ചില പ്രകാശ സാഹചര്യങ്ങളിൽ, വെള്ളയും മറ്റ് നിറങ്ങളും തെറ്റായി കാണപ്പെടും. ഈ പ്രശ്നം ക്യാമറയുടെ വൈറ്റ് ബാലൻസ് ക്രമീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോട്ടോകളിലെ നിറങ്ങൾ യഥാർത്ഥ ജീവിതത്തിൽ കാണുന്ന രീതിയോട് വളരെ അടുത്ത് കാണപ്പെടും. എന്നിരുന്നാലും, ക്യാമറ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലായതിനാൽ ചിലപ്പോൾ നിറങ്ങൾ വളരെ ഊഷ്മളമോ കൂളോ ആയിരിക്കും.
ഒരു മെഴുകുതിരി വെളിച്ചത്തില്‍ വെളുത്ത കടലാസിന്റെ ചിത്രം എടുക്കുമ്പോൾ, ചിലപ്പോൾ വെളുത്ത കടലാസ് മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം നിറങ്ങൾ അല്പം ചുവപ്പുനിറം അതായത് ഒരു ഊഷ്‌മളമായ നിറം ആയിരിക്കും. പ്രകാശ സ്രോതസ്സുകളിൽ നിന്നും പുറപ്പെടുവിക്കുന്ന പ്രകാശം ദൃശ്യത്തിന് അതിന്റേതായ നിറം നൽകുന്നു
ഒരു വെളുത്ത വസ്‌തുവിനെ നോക്കുമ്പോൾ കണ്ണുകൾ സ്വപ്രേരിതമായി പ്രകാശത്തിന്റെ അവസ്ഥകളുമായി പൊരുത്തപ്പെടും, അതിനാൽ ഒരു ടങ്ങ്‌സ്റ്റൺ ബൾബിന്റെ കീഴിലായാലും, സൂര്യപ്രകാശത്തിന്റെ കീഴിലായാലും ആ വസ്തു വെളുത്തതായി കാണപ്പെടും. എന്നാല്‍ ക്യാമറകൾ അങ്ങനെയല്ല, ദൃശ്യത്തിലെ പ്രകാശത്തിന്റെ നിറത്തെ ആശ്രയിച്ച് ഒരേ വസ്‌തു വ്യത്യസ്തമായ നിറത്തില്‍ ദൃശ്യമാകും. വർണ്ണ താപനിലയ്ക്ക് അനുസരിച്ച് ഫോട്ടോകൾക്ക് നീല (കൂള്‍) അല്ലെങ്കിൽ ഓറഞ്ച് (ഊഷ്മള) നിറം നൽകുന്നു.
വില്യം തോംസൺ പ്രഭു, കാർബൺ (ഇൻകൻഡെസൻറ്റ് റേഡിയേറ്റർ) , കാർബണിന്റെ നിറം മാറുന്നതായി കാണുകയും, ഇതിനെ അടിസ്ഥാനമാക്കി ഒരു വർണ്ണ-താപനില സ്കെയിൽ (കെൽവിൻ താപനില സ്കെയിൽ) രൂപപ്പെടുത്തുകയും ചെയ്തു. ചൂടുള്ളതോ തണുത്തതോ ആയ കെൽവിൻ താപനില സ്കെയിൽ 0K(-273.15 absolute C) യിൽ ആരംഭിക്കുന്നു, വർണ്ണ താപനിലയുമായി ബന്ധപ്പെട്ട വർണ്ണ-അധിഷ്‌ഠിത കെൽവിൻ സ്‌കെയിൽ പൂജ്യ പോയിന്റായ കറുത്ത നിറത്തില്‍ ആരംഭിക്കുന്നു. കെൽവിൻ സ്‌കെയിലിന്റെ ദൃശ്യ സ്‌പെക്ട്രം ഏകദേശം 1700 കെ മുതൽ 12000 കെ അല്ലെങ്കിൽ അതില്‍ കൂടുതൽ ആണ്. സ്കെയിലിന്റെ ദൃശ്യ ഭാഗത്തിന്റെ ഇടതുവശത്ത് ഇൻഫ്രാറെഡും വലതുവശത്ത് അൾട്രാവയലറ്റുമാണ്.
വൈറ്റ് ബാലൻസ്

യാഥാർത്ഥ്യമല്ലാത്ത വർണ്ണ കാസ്റ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് വൈറ്റ് ബാലൻസ് അഥവാ വര്‍ണ്ണ താപനില(WB), അതിനാൽ വെളുത്തതായി കാണപ്പെടുന്ന വസ്തുക്കൾ ഫോട്ടോയിലും വെളുത്തതായി കാണപ്പെടുന്നു.
വൈറ്റ് ബാലൻസ് എന്നത് വർണ്ണ താപനില എങ്ങനെ പ്രവര്‍ത്തിക്കണം എന്ന്‍ ക്യാമറയോട് പറയുന്ന ഒരു ക്രമീകരണമാണ്. ഒരു പ്രത്യേക പ്രകാശ സ്രോതസ്സിലെ നിറത്തിന്റെ അളവാണ് വർണ്ണ താപനില. ഇത് അളക്കുന്നത് കെൽവിൻ ഡിഗ്രിയിലാണ്.
വൈറ്റ് ബാലൻസ് ബ്രാക്കറ്റിംഗ്
വ്യത്യസ്ത പ്രകാശ സ്രോതസ്സുകള്‍ പുറപ്പെടുവിക്കുന്ന വ്യത്യസ്ത നിറമുള്ള പ്രകാശത്തിന് പരിഹാരം നല്‍കുന്ന ക്യാമറയിലെ ഒരു പ്രവര്‍ത്തനമാണ് വൈറ്റ് ബാലന്‍സ് ബ്രാക്കറ്റിംഗ് .വെള്ള നിറം ശരിയായി പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ക്യാമറ കാലിബ്രേറ്റ് ചെയ്യുമ്പോള്‍,ക്യാമറ വെളുത്ത സമതുലിതമായി കാണുന്നു. വെള്ള നിറം കാലിബ്രേറ്റ് ചെയ്തുകഴിഞ്ഞാല്‍,മറ്റ് നിറങ്ങള്‍ ശരിയാണന്ന് പ്രദര്‍ശിപ്പിക്കുന്നു. പ്രകാശത്തിന്റെ വ്യത്യസ്ത വര്‍ണ്ണ താപനില കണക്കിലെടുക്കുന്നതിനുള്ള ക്യാമറയുടെ വര്‍ണ്ണ പ്രതികരണം കാലിബ്രേറ്റ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്.
ഓട്ടോ എക്സ്പോഷര്‍ ലോക്ക്
ഉദാഹരണത്തിന്:
ഫ്ലുറസെന്റ് ലൈറ്റ് പച്ചകലര്‍ന്നതാണ് ഉച്ചതിരിഞ്ഞ് സൂര്യപ്രകാശം കൂടുതല്‍ നിലയാണ് ജ്വലിക്കുന്ന പ്രകാശം മഞ്ഞ നിറമാണ് .ഈ കാലിബ്രേഷന്‍ ഈ വിവധ ലൈറ്റിംഗ് സാഹചര്യങ്ങളില്‍ ഏത് നിറമാണ് വെള്ള എന്ന് നിര്‍വചിക്കാന്‍ ക്യാമറയെ അനുവദിക്കുന്നു .ക്യാമറ വൈറ്റ് ബാലന്‍സ് ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോള്‍ തെറ്റായ വര്‍ണ്ണങ്ങളിലേക്ക് നയിക്കുന്നു.വൈറ്റ് ബാലന്‍സ് തിരുത്തലിനായി ഉപയോഗിക്കുന്ന അതെ ഡിഗ്രിയിലാണ് വൈറ്റ് ബാലന്‍സ് ബ്രാക്കററ്റിംഗ് സവിശേഷത രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . ഗ്രിഡ് രണ്ട് വര്‍ണ്ണ ജോഡികളെ അടിസ്ഥാനമാക്കിയുള്ളതാണ്.പച്ച/മജന്ത,നീല/ആംബര്‍.ഇവ സ്വയം മാറ്റി ചിത്രങ്ങളിലെ തെറ്റായ വര്‍ണ്ണങ്ങള്‍ ശരിയാക്കുവാന്‍ കഴിയുന്നു.
വൈറ്റ് ബാലന്‍സ് ബ്രാക്കെറ്റിംഗ് ഓണായിരിക്കുമ്പോള്‍ ഓരോ തവണയും ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്യാമറ മൂന്ന് ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു .വൈറ്റ് ബാലന്‍സ് ബ്രാക്കറ്റിംഗ് ഉപയോഗിക്കുന്നത് തുടര്‍ച്ചയായ ഷൂട്ടിംഗ് മോഡ് ഉപയോഗിക്കുമ്പോള്‍ സാധ്യമായ പരമാവധി ക്യാപ്ച്ചര്‍ വേഗത കുറയ്ക്കുന്നു .എന്നാല്‍ വര്‍ണ്ണങ്ങള്‍ ഏത് തിരന്നെടുക്കണമെന്ന് ഒരു ശെരിയായ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈറ്റ് ബാലന്‍സ് ബ്രാക്കെറ്റിംഗ് ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്.
ഗ്രേ കാര്‍ഡ്
ക്യാമറക്ക് മുന്നിലുള്ള ഓരോ ദൃശ്യങ്ങളിലും ,മീറ്റര്‍ അതിനെ നേരിയ ചാരനിറം വരെ ശരാശരി കണക്കാക്കുന്നു .ഈ രംഗം ശരാശരിക്ക് അനുയോജ്യമാകാത്ത സമയത്താണ് തെറ്റായ എക്സ്പോഷര്‍ സംഭവിക്കുന്നത് .ശരിയായ എക്സ്പോഷര്‍ ലഭിക്കുന്നതിന് പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും 18 ശതമാനം ഗ്രേ കാര്‍ഡ് (18% grey card ) ഉപയോഗിക്കുന്നു .
ഉദാഹരണത്തിന് ,ഒരു വെളുത്ത കടലാസിന്റെ ചിത്രം എടുക്കുമ്പോള്‍ അത് മധ്യ ചരനിറത്തില്‍ കാണിക്കുന്നു .കാരണം എല്ലാ ലൈറ്റ് മീറ്ററുകളും മധ്യചാരനിറത്തിനായി കാലിബ്രേറ്റ് കളിബ്രെ ചെയ്യുന്നു.അതിനാല്‍ ,ആ വെളുത്ത കടലാസ് വെളുത്തതായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ , എക്സ്പോഷര്‍ കൂട്ടി കൊടുക്കേണ്ടതുണ്ട് .വെളുത്ത കടലാസ്സില്‍ തെറ്റായ വര്‍ണ്ണങ്ങള്‍ കൂടുതല്‍ ആണെങ്കില്‍ ഗ്രേ കാര്‍ഡ് ഉപയോഗിച്ച് വൈറ്റ് ബാലന്‍സ് ശരിയാക്കുന്നു .ഗ്രേ കാര്‍ഡ് അടിസ്ഥാനമാക്കി ഒരു പ്രത്യേക വര്‍ണ്ണ താപനിലയില്‍ ക്യാമറ ലോക്കുചെയ്യാന്‍ അനുവദിക്കുന്നതിന് ക്യാമറയില്‍ കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീസെറ്റ് ഉപയോഗിക്കുന്നു . ഗ്രേ കാര്‍ഡ് ഉപയോഗിക്കുന്നത് പോലെ തെറ്റായ വര്‍ണ്ണങ്ങള്‍ ശരിയാക്കുവാന്‍ എക്സ്പോ ഡിസ്ക് ,കളര്‍ ചെക്കര്‍ മുതലായവയും ഉപയോഗിക്കുന്നു.എന്നാല്‍ റോ ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനാല്‍ മിക്ക ഫോട്ടോഗ്രഫര്‍മാരും ചിത്രം എടുക്കുമ്പോള്‍ വൈറ്റ് ബാലന്‍സിന് അത്ര പ്രാധാന്യം നല്‍കുന്നില്ല .
പരീക്ഷണം
ഗ്രേ കാര്‍ഡ് അല്ലെങ്കില്‍ വൈറ്റ് കാര്‍ഡ് ഉപയോഗിച്ച് മുകളില്‍( 11.5) കാണിച്ചിരിക്കുന്ന ചിത്രത്തിലെപ്പോലെ ഒരു ചിത്രം എടുക്കുക.ഗ്രേ കാര്‍ഡിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ പ്രകാശ ഉറവിടത്തിന് ഏറ്റവും അടുത്തിരിക്കുന്ന വൈറ്റ് ബാലന്‍സ് പ്രീസെറ്റ് ഉപയോഗിക്കുക.ചിത്രം പകര്‍ത്തിയതിന് ശേഷം ക്യാമറയില്‍ വൈറ്റ് ബാലന്‍സ് മെനുവില്‍ “കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീ” തിരഞ്ഞെടുക്കുന്നു.
തിരഞ്ഞെടുക്കുമ്പോള്‍ കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീസെറ്റായി ഉപയോഗിക്കാന്‍ വേണ്ടി എടുത്ത ചിത്രം ഏതാണന്നുള്ളത് തിരഞ്ഞെടുക്കുക .വൈറ്റ് ബാലന്‍സ് ക്രമീകരണം വീണ്ടും ക്രമീകരിക്കുന്നതുവരെ എടുത്ത എല്ലാ എക്സ്പോഷറുകളില്‍ ഈ വര്‍ണ്ണ ബാലന്‍സ് പ്രതിഫലിപ്പിക്കും.
യാഥാർത്ഥ്യമല്ലാത്ത വർണ്ണ കാസ്റ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് വൈറ്റ് ബാലൻസ് അഥവാ വര്‍ണ്ണ താപനില(WB), അതിനാൽ വെളുത്തതായി കാണപ്പെടുന്ന വസ്തുക്കൾ ഫോട്ടോയിലും വെളുത്തതായി കാണപ്പെടുന്നു.
വൈറ്റ് ബാലൻസ് എന്നത് വർണ്ണ താപനില എങ്ങനെ പ്രവര്‍ത്തിക്കണം എന്ന്‍ ക്യാമറയോട് പറയുന്ന ഒരു ക്രമീകരണമാണ്. ഒരു പ്രത്യേക പ്രകാശ സ്രോതസ്സിലെ നിറത്തിന്റെ അളവാണ് വർണ്ണ താപനില. ഇത് അളക്കുന്നത് കെൽവിൻ ഡിഗ്രിയിലാണ്.
വൈറ്റ് ബാലൻസ് ബ്രാക്കറ്റിംഗ്
വ്യത്യസ്ത പ്രകാശ സ്രോതസ്സുകള്‍ പുറപ്പെടുവിക്കുന്ന വ്യത്യസ്ത നിറമുള്ള പ്രകാശത്തിന് പരിഹാരം നല്‍കുന്ന ക്യാമറയിലെ ഒരു പ്രവര്‍ത്തനമാണ് വൈറ്റ് ബാലന്‍സ് ബ്രാക്കറ്റിംഗ് .വെള്ള നിറം ശരിയായി പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ക്യാമറ കാലിബ്രേറ്റ് ചെയ്യുമ്പോള്‍,ക്യാമറ വെളുത്ത സമതുലിതമായി കാണുന്നു. വെള്ള നിറം കാലിബ്രേറ്റ് ചെയ്തുകഴിഞ്ഞാല്‍,മറ്റ് നിറങ്ങള്‍ ശരിയാണന്ന് പ്രദര്‍ശിപ്പിക്കുന്നു .
പ്രകാശത്തിന്റെ വ്യത്യസ്ത വര്‍ണ്ണ താപനില കണക്കിലെടുക്കുന്നതിനുള്ള ക്യാമറയുടെ വര്‍ണ്ണ പ്രതികരണം കാലിബ്രേറ്റ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്.
ഉദാഹരണത്തിന്:
ഫ്ലുറസെന്റ് ലൈറ്റ് പച്ചകലര്‍ന്നതാണ് ഉച്ചതിരിഞ്ഞ് സൂര്യപ്രകാശം കൂടുതല്‍ നിലയാണ് ജ്വലിക്കുന്ന പ്രകാശം മഞ്ഞ നിറമാണ് .ഈ കാലിബ്രേഷന്‍ ഈ വിവധ ലൈറ്റിംഗ് സാഹചര്യങ്ങളില്‍ ഏത് നിറമാണ് വെള്ള എന്ന് നിര്‍വചിക്കാന്‍ ക്യാമറയെ അനുവദിക്കുന്നു .ക്യാമറ വൈറ്റ് ബാലന്‍സ് ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോള്‍ തെറ്റായ വര്‍ണ്ണങ്ങളിലേക്ക് നയിക്കുന്നു.വൈറ്റ് ബാലന്‍സ് തിരുത്തലിനായി ഉപയോഗിക്കുന്ന അതെ ഡിഗ്രിയിലാണ് വൈറ്റ് ബാലന്‍സ് ബ്രാക്കററ്റിംഗ് സവിശേഷത രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . ഗ്രിഡ് രണ്ട് വര്‍ണ്ണ ജോഡികളെ അടിസ്ഥാനമാക്കിയുള്ളതാണ്.പച്ച/മജന്ത,നീല/ആംബര്‍.ഇവ സ്വയം മാറ്റി ചിത്രങ്ങളിലെ തെറ്റായ വര്‍ണ്ണങ്ങള്‍ ശരിയാക്കുവാന്‍ കഴിയുന്നു.
വൈറ്റ് ബാലന്‍സ് ബ്രാക്കെറ്റിംഗ് ഓണായിരിക്കുമ്പോള്‍ ഓരോ തവണയും ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്യാമറ മൂന്ന് ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു .വൈറ്റ് ബാലന്‍സ് ബ്രാക്കറ്റിംഗ് ഉപയോഗിക്കുന്നത് തുടര്‍ച്ചയായ ഷൂട്ടിംഗ് മോഡ് ഉപയോഗിക്കുമ്പോള്‍ സാധ്യമായ പരമാവധി ക്യാപ്ച്ചര്‍ വേഗത കുറയ്ക്കുന്നു .എന്നാല്‍ വര്‍ണ്ണങ്ങള്‍ ഏത് തിരന്നെടുക്കണമെന്ന് ഒരു ശെരിയായ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈറ്റ് ബാലന്‍സ് ബ്രാക്കെറ്റിംഗ് ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്.
ഗ്രേ കാര്‍ഡ്
ക്യാമറക്ക് മുന്നിലുള്ള ഓരോ ദൃശ്യങ്ങളിലും ,മീറ്റര്‍ അതിനെ നേരിയ ചാരനിറം വരെ ശരാശരി കണക്കാക്കുന്നു .ഈ രംഗം ശരാശരിക്ക് അനുയോജ്യമാകാത്ത സമയത്താണ് തെറ്റായ എക്സ്പോഷര്‍ സംഭവിക്കുന്നത് .ശരിയായ എക്സ്പോഷര്‍ ലഭിക്കുന്നതിന് പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും 18 ശതമാനം ഗ്രേ കാര്‍ഡ് (18% grey card ) ഉപയോഗിക്കുന്നു .
ഉദാഹരണത്തിന് ,ഒരു വെളുത്ത കടലാസിന്റെ ചിത്രം എടുക്കുമ്പോള്‍ അത് മധ്യ ചരനിറത്തില്‍ കാണിക്കുന്നു .കാരണം എല്ലാ ലൈറ്റ് മീറ്ററുകളും മധ്യചാരനിറത്തിനായി കാലിബ്രേറ്റ് കളിബ്രെ ചെയ്യുന്നു.അതിനാല്‍ ,ആ വെളുത്ത കടലാസ് വെളുത്തതായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ , എക്സ്പോഷര്‍ കൂട്ടി കൊടുക്കേണ്ടതുണ്ട് .വെളുത്ത കടലാസ്സില്‍ തെറ്റായ വര്‍ണ്ണങ്ങള്‍ കൂടുതല്‍ ആണെങ്കില്‍ ഗ്രേ കാര്‍ഡ് ഉപയോഗിച്ച് വൈറ്റ് ബാലന്‍സ് ശരിയാക്കുന്നു .ഗ്രേ കാര്‍ഡ് അടിസ്ഥാനമാക്കി ഒരു പ്രത്യേക വര്‍ണ്ണ താപനിലയില്‍ ക്യാമറ ലോക്കുചെയ്യാന്‍ അനുവദിക്കുന്നതിന് ക്യാമറയില്‍ കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീസെറ്റ് ഉപയോഗിക്കുന്നു . ഗ്രേ കാര്‍ഡ് ഉപയോഗിക്കുന്നത് പോലെ തെറ്റായ വര്‍ണ്ണങ്ങള്‍ ശരിയാക്കുവാന്‍ എക്സ്പോ ഡിസ്ക് ,കളര്‍ ചെക്കര്‍ മുതലായവയും ഉപയോഗിക്കുന്നു.എന്നാല്‍ റോ ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനാല്‍ മിക്ക ഫോട്ടോഗ്രഫര്‍മാരും ചിത്രം എടുക്കുമ്പോള്‍ വൈറ്റ് ബാലന്‍സിന് അത്ര പ്രാധാന്യം നല്‍കുന്നില്ല .
പരീക്ഷണം
ഗ്രേ കാര്‍ഡ് അല്ലെങ്കില്‍ വൈറ്റ് കാര്‍ഡ് ഉപയോഗിച്ച് മുകളില്‍( 11.5) കാണിച്ചിരിക്കുന്ന ചിത്രത്തിലെപ്പോലെ ഒരു ചിത്രം എടുക്കുക.ഗ്രേ കാര്‍ഡിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ പ്രകാശ ഉറവിടത്തിന് ഏറ്റവും അടുത്തിരിക്കുന്ന വൈറ്റ് ബാലന്‍സ് പ്രീസെറ്റ് ഉപയോഗിക്കുക.ചിത്രം പകര്‍ത്തിയതിന് ശേഷം ക്യാമറയില്‍ വൈറ്റ് ബാലന്‍സ് മെനുവില്‍ “കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീ” തിരഞ്ഞെടുക്കുന്നു.
തിരഞ്ഞെടുക്കുമ്പോള്‍ കസ്റ്റം അഥവാ വൈറ്റ് ബാലന്‍സ് പ്രീസെറ്റായി ഉപയോഗിക്കാന്‍ വേണ്ടി എടുത്ത ചിത്രം ഏതാണന്നുള്ളത് തിരഞ്ഞെടുക്കുക .വൈറ്റ് ബാലന്‍സ് ക്രമീകരണം വീണ്ടും ക്രമീകരിക്കുന്നതുവരെ എടുത്ത എല്ലാ എക്സ്പോഷറുകളില്‍ ഈ വര്‍ണ്ണ ബാലന്‍സ് പ്രതിഫലിപ്പിക്കും.
ഗ്രേ കാര്‍ഡ് എല്ലാ അവസരങ്ങളിലും ഉപയോഗിക്കാന് കഴിയില്ല. പക്ഷെ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള വിഷയങ്ങളില്‍ ആണെങ്കില്‍ കഴിയും . ഫോട്ടോഗ്രഫി : എബിന്‍ അലക്സ് | ക്യാമറ : കനാന്‍ ഈ.ഒ.സ് 6ഡി,ഫോക്കല്‍ ദൂരം : 108 mm,അപ്പര്‍ച്ചര്‍ : f/28 ,ഷട്ടറിന്റെ വേഗത : 1/4000 , ഐ.എസ്.ഒ: 200