back to top

Date:

Share:

Ente Masnavi by Athira P B

Related Articles

മാളവിക നല്ല ഉറക്കത്തില്‍ ആയിരുന്നു തലേ ദിവസത്തെ സിനിമയുടെ ക്ഷീണം നല്ലത് പോലെ ഉണ്ടായിരുന്നു.അപ്പോഴാണ് അവളുടെ കൂട്ടുകാരി അനഘ വന്ന് പുതപ്പ് മാറ്റിക്കൊണ്ട്  വിളിക്കുന്നത്. “എടി മാളു..  എടി എണീക്ക്  സമയം ആയി നീ ഇന്ന് കോളേജില്‍ പോണില്ലേ?” പുതപ്പ് വീണ്ടും തലവഴി മൂടി മാളു ചുരുണ്ട് കൂടി കിടന്നു. “എടി ഒന്ന് എനീക്ക് സമയം പോകുന്നു”അനഘ വീണ്ടും പറഞ്ഞു. “ഒരു 5 മിനിറ്റ് കൂടി” എന്ന് പറഞ്ഞു മാളു വീണ്ടും കിടന്നു. അനഘ വന്ന് പുതപ്പ് മാറ്റിവെച്ചുക്കൊണ്ട്  പറഞ്ഞു “മതി ഉറങ്ങിയത് ബാക്കി വന്നിട്ട് കിടന്നഉറങ്ങാം.” മാളു  ചിണുങ്ങിക്കൊണ്ട്  എഴുന്നേറ്റ് കട്ടിലില്‍ ഇരിന്നു. “ഇനി ഇവിടുന്ന് എഴുന്നേറ്റ് പോകാന്‍ വല്ലതും തരണോ?” അനഘാ ചോതിച്ചു.മാളു ഉറക്കപ്പിചോടെ തന്നെ അവളെ നോക്കി ചിരിച്ചുക്കൊണ്ട് എഴുന്നേറ്റു പോയി.

മാളുവിനെ കോളേജില്‍ ഇറക്കി വിടുന്നഅനഘ.അനഘയോടു പോകുവാണെന്ന് പറഞ്ഞു കൂട്ടുകാരികള്‍ക്കൊപ്പം കോളേജിലേക്ക് വര്‍ത്തമാനം പറഞ്ഞു കേറി പോകുന്നമാളു. കുറച്ച് അകലെ മാറി ഒരു പറ്റം ചെറുപ്പകാര്‍ നിന്ന് സംസാരിക്കുന്നു.അതിന്റെ ഇടയില്‍ ഒരു തല മാത്രം പൊങ്ങിയും താഴ്ന്നും ഇരിക്കുന്നു.അത് മാളുവിന്‍റെ ക്ലാസ്സിലെ തന്നെ ഒരു വിദ്യാര്‍ഥി ആയിരുന്നു.വിഷ്ണു,  അവനു അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു പക്ഷെ അവളോട്‌ അത് തുറന്നു പറയാന്‍ അവനു സാധിച്ചിട്ടില്ല. കൂട്ടുകാരുടെ ഇടയില്‍ നിന്നുകൊണ്ട് അവന്‍ അവള്‍ പോകുന്നത് നോക്കി നിന്നു. “നീ ഇങ്ങനെ നോക്കി നിക്കാത്തെ  ഉള്ളു, വിഷ്ണു നോക്കുന്നതിനിടയില്‍ അവന്റെ കൂട്ടുകാരന്‍ സഞ്ജു  പറഞ്ഞു. സഞ്ജുവിനെ  നോക്കി ചിരിച്ചുക്കൊണ്ട് വിഷ്ണു സഞ്ജുവിന്റെ കഴുത്തില്‍ വട്ടം പിടിച്ചു.  “ പിടിവിടെടാ.. ദേ അവള്‍ പോയെടാ വാ നമുക്കും  പോകാം” സഞ്ജു പറഞ്ഞു. അവര്‍ രണ്ടുപേരും കൂടി ക്ലാസ്സിലേക്ക് നടന്നു പോയി.

ക്ലാസ്സിലെത്തിയ വിഷ്ണു ആദ്യം നോക്കിയത് മാളുവിനെയാണ്. അവള്‍ അവിടെ കൂട്ടുകാരികളോട് വര്‍ത്തമാനം പറഞ്ഞ് ഇരിപ്പുണ്ട്. അവന്‍ സഞ്ഞുവിനെയും വിളിച്ചുക്കൊണ്ട് മാളു ഇരിക്കുന്നതിന്‍റെ എതിര്‍വശത്തെ സീറ്റില്‍ വന്നിരുന്നു. സഞ്ജുവിന്റെ മറവില്‍ ഇരിന്നുക്കൊണ്ട് വിഷ്ണു അവളെ നോക്കിയിരിന്നു.പെട്ടന്ന് കൂട്ടുകാരികളോട് വര്‍ത്തമാനം പറഞ്ഞുക്കൊണ്ട് ഇരിന്നമാളു തിരിഞ്ഞു നോക്കി,നോക്കിയപ്പോള്‍ കണ്ടത് തന്നെ നോക്കിയിരിക്കുന്നവിഷ്ണുവിനെയാണ്.അവള്‍ എന്തായെന്ന് ചോതിച്ചു.പെട്ടന് അവന്‍ ഞെട്ടി ഒന്നുല്ലന്നു പറഞ്ഞുക്കൊണ്ട് നേരെ ഇരിന്നു. “കണ്ടാ ഇത്രേ ഉള്ളു നീ.”സഞ്ജു പറഞ്ഞു വിഷ്ണു സഞ്ജുവിനെ ദേഷ്യത്തില്‍ ഒന്ന് നോക്കി എന്നിട്ട് മാളുവിനെ നോക്കി ചിരിചുക്കൊണ്ടു പറഞ്ഞു. “ഞങ്ങള്‍ സെറ്റ് ആവുടാ നീ നോക്കിക്കോ”.  “കണ്ട മതിയാര്‍ന്നേ..” സഞ്ജു പറഞ്ഞു.പെട്ടന്ന് ബെല്‍ അടിച്ചു.ക്ലാസ്സിലേക്ക് ടീച്ചര്‍ വന്നു.എല്ലാരും ക്ലാസ്സ്‌ കേട്ടിരിക്കാന്‍ തുടങ്ങി.വിഷ്ണു അപ്പോഴും മാളുവിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

ഇന്റര്‍വെല്‍ സമയം എല്ലാരും പുറത്തേക്കു പോയി മാളു മാത്രം പോയില്ല അവള്‍ ക്ലസ്സില്‍ ഇരുന്ന് തന്‍റെ നോട്ട് ബുക്കില്‍ കാര്യമായി എന്തോ എഴുതുന്നു.ഇടക്ക് എഴുതുന്നതിനിടയില്‍ ചിരിക്കുന്നുമുണ്ട്. ഇതെല്ലം നോക്കിക്കൊണ്ട്‌ താടിക്ക് കൈകൊടുത് വിഷ്ണു ഇരിക്കുന്നു,സഞ്ജു അവനെ പുറത്തേക്ക വരന്‍ വിളിക്കുന്നുണ്ട് പഷേ അവന്‍ പോയില്ല.മാളുവിനെ നോക്ക്കി ക്കൊണ്ട് അവന്‍ ക്ലാസ്സില്‍ തന്നെ ഇരിന്നു.കുറച്ച കഴിഞ്ഞ് മാളു ക്ലാസ്സില്‍ നിന്നും ഇറങ്ങിപോയി.അവള്‍ പോയെന്നു ഉറപ്പാക്കിയ ശേഷം വിഷ്ണു അവളുടെ സീറ്റില്‍ ചെന്ന് അവള്‍ എഴുതിയ ബുക്ക്‌ എടുത്തു വായിച്ചു.ബുക്ക്‌ അതുപോലെ തന്നെ തിരിച്ചുവെച്ചു അവന്‍ പുറത്തേക്കു ഇറങ്ങിപോയി.

പുറത്തു സഞ്ജു കൂട്ടുകാരുടെ കൂടെ സംസാരിച്ചു ഇരിക്കുന്നു വിഷ്ണു സഞ്ജുവിന്‍റെ അടുത്തേക്ക് ചെന്ന് അവനെ വിളിച്ചു സഞ്ജു അത് ശ്രെദ്ദിക്കാതെ മറ്റ് കൂട്ടുകാരുടെ കൂടെ വര്‍ത്തമാനം പറഞ്ഞുക്കൊണ്ടിരിക്കുന്നു.വിഷ്ണു സഞ്ജുവിന്റെ കഴുത്തില്‍ പിടിച്ച് അവരുടെ ഇടയില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നു. “ എടാ പിടിവിടെടാ പിടിവിടെടാ” സഞ്ജു വിഷുവിന്റെ കൈ പിടിച്ചുക്കൊണ്ടു പറഞ്ഞു.വിഷ്ണു കൈ വിട്ടുക്കൊണ്ട് സഞ്ജുവിന്റെ ഷര്‍ട്ട്‌ നേരെ പിടിച്ചിട്ടു എന്നിട്ട് ചിരിക്കൊണ്ട് ചോതിച്ചു.”എടാ ഈ സൂഫി എന്താ?” “സൂഫിയോ?.. സൂഫിയും സുജാതയും ആണോ? ” കുറച്ച് നേരം ആലോചിച്ച ശേഷം സഞ്ജു പറഞ്ഞു. “ ആ എടാ നിനക്ക് മനസിലായില്ലേ സൂഫി എന്താണെന്ന്,അത് മറ്റേ കറങ്ങുന്നഡാന്‍സ് ഇല്ലേ അതാടാ” “ഏത് കറങ്ങുന്നഡാന്‍സ്” വിഷ്ണു ചോതിച്ചു. അപ്പോള്‍ സഞ്ജു അവിടെ നിന്ന് കറങ്ങി കാണിച്ചു കറങ്ങി കറങ്ങി സഞ്ജു നിലത്തു വീണു.കിതച്ചു കൊണ്ട് അവന്‍ എണീച്ചു എന്നിട്ട വിഷ്ണുവിനോട് പറഞ്ഞു “ഇതാണ് സൂഫി ഡാന്‍സ്  മനസ്സിലായോ?” ഒന്നും മനസിലാവാതെ വിഷ്ണു സഞ്ജുവിനെ നോക്കി. സഞ്ജു വീണ്ടും പറഞ്ഞു “ ഇനിയും നിനക്ക് മനസിലയില്ലെങ്ങില്‍ നീ പോയി സൂഫിയും സുജാതയും കണ്ടു നോക്ക്,അപ്പൊ മനസിലാകും”

അന്ന് രാത്രി വീട്ടില്‍ പോയി സൂഫിയും സുജാതയും  സിനിമ കാണുന്നവിഷ്ണു.

പിറ്റേന്ന് ക്ലാസ്സില്‍ സൂഫിയും സുജാതയും സിനിമയിലെ പാട്ടുപാടിക്കൊണ്ട് വരുന്നവിഷ്ണു. “ഇന്നലെ ഇരിന്ന് സിനിമ കണ്ടല്ലേ?”സഞ്ജു ചോതിച്ചു.വിഷ്ണു അവനെ ചിരിചുക്കൊണ്ടു നോക്കി തലയാട്ടി. “എടാ ഈ സൂഫി ഡാന്‍സ് പഠിക്കാന്‍ എവിടെ പോണം”വിഷ്ണു സന്ജ്ജുവിനോട്  ചോതിച്ചു .സഞ്ജു വിഷ്ണുവിനെ ഒരു നോട്ടം നോക്കിയതിനു ശേഷം പറഞ്ഞു “നീ ഇന്നലെ കണ്ടതല്ലേ കറങ്ങി കറങ്ങി ഞാന്‍ കിടന്നത്.നിനക്കും അതുപോലെ കിടക്കണോ?” വിഷ്ണു ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു “ ഉയ്യോ..വേണ്ട വേണ്ടാ ..അപ്പൊ പിന്നെ എന്ത് ചെയ്യും” “ നീ ഒന്നും ചെയ്യണ്ട ഇപ്പൊ ക്ലാസ്സില്‍ ചെന്നാ അവള്‍ ഒറ്റക്കെ ഉള്ളു” സഞ്ജു പറഞ്ഞു  “ ഒറ്റക്കോ അനഗ്നെ വരാന്‍ ഒരു വഴിം ഇല്ലാതെ ആണല്ലോ എന്ത് പറ്റി?” വിഷ്ണു ചോതിച്ചു. “അത് എനിക്ക് എങ്ങനെ അറിയും തന്നെ ക്ലാസ്സില്‍ ഇരിക്കണേ കണ്ടു എന്തോ വിഷമം ഉണ്ടെന്നു തോന്നുന്നു.നീ പോയി ചോതിക്ക്   ഇതൊരു ചാന്‍സ് ആടാ” “ഞാനോ..?” വിഷ്ണു ചോതിച്ചു. “പിന്നാരാ ഞാനോ ? പോയി ചോതിക്കെടാ” സഞ്ജു വിഷ്ണുവിനെ തള്ളിക്കൊണ്ട് ക്ലാസ്സിലേക്ക് പോയി.

ക്ലാസിനു പുറത്ത് വന്ന് അവര്‍ ക്ലാസ്സിലേക്ക് നോക്കി മാളു ക്ലാസ്സിന്റെ അകത്തു ടെസ്ക്കില്‍ തലവെച്ചു കിടക്കുന്നു. സഞ്ജു പുറത്തു നിന്ന് വിഷ്ണുവിനോട് അകത്തേക്ക് പോകാന്‍ പറഞ്ഞു തള്ളി  വിടാന്‍ നോക്കുന്നു .പോകാന്‍ മടിച്ച് വിഷ്ണു  നിക്കുന്നു.അവസാനം സഞ്ജു വിഷ്ണുവിനെ തള്ളി അകത്തേക്ക് വിട്ടു.അകത്തി നിന്നു ഇറങ്ങി പോരാന്‍ ശ്രേമിക്കുമ്പോള്‍ സഞ്ജു പുറത്തു നിന്നു ആഗ്യം കാണിച്ചു പേടിപ്പിക്കുന്നു. വിഷ്ണു മടിയോടെ മാളുവിന്‍റെ അടുത്ത് പോയി ഇരിന്നു.പുറത്തേക്കു സഞ്ജുവിനെ നോക്കി.സഞ്ജു അവളോട് സംസാരിക്കാന്‍ പറയുന്നു. വിഷ്ണു മാളുവിനെ വിളിച്ചു. “ എടോ..”മാളു അനങ്ങിയില്ല.വിഷ്ണു തിരിഞ്ഞു സഞ്ജുവിനെ നോക്കി.സഞ്ജു വീണ്ടും മിണ്ടാന്‍ പറഞ്ഞു. വിഷ്ണു ഒന്നുകൂടി മാളുവിനെ വിളിച്ചു. “എടോ..”അപ്പോള്‍ മാളു പയ്യെ തല ഉയര്‍ത്തി നോക്കി, എഴുനേറ്റ് നേരെ ഇരിന്നു. “ എന്ത് പറ്റി” വിഷ്ണു ചോതിച്ചു. “ഏയ്..ഒന്നുമില്ല.” അവള്‍ പറഞ്ഞിട്ട് തിരിഞ്ഞു ഇരിന്നു.വിഷ്ണു പുറത്തേക്കു സഞ്ജുവിനെ നോക്കി പിറുപിറുത്തു. സഞ്ജു  അവിടെ നിന്നും മാറി നിന്നു. ഒന്നുകൂടെ മാളുവിനെ നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു. “ അല്ല എപ്പോഴും ഒച്ചേം ബഹളവും ആയി നടക്കുന്നആളല്ലേ, ഒറ്റക്ക് ഒന്നും ഇതുവരെ കണ്ടിട്ടില്ല,ഇപ്പോഴും കൂടെ ഒരു പട കാണുമല്ലോ ,അതുക്കൊണ്ട് ചോതിച്ചതാ.പറയാന്‍ പറ്റില്ലെങ്കില്‍ വേണ്ട” അത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്നും എഴുനേറ്റ് പുറകിലെ ബെഞ്ചില്‍ വന്നിരുന്നു.പെട്ടന്ന് പുറത്തു നിന്നും സഞ്ജുവിന്റെ തല പൊങ്ങി വന്നു.സഞ്ജു ചോതിച്ചു “ വല്ലതും നടന്നോ?” “ആം നടന്നു ഞാന്‍ ഇറങ്ങി വന്നിട്ട് തരാം.” വിഷ്ണു സഞ്ഞുവിനോട് പറഞ്ഞു.പെട്ടന്ന് സഞ്ജു

കണ്ണുക്കൊണ്ട് പുറകില്‍ ആരോ ഉണ്ടെന്നകാണിച്ചു.വിഷ്ണു തിരിഞ്ഞു നോക്കി.മാളു അവന്റെ അടുത്ത് വന്നഇരിക്കുന്നു.സഞ്ജു ചിരിചുക്കൊണ്ടു തല കുനിച്ചിരുന്നു.  “മ്മ് എന്തേ?” വിഷ്ണു ചോതിച്ചു. മാളു ഒന്നും മിണ്ടിയില്ല. “ ഒന്നുല്ലേ?” വിഷ്ണു വീണ്ടും ചോതിച്ചു. “ എനിക്ക് കാണണം” മാളു പറഞ്ഞു പെട്ടന്ന്‍ പുറത്തു നിന്നും സഞ്ജുവും അകത്തു നിന്നും വിഷവും ഒന്നിച്ച് ഞെട്ടിക്കൊണ്ടു ചോതിച്ചു “ എന്ത്?”

“സൂഫി” അവള്‍ പറഞ്ഞു. ഒരു ആശ്വാസ ശ്വാസം വിട്ട് വിഷ്ണു പറഞ്ഞു. “ ഓ അതായിരുന്നോ ഞാന്‍ ഓര്‍ത്തു…” ഒരു ചിരിയോടെ. “എന്ത്” അവള്‍  ചോതിച്ചു.അവന്‍ ചിരിചുക്കൊണ്ടു തന്നെ പറഞ്ഞു ഏയ് ഒന്നുമില്ല. “കുറെ നാളായി ഞാന്‍  അതൊന്നു കാണാന്‍ നടക്കുന്നത് ഇതവരെ പറ്റിട്ടില്ല.” മാളു പറഞ്ഞു. “അതിനാണോ ഇങ്ങനെ വിഷമിച് ഇരിക്കണേ? “മം” മാളു വിഷമിച് പറഞ്ഞു. “അല്ലെടോ നാട്ടില്‍ ചില കല്യാണത്തിന് ഒക്കെ സൂഫി ഡാന്‍സ് കാണാല്ലോ അത് പോയി കാണാന്‍ പാടില്ലേ? വിഷ്ണു ചോതിച്ചു. മാളു അവനെ ഒരു നോട്ടം നോക്കി എന്നിട്ട് പറഞ്ഞു “അങ്ങനെ പോയി കണ്ടിട്ട എന്താ കാര്യം? അതൊന്നു മര്യാദക്ക് കാണാന്‍ പറ്റുമെങ്കില്‍ വേണ്ടില്ല,പിന്നെ കല്യാണം അല്ലെ എല്ലാ കല്യോണം നമ്മളെ വിളിക്കണമെന്ന് ഇല്ലല്ലോ” “അതും ശെരിയാ” വിഷ്ണു പറഞ്ഞു.അവര്‍ സംസരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ ബെല്‍ അടിച്ചു എല്ലാരും ക്ലാസ്സിലേക്ക് വന്നു.സഞ്ജു പുറത്തു നിന്നു ഓടിവന്നു വിഷുവിന്റെ അടുത്ത് ഇരിന്നു എന്നിട്ട് കളിയാക്കി  ചിരിചുക്കൊണ്ടു  പറഞ്ഞു “ അവള്‍ക്ക് എന്ത് കാണണമെന്നാട പറഞ്ഞെ?”

“അവള്‍ക്കു സൂഫി ഡാന്‍സ് കാണണമെന്ന്” “ ആ  അടിപൊളി അപ്പൊ ആരാ കളിക്കുന്നെ നീയാണോ?സഞ്ജു വീണ്ടും ചോതിച്ചു.വിഷ്ണു ഒന്നും മിണ്ടാതെ അവനെ നോക്കി. “ എടാ ഇല്ലെങ്കില്‍ നല്ല ഒരു ഐഡിയ ഉണ്ട് അനിയത്തിടെ പാവാട ഉണ്ട് എല്ലാ കളറും കാണും ഒന്ന് ഞാന്‍ ഇടാം ഒരെണ്ണം നിനക്കും പിന്നെ ബാക്കി ഇവിടെ ഉള്ള ഏതവന്മാര്‍ക്കേലും കൂടി കൊടുക്കാം,എന്നിട്ട് നമുക്ക് എല്ലാര്‍ക്കും കൂടി അവള്‍ക്കു ഒരു സര്‍പ്രൈസ് കൊടുക്കാം എങ്ങനെ ഉണ്ടെന്‍റെ  ഐഡിയ?അടിപൊളി അല്ലെ ? സഞ്ജു വിഷ്ണുവിനെ നോക്കിക്കൊണ്ട്‌ പറഞ്ഞു. വിഷ്ണു എന്തോ ഒന്ന് സഞ്ജുവിന്റെ ചെവിയില്‍ പറഞ്ഞു. സഞ്ജു വേറെ ഒന്നും പറയാതെ നേരെ നോക്കി ഇരിന്നു.

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോള്‍ മാളു വിഷ്ണുവിനെ നോക്കി ചിരിച്ചു കാണിച്ചു എന്നിട്ട്  നടന്നു പോയി. ഇതുകണ്ട സഞ്ജു വിഷ്ണുവിനെയും അവളെയും നോക്കി തലയാട്ടി ചിരിച്ചു.

അന്ന് വീട്ടില്‍ എത്തിയ മാളു  അത്ര നല്ല മൂഡില്‍ അല്ലായിരുന്നു. അനഘാ വന്ന് ചോതിച്ചു “ഇന്നഎന്താ പറ്റിയേ സൈലന്റ് ആണല്ലോ?” “ഓ ഒരു മൂഡ്‌ തോന്നുന്നില്ല”മാളു പറഞ്ഞു “കാരണം?” വീണ്ടും അനഘ ചോതിച്ചു. “ അത് പറഞ്ഞാല്‍ നീ എന്തേലും പറയുവോ?” അനഘ ഒരു  സംശയത്തോടെ മാളുവിനെ നോക്കി. മാളു പറഞ്ഞു “എനിക്ക് സൂഫി ഡാന്‍സ്  കാണണം” “എനിക്ക് അപ്പോഴേ തോന്നി.. ഞാന്‍ ഒന്നും പറയുന്നില്ല നീ വന്ന് കിടക്കാന്‍ നോക്ക്.” അനഘാ പറഞ്ഞു.മാളു അവളെ ഒന്ന് നോക്കി വേറൊന്നും പറയാതെ കട്ടിലില്‍ ഇരിന്നുക്കൊണ്ട് പറഞ്ഞു. “ഞാന്‍ രണ്ട്  ദിവസം ക്ലാസ്സില്‍ പോണില്ല.” “അതെന്താ” അനഘ ചോതിച്ചു. “അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജില്‍ ഫെസ്റ്റ് നടക്കുവ എനിക്ക് പോകാന്‍ തോന്നുന്നില്ല.” “ഫെസ്റ്റ് ഒക്കെ വല്ലപ്പോഴും അല്ലെ ഉള്ളു പോകാന്‍ പാടില്ലേ നിനക്ക്? അനഘാ ചോതിച്ചു. “ ഞാന്‍ ഇല്ല എനിക്ക് മടിയാ” അത്രയും പറഞ്ഞു മാളു ഉറങ്ങാന്‍ കിടന്നു. വീണ്ടും പറഞ്ഞു “രാവിലെ  എന്നെ വിളിക്കല്ല് എനിക്ക് ഉറങ്ങണം” “ഓ ആയിക്കോട്ടെ വിളിക്കുന്നില്ല” അത്രയും പറഞ്ഞുക്കൊണ്ട് അനഘാ ലൈറ്റ് ഓഫ്‌ ആക്കി.

ഇതേ സമയം വിഷ്ണു എങ്ങനെ സൂഫി ഡാന്‍സ് മാളുവിനെ കാണിക്കാം എന്ന് ചിന്തിച്ചു ഇരിക്കുകയാണ്. അവന്‍ ഫോണ്‍ എടുത്തു സഞ്ജുവിനെ വിളിച്ചു ചോതിച്ചു. “എടാ നമ്മുടെ കോളേജില്‍ സൂഫി dance കൊണ്ടുവന്നഎങ്ങനെ ഇരിക്കും?” ഉറക്കത്തില്‍ ആയിരുന്നസഞ്ജു ദേഷ്യത്തോടെ കരഞ്ഞുക്കൊണ്ട് പറഞ്ഞു. “ കുത്തിയിരിക്കും,വെച്ചിട്ട് പോടാ നട്ടപതിരക്കാ അവന്റെ ഒരു സൂഫി, ഒന്ന് പോയി കെടന്ന് ഉറങ്ങെടാ.അത്രയും പറഞ്ഞു സഞ്ജു ഫോണ്‍ വെച്ചിട്ട് വീണ്ടും കിടന്നു ഉറങ്ങി.വിഷ്ണു കുറച്ചുനേരം നോക്കിയ ശേഷം ഫോണ്‍ വെച്ചിട്ട് പോയി.

രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഒരു രാവിലെ,മാളു നല്ല ഉറക്കത്തില്‍ ആണ് അനഘാ കുറെ നേരമായി അവളെ വിളിക്കുന്നു.പക്ഷെ മാളു ഒന്നും അറിയുന്നില്ല.അവസാനം അനഘാ വന്ന് പുതപ്പ് മാറ്റിക്കൊണ്ട് പറഞ്ഞു “ഒന്ന് എണീക്കെടി മാളു,എത്ര നേരവായി നിന്നെ വിളിക്കുന്നു. എണീക്ക്.” മാളു ഉറക്കപ്പിചോടെ ചോതിച്ചു “എന്താടി?” “ നിന്നെ രാവിലെ മുതല്‍ ആരോ മരിച്ചുക്കിടന്നു വിളിക്കുന്നുണ്ടായിരുന്നു.നിന്നോട് ഇന്ന് കോളേജില്‍ ചെല്ലാന്‍ എന്തോ സ്പെഷ്യല്‍ പ്രോഗ്രാം ഉണ്ടെന്നു,നീ ഒന്ന് പെട്ടന്ന് റെഡി ആയിക്കേ.മാളു ഉറക്കപ്പിചോടെ തന്നെ എണീച്ചു റെഡി ആവാന്‍ പോയി.

മടിയോട് കൂടിയാണ് മാളു കോളേജില്‍ വന്നത്.ആരൊക്കെയോ അവളെ ഓടിറ്റൊരിയതില്‍ കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.നാളുകളായി അവള്‍ കാണണമെന്ന് ആഗ്രഹിച്ച സൂഫി ഡാന്‍സ്  അവളുടെ കണ്മുന്നില്‍ അവള്‍ കാണുന്നു.

അത് ആരാണോ എങ്ങനെയാണോ അവിടെ കൊണ്ടുവന്നതെന്ന് അവള്‍ക്ക് അറിയില്ല. അവള്‍ ചുറ്റും നോക്കി,എല്ലാവരും സൂഫി ഡാന്‍സ് കണ്ടു നിക്കുകയാണ്. പെട്ടന്ന് എവിടെ നിന്നോ ഒരു ചെറിയ പേപ്പര്‍ അവളുടെ കയ്യിലേക്ക് കൈ മാറി കൈ മാറി വന്നു.അവള്‍ അത് തുറന്നു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. “എന്‍റെ മസ്നാവിക്ക്” മാളു അത് വായിച്ചു വീണ്ടും ചുറ്റും നോക്കി,അപ്പോഴും എല്ലാവരും ഡാന്‍സ് കണ്ടു നിക്കുകയാണ്.പെട്ടന്ന് അവളുടെ അടുത്തേക്ക് വിഷ്ണു വന്നു.അവള്‍ ഒന്നും മിണ്ടാതെ സൂഫി ഡാന്‍സ് കണ്ടുക്കൊണ്ട് നിന്നു. “ഇഷ്ട്ടപ്പെട്ടോ?” അവന്‍ ചോതിച്ചു.അവള്‍ അവനെ ഒന്ന് നോക്കിയാ ശേഷം ഒന്നും മിണ്ടാതെ നിന്നു.അപ്പോള്‍ വേറെ രണ്ട്  കുട്ടികള്‍ വന്ന് വിഷ്ണുവിനോട് പറഞ്ഞു. “ചേട്ടന്‍ അല്ലെ സൂഫി ഡാന്‍സ് ഇവിടെ കൊണ്ടുവന്നത്? അടിപൊളി ആയിട്ടുണ്ട് ചേട്ടാ എല്ലാര്‍ക്കും കാണാന്‍ പറ്റിയല്ലോ” വിഷ്ണു മാളുവിനെ നോക്കിക്കൊണ്ട് പറഞ്ഞു ‘ ഒരുപാട് കഷ്ട്ടപ്പെട്ടിട്ട മക്കളെ ഇതൊന്നു ഇവിടെ കൊണ്ടുവന്നത്,ആരോട് പറയാനാ? എന്തായാലും എല്ലാര്‍ക്കും സന്തോഷം ആയല്ലോ അതുമതി.” അത്രയും പറഞ്ഞു ആ രണ്ട് കുട്ടികളും പോയി.വിഷ്ണു ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു മാളു വിഷ്ണുവിനെ തന്നെ നോക്കിക്കൊണ്ട് കുറച്ച് നേരം നിന്നു,എന്നിട്ട തന്‍റെ കയ്യില്‍ ഇരുന്നപേപ്പര്‍ ഊനുടെ തുറന്നു നോക്കി വീണ്ടും വിഷ്ണുവിനെ നോക്കി ചിരിച്ചു.അപ്പോള്‍ വിഷ്ണുവും അവളെ നോക്കി ചിരിചുക്കൊണ്ടു  കണ്ണടച്ച് കാണിച്ചു.മാളു പതുക്കെ വിശുനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.രണ്ടുപേരും കൂടി ഒരുമിച്ച് നിന്നു സൂഫി ഡാന്‍സ് കാണുന്നു.

                    

A Home for Creative Minds, India’s Premier Residential Visual Media College

Welcome to Creative Hut Institute of Photography and Film, First Residential Photography and Film Institute in India located in the natural picturesque calm 1,70,000 sq. ft. campus. Established in 2007, our institution offers a unique practical learning experience where traditional Gurukul way of learning combines with modern technologies.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?