ക്യാമറയെ കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനവും ഒരു നിശ്ചിത ഷൂട്ടിംഗ് സാഹചര്യത്തിനായി അതിന്റെ ഒപ്റ്റിക്കൽ ക്രമീകരണങ്ങൾ എന്താണെന്നും ഉള്ള അടിസ്ഥാനപരമായ അറിവും ഒരു ഫോട്ടോഗ്രാഫറെ നല്ല ചിത്രം എടുക്കുന്നതിലേക്ക് നയിക്കുന്നു.
ഫോട്ടോ എടുക്കുമ്പോഴെല്ലാം തിരശ്ശീലയ്ക്ക് പിന്നിൽ സംഭവിക്കുന്ന ലളിതമായ മെക്കാനിക്കൽ ഇലക്ട്രോണിക് പ്രക്രിയകളെക്കുറിച്ച് എന്താണെന്നും, വ്യത്യസ്ത ക്രമീകരണങ്ങൾ വ്യത്യസ്ത ഫോട്ടോകളിലേക്ക് നയിക്കുന്നതെന്താണെന്നും ഉള്ള അടിസ്ഥാനപരമായ വിശദാംശങ്ങൾ ഒരു ഫോട്ടോഗ്രാഫറെ ഉപകരണത്തെ കുറിച്ചുള്ള അറിവിലേയ്ക്ക് നയിക്കുന്നു.
എന്താണ് ക്യാമറ
പ്രകാശ സംവേദനാക്ഷമതയുള്ള പ്രതലത്തിൽ (സെന്‍സര്‍) പ്രകാശമോ മറ്റ് വൈദ്യുതകാന്തിക വികിരണങ്ങളോ കൊണ്ട് വിഷയത്തെ പകർത്തുന്നതിലൂടെ ശാശ്വതമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഉള്ള ഒരു ഉപകരണമാണ് ക്യാമറ അതായത് ചിത്രങ്ങൾ പകർത്താനുപയോഗിക്കുന്ന യന്ത്രത്തെയാണ് ക്യാമറ അഥവാ ഛായാഗ്രാഹി എന്നു പറയുന്നത്.
ക്യാമറയൂടെ ഉപയോഗത്തിനും സെൻസെറിന്‍റെ വലുപ്പത്തിനും അനുസരിച്ച് കോംപാക്റ്റ് ക്യാമറ (പോയിന്റെആൻഡ് ഷൂട്ട് ക്യാമറ), മൊബൈൽ ക്യാമറ, റേഞ്ച് ഫൈൻഡർ ക്യാമറ, ഡിഎസ്എൽആർ ക്യാമറ, മിറർലെസ്സ് ക്യാമറ, മീഡിയം ഫോർമാറ്റ് ക്യാമറ, ലാർജ് ഫോർമാറ്റ് ക്യാമറ എന്നിങ്ങനെ പലതായി തരം തിരിക്കാം. എന്നിരുന്നാലും ഡിഎസ്എൽആർ ക്യാമറ, മിറർലെസ്സ് ക്യാമറ, എന്നിങ്ങനെ രണ്ടു ക്യാമറകളെ പറ്റിയാണ് ഇവിടെ പ്രതിവാദിക്കുന്നത്.
- ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ്
- മിറർലെസ്സ് ക്യാമറ
ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ് (ഡിഎസ്എൽആർ)
ക്യാമറയിൽ ഒരു ലെൻസ് ഉപയോഗിച്ച് ഫോക്കസ് ചെയ്യാനും ഫോട്ടോ എടുക്കാനും അതുപോലെ ഒപ്റ്റിക്കൽ വ്യൂഫൈൻഡറിന്റെ അകത്തേക്കു വരുന്ന പ്രകാശം കണ്ണാടി ഉപയോഗിച്ച് വിഭജിക്കുകയോ, പ്രതിഫലിപ്പിക്കുയോ ചെയ്യുന്ന സമ്പ്രദായത്തെയാണ് ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ് (ഡിഎസ്എൽആർ) എന്നു വിളിക്കുന്നത്. സെൻസറിന്റ വലുപ്പം അനുസരിച്ച് ക്യാമറയെ രണ്ടായി തരം തിരിക്കാം
- ഫുൾ ഫ്രെയിം
- ക്രോപ്പ് സെൻസർ
“ഫുൾ ഫ്രെയിം” എന്ന പദം 35 മിമി (MM) ഫിലിം ഫോർമാറ്റിന് സമാനമായ അളവുകളുള്ള ഒരു സെൻസർ വലുപ്പത്തെ സൂചിപ്പിക്കുന്നു. 1909 മുതൽ ഫിലിം ഗേജിൽ സ്റ്റാൻഡേർഡ് ഫോർമാറ്റയി 35 മിമി (MM) ഫിലിം ഫോർമാറ്റ് അംഗീകരിക്കുന്നു. ഫിലിം ഗേജ് എന്നത് ഫിലിമിന്റെ വീതി, കനം എന്നിവയെ സൂചിപ്പിക്കുന്നു, ഇത് മില്ലിമീറ്ററിൽ അളക്കുന്നു
ഒരു ക്രോപ്പ് സെൻസർ ഒരു പൂർണ്ണ ഫ്രെയിം സെൻസറിനേക്കാളും അഥവാ 35 എംഎം ഫിലിം ഫ്രെയിമിനേക്കാളും ചെറുതാണ്. ക്രോപ്പ് സെൻസറില്‍ സാധാരണ എപിഎസ്-സി, മൈക്രോ 4/3 എന്നിങ്ങനെ രണ്ടു തരത്തിൽ ഉണ്ട്. ക്യാമറ നിർമ്മാതാക്കൾക്ക് അനുസരിച്ച് ക്രോപ്പ് സെൻസറിന്റ വലുപ്പം വിത്യസ്തപ്പെട്ടിരിക്കുന്നു.
ഡി. എസ്. എല്‍. ആര്‍ ക്യാമറയുടെ പ്രവർത്തനം
ഒരു വിഷയത്തിൽ അഥവാ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശരശ്മികൾ ലെൻസിലൂടെ കടന്ന് കണ്ണാടിയിൽ തട്ടി മേൽക്കുര പോലെയുള്ള പ്രിസത്തിലൂടെ (പെന്റാപ്രിസം) കടന്ന് വ്യൂ ഫൈൻഡറിലൂടെ ചിത്രം എങ്ങനെയിരിക്കുമെന്ന് ഫോട്ടോഗ്രാഫറിന് കാണാൻ സാധിക്കുന്നു.
ചിത്രം എടുക്കാൻ വേണ്ടി ബട്ടൺ അമർത്തുമ്പോൾ, സെൻസറിലേക്ക് വെളിച്ചം കടക്കാൻ അനുവദിക്കുന്നതിന് കണ്ണാടി ഉയരുന്നു. അതുകൊണ്ടാണ് ഫോട്ടോകൾ എടുക്കുമ്പോൾ ചുരുങ്ങിയ സമയത്തേക്ക് വ്യൂഫൈൻഡർ ഇരുണ്ടിരിക്കുന്നത്.
കണ്ണാടി മുകളിലേക്ക് ഉയർന്നു കഴിഞ്ഞാൽ ഒരു ചെറിയ വാതിൽ മുകളിൽ നിന്ന് താഴേക്ക് സെൻസറിനെ തുറന്നുകാട്ടുന്നു. അതിനുശേഷം മറ്റൊരു വാതിൽ താഴേക്ക് വീഴുകയും സെൻസറിനെ മുഴുവൻ മൂടുകയും ചെയ്യുന്നു.
ഷട്ടർ വേഗതയുടെ (Shutter Speed) ദൈർഘ്യം അനുസരിച്ച് ഈ പ്രക്രിയയുടെ സമയത്തിൽ വ്യത്യാസപ്പെടുന്നു. ക്യാമറ സെൻസർ ഒരു സമയത്തും പൂർണ്ണമായും ദൃശ്യമാകില്ല. രണ്ടാമത്തെ വാതിൽ അടച്ചതിനുശേഷം കണ്ണാടി വീണ്ടും തിരികെ സ്ഥലത്തേക്ക് വീഴുന്നു. വാതിലുകൾ അവയുടെ യഥാർത്ഥ സ്ഥാനങ്ങളിലേക്ക് പുന.സജ്ജമാക്കുന്നു.
ഷട്ടറിന്‍റെ വേഗതയെ നിയന്ത്രിച്ചു പ്രകാശഗ്രഹണ ശേഷിയുള്ള പ്രതലത്തിലേക്കു വിഷയത്തിന്റെ പ്രതിബിബം തലതിരിഞ്ഞു രൂപപ്പെടുന്നു. ഇങ്ങനെ പ്രതിഫലിക്കുന്ന പ്രകാശഗ്രഹണ ശേഷിയുള്ള പ്രതലം അഥവാ സെൻസർ ഫോട്ടോണുകളെ ഇലക്ട്രോൺ ആക്കി മാറ്റുന്നു. കണ്ണാടി മുകളിലേക്ക് ഉയർന്നത് മുതൽ താഴുന്നത് വരെയുള്ള ഈ മുഴുവൻ പ്രക്രിയയും ഒരു ആക്റ്റിവേഷൻ എന്നറിയപ്പെടുന്നു. ഒരു സാധാരണ ഡിഎസ്‌എൽആറിന് അതിന്റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ആക്റ്റിവേഷനുകളെ നേരിടാൻ കഴിയും.
ക്യാമറയുടെ ഘടന
ക്യാമറയിൽ ഒരു ലെൻസ് ഉപയോഗിച്ച് ഫോക്കസ് ചെയ്യാനും ഫോട്ടോ എടുക്കാനും അതുപോലെ ഒപ്റ്റിക്കൽ വ്യൂഫൈൻഡറിന്റെ അകത്തേക്കു വരുന്ന പ്രകാശം കണ്ണാടി ഉപയോഗിച്ച് വിഭജിക്കുകയോ, പ്രതിഫലിപ്പിക്കുയോ ചെയ്യുന്ന സമ്പ്രദായത്തെയാണ് ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ് (ഡിഎസ്എൽആർ) എന്നു വിളിക്കുന്നത്.
- ലെന്‍സ് എലെമെന്റെസ്
ലെൻസ് മൂലകങ്ങളുടെ ഗ്രൂപ്പുകളാണ് ലെന്‍സ് എലെമെന്റെസ്.
- അപ്പർച്ചർ
ക്യാമറയിലെക്ക് കടന്നു പോകുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നത് ഡയഫ്രത്തിന്റെ വലിപ്പം അഥവാ തുറവിയാണ് അപ്പർച്ചർ.
- റിഫ്ലെക്സ് മിറർ
ലെൻസിൽ നിന്നുള്ള പ്രകാശത്തെ പെന്റാപ്രിസത്തിലേയ്ക്ക് പ്രതിഫലിപ്പിക്കുന്നു.
- ദ്വിതീയ സബ് മിറര്‍
പ്രധാന മിററില്‍ കുടി കടന്നു വരുന്ന പ്രകാശത്തെ എ.എഫ് മൊഡ്യൂളിലേക്ക് പ്രതിഫലിപ്പിക്കുന്നു.
- ഓട്ടോഫോക്കസ് മൊഡ്യൂൾ
ദൃശ്യതീവ്രത വിലയിരുത്തുന്നതിനും ചിത്രത്തിന്റെ ചെറിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ലെൻസുമായി ആശയവിനിമയം നടത്തുന്നതിനും ഉള്ള ഒരു സമർപ്പിത സെൻസർ ആണ് ഓട്ടോഫോക്കസ് മൊഡ്യൂൾ.
- ഷട്ടർ
ലെൻസിൽ കൂടി വരുന്ന പ്രകാശം സെൻസറിൽ എത്തിക്കുന്നതിനായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഷട്ടർ.
- എല്‍. സി ഡി മോണിറ്റര്‍
ഡിജിറ്റൽ ക്യാമറകളുടെ പുറകിലുള്ള സ്‌ക്രീൻ, ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലേ (എൽസിഡി) എന്നറിയപ്പെടുന്നു, ഷോട്ടുകൾ ഫ്രെയിം ചെയ്യാനും മെനുകളും ക്രമീകരണങ്ങളും കാണാനും (ചിലപ്പോൾ മാറ്റാനും) ക്യാമറ പ്ലേബാക്ക് മോഡിലേക്ക് സജ്ജമാക്കുമ്പോൾ റെക്കോർഡുചെയ്‌ത ചിത്രങ്ങൾ അവലോകനം ചെയ്യാനും ഉപയോഗിക്കുന്നു.
- സെൻസർ
അകത്തേക്ക് വരുന്ന പ്രകാശം (ഫോട്ടോണുകൾ) കാണാനോ വിശകലനം ചെയ്യാനോ സംഭരിക്കാനോ കഴിയുന്ന ഒരു വൈദ്യുത സിഗ്നലായി പരിവർത്തനം ചെയ്യുന്ന ഒരു സോളിഡ്-സ്റ്റേറ്റ് (Solid-state Device) ഉപകരണമാണ് സെൻസർ
- വ്യൂഫൈൻഡർ
ഫോട്ടോ എടുക്കുന്ന വിഷയം രചിക്കുന്നതിനും ഫോക്കസ് ചെയ്യുന്നതിനും ഒരു ചിത്രത്തിന്റെ മുഴുവൻ ഫ്രെയിമും കാണുന്നതിനും ഉപയോഗിക്കുന്ന ക്യാമറയുടെ ഭാഗമാണ് വ്യൂഫൈൻഡർ
- പെന്റപ്രിസം
90 ° കോണിലൂടെ ഏത് ദിശയിൽ നിന്നും പ്രകാശത്തെ വ്യതിചലിപ്പിക്കുന്ന അഞ്ച് വശങ്ങളുള്ള പ്രിസം ആണ് പെന്റപ്രിസം, റിഫ്ലെക്സ് മിററില്‍ കുടി വരുന്ന പ്രകാശത്തെ വ്യൂഫൈൻഡറിലേക്ക് പ്രതിഫലിപ്പിക്കാൻ ഉപയോഗിക്കുന്നു.
പെന്റാപ്രിസത്തെ രണ്ടായി തിരിക്കാം
- സാധാരണ പെന്റാപ്രിസം
- മേൽക്കൂര (റൂഫ്) പെന്റാപ്രിസം
ഒരു സാധാരണ പ്രിസത്തിൽ, പ്രകാശത്തിന് ഒരു വശത്ത് പ്രവേശിക്കാൻ കഴിയും, പക്ഷേ ഒടുവിൽ മറ്റൊരു വശത്ത് പ്രിസത്തിൽ നിന്ന് പുറത്തുകടക്കുന്നു. പ്രതിഫലിക്കുന്ന പ്രിസത്തിൽ, പ്രകാശം പുറത്തുകടക്കാൻ അനുവദിക്കില്ല, അതിനാൽ അത് പ്രിസത്തിനുള്ളിൽ വ്യതിചലിക്കുന്നു.
ഒരു ഡിഎസ്‌എൽആർ ക്യാമറയുടെ മൂല്യത്തെ ആശ്രയിച്ച്, അവയുടെ മേൽക്കൂര പെന്റാപ്രിസങ്ങൾ വ്യത്യസ്ത ഡിസൈനുകളിൽ വരുന്നു. മിക്ക എൻട്രി ലെവൽ ഡിഎസ്‌എൽആറുകളിലും പെന്റമിററുകൾ പെന്റാപ്രിസത്തിന്റെ ആകൃതിയിലുള്ള ഒരു പൊള്ളയായ അവസ്ഥയാണ്. പെന്റമിററുകളുടെ പ്രയോജനം അവ ഭാരം കുറഞ്ഞതും വിലകുറഞ്ഞതുമാണ്. പ്രോ-ലെവൽ ഡിഎസ്‌എൽആറുകളും പ്രത്യേകമായി പൂശിയ പ്രതലങ്ങളുള്ള എല്ലാ ഗ്ലാസ് രൂപകൽപ്പനയിലും പെന്റാപ്രിസങ്ങൾ ഉപയോഗിക്കുന്നു. ഡി. എസ്. എല്‍. ആറുകളിൽ വ്യത്യസ്ത വ്യൂഫൈൻഡർ കവറേജ് അനുപാതങ്ങളുണ്ട്.
എന്താണ് ക്യാമറ വ്യൂഫൈൻഡർ?
യഥാർത്ഥത്തിൽ ചിത്രം പകര്‍ത്തുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറെ ദൃശ്യം കാണാൻ അനുവദിക്കുന്ന ഒരു സിസ്റ്റമാണ് വ്യൂഫൈൻഡർ. ചില ഡിജിറ്റൽ ക്യാമറകളിൽ, എൽസിഡി ഡിസ്‌പ്ലേയിലെ തത്സമയ കാഴ്ച പ്രവർത്തനത്തിന് പുറമേ പ്രത്യേക വ്യൂഫൈൻഡറും ഉപയോഗിക്കുന്നു ഒരു ഡിഎസ്‌എൽആർ ക്യാമറയിലെ വ്യൂഫൈൻഡറിൽ വിവിധ യൂണിറ്റ് ലെൻസുകൾ, പ്രിസങ്ങൾ, ഡിസ്‌പ്ലേകൾ എന്നിവ ഉൾപ്പെടുന്നു. പ്രധാന ലെൻസിൽ നിന്നുള്ള സംഭവ വെളിച്ചം വ്യൂഫൈൻഡർ ഒപ്റ്റിക്സിലേക്ക് റിഫ്ലെക്സ് മിറർ വഴി തിരിച്ചുവിടുന്നു. സംഭവ പ്രകാശത്തിന്റെ ഈ പരിവർത്തന ഫലമായി ഡിഎസ്‌എൽആർ ക്യാമറകൾക്ക് പാരലാക്സ് പിശക് നേരിടാന്‍ സാധ്യത ഉണ്ട്. സെൻസർ റെക്കോർഡുചെയ്യുന്ന ദൃശ്യത്തിൽ നിന്ന് തികച്ചും വ്യത്യാസമില്ലാത്ത ഒരു ദൃശ്യം ഫോട്ടോഗ്രാഫർക്ക് കാണാൻ കഴിയുന്നു.
വ്യൂഫൈൻഡർ ചിത്രത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനുള്ള ഒരു പ്രധാന ഘടകമാണ് പെന്റാപ്രിസം. അഞ്ച് വശങ്ങൾ ഉള്ള പെന്റാപ്രിസം പ്രതിഫലനങ്ങൾക്കായി രണ്ട് വശങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, മറ്റു രണ്ടു വശങ്ങള്‍ വെളിച്ചം അകത്തേക്കും പുറത്തേക്കും അനുവദിക്കുന്നതിന് ആവശ്യമാണ്. അവസാന വശം ഒപ്റ്റിക്കലായി ഉപയോഗിക്കുന്നില്ല, പക്ഷേ കോംപാക്റ്റ് വലുപ്പത്തിനായി ഫ്ലാറ്റ് ആയി സൂക്ഷിക്കുന്നു
മിറർലെസ്സ് ക്യാമറ
ഇലക്ട്രോണിക് വ്യൂഫൈൻഡറിലേക്ക് (ഇവിഎഫ്) ലെൻസില്‍ കാണുന്നതിന്‍റെ ഡിജിറ്റൽ പ്രിവ്യൂ പ്രതിഫലിപ്പിക്കുന്നതിനായി പരസ്പരം മാറ്റാവുന്ന ലെൻസുകളുള്ളതും സങ്കീർണ്ണമായ ഒപ്റ്റിക്കൽ വ്യൂഫൈൻഡറോ, ചലിക്കുന്ന കണ്ണാടിയോ (മിറർ), പെന്റാപ്രിസത്തിനോ പകരം ഡിജിറ്റൽ ഇമേജിംഗ് സെൻസർ ഉപയോഗിക്കുന്ന ക്യാമറ സമ്പ്രദായത്തെ മിറർലെസ്സ് ക്യാമറകൾ എന്നു വിളിക്കുന്നു. മിറർലെസ്സ് ക്യാമറകൾക്ക് പ്രകാശം പ്രതിഫലിപ്പിക്കുന്നതിന് സങ്കീർണ്ണമായ ഒപ്റ്റിക്കൽ വ്യൂഫൈൻഡറോ മിററോ ആവശ്യമില്ല, പകരം, സെൻസർ എല്ലായ്പ്പോഴും പ്രകാശത്തിന് വിധേയമാണ്. ഡിഎസ്‌എൽആർ ക്യാമറകളിൽ സാധാരണയായി കാണപ്പെടുന്ന മിറർ മെക്കാനിസത്തിന്റെ അഭാവം മിറർലെസ്സ് ക്യാമറയെ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാക്കുന്നു.
മിറർ ഇല്ലാത്തതിനാൽ ചിത്രത്തിന്റ തത്സമയ കാഴ്ച എൽസിഡി സ്ക്രീനിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് വ്യൂഫൈൻഡർ വഴി പ്രദർശിപ്പിക്കുന്നു. ഇത് ഒരു മിനിയേച്ചർ എൽസിഡി അല്ലെങ്കിൽ ഒഎൽഇഡി മോണിറ്ററാണ്. ഒപ്റ്റിക്കൽ വ്യൂഫൈൻഡറിൽ നിന്ന് വ്യത്യസ്തമായി, ലൈവ് വ്യൂ ചിത്രത്തിന്റെ ഒരു ‘തത്സമയ’ പ്രിവ്യൂ നൽകുന്നു, ഈ പ്രിവ്യൂ കാണിക്കുന്നതുപോലെ തന്നെ, ഐഎസ്ഒ, അപ്പർച്ചർ, ഷട്ടർ സ്പീഡ് പോലുള്ള ക്രമീകരണങ്ങൾ നമ്മളുടെ അന്തിമ ചിത്രം എടുക്കുന്നതിന് മുമ്പായി എങ്ങനെ ബാധിക്കുമെന്ന് കാണാൻ നമ്മളെ പ്രാപ്തമാക്കുന്നു.
മിറർലെസ്സ് ക്യാമറ ക്യാമറയുടെ പ്രവർത്തനം
ഒരു റിഫ്ലെക്സ് മിറർ ഇല്ലാതെ ലെന്‍സിലുടെ പ്രവേശിക്കുന്ന പ്രകാശം അപ്പര്‍ച്ചറിലുടെ കടന്ന് നേരിട്ട് ഡിജിറ്റൽ സെൻസറിലേക്ക് കടന്നുപോകുന്നു. ഇങ്ങനെ പിടിച്ചെടുക്കുന്ന ഡിജിറ്റൽ വിവരങ്ങൾ ഇലക്ട്രോണിക് വ്യൂഫൈൻഡറിലേക്കോ എൽസിഡി സ്ക്രീനിലേക്കോ കൈമാറുന്നു. ഇത് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് മുമ്പായി പ്രിവ്യൂ ചെയ്യാനും, ക്രമീകരണങ്ങൾ നടത്താനും അനുവദിക്കുന്നു. ചിത്രം പകര്‍ത്തുന്നതിനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വെളിച്ചം പ്രവേശിച്ച് കൊണ്ടിരുന്ന വാതിൽ (ഷട്ടര്‍) താഴേക്ക് നീങ്ങും. അതിനുശേഷം സെൻസർ മറയ്ക്കാൻ മറ്റൊരു വാതിൽ (ഷട്ടര്‍) താഴേക്ക് നീങ്ങും.
സെൻസർ എക്‌സ്‌പോഷർ നിർത്തുകയും വാതിലുകൾ (ഷട്ടര്‍) പുന.സജ്ജമാക്കുകയും ചെയ്യും. ഇങ്ങനെ ഷട്ടറിന്‍റെ വേഗതയെ നിയന്ത്രിച്ചു പ്രകാശഗ്രഹണ ശേഷിയുള്ള പ്രതലത്തിലേക്കു വിഷയത്തിന്റ പ്രതിബിബം തലതിരിഞ്ഞു രൂപപ്പെടുന്നു. ഇങ്ങനെ പ്രതിഫലിക്കുന്ന പ്രകാശഗ്രഹണ ശേഷിയുള്ള പ്രതലം അഥവാ സെൻസർ ഫോട്ടോണുകളെ ഇലക്ട്രോൺ ആക്കി മാറ്റുന്നു.
സങ്കീർണ്ണമായ ഒപ്റ്റിക്കൽ വ്യൂഫൈൻഡറോ, ചലിക്കുന്ന കണ്ണാടിയോ (മിറർ), പെന്റാപ്രിസമോ ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറയെ അപേക്ഷിച്ച് മിറർലെസ്സ് ക്യാമറകളിൽ ഇല്ല. മിറർലെസ്സ് ക്യാമറയില്‍ പരമ്പരാഗതമായ ഓട്ടോഫോക്കസ് മൊഡ്യൂൾ സെൻസർ അടിസ്ഥാനമാക്കിയുള്ള ഓട്ടോഫോക്കസിന് പകരം ഇമേജ് സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ഓട്ടോഫോക്കസിനെ ആശ്രയിക്കുന്നു.
ഡിഎസ്എൽആർ ക്യാമറയും മിറർലെസ്സ് ക്യാമറയും തമ്മിലുള്ള വ്യത്യാസം
എന്താണ് ഫോക്കൽ ഫ്ലേഞ്ച് ദൂരം ?
ഫ്ലേഞ്ച് ഫോക്കൽ ദൂരം ലെൻസ് മൗണ്ടിൽ നിന്ന് സെൻസറിലേക്കുള്ള ദൂരത്തെ ഫ്ലേഞ്ച് ഫോക്കൽ ദൂരം എന്ന് വിളിക്കുന്നു. ഫോക്കൽ ഫ്ലേഞ്ച് ദൂരം / ഫ്ലേഞ്ച് ഫോക്കൽ ഡിസ്റ്റൻസ് അല്ലെങ്കിൽ എഫ്എഫ്ഡി (ഫ്ലേഞ്ച്-ടു-ഫിലിം ദൂരം, ഫ്ലേഞ്ച് ഫോക്കൽ ഡെപ്ത്, ഫ്ലേഞ്ച് ബാക്ക് ഡിസ്റ്റൻസ് (എഫ്ബിഡി), ഫ്ലേഞ്ച് ഫോക്കൽ ലെങ്ത് (എഫ്എഫ്എൽ) എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു.
- ഡിഎസ്എൽആർ ക്യാമറകൾക്കുള്ളിൽ ഒരു റിഫ്ലെക്സ് മിറർ ഉള്ളതിനാൽ ഒപ്റ്റിക്കൽ വ്യൂഫൈൻഡറിലേക്ക് ചിത്രം പ്രദർശിപ്പിക്കുന്നു. റിഫ്ലെക്സ് മിറർ ഉയർത്തുമ്പോൾ മാത്രമാണ് പ്രകാശം സെൻസറിലേക്ക് പോകുന്നത്.
- മിറർലെസ്സ് ക്യാമറയിൽ പ്രകാശം നേരിട്ട് ഇമേജ് സെൻസറിലേക്ക് പോകുന്നു, ഒപ്പം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശിപ്പിക്കുന്നതിന് ഒരു ഇലക്ട്രോണിക് വ്യൂഫൈൻഡർ അല്ലെങ്കിൽ എൽസിഡി മോണിറ്റർ ഉണ്ടാകും.
- മിറർലെസ്സ് ക്യാമറയ്ക്ക് റിഫ്ലെക്സ് മിറർ അഥവാ കണ്ണാടി നീക്കം ചെയ്തതിനാൽ (ക്യാമറയുടെ വലുപ്പം കുറയുന്നു) ലെൻസ് മൗണ്ടിൽ നിന്ന് സെൻസറിലേക്കുള്ള ദൂരം (ഫ്ലേഞ്ച് ബാക്ക് ദൂരം) കുറവായിരിക്കും അതിനാൽ ഡിഎസ്എൽആർ ക്യാമറയെ അപേക്ഷിച്ച് വളരെ ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും.
- ഓരോ നിർമ്മാതാവിനും (നിക്കോൺ, ഒളിമ്പസ്, ഫ്യൂജി, സോണി, കാനൻ മുതലായവ) അവരുടേതായ ഫ്ലേഞ്ച് ബാക്ക് ദൂരം ഉണ്ട്. മിറർലെസ്സ് ക്യാമറയിലെ ലെൻസ് മൗണ്ടിൽ നിന്ന് സെൻസറിലേക്കുള്ള ദൂരത്തെ ലെൻസ് അഡാപ്റ്റർ ഉപോയാഗിച്ച് ദൂരം വർദ്ധിപ്പിച്ച് ഡിഎസ്എൽആർ ക്യാമറ ലെൻസുകൾ ഉപയോഗിക്കാം.
- പരമ്പരാഗതമായി ഡി.എസ്.എൽ.ആർ ക്യാമറയുടെ ബോഡിയിൽ ഫേസ് ഡിറ്റെക്ഷൻ (Phase detection) ഓട്ടോഫോക്കസ് മൊഡ്യൂളുകൾ ഉപയോഗിക്കുന്നു, ഇത് വിഷയങ്ങളിൽ ഓട്ടോഫോക്കസിംഗും ട്രാക്കിംഗും വേഗത്തിലാക്കുന്നു. മിറർലെസ്സ് ക്യാമറകൾ സെൻസർ അടിസ്ഥാനമാക്കിയുള്ള ഓട്ടോഫോക്കസിനെ ആശ്രയിക്കുന്നു, ഇത് ക്യാമറയുടെ സെൻസറിലെ പിക്‌സലുകൾ തമ്മിലുള്ള പരമാവധി വ്യത്യാസം വിശകലനം ചെയ്യുന്നു. അതായത് ദൃശ്യതീവ്രതക്ക് അനുസരിച്ച് ചിത്രത്തിലെ വിഷയത്തെ ഫോക്കസ് ചെയുന്നു.
ക്യാമറയിലെ സുപ്രധാന ഭാഗങ്ങൾ
ക്യാമറയും ഫോട്ടോഗ്രാഫിയും സാധരണകാർക്ക് പരിചിതമായിത്തുടങ്ങിട്ട് വളരെയധികം വർഷങ്ങളായിട്ടില്ല. ഏകദേശം 180 വർഷങ്ങളോളം ആയിട്ടുള്ളൂ എന്നാൽ ഒരു അമേരിക്കൻ ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫറായിരുന്ന അൻസൽ ആഡംസ് ആണ് എഞ്ചിനിയർക്കു മാത്രം അറിയാവുന്ന ഫോട്ടോഗ്രാഫി സാധരണകർക്ക് പരിചിതമാക്കിയത്. ഒരിക്കൽ പുഷ്കർ ഒട്ടകമേളയിൽ കണ്ട കാഴ്ച എന്നെ വളരെയധികം അതിശയിപ്പിച്ചു ഒട്ടകത്തിനേക്കാളും കൂടുതൽ ഛായാഗ്രാഹകർ ആയിരുന്നു. അങ്ങനെ ക്യാമറ വർദ്ധിച്ചുവരുന്ന ഈ യുഗത്തിൽ ക്യാമറയുടെ ഓരോ ഭാഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ക്യാമറയിലെ സുപ്രധാന ഭാഗങ്ങളെ കുറിച്ച് തുടര്‍ന്നുള്ള അദ്ധ്യാങ്ങളില്‍ വിവരിക്കുന്നതാണ്. ക്യാമറയുടെ ഓരോ ഭാഗവും അതിന്റതായ പ്രാധാന്യം അര്‍ഹിക്കുന്നു.
- സെൻസർ
- ഷട്ടർ
- ലെൻസ്
- അപ്പർച്ചർ
ക്യാമറയിലെ ഒരോ ഭാഗങ്ങളും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്ന് കാണാൻ കഴിയും. ക്യാമറക്ക് ഇനിയും വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ ഉണ്ട്. ഇന്ന് നല്ല കാഴ്ച്ചശക്തിയുള്ള ഒരാളുടെ കണ്ണിന് കാണാവുന്ന ദൃശ്യത്തിൻറെ അതെ കളറിലും പ്രകാശത്തിലും ക്യാമറയ്ക് ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടില്ല.