൾക്ക് സാധിക്കും.

fb gplus

Aug 7 2015

Tell your friends and other people to write down their email address and mobile number on a paper attach their images and then shoot it. By this way we have a large data base of address details. Send those photographs to the concerned individuals and tell them thank you and meet again.

ഒരു പേപ്പറിൽ അവരവരുടെ ഇമെയിൽ അഡ്രെസ്സുകൾ എഴുതി ആ പേപ്പറിനോപ്പം അവരുടെ ചിത്രങ്ങൾ കൂടി എടുക്കുക. അപ്പോൾ അവരുടെ ഫോട്ടോയ്ക്കൊപ്പം അവരുടെ ഇമെയിൽ ഐ ഡി യും നിങ്ങൾക്ക് ഫയൽ ചെയ്യുവാൻ സാധിക്കുന്നു. ഇതിന്റെ ഒരു കോപ്പി അവർക്ക് നന്ദി സൂചകമായി തിരിച്ചയക്കുക.

fb gplus

Aug 6 2015

In the event that your cam can catch pictures in both RAW and JPEG format, do so regardless of the possibility that you don't work with RAW pictures now. These RAW records have the most elevated picture quality conceivable, so you can alter them years from now and make sure you're getting the most attractive picture conceivable.

നിങ്ങളുടെ ക്യാമറയ്ക്ക് jpeg ഫോർമാറ്റിലും RAW ഫോർമാറ്റിലും ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവയാണെങ്കിൽ രണ്ടിലും ചിത്രങ്ങൾ എടുക്കുവാൻ ശ്രമിക്കുക. കാരണം RAW ഫയലിലുള്ള ചിത്രങ്ങൾക്ക് മികച്ച നിലവാരം ആയിരിക്കും. ദീർഘനാൾ കഴിഞ്ഞു അവയെ എഡിറ്റ് ചെയ്താലും അത് മികച്ച ചിത്രങ്ങൾ തന്നെ തരും.

fb gplus

Aug 5 2015

To shoot with a moderate shutter speed in good light, use polarizing filter. The filters screw onto the lens of the cam or join with a holder to the front of the lens. By allowing less light to the sensor, these dim filters will give you a chance to shoot at considerably slower shutter speeds than ordinary.

തെളിഞ്ഞ പ്രകാശമുള്ള അവസരങ്ങളിൽ കുറഞ്ഞ ഷട്ടർ സ്പീഡിൽ ചിത്രീകരിക്കുവാൻ ശ്രമിക്കുമ്പോൾ ഒരു ന്യൂട്രൽ ഡെൻസിറ്റി അഥവാ സിർക്കുലർ പോളറൈസിംഗ് ഫിൽറ്റർ ഉപയോഗിക്കുക. ഇവ ക്യാമറയുടെ ലെൻസിലെയ്ക്കൊ അഥവാ ലെൻസിനു മുൻപിലുള്ള ഒരു ഹോൾഡറിലെയ്ക്കോ ഘടിപ്പിക്കാവുന്നതാണ്. സെൻസറിലെയ്ക്ക് വളരെ കുറച്ച് മാത്രം പ്രകാശത്തെ അനുവദിക്കുന്നത് വഴി ഈ ഫിൽറ്ററുകൾ സാധാരണയിലും കുറഞ്ഞ ഷട്ടർ സ്പീഡിൽ ചിത്രീകരിക്കുവാൻ സഹായിക്കുന്നു.

fb gplus

Aug 4 2015

You ought to format the memory card in your cam all the time. By utilizing the cam's inherent "Format" capacity, found in the menus, you reduce the possibility of having card issues later on. Improving so is than simply erasing the pictures utilizing the cam or the machine.

ഓരോ നിശ്ചിത കാലയളവിൽ നിങ്ങളുടെ മെമറി കാർഡ് ഫോർമാറ്റ് ചെയ്യുക. ക്യാമറയുടെ മെനുവിലെ 'Format' എന്ന ബിൽറ്റ്-ഇൻ ഫങ്ങ്ഷൻ ഉപയോഗിക്കുന്നത് വഴി ഭാവിയിൽ കാർഡ് പ്രശ്നങ്ങൾ ഉണ്ടാകാതെ സഹായിക്കുന്നു. ക്യാമറയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുന്നതിലും നല്ലതാണ് ഇപ്രകാരം ചെയ്യുന്നത്.

fb gplus

Aug 3 2015

Be patient when shooting wild creatures. Sit tight for the ideal minute to catch the feeling or activity.

വന്യമൃഖങ്ങളെ ചിത്രീകരിക്കുമ്പോൾ വളരെ ക്ഷമയോടെ കാത്തിരിക്കുക. അവയുടെ ചലനങ്ങളും മറ്റും സസൂക്ഷ്മം നിരീക്ഷിച്ചു നല്ല നിമിഷങ്ങൾ വരുമ്പോൾ ചിത്രീകരിക്കുക.

fb gplus

Aug 2 2015

At the point when capturing the firecrackers, utilize a tripod and moderate screen speed. Thusly you can get shots that demonstrate the full blast of the firecrackers in the sky.

വെടിക്കെട്ടുകളുടെയും മറ്റു പ്രകാശഭൂരിതമായ രംഗങ്ങളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ ഒരു ട്രൈപോഡ് ഉപയോഗിക്കുക. ഒപ്പം കുറഞ്ഞ ഷട്ടർ സ്പീഡ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് വെടികെട്ടുകളുടെ ആകാശത്തിലെ മൊത്തം ആവിര്ഭാവത്തെയും പകർത്തുവാൻ സഹായിക്കുന്നു.

fb gplus

Aug 1 2015

Need a special feature of games activity? Utilize the moderate movement mode that numerous Nikon digital cameras offer. By shooting the activity speedier than ordinary and played over at typical rate, your subject's developments are eased off and look more thoughtful.

സ്പോർട്സ് ആക്ഷനുകളുടെ ഒരു അതുല്യമായ വീഡിയോ ഉണ്ടാക്കണമോ? ഇതിനായി മിക്ക നിക്കോണ് ഡിജിറ്റൽ ക്യാമറകളും തരുന്ന സ്ലോ മോഷൻ മോഡ് ഉപയോഗപ്പെടുത്തുക. സാധാരണയിലും വേഗതയിൽ ഈ ആക്ഷനുകളെ ചിത്രീകരിച്ച ശേഷം തിരികെ സാധാരണ വേഗതയിൽ പ്ലേ ചെയ്യുക. ഇത് ചിത്രീകരിക്കപ്പെട്ട വസ്തുവിന്റെ ചലനങ്ങളുടെ വേഗത കുറയ്ക്കുകയും കൂടുതൽ സാവകാശവും അവധാനതയുമുള്ളതുമാക്കുന്നു.

fb gplus

Apr 9 2015

On photograph offering destinations like Flickr you can regularly see the subtle elements of a photo and investigate the shutter speed, aperture, ISO and different settings. This never show you how to make a photograph starting with no outside help it will reveal to you what specialized decisions Photographers made to catch their pictures.

ഫ്ലിക്കർ പോലുള്ള ഫോട്ടോ ഷെയറിംഗ് സൈറ്റുകളിൽ അവയിലെ ഓരോ ഫോട്ടോയുടെയും വിശദാംശങ്ങള് നോക്കി അവ എടുത്തപ്പോൾ ഉപയോഗിച്ച ഷട്ടർ സ്പീഡ്, ISO തുടങ്ങിയ സെറ്റിംഗുകളുടെ വാല്യൂ മനസിലാക്കുക. ഇത് ഒരു ഫോട്ടോഗ്രാഫർക്ക് വ്യത്യസ്ത ചിത്രങ്ങൾ എടുക്കുമ്പോൾ വിവിധ സെറ്റിങ്ങുകൾക്ക് ഏതൊക്കെ വാല്യൂ ഉപയോഗിക്കണം എന്ന് മനസിലാക്കുവാൻ സഹായിക്കുന്നു.

fb gplus

Mar 30 2015

Figure out what happens when you change your exposure by sectioning. You can do this by taking an arrangement of photographs in one of the automatic metering modes (Automatic, Program, Aperture or Shutter) and utilizing the Exposure Compensation button (with the Main Command dial) to change exposures between shots. Try different things with both over (+) and under (-) introduction.

ബ്രാക്കെറ്റിങ്ങിലൂടെ എക്സ്പൊഷർ മാറ്റുമ്പോൾ എന്ത് സംഭവിക്കും എന്ന് നോക്കാം. ഓട്ടോമാറ്റിക്, പ്രോഗ്രാം, ആപർചർ, ഷട്ടർ തുടങ്ങിയ ഏതെങ്കിലും ഓട്ടോമാറ്റിക് മീറ്ററിംഗ് മോഡിൽ നിരവധി ചിത്രങ്ങൾ എടുക്കുക. പിന്നീടു കമാൻഡ് ഡയൽ വച്ചു, എക്സ്പൊഷർ കോമ്പെൻസേഷൻ ബട്ടണ് ഉപയോഗിച്ച് ഷോട്ടുകൾ തമ്മിലുള്ള എക്സ്പൊഷർ മാറ്റുക. ഓവർ എക്സ്പൊഷറും അണ്ടർ എക്സ്പൊഷറും എല്ലാം പരീക്ഷിച്ചു നോക്കുക.

fb gplus

Mar 29 2015

In case you're searching for an extraordinary day to shoot a portrait, hold up until its cloudy. The mists diffuse the sun and make a delightful regular light that falls over your subject. Have your subject face the brightest piece of the sky to get the strongest light on her.

ഒരു പോർട്രൈറ്റ് ചിത്രീകരിക്കുവാനായി മൂടലുള്ളതായ ഒരു സമയം തിരഞ്ഞെടുക്കുക. മേഘങ്ങൾ സൂര്യന് മേൽ വ്യാപിച്ച് മനോഹരമായ ഒരു വെളിച്ചം നിങ്ങളുടെ ചിത്രത്തിലേയ്ക്ക് ലഭിക്കുന്ന ഒരു സമയം വളരെ അനുയോജ്യമാണ്. ആകാശത്തിലെ തെളിച്ചമുള്ള ഭാഗത്തിലേയ്ക്ക് പോർട്രൈറ്റ് മുഖാന്തരമായി ഇരിക്കുകയും വെളിച്ചം പോർട്രൈറ്റിലെയ്ക്ക് വരുകയും ചെയ്യുന്ന സമയത്ത് ചിത്രങ്ങൾ പകർത്തുക.

fb gplus

Mar 28 2015

At the point when shooting a representation of a player, utilization fill flash to light up the shadow ranges under a cap or protective cap. This will adjust the light from the whole scene and light up the face and camera flash should be in on.

ഒരു അത്ലെറ്റിന്റെ ചിത്രം എടുക്കുമ്പോൾ ഫിൽ ഫ്ലാഷ് ഉപയോഗിക്കുക. പകൽ വെളിച്ചത്തിൽ പോലും ഫ്ലാഷ് ഓണ് ചെയ്തു ചിത്രീകരിക്കുക. ഹാറ്റ് അല്ലെങ്കിൽ ഹെൽമെറ്റിനു കീഴിലുള്ള നിഴലുകൾ ഉള്ള ഭാഗങ്ങളെ പ്രകാശിതമാക്കുവാൻ ഇത് സഹായിക്കുന്നു. കോമ്പാക്റ്റ് ക്യാമറയിൽ "ഫ്ലാഷ് ഓണ്" എന്ന സെറ്റിംഗ് ഉപയോഗിക്കുക.

fb gplus

Mar 27 2015

On the off chance that you incidentally erase your pictures or see a card mistake message, quit utilizing the memory card. There is programming that can recuperate your "lost pictures" regardless of the fact that they don't appear on the cam. Keeping on using the card before running that product on it can destroy your possibilities of sparing those photographs

നിങ്ങൾ അറിയാതെ ഒരു ചിത്രം ഡിലീറ്റ് ചെയ്യുകയോ, ഒരു കാർഡ് എറർ മെസ്സേജ് ഉണ്ടാവുകയോ ചെയ്താൽ, മെമറി കാർഡ് ഉപയോഗിക്കുന്നത് നിർത്തുക. നഷ്ടപ്പെട്ട് പോയ ചിത്രങ്ങൾ, അവയെ ക്യാമറയിൽ കാണിച്ചില്ലെങ്കിൽ പോലും, വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന സോഫ്റ്റ്വെയറുകൾ ഉണ്ട്. ഈ സോഫ്റ്റ്വെയർ റണ് ചെയ്യുന്നതിന് മുൻപായി തന്നെ കാർഡ് ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഫോട്ടോ സേവ് ആകാതിരിക്കുവാൻ സാധ്യത ഉണ്ട്.

fb gplus

Mar 26 2015

Make an extraordinary group picture. Get the group together before a pleasant foundation possibly the objective, the net or the group logo on the field or floor. Then you can get some funny posses in that group. That is the one they will never forget.

ഗ്രൂപ്പ് ചിത്രങ്ങൾ എടുക്കുമ്പോൾ എല്ലാവരെയും നല്ലൊരു പശ്ചാത്തലത്തിന് മുൻപിലായി കൂട്ടി വരുത്തുക. ഉദാഹരണമായി ടീം ലോഗോ പുറകിലോ നിലത്തോ ഒക്കെ വരുന്നത് പോലെ. ആദ്യം എല്ലാവരും നന്നായി നിൽക്കുന്ന ഒരു ചിത്രം എടുത്തതിനു ശേഷം, പിന്നീട് എല്ലാവരെയും അവരവരുടെ ഇഷ്ടത്തിനു രസകരമായ പോസുകളിലും മറ്റും നിൽക്കുവാൻ അനുവദിക്കുക. അത്തരത്തിലുള്ള ഒരു ചിത്രം കൂടി എടുക്കുക. അതാവും അവരുടെ ഓർമയിൽ എന്നും ഉണ്ടാവുക.

fb gplus

Mar 25 2015

Pick something that changes with the seasons yet doesn't move excessively, in the same way as a mountain or a stand of trees. Search for the best light conceivable and indicate how it changes as time and the seasons pass.

ഒരേ വസ്തുവിനെ തന്നെ പല സമയങ്ങളിലായി ചിത്രീകരിക്കുവാൻ ശ്രമിക്കുക. സമയങ്ങൾക്കും കാലങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാകുന്നവ ഇതിനായി തിരഞ്ഞെടുക്കുക. ഉദാഹരണമായി മലകളോ മരങ്ങളോ ഒക്കെ. മികച്ച പ്രകാശം ലഭിക്കുന്ന ഒരു സമയം തിരഞ്ഞെടുത്തു ചിത്രീകരിക്കുക. സമയങ്ങൾക്കും കാലാവസ്ഥകൾക്കും അനുസരിച്ച് അവയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഈ ചിത്രങ്ങൾ നമുക്ക് പറഞ്ഞു തരും.

fb gplus

Mar 24 2015

Utilize a round polarize to accentuate the rich blue shade of the sky. Screw the channel onto your lens, and afterward pivot the front component until you see in the viewfinder the look you like.

ആകാശത്തിലെ നീല നിറത്തിന് പ്രാധാന്യം കൊടുക്കുന്നതിനായി ഒരു സിർക്കുലർ പോളറൈസർ ഉപയോഗിക്കുക. ഈ ഫിൽറ്ററിനെ നിങ്ങളുടെ ലെൻസിലെയ്ക്ക് ഘടിപ്പിക്കുക. വ്യൂഫൈണ്ടറിലൂടെ നോക്കി നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നിയ ലുക്ക് ലഭിക്കുന്നത് വരെ ഫ്രന്റ് എലെമെന്റ് വട്ടത്തിൽ തിരിക്കുക.

fb gplus

Mar 23 2015

Backdrop illumination is shooting when the light is originating from before you and is behind your subject. This is testing in light of the fact that its not difficult to wind up with a form of your subject, however in the event that you outline your subject hard you can make incredible shots.

ബാക്ക് ലൈറ്റിങ്ങ് എന്നാൽ വെളിച്ചം ചിത്രീകരിക്കെണ്ടുന്ന വസ്തുവിന്റെ പുറകിൽ ആയിട്ടുള്ള അവസ്ഥയെയാണ്. ഇത്തരം സന്ദർഭങ്ങളിൽ ചിത്രങ്ങൾ എടുക്കുവാൻ വളരെ പ്രയാസകരമാണ്. എന്തെന്നാൽ ചിത്രത്തിൽ നിഴൽ വീഴുവാനും പശ്ചാത്തലം കൂടുതൽ പ്രകാശിതമായി തോന്നുവാനും ഇത് കാരണമാകുന്നു. എന്നാൽ ചിത്രീകരിക്കെണ്ടുന്ന വസ്തുവിനെ നന്നായി ഫ്രെയിം ചെയ്യുകയാണെങ്കിൽ മികച്ച ഷോട്ടുകൾ ഉണ്ടാക്കുവാൻ നിങ്ങൾക്ക് സാധിക്കും. വസ്തുവിന് പുറകിൽ വെളിച്ചം വരുന്നതിനു പകരമായി വസ്തുവിലെയ്ക്ക് വെളിച്ചം വരുന്നത് പോലെ ക്രമീകരിക്കുക.

fb gplus

Mar 22 2015

Do whatever it takes not to shoot portraits from underneath on the grounds that most individuals look unflattering in this position.

പോർട്രൈറ്റുകൾ താഴെ നിന്നും എടുക്കാതിരിക്കുക. എന്തെന്നാൽ മിക്ക ആളുകൾക്കും ആസ്വാദ്യകരമായി തോന്നാറില്ല.

fb gplus

Mar 21 2015

Utilize an online group like Nikon Image Space or Flickr to enhance your work or get criticism from others about your photography. Post pictures and request feedback or search for week by week photograph subjects to help pick subjects.

നിക്കോണ് ഇമേജ് സ്പേസ് , ഫ്ലിക്കർ തുടങ്ങിയ ഓണ്ലൈൻ കമ്മ്യൂണിറ്റികൾ നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുവാനും മറ്റും ഉപയോഗിക്കുക. അതിൽ നിങ്ങൾ എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തു മറ്റു ആളുകളുടെ പ്രതികരണങ്ങളും നിരൂപണങ്ങളും മറ്റും അറിയുക. അതിലൂടെ നിങ്ങളുടെ ഫോട്ടോഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുവാൻ നിങ്ങൾക്ക് സാധിക്കും. അതിലെ പ്രതിവാരമുള്ള ഫോട്ടോ തീമുകൾ നോക്കി ചിത്രീകരണ വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും നിങ്ങൾക്ക് സാധിക്കുന്നു.

fb gplus

Mar 20 2015

To stop movement, pick a quick shutter speed. On the off chance that you are utilizing a COOLPIX cam, set the shooting mode to "games" which advises the cam you need to stop quick activity.

വളരെ വേഗതയിലുള്ള ചലനങ്ങളെ നിശ്ചലമാക്കി ചിത്രീകരിക്കുവാൻ വളരെ വേഗതയേറിയ ഷട്ടർ സ്പീഡ് ഉപയോഗിക്കുക ( ഒരു സെക്കന്റിന്റെ 1/1500 അല്ലെങ്കിൽ അതിൽ അധികമോ). ഒരു COOLPIX ക്യാമറ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിലെ 'സ്പോർട്സ്' എന്ന ഷൂട്ടിംഗ് മോഡ് തിരഞ്ഞെടുക്കുക. ഇത് വളരെ വേഗതയേറിയ ചലനങ്ങളെ സ്ഥിരപ്പെടുത്തി ചിത്രീകരിക്കുന്നു.

fb gplus

Mar 19 2015

Use a day concentrating on composing photos

ചിത്രങ്ങൾ എങ്ങനെ കമ്പോസ് ചെയ്യാമെന്ന് സമയമെടുത്തു പഠിക്കുക

fb gplus

Mar 18 2015

Flash should be in off mode when shooting infant photographs. That blast of light can now and again scare the infant and ruin your photograph. On the off chance that you truly require the additional light, utilize an extra Speed light and skip it at the roof to make a pleasant delicate fill light.

കുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ ഫ്ലാഷ് ഉപയോഗിക്കാതിരിക്കുക. എന്തെന്നാൽ പെട്ടെന്നുള്ള പ്രകാശം കുട്ടിയെ ഭയപ്പെടുത്തുകയും അത് ചിത്രത്തെ ബാധിക്കുകയും ചെയ്യുന്നു. അധികം പ്രകാശം ആവശ്യമാണെങ്കിൽ ഒരു സ്പീഡ് ലൈറ്റ് ഉപയോഗിച്ച് സീലിംഗിലെയ്ക്ക് അടിച്ച് ബൌണ്സ് ചെയ്യിപ്പിച്ച് വളരെ മൃദുവായ ഒരു പ്രകാശം രൂപപ്പെടുത്തിയെടുക്കുക.

fb gplus

Mar 17 2015

To figure out how to be ingenious, go out shooting and just bring one lens with you. This will challenge you to reconsider the way you take photographs.

പ്രത്യുല്പന്ന മതിത്വം എങ്ങനെ കൈവരിക്കാം എന്ന് പഠിക്കുവാൻ ചിത്രീകരിക്കുവാൻ പോകുമ്പോൾ ഒരു ലെൻസ് മാത്രം കൈയ്യിൽ കരുതുക. ഇത് നിങ്ങളുടെ ചിത്രീകരണ രീതിയെ തന്നെ മാറ്റി ചിന്തിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.

fb gplus

Mar 16 2015

Take bunches of photographs, as this will expand your shots of getting that immaculate frame. At the point when shooting advanced you can simply erase the photographs that don't work out. It's generally preferred to shoot an excess of over insufficient.

ഒരുപാട് ചിത്രങ്ങൾ എടുക്കുമ്പോൾ അതിൽ ഏതെങ്കിലും മികച്ചതായി തീരുവാൻ ഉറപ്പായും സാധ്യത ഉണ്ട്. മികച്ച ഫ്രെയിം വരുന്നതായ കുറച്ച് ചിത്രങ്ങൾ എങ്കിലും അതിൽ ഉണ്ടാകും എന്നത് തീർച്ച ആണ്. ഡിജിറ്റൽ ക്യാമറകളിൽ ചിത്രീകരിക്കുമ്പോൾ ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യുവാനും സാധിക്കുന്നു എന്നത് അധികം ഗുണം ചെയ്യുന്നു. ആയതിനാൽ ആവശ്യത്തിനു തികയാത്തതിലും ഭേതം അനവധി ചിത്രങ്ങൾ എടുത്തതിനു ശേഷം വേണ്ടാത്തത് കളയുന്നതാണ്.

fb gplus

Mar 15 2015

Photography to get everything in focus. In the event that you are setting an object in the forefront to make depth, utilize a most extreme (high number) f/stop. This will get a greater amount of the scene in center, front to back. In the event that utilizing a COOLPIX cam, set the cam's scene mode to landscape.

കൃതിദൃശ്യ ചിത്രങ്ങൾ എടുക്കുമ്പോൾ എല്ലാത്തിനെയും ഫോക്കസിൽ കൊണ്ടുവരുവാൻ ഡെപ്ത് ഓഫ് ഫീൽഡ് ഉപയോഗിക്കുക. ഒരു ഡെപ്ത് ഉണ്ടാക്കിയെടുക്കുന്നതിനായി നിങ്ങൾ ഒരു വസ്തുവിനെ പൂർവത്തലത്തിൽ ആണ് വച്ചിരിക്കുന്നതെങ്കിൽ ഒരു മാക്സിമം (കൂടിയ സംഘ്യ) f/stop ഉപയോഗിക്കുക. ഇത് ആ രംഗത്തിലെ മിക്കതിനെയും ഫോക്കസിൽ കൊണ്ട് വരുവാൻ സഹായിക്കുന്നു. ഒരു COOLPIX ക്യാമറ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ക്യാമറയുടെ സീൻ മോഡ് 'ലാൻഡ്സ്കെയ്പ്' ആക്കി വയ്ക്കുക.

fb gplus

Mar 14 2015

Utilize a long exposure to mellow streams and waterfalls. Place your cam on a tripod and utilize a little aperture to drive down your shutter speed to 2 seconds or more. This will give streaming water the smooth look you need. Verify the cam is steady, and afterward shoot a great deal.

അരുവികളും വെള്ളച്ചാട്ടങ്ങളും മറ്റും മൃദുവായി ചിത്രീകരിക്കണമെങ്കിൽ ഒരു ദൈർഘ്യമേറിയ എക്സ്പൊഷർ ഉപയോഗിക്കുക. ഒരു ട്രൈപോഡിൽ ക്യാമറ വച്ചതിനു ശേഷം ഷട്ടർ സ്പീഡിനെ 2 സെക്കന്റ്സൊ അതിൽ അധികമോ എന്ന നിലയിലേയ്ക്ക് കുറയ്ക്കുന്നതിനായി ഒരു ചെറിയ ആപർചർ (f/11 or f/22) തിരഞ്ഞെടുക്കുക. ഇത് വെള്ളത്തെ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വളരെ മൃദുവായ രീതിയിൽ ചിത്രീകരിക്കുവാൻ സഹായിക്കുന്നു. ക്യാമറ ദൃഢമായി നിൽക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

fb gplus

Mar 13 2015

Discover when the visitors assemble at a landmark, and dodge those times, to get a clean postcard-like shot. Early morning works well for this, and the light might be decent around then, as well.

ഒരു ടൂറിസ്റ്റ് സ്ഥലത്തെ സ്മാരകമോ മറ്റോ ചിത്രീകരിക്കുവാൻ തിരക്കൊഴിഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കുക. അതിരാവിലെ ഇതിനു പറ്റിയ സമയം ആണ്. അനുയോജ്യമായ പ്രകാശവും, തിരക്കൊഴിഞ്ഞതും ആയ സമയം ആണിത്. എടുക്കുന്ന ചിത്രത്തിന് ഒരു അളവ് കാണിക്കണമെങ്കിൽ അതിൽ ആളുകളെ ഉൾപ്പെടുത്താവുന്നതാണ്.

fb gplus

Mar 12 2015

Use scene modes when you can, particularly in snow or at the shoreline when there's splendid light. Those modes are intended to help in those seriously lit circumstances, by keeping the encompassing scene looking splendid while permitting your subject to be seen.

സന്ദര്ഭോചിതമായി സീൻ മോഡുകൾ ഉപയോഗിക്കുക, പ്രത്യേകിച്ചും മഞ്ഞു ഉള്ളപ്പോൾ അല്ലെങ്കിൽ തെളിഞ്ഞ പ്രകാശമുള്ള കടൽ തീരങ്ങളിലോ ഒക്കെ. ഇത്തരം വളരെ പ്രകാശമുള്ള അവസരങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായവയാണ് ഈ മോഡുകൾ. എന്തെന്നാൽ ഇവ പശ്ചാത്തലത്തെ തെളിഞ്ഞതായി നിർത്തി കൊണ്ട് തന്നെ ചിത്രീകരിക്കെണ്ടുന്ന വസ്തുവിനെ കാണാവുന്നത് പോലെ ആക്കി തരുന്നു

fb gplus

Mar 11 2015

At the point when traveling, plan when to shoot the most important places and scenarios. Shoot at in the day time or late toward the evening when shadows and light make superb lines and bring out the points of interest and surfaces.

യാത്രകളിൽ ചിത്രീകരിക്കുമ്പോൾ ഓരോരോ പ്രധാന സ്ഥലങ്ങളും എപ്പോൾ ചിത്രീകരിക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കുക. ചില സ്ഥലങ്ങൾ വളരെ പുലർച്ചെ ചിത്രീകരിക്കുന്നതാവും അനുയോജ്യം. എന്നാൽ മറ്റു ചിലത്, സായാഹ്നങ്ങളിൽ, വെളിച്ചം മങ്ങി, നിഴലുകൾ വീണു തുടങ്ങുമ്പോൾ ആവും മനോഹരമാവുക. ഇത് നാം മുൻകൂട്ടി കണ്ടു യാത്ര സമയങ്ങൾ ക്രമീകരിക്കുക.

fb gplus

Mar 10 2015

Having a partner when capturing little children can truly offer assistance. Get a more seasoned kin or have their guardians converse with the youngster, outside of anyone's ability to see of the cam. The little diversions will give more conceivable outcomes to you to greatly improve the situation pictures.

കുഞ്ഞു കുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ കുട്ടിയുടെ മുതിർന്ന സഹോദരങ്ങളുടെയോ മാതാപിതാക്കളുടെയോ കൂടെ സഹായം തേടുക. അവരെ നിങ്ങൾക്കൊപ്പമോ, വശങ്ങളിലോ, ഫ്രെയിമിൽ വരാത്ത പോലെ നിർത്തി കുട്ടിയുടെ ശ്രദ്ധ ആകർഷിപ്പിക്കുവാൻ ശ്രമിക്കുക. മനോഹരങ്ങളായ ചിത്രങ്ങൾ എടുക്കുവാൻ ഇത് സഹായിക്കും.

fb gplus

Mar 9 2015

Search for backgrounds in which the contrast of the images looks brighter if those are the loved ones or pets. For example, a black cat will look better in a light back ground, and a white dog will look better in a dark background.

വളർത്തു മൃഗങ്ങളെയും മറ്റും ചിത്രീകരിക്കുവാൻ ശ്രമിക്കുമ്പോൾ അവ അനുയോജ്യമായ പശ്ചാത്തലത്തിനായി എത്തുന്നത് കാത്തിരിക്കുക. ഉദാഹരണമായി ഒരു കറുത്ത നായ് വെളുത്തതോ മങ്ങിയതോ ആയ പശ്ചാത്തലത്തിൽ വരുമ്പോൾ ചിത്രീകരിക്കുവാൻ ശ്രദ്ധിക്കുക.

fb gplus

Mar 8 2015

When we go for a shoot in other places keep extra batteries with you. Keep the battery in your pocket, when the first battery charge is finish use the other battery and keep the first battery as safe in your bag or pocket. Nothing demolishes an incredible shot more than a dead cam.

തണുപ്പുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുവാൻ പോകുമ്പോൾ ഒരു ബാറ്റെറി കൂടി കൈയ്യിൽ കരുതുക. ബാറ്റെറി നിങ്ങളുടെ ജാക്കെറ്റിനുള്ളിൽ സൂക്ഷിക്കുക. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബാറ്റെറി തീർന്നു കഴിയുമ്പോൾ കൈയ്യിൽ കരുതിയിരിക്കുന്ന ബാറ്റെറി ഉപയോഗിക്കാവുന്നതാണ്.

fb gplus

Mar 7 2015

Terrible climate shots might be shocking. When we shoot in rain please keep your camera and accessories dry. At that point cut a little opening as good as done for the lens and tape it down. Put your hand in the open side. You're prepared to shoot.

പ്രതികൂല കാലാവസ്ഥയിൽ എടുക്കുന്ന ചിത്രങ്ങൾ പലപ്പോഴും മികച്ചതായി കാണാറുണ്ട്. ഉദാഹരണമായി കനത്ത മഴയിലും മറ്റും എടുക്കുന്ന ചിത്രങ്ങൾ വളരെ ശ്രദ്ധ ആകർഷിക്കാറുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ക്യാമറയ്ക്ക് കേടു വരാതെയും മഴ നനയാതെയും ഒക്കെ സൂക്ഷിക്കുക. ക്യാമറ ഒരു ഗാലണ് സൈസ് പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ചു മൂടുക. ലെൻസ് വരുന്നിടത്ത് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അവിടുത്തെ പ്ലാസ്റ്റിക് താഴേയ്ക്ക് ടേപ്പ് ചെയ്തു വയ്ക്കുക. ഇപ്രകാരം സൂക്ഷ്മതയോടെ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും.

fb gplus

Mar 6 2015

Be calm then the activity will automatically comes to you. If you try to chase the activity, we can name a point as A and then the action moves on to another point named as B likewise. Select the spot which is more better to do the activity and the circumstances is good.

സ്പോർട്സ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നാം അതിനൊപ്പം ഓടി നടന്നു ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ നിരാശ ആകും ഫലം. പകരം പശ്ചാത്തലം യോജിച്ചതും, സ്പോർട്സ് രംഗങ്ങൾ മികച്ചത് ആകുവാൻ സാധ്യത ഉള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി നിലയുറപ്പിക്കുക. വീണുകിട്ടുന്ന അവസരങ്ങളെ യഥാസമയത്ത് ക്യാമറയിൽ പകർത്തുക.

fb gplus

Mar 5 2015

When a strong light is their behind your object please make use of fill flash in illuminated circumstances. Now and again you simply require the shot looking around the sun, for example, when there's a delightful nightfall. Use flash light, or utilize a Speed light to give light to your subject.

ബാക് ലിറ്റ് സന്ദർഭങ്ങളിൽ (ചിത്രീകരിക്കപ്പെടെണ്ടുന്ന വസ്തുവിന്റെ പുറകിലാണ് കൂടുതൽ പ്രകാശമെങ്കിൽ) ഫിൽ ഫ്ലാഷ് ഉപയോഗിക്കുക. ചില നേരങ്ങളിൽ സൂര്യനെ നോക്കിയെടുക്കെണ്ടുന്ന ഷോട്ടുകൾ ഉണ്ടാവും. ഉദാഹരണമായി മനോഹരമായ സൂര്യാസ്തമയം ചിത്രീകരിക്കുന്ന വേളയിൽ. അത്തരം സന്ദർഭങ്ങളിൽ ഫ്ലാഷ് ഓണ് ചെയ്യുകയോ വസ്തുവിലെയ്ക്ക് വെളിച്ചം പകരുന്ന രീതിയിൽ ഒരു സ്പീഡ് ലൈറ്റ് ഉപയോഗിക്കുകയോ ചെയ്യുക.

fb gplus

Mar 4 2015

Continuously check your cam's flash when going into a popular site. Numerous spots don't permit streak photography inside. Utilize the "No Flash" scene mode or Landscape scene mode or one of the conventional presentation modes where flash is turned off by default (Program, Shutter, Aperture or Manual).

സുപ്രധാനമായ സ്ഥലങ്ങളിലേയ്ക്ക് പോകുമ്പോൾ നിങ്ങളുടെ ക്യാമറയുടെ ഫ്ലാഷ് പരിശോധിക്കുക. അത്തരം സന്ദർഭങ്ങളിൽ "No flash" സീൻ മോഡ് അഥവാ ലാൻഡ്സ്കെയ്പ് മോഡ് അഥവാ ഫ്ലാഷ് ഡീഫോൾട്ട് ആയി ഓഫ് ആകുന്ന ഏതെങ്കിലും പഴയ എക്സ്പൊഷർ മോഡുകൾ ഉപയോഗിക്കുക (പ്രോഗ്രാം, ഷട്ടർ, ആപർചർ, മാനുവൽ).

fb gplus

Mar 3 2015

Be prepared and have an arrangement for shooting an amusement. During halftime or timeouts, check your batteries and memory cards. It's additionally a decent time to reposition for whatever is left of the diversion. Continuously be prepared for the vital play.

സ്പോർട്സ്, ഗെയിംസ് എന്നിവ ഫോട്ടോഗ്രഫിയുടെ മറ്റു പ്രധാന വിഷയങ്ങളാണ്. അത്തരം ചിത്രീകരണ വേളയിൽ ബ്രേക്കിന്റെ സമയത്ത് നിങ്ങളുടെ ക്യാമറ ബാറ്റെറിയും മെമ്മറി കാർഡും മറ്റും പരിശോധിക്കാവുന്നതാണ്. ഗെയിംസ്ന്റെ തുടർന്നുള്ള ഭാഗങ്ങൾ ചിത്രീകരിക്കുവാൻ പുതിയ സ്ഥലങ്ങൾ കണ്ടെത്തുവാനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.

fb gplus

Mar 2 2015

Schools are open and its a grand time for you to be taking photos of your children on their first day of classes, clothed in their new school apparel and even candids of them doing homework.

സ്കൂൾ തുറക്കുന്ന സമയത്ത് നിങ്ങളുടെ കുട്ടിയുടെ ആദ്യം ദിനം ചിത്രീകരിക്കുക. പുതിയ യുണിഫോർമിലും മറ്റും നിൽക്കുന്ന കുട്ടികളുടെ ചിത്രം വ്യത്യസ്തത പുലർത്തുന്നു. ഹോംവർക്ക് ചെയ്യുന്നതായ കുട്ടിയുടെ നിഷ്കളങ്കത ചിത്രീകരിക്കുവാൻ ശ്രമിക്കുക.

fb gplus

Mar 1 2015

At the point when shooting individuals in the city or in tourist regions, request authorization if conceivable before you shoot. Look and be well mannered, and most individuals will feel complimented. Don't treat individuals in remote nations like inhabitants of a zoo. It's their home, so be the neighborly visitor.

തെരുവുകളിലും വിനോദ സഞ്ചാര സ്ഥലങ്ങളിലും ഉള്ള ആളുകളെ ചിത്രീകരിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുന്നതിനു മുൻപായി അവരുടെ അനുവാദം വാങ്ങുവാൻ ശ്രദ്ധിക്കുക. അവരുമായി ഐ കോണ്ടാക്റ്റ് ഉണ്ടാക്കുവാനും വിനീതമായിരിക്കുവാനും ഓർക്കുക. മിക്ക ആളുകളും അപ്പോൾ നന്നായി തന്നെ ചിത്രങ്ങൾക്ക് പോസ് ചെയ്തു തരും.

fb gplus

Feb 28 2015

Work on bringing pictures with manual control over the sensitivity of your cam. Make it a point to contemplate what ISO would be best for what you're shooting, and set it yourself. This will help you pick up more control over the cam.

ക്യാമറ സെൻസിറ്റിവിറ്റി മാനുവൽ ആയി നിയന്ത്രിച്ച് ചിത്രങ്ങളെടുക്കുവാൻ ശീലിക്കുക. നിങ്ങളുടെ ചിത്രീകരണത്തിനു ഇതു ISO വാല്യൂ ആവും ഉചിതം എന്ന് ചിന്തിക്കുക. ഇത് നിങ്ങൾക്ക് ക്യാമറയ്ക്ക് മേൽ മികച്ച ഒരു നിയന്ത്രണം നൽകുവാൻ സഹായിക്കുന്നു.

fb gplus

Feb 27 2015

Proficient photographic artists have a closer understanding of how their cams functions, and that is a piece of how they get incredible shots. The more of a chance you use taking pictures and the more agreeable you get with your cam's controls, the more consideration you can pay to what you're shooting.

ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർക്ക് അദ്ദേഹത്തിന്റെ ക്യാമറ എപ്രകാരം പ്രവർത്തിക്കുന്നു, എങ്ങനെ മികച്ച ചിത്രങ്ങൾ എടുക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവും. ചിത്രീകരണത്തിനായി നാം എത്ര നേരം ചിലവിടുന്നോ, നാം അത്രയും അധികം ക്യാമറയോടു അടുക്കുകയും അതിലെ കണ്ട്രോളുകളോട് പരിചിതമാകുകയും ചെയ്യുന്നു. ആയതിനാൽ കൂടുതൽ ശ്രദ്ധയോടെ ചിത്രങ്ങൾ എടുക്കുവാനും സഹായിക്കുന്നു.

fb gplus

Feb 26 2015

Bear in mind to bring your cam with you when taking a trek to visit Grandma and Grandpa on Grandparents' Day. Set the cam on a tripod, and utilize the self-timer to get a gathering photograph of your whole family including you.

കുടുംബങ്ങളിൽ പ്രായമായവർ ഉൾപ്പടെ എല്ലാവരും ഇരിക്കുന്നതായ ചിത്രങ്ങൾ എടുക്കുന്നത് വളരെ നല്ലതാണ്. ബന്ധുക്കളുടെയും മറ്റും വീട്ടിൽ പോകുന്ന അവസരത്തിൽ ക്യാമറ കൈയ്യിൽ കരുതുവാൻ ഓർക്കുക. ഒരു ട്രൈപോഡിൽ ക്യാമറ വച്ച ശേഷം ടൈമർ സെറ്റ് ചെയ്തു നിങ്ങളും ഒപ്പം ചെന്നിരുന്ന് ചിത്രങ്ങൾ എടുക്കുക.

fb gplus

Feb 25 2015

Explore different avenues regarding distinctive flash impacts. Take a stab at setting shaded gels over the front of the flash. You'll be astonished at how that smidgen of shade can change the look of a photograph.

വ്യത്യസ്ത ഫ്ലാഷ് എഫെക്റ്റുകൾ ഉപയോഗിച്ച് പരീക്ഷിക്കുക. നിറമുള്ള ജെല്ലുകൾ ഫ്ലാഷിനു മുൻപിലായി വച്ച് ചിത്രങ്ങൾ എടുത്തു നോക്കുക. അത് എടുക്കുന്ന ചിത്രത്തിൻറെ ലുക്ക് തന്നെ മാറ്റി തരുന്നത് കാണുവാൻ സാധിക്കും.

fb gplus

Feb 24 2015

A decent vantage point is basic in photography, however it isn't generally at eye level.

ശുഭാപ്തിവിശ്വാസമുണര്ത്തുന്ന ഒരു നില അഥവാ സ്ഥാനം ഫോട്ടോഗ്രഫിയിൽ പ്രധാനമാണ്. എന്നാൽ അത് എപ്പോഴും 'ഐ ലെവൽ' (നേരെനോക്കുമ്പോൾ ദൃഷ്ടിക്കു നിരപ്പായ സ്ഥലം) ൽ തന്നെ ആവണമെന്നില്ല.

fb gplus

Feb 23 2015

Children adore to see themselves on the cam's LCD. Make a round of "look a-boo" out of picture taking and they'll generally be smiling when you bring your cam out.

കുഞ്ഞുങ്ങൾ അവരെ തന്നെ ക്യാമറ LCDയിൽ കാണുന്നത് ആസ്വദിക്കുന്നു. കുഞ്ഞു കുട്ടികളുടെ ചിത്രങ്ങൾ എടുക്കുമ്പോൾ അവരുമായി ഏതെങ്കിലും കളികളിൽ ഏർപ്പെട്ടു ഇടയിൽ ചിത്രങ്ങൾ എടുക്കുക. അപ്പോൾ ചിത്രങ്ങളിൽ അവർ കൂടുതലും സന്തോഷത്തോടെ ഇരിക്കുന്നതായി കാണപ്പെടും.

fb gplus

Feb 22 2015

The distinction between a depiction and an incredible photo is that depictions catch occasions while photos catch emotions. Verify your photograph recounts a story by contemplating what you're attempting to say before you take the photograph

സ്നാപ്ഷോട്ടുകളും മികച്ച ഫോട്ടോഗ്രാഫുകളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ സ്നാപ്ഷോട്ടുകൾ ഏതെങ്കിലും സംഭവത്തെയോ വിഷയത്തെയോ ചിത്രീകരിക്കുമ്പോൾ ഫോട്ടോഗ്രാഫ്സ് എന്നത് ഹൃദയസ്പർശിയായ അഥവാ വികാരനിർഭരമായ നിമിഷങ്ങളെ പകർത്തുന്നു. ഓരോ ഫോട്ടോയും ഓരോ കഥകൾ പറയുന്നു. എടുക്കുന്ന ചിത്രം താൻ ഉദ്ദേശിക്കുന്ന കഥ പറയുന്ന തരത്തിൽ ആവണം എന്ന് മനസ്സിൽ കണ്ടു കൊണ്ട് വേണം ഒരു ഫോട്ടോഗ്രാഫർ ചിത്രങ്ങൾ എടുക്കുവാൻ.

fb gplus

Feb 21 2015

Since a roll of 35mm film was restricted to, at most, 36 shots, great picture takers must be cheap in picking when to shoot. Digital picture takers regularly shoot outlines aimlessly. Provide for yourself a task and a settled number of framings as an activity. It will drive you to contemplate what pictures are really worth shooting.

ഒരു 35mm ഫിലിം ഉപയോഗിച്ച് 36 ഷോട്ടുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഒരു മികച്ച ഫിലിം ഫോട്ടോഗ്രാഫർ എപ്പോൾ ഏതൊക്കെ ചിത്രങ്ങൾ എടുക്കണം എന്നുള്ളത് വളരെ തീരുമാനിച്ച് ചുരുക്കി മാത്രമേ എടുക്കുകയുള്ളൂ. എന്നാൽ ഡിജിറ്റൽ ഫോട്ടോഗ്രാഫർമാർ യഥേഷ്ടം ചിത്രങ്ങൾ എടുക്കുകയാണ് പതിവ്. ഇതിൽ ആവശ്യമില്ലാത്തവ പിന്നീടു ഡിലീറ്റ് ചെയ്യാമെങ്കിലും, തിരഞ്ഞു നോക്കി ചിത്രങ്ങൾ എടുത്തു ശീലിക്കുന്നതാവും ഉചിതം. അതിനായി കുറഞ്ഞ ഒരു സംഖ്യ ഫ്രെയിമുകൾ നിശ്ചയിച്ച് അതിനുള്ളിൽ ചിത്രങ്ങൾ എടുത്തു പരിശീലിച്ചു നോക്കുക.

fb gplus

Feb 20 2015

A standout amongst the most vital settings on a camera is Exposure Compensation. It would appear that a +/ - sign. Here's the speedy general guideline: Adjust it towards the + setting when you need your photograph to be lighter and the - setting when you need it darker. (The settings are in parts of a f/stop so moving + .3 is a third-of-a-stop lighter.)

നിങ്ങളുടെ ക്യാമറയിലെ പ്രധാനപ്പെട്ട ഒരു സെറ്റിംഗ് ആണ് എക്സ്പൊഷർ കൊംബെൻസെഷൻ. ഇതൊരു +/- ചിഹ്നം പോലെ ഇരിക്കും. ഇതിനെ എളുപ്പത്തിൽ പരിശീലിക്കാവുന്ന ഒരു വഴിയാണ് ചിത്രം പ്രകാശിതമായി കാണണമെങ്കിൽ + ചിഹ്നത്തിലെയ്ക്ക് ക്രമീകരിക്കുക. പകരം ചിത്രം ഇരുണ്ടതായി കാണണമെങ്കിൽ - ചിഹ്നത്തിലെയ്ക്ക് ക്രമീകരിക്കുക. f/stop ന്റെ ഭിന്ന സംഖ്യ ആയിട്ടാവും ഈ സെറ്റിങ്ങുകൾ ഉണ്ടാവുക. ആയതിനാൽ +.3 മൂവ് ചെയ്യുക എന്നാൽ ഒരു സ്റ്റൊപിന്റെ മൂന്നധികം പ്രകാശിതമാകും.

fb gplus

Feb 19 2015

At the point when shooting a subject remaining close to a glass or a mirror, make sure you're not perpendicular to the intelligent surface, however shooting on an edge. This will help keep an impression of the flash from winding up in your photograph.

ഒരു ഗ്ലാസ്സിനോ മിററിനോ അടുത്തു നിൽക്കുന്നതായ വസ്തുക്കളെ ചിത്രീകരിക്കുമ്പോൾ ഗ്ലാസ്സിനു ലംബമായി നിൽക്കരുത്. പകരം, ഏതെങ്കിലും വശങ്ങളിൽ നിന്നായി ചിത്രീകരിക്കുവാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചിത്രത്തിൽ ഫ്ലാഷ് പ്രതിഫലിക്കുന്നത് തടയും.

fb gplus

Feb 18 2015

Search for subjects that have lines vanishing into the distance (dividers, railroad tracks, structures, and so on.) and make them a piece of your photographic creation.

ദൂരത്തിനനുസരിച്ച് മായുന്നതോ അപ്രത്യക്ഷമാകുന്നതോ ആയ വസ്തുക്കളെ (ഉദാഹരണമായി ചുവരുകൾ, റയില്വഴികൾ, കെട്ടിടങ്ങൾ എന്നിവ ) ചിത്രത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

fb gplus

Feb 17 2015

At the point when taking a picture of somebody, you don't generally need to photo his or her face or full body. Rather concentrate on subtle elements, for example, a child's minor feet or the calloused hands of a woodworker.

ഒരു വ്യക്തിയെ ചിത്രീകരിക്കുമ്പോൾ അയാളുടെ മുഖം അഥവാ അയാളെ മൊത്തത്തിൽ ചിത്രീകരിക്കണമെന്നില്ല. പകരം വിശദാംശങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുക. ഉദാഹരണമായി, ഒരു കുഞ്ഞിന്റെ വളരെ ചെറിയ പാദങ്ങളോ, ഒരു മരപ്പണിക്കാരന്റെയോ മറ്റു കഠിന ജോലികൾ ചെയ്യുന്നവരുടേയോ തഴമ്പിച്ച കരങ്ങളോ ചിത്രങ്ങൾക്ക് വ്യത്യസ്തത പകരുന്നു.

fb gplus

Feb 16 2015

Ever see motion picture executives "outline" a scene by holding their hands up and making a rectangle with their fingers? It truly does help to evaluate what value is keeping in the frame. In the event that your perspective enhances when your hands are blanket something, make a point to let it well enough alone for your photograph.

സിനിമ സംവിധായകർ ഒരു രംഗത്തെ ഫ്രെയിം ചെയ്യുന്നതിനായി അവരുടെ വിരലുകൾ റെക്റ്റാന്ഗിൾ രീതിയിൽ പിടിക്കുന്നത് നമുക്കേവർക്കും പരിചിതമാണല്ലോ. ഒരു ഫ്രെയിമിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് ഇപ്രകാരം ചെയ്യുന്നത് വഴി അറിയുവാൻ സാധിക്കുന്നു. ആവശ്യമില്ലതവയെ കൈകൾ മറയ്ക്കുകയാണെങ്കിൽ അവയെ ചിത്രത്തിൽ നിന്നും ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.

fb gplus

Feb 15 2015

Full sun might be unflattering for pictures on the grounds that it can make barbarous shadows and brilliant ranges of daylight on your subject. Choose an area of open shade to place your subject in and shoot in the gentler light.

വളരെ കൂടിയ സൂര്യ പ്രകാശത്തിൽ പോർട്രൈറ്റ് ചിത്രങ്ങൾ എടുക്കുന്നത് പ്രശംസനീയമല്ല. എന്തെന്നാൽ അവ ചിത്രങ്ങളിൽ നിഴലുകൾ ഉണ്ടാക്കുകയും, ചിത്രീകരിക്കുന്ന വസ്തുവിൽ സൂര്യ പ്രകാശം വളരെ കഠിനമായി അടിക്കുകയും ചെയ്യുന്നത് ചിത്രത്തെ ബാധിക്കുന്നു. ആയതിനാൽ നിഴലുകൾ കണ്ടെത്തി അവിടെ വസ്തുവിനെ നിർത്തി മിതമായ പ്രകാശത്തിൽ ചിത്രീകരിക്കുന്നതാവും ഉചിതം.

fb gplus

Feb 14 2015

Great photography are really simple. Remove unwanted things from your photographs, crop out parts you needn't bother with and concentrate on what's paramount. Periodically its what's not in a photo that makes it work.

ലാഘവത്തം ആണ് മികച്ച ഫോട്ടോഗ്രഫിയുടെ പ്രധാന ലക്ഷണം. തടസ്സം ഉണ്ടാക്കുന്നതായ വസ്തുക്കളെയും മറ്റും ചിത്രത്തിൽ നിന്ന് ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. പ്രധാനമായതിനെ മാത്രം ഫോക്കസ് ചെയ്തു ആവശ്യമില്ലത്തവയെ ക്രോപ് ചെയ്തു മാറ്റുക. അപ്രകാരം വേണ്ടത്തവയെ ഒഴിവാക്കി എടുക്കുന്ന ചിത്രങ്ങൾ മികച്ചതായി തീരുന്നു.

fb gplus

Feb 13 2015

Leave some time for shooting surfaces, for instance the look of cut grass, leaves on a tree against a profound blue sky, or stones on a shoreline. Your photos don't generally need to have an individual in them to be striking. Rehashing patterns, both man-made and regular, are convincing and wonderful.

എടുക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുവാൻ അവയിൽ എപ്പോഴും വ്യക്തികളെ തന്നെ ചിത്രീകരിക്കണമെന്നില്ല. റ്റെക്സ്ചറുകൾ ചിത്രീകരിക്കുവാൻ ശ്രമിക്കുക,. ഉദാഹരണമായി, വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന ചെടികളോ, നീലാകാശത്തിനു എതിരായി നിൽക്കുന്ന മരത്തിലെ ഇലകളോ, കടൽ തീരത്തെ തരിമണലും ഒക്കെ വിഷയങ്ങളാക്കാവുന്നതാണ്.

fb gplus

Feb 12 2015

Once in a while rules are intended to be broken. You can put the horizontal line in the focal point of a picture when shooting a subject and its appearance, for example, a boat or ocean life.

സാഹചര്യങ്ങൾക്കനുസരിച്ച് വേണമെങ്കിൽ ചട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു ചിത്രീകരിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്യും. ബോട്ട് തുടങ്ങിയ കടൽ അനുബന്ധ വസ്തുക്കളെയും അവയുടെ പ്രതിബിംബങ്ങളെയും ചേർത്തു ചിത്രീകരിക്കുമ്പോൾ ചക്രവാള രേഖ ചിത്രത്തിൻറെ നടുവിൽ വരുന്നതാകും ഉചിതം.

fb gplus

Feb 11 2015

Change your rating for interesting photographs. A solitary figure in the open desert creates an impression about the immensity of the area.

തോത് ക്രമീകരിച്ച് മികച്ച ചിത്രങ്ങൾ എടുക്കുവാൻ ശ്രമിക്കുക. ഉദാഹരണമായി പറഞ്ഞാൽ തുറസ്സായ ഒരു മരുഭൂമിയിൽ കാണുന്ന തനിയെയുള്ള ഒരു വസ്തുവിനെ ചിത്രീകരിക്കുമ്പോൾ ആ മരുഭൂമിയുടെ വിശാലത മനസിലാക്കുവാൻ സാധിക്കും.

fb gplus

Feb 10 2015

The primary day of Autumn is a sublime time for making photos of the changing of the seasons.

മാറുന്ന കാലാവസ്ഥയെ സൂചിപ്പിക്കുന്നതിനായി, ശരത്കാലത്തിന്റെ ആദ്യ ദിനത്തിലെ ചിത്രങ്ങൾ ഉപകരിക്കപ്പെടും.

fb gplus

Feb 9 2015

Indeed proficient photographic artists need to practice their timing to catch sports toward the start of a season, so bring your camera to the majority of your child's soccer amusements and photo her frequently. Before the end of the season you'll be catching better activity shots.

ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആണെങ്കിൽ പോലും പരിശീലനവും പ്രയത്നവും വളരെ അത്യാവശ്യമായ കാര്യങ്ങളാണ്. പ്രത്യേകിച്ചും സ്പോർട്സ് സംബന്ധ ദിനങ്ങളിലെ ചിത്രീകരണത്തിനു സമയ ക്രമീകരണവും, ടൈമിങ്ങും പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനു, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ സ്പോർട്സ് ദിനങ്ങളിൽ, അവിടെ ചെന്ന്, അവരുടെ ചിത്രങ്ങൾ എടുത്തു പരിശീലിച്ചു നോക്കുക. ഇത് ടൈമിങ്ങിൽ നിങ്ങൾക്ക് മികവു തരുന്നതിനു നിങ്ങളെ സഹായിക്കും.

fb gplus

Feb 8 2015

Search for things with glaring difference the contrast between the lightest and darkest piece of the picture. Attempt to catch photographs in which some component in the photo truly emerges against whatever is left of the frame. A rose against an early snowfall, or a seagull in a blue sky. Such juxtapositions can be extremely striking.

വളരെ സമഗ്രമായ കോണ്ട്രാസ്റ്റ് ഉള്ളതായ സാധനങ്ങൾ കണ്ടെത്തി ചിത്രീകരിക്കുക. ചിത്രത്തിലെ ചില വസ്തുക്കൾ മറ്റുള്ളവയിൽ നിന്നും വേർപ്പെട്ടു നിൽക്കുന്ന രീതിയിൽ ചിത്രീകരിക്കുക. ഉദാഹരണമായി, പുലർച്ച സമയത്തെ മഞ്ഞിനിടയിൽ ഉള്ള ഒരു റോസാ പൂവ്, നീലാകാശത്തിൽ കാണപ്പെട്ട ഒരു കടൽകൊക്ക് എന്നിവയുടെ ചിത്രങ്ങൾ എടുക്കുക.

fb gplus

Feb 7 2015

At the point when shooting far from your subjects, for example, players on the basketball court and you're shooting from the grandstands in a gym center, for instance, turn off your blaze. It's possible that it won't be arriving at the subject and it will empty your battery.

ചിത്രീകരിക്കെണ്ടുന്ന വസ്തുവിൽ നിന്നും വളരെ ദൂരം മാറി നിന്നാണ് നിങ്ങൾ ചിത്രങ്ങൾ എടുക്കുന്നതെങ്കിൽ, ഉദാഹരണമായി, ബാസ്കെറ്റ് ബോൾ കോർട്ടിലെ കളിക്കാരുടെയോ മറ്റോ ചിത്രങ്ങൾ എടുക്കുമ്പോൾ ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്യുക. എന്തെന്നാൽ അത്തരം സന്ദർഭങ്ങളിൽ ഈ പ്രകാശം അവരിലേയ്ക്ക് എത്തുന്നില്ല എന്ന് മാത്രമല്ല ബാറ്റെരിയും തീരാൻ ഇത് കാരണമാവും.

fb gplus

Feb 6 2015

Setting your frame of reference line close to the top third or bottom third of the frame rather than right in the center makes for an all the more fascinating picture.

കൂടുതൽ വ്യത്യസ്തത ചിത്രങ്ങൾക്ക് നൽകുവാൻ ഹൊറൈസണ് ലൈൻ ഫ്രെയിമിന്റെ ടോപ് തേർഡിൽ അഥവാ ബോട്ടം തേർഡിൽ ക്രമീകരിക്കുക.

fb gplus

Feb 5 2015

The most ideal approach to show off your photographs is with an extraordinary photograph slideshow, so consider the way your photographs will look together when you're shooting.

നിങ്ങൾ എടുത്ത ചിത്രങ്ങളെ സ്ലൈഡ് ഷോ ആയി കാണിക്കുന്നതാവും ഇപ്പോഴും ഉചിതം. ആയതിനാൽ ചിത്രീകരിക്കുമ്പോൾ തന്നെ നിങ്ങളുടെ ചിത്രങ്ങൾ ഇപ്രകാരം ഒരുമിച്ച് കാണപ്പെടുന്നു എന്ന് വിചാരിച്ചു ചിത്രീകരിക്കുക.

fb gplus

Feb 4 2015

At the point when inside a building, raise your ISO (affectability) to 800 or 1600 and prop yourself against a divider or table to abstain from getting blurred pictures. In the event that your lens has VR (Vibration Reduction), verify its turned on. Shoot numerous shots to verify you get no less than one great one.

നിങ്ങൾ ഒരു കെട്ടിടത്തിനു അകത്തു നിന്നാണ് ചിത്രീകരിക്കുന്നതെങ്കിൽ ISO സെൻസിറ്റിവിറ്റി 800 അഥവാ 1600 ൽ ആക്കി വയ്ക്കുക. ശേഷം നിങ്ങൾ ഒരു മേശയിലോ ഭിത്തിയിലോ മറ്റോ ചാരി നിന്ന് കൊണ്ട് ചിത്രീകരിക്കുക. ഇത് ചിത്രത്തിൽ അവ്യക്തത കൂടാതെ എടുക്കുവാൻ സഹായിക്കുന്നു. കൂടുതൽ ചിത്രങ്ങൾ എടുക്കുക. അത് വഴി ഒരു ചിത്രമെങ്കിലും മികച്ചത് കാണും എന്ന് പ്രതീക്ഷിക്കാം.

fb gplus

Feb 3 2015

Shooting fall greenness is a photographic artist's pleasure. Put the leaves in viewpoint by including a slowing down, an individual in bright garments or a reasonable blue sky. Get in near the bright leaf with a wide-edge lens and spot it unbalanced, with nature's turf behind it.

പച്ചിലപ്പടര്പ്പുകളും മറ്റും ചിത്രീകരിക്കുന്നത് ഒരു ഫോട്ടോഗ്രാഫർക്ക് താൽപര്യമുള്ള കാര്യമാണ്. ഇലകളെയും മറ്റും വീക്ഷണത്തിൽ വരുന്നത് പോലെ ആക്കി വച്ച്, അവസാനിക്കുന്നതായ വഴികളോ, വളരെ നിറമുള്ള വസ്ത്രങ്ങൾ ഇട്ടൊരു വ്യക്തിയെയോ, തെളിഞ്ഞ നീലാകാശാമോ ഒക്കെ ചിത്രത്തിൽ ഉൾപ്പെടുത്തുക. വളരെ നിറമുള്ള ഒരു ഇലയോട് വളരെ അടുത്തു നിന്നുംകൊണ്ട് അതിനെ അവ്യക്തമാക്കി നിർത്തി അതിനു പുറകിലുള്ള പശ്ചാത്തലത്തെ കൂട്ടി ചിത്രീകരിക്കുക.

fb gplus

Feb 2 2015

The distinction between a depiction and an incredible photo is that depictions catch occasions while photos catch emotions. Verify your photograph recounts a story by contemplating what you're attempting to say before you take the photograph.

സ്നാപ്ഷോട്ടുകളും മികച്ച ഫോട്ടോഗ്രാഫുകളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ സ്നാപ്ഷോട്ടുകൾ ഏതെങ്കിലും സംഭവത്തെയോ വിഷയത്തെയോ ചിത്രീകരിക്കുമ്പോൾ ഫോട്ടോഗ്രാഫ്സ് എന്നത് ഹൃദയസ്പർശിയായ അഥവാ വികാരനിർഭരമായ നിമിഷങ്ങളെ പകർത്തുന്നു. ഓരോ ഫോട്ടോയും ഓരോ കഥകൾ പറയുന്നു. എടുക്കുന്ന ചിത്രം താൻ ഉദ്ദേശിക്കുന്ന കഥ പറയുന്ന തരത്തിൽ ആവണം എന്ന് മനസ്സിൽ കണ്ടു കൊണ്ട് വേണം ഒരു ഫോട്ടോഗ്രാഫർ ചിത്രങ്ങൾ എടുക്കുവാൻ.

fb gplus

Feb 1 2015

Since a roll of 35mm film was restricted to, at most, 36 shots, great picture takers must be cheap in picking when to shoot. Digital picture takers regularly shoot outlines aimlessly. Provide for yourself a task and a settled number of framings as an activity. It will drive you to contemplate what pictures are really worth shooting.

ഒരു 35mm ഫിലിം ഉപയോഗിച്ച് 36 ഷോട്ടുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഒരു മികച്ച ഫിലിം ഫോട്ടോഗ്രാഫർ എപ്പോൾ ഏതൊക്കെ ചിത്രങ്ങൾ എടുക്കണം എന്നുള്ളത് വളരെ തീരുമാനിച്ച് ചുരുക്കി മാത്രമേ എടുക്കുകയുള്ളൂ. എന്നാൽ ഡിജിറ്റൽ ഫോട്ടോഗ്രാഫർമാർ യഥേഷ്ടം ചിത്രങ്ങൾ എടുക്കുകയാണ് പതിവ്. ഇതിൽ ആവശ്യമില്ലാത്തവ പിന്നീടു ഡിലീറ്റ് ചെയ്യാമെങ്കിലും, തിരഞ്ഞു നോക്കി ചിത്രങ്ങൾ എടുത്തു ശീലിക്കുന്നതാവും ഉചിതം. അതിനായി കുറഞ്ഞ ഒരു സംഖ്യ ഫ്രെയിമുകൾ നിശ്ചയിച്ച് അതിനുള്ളിൽ ചിത്രങ്ങൾ എടുത്തു പരിശീലിച്ചു നോക്കുക.

fb gplus

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved