back to top

Date:

Share:

Script Of വികൃതി

Related Articles

Script Of Short Film Called “Vikrithi” The screenplay for this was shot at Creative Hut College. Directed By Aparna R & DOP By Arshad C B, Arunkumar M

തിരക്കഥ

സീന്‍  1

രാവിലെ | അകം

മുറി

രാവിലെ സുഖമായി കിടന്നുറങ്ങുന്ന  ചേട്ടനും അനുജത്തിയും. അനുജത്തി കുസൃതിയോടെ ചേട്ടന്‍റെ കവിളില്‍ പതുക്കെ തട്ടുന്നു. പെട്ടെന്ന് ഉണര്‍ന്ന് ചേട്ടന്‍ അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നും അറിയാത്തതു പോലെ ഉറക്കത്തില്‍ ചെയ്തതാണെന്ന രീതിയില്‍ കൈകള്‍ കൊണ്ട് ആംഗ്യംകാണിക്കുന്നു. ചേട്ടന്‍ തിരിഞ്ഞ് കിടക്കുമ്പോള്‍ അനിയത്തി ചിരിക്കുന്നു. ശേഷം ചേട്ടന്‍ പുതപ്പ് മാറ്റി അനുജത്തിയെ വിളിച് ഉണര്‍ത്തുന്നു.

സീന്‍ 2

രാവിലെ | അകം

ഹാള്‍

റൂമിന് പുറത്തേക്ക് വരുന്ന കുട്ടികള്‍.

സീന്‍ 2 a

രാവിലെ | പുറം

വരാന്ത

വരാന്തയില്‍ ഇരിക്കുന്ന അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും അടുത്തേക്ക് ചെല്ലുന്ന കുട്ടികള്‍. അപ്പൂപ്പന്‍റെ അടുത്ത് ചെന്ന് പല്ലുതേക്കാതെ സംസാരിക്കുന്ന കുട്ടികള്‍. വായില്‍ നിന്നും വരുന്ന ദുര്‍ഗന്ധം കാരണം അപ്പൂപ്പന്‍ ആരോണിനെ പല്ലുതെക്കാനായി ഓടിച്ചുവിടുന്നു.

പല്ല് തേച്ച് കൊണ്ടിരിക്കുന്ന ചേട്ടനെ തള്ളി മാറ്റി അവിടെ നിന്ന് പല്ല് തേക്കുന്ന അനുജത്തി. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും വികൃതി കാണിച്ചുകൊണ്ട് പല്ല് തേക്കുന്നു.

Cut to

കുട്ടികള്‍ കഴിക്കാന്‍ സ്നാക്ക്സുമായി നടന്ന് സോഫയില്‍ വന്ന് ഇരിക്കുന്നു ആരോണ്‍ ടീവി ഓണ്‍ ആക്കുന്നു. ഇടക്ക് ഇടക്ക് അലീനയുടെ കയ്യില്‍ ഇരിക്കുന്ന ബൌളില്‍ നിന്നും മിച്ചര്‍ എടുത്ത് കഴിക്കുന്നു. അപ്പൂപ്പനും അമ്മൂമ്മയും പുറത്തേക്ക് പോകാനായി ഒരുങ്ങി വരുന്നു. കുട്ടികളോട് ടാറ്റാ പറഞ്ഞ് പോകുന്നു.

സീന്‍  3

രാവിലെ | പുറം

വീടിന്‍റെ മുറ്റം

സൈക്കിള്‍ തള്ളിക്കൊണ്ട് വരുന്ന ആരോണിന്‍റെ കൂട്ടുകാര്‍. സൈക്കിള്‍ ബെല്‍ അടിക്കുന്നു. അകത്തു നിന്നും എത്തി നോക്കുന്ന ആരോണിനെ നോക്കുന്ന അലീന. ആരോണിനെ അവര്‍ പുറത്തേക്ക് വിളിക്കുന്നു.

ആരോണ്‍ പുറത്തിറങ്ങി അവരുടെ സൈക്ലില്‍ ഉണ്ടായിരുന്ന ക്രിക്കെറ്റ്  ബാറ്റെടുത്ത് ആരോണും കൂട്ടുകാരും നടക്കുമ്പോള്‍ അലീന വാതിലിനടുത്ത് വന്നു നില്‍ക്കുന്നു.

സീന്‍ 4

രാവിലെ | പുറം

പറമ്പ്

ആരോണും കൂട്ടുകാരും വരി വരി ആയി പറമ്പിലേക്ക് കളിക്കാനായിപോകുന്നു. പറമ്പിലെ കെട്ടുകളില്‍ നിന്ന് ചാടി ഇറങ്ങി അവര്‍ പിച്ചിലേക്ക് ഇറങ്ങുന്നു.

അവരുടെ പിറകെ കളിയ്ക്കാന്‍ പോകുന്ന അലീന.

ഈ സമയം അലീനയെ കൂട്ടാക്കാതെ അവര്‍ പറമ്പിലേക്കുള്ള പടികള്‍ ചവിട്ടി ഇറങ്ങി. ചെറിയ കെട്ടുകളില്‍ നിന്ന് ചാടി പിച്ചിലേക്ക് എത്തുന്നു.

4a

എഡ്വിനും ആരോണുംഅവിടെ ഉണ്ടായിരുന്ന മടല്‍ എടുത്ത് അത് സ്ടംപ് ആക്കി വെക്കുന്നു.

4b

ആരോണിന്‍റെ പോക്കറ്റില്‍ നിന്ന് ചില്ലറ എടുത്ത്  ടോസ് ഇടുന്നു. ആരോണ്‍ ബാറ്റ് ചൂസ് ചെയ്യുന്നു. ശേഷം അവിടുന്ന് തിരിഞ്ഞ് അവന്‍റെ സ്ഥാനത്തേക്ക് പോകുന്നു. പിന്നീട് ബാറ്റുകൊണ്ട് ക്രീസ് വരയ്ക്കുന്നു. ബാറ്റെടുത്ത് അടിക്കാന്‍ അവന്‍ തയ്യാറായി നില്‍ക്കുന്നു.

4c

ആല്‍വിന്‍ ബോള്‍ എറിയുന്നു. ആരോണ്‍ അത് അടിച്ച് തെറിപ്പിക്കുന്നു. അപ്പോള്‍ അലീന അവിടെ നില്‍ക്കുന്നു.

അവര്‍ കളിക്കുന്നത് നോക്കി നില്‍ക്കുന്ന അലീന അവര്‍ കളിക്കുന്നിടതെക്ക് ഇറങ്ങി വരുന്നു.

4d

അലീന ആരോണിനോട് അവളെയും കളിയ്ക്കാന്‍ കൂട്ടുമോ എന്ന് ചോദിക്കുന്നു. ഒരു ശല്ല്യം എന്ന രീതിയില്‍ ആരോണ്‍ അലീനയെ അവിടെ പോയി മാറിനില്‍ക്ക്‌ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തുന്നു. അവള്‍ ഒന്നും മിണ്ടാതെ മാറി നില്‍ക്കുന്നു.

അവര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ വന്നു ബാറ്റ് അവന്റെ കൈയില്‍ നിന്നും എടുക്കാന്‍ ശ്രെമിക്കുമ്പോള്‍ അവന്‍ അവളെ തള്ളി മാറ്റുന്നു.

4e

അവളുടെ കാലുകള്‍ മണ്ണില്‍ ഉരഞ്ഞു പിറകിലേക്ക് പോകുന്നു. അവിടുത്തെ അന്തരീക്ഷം ആകെ മാറുന്നു. അലീന ആകെ ദേഷ്യതിലാകുന്നു.

അവള്‍ അവളുടെ ശക്തി പ്രയോഗിച് ആരോണിനെ അടിച്ചു താഴെയിടുന്നു. ഇത് കാണുന്ന എഡ്വിന്‍ തലക്ക് കൈ വെച്ച് നില്‍ക്കുന്നു. മണ്ണില്‍നിന്നും വളരെ ദേഷ്യത്തോടെ ആരോണ്‍ ചാടി എഴുന്നേല്‍ക്കുന്നു.

4f

ആരോണിനെ വീണ്ടും അലീന വയറില്‍  അടിക്കുന്നു. വേദനകൊണ്ട് വയ്യാതെ നില്‍ക്കുന്ന ആരോണിനെ നോക്കിക്കൊണ്ട് എഡ്വിന്‍ അടിപൊളി എന്ന് പറഞ്ഞുകൊണ്ട് അടുത്തത് എന്ത് സംഭവിക്കുമെന്ന് കാണാനായി ഒരു മരത്തിന്റെ അരികില്‍ പോയി നില്‍ക്കുന്നു. കൂടെ അവന്‍റെ ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും പോയി നില്‍ക്കുന്നു.

4g

ആരോണ്‍ അലീനയെ ഇടിക്കുന്നു. അലീന വലത്തേക്ക് ചെരിയുന്നു.

ഇത് കണ്ടുനിന്ന എല്വിനും കൂട്ടരും അലീന ചരിയുന്നത് പോലെ തന്നെ ചെരിയുന്നു. ആരോണ്‍ അലീനയെ ഇടിക്കാന്‍ വീണ്ടും ശ്രേമിക്കുന്നു അപ്പോള്‍ അലീന ഇടത്തേക്ക് ചെരിയുന്നു. ഇത് കണ്ടുനിന്ന എല്വിനും കൂട്ടരുംവീണ്ടും  അലീന ചരിയുന്നത് പോലെ തന്നെ ചെരിയുന്നു.

4h

ആരോണ്‍ ഇടിക്കാന്‍ ശ്രേമിക്കുമ്പോള്‍ അലീന കൈ തടഞ്ഞ് ആരോനിന്റെ ച്ഛവിട്ടി ഇടുന്നു. ആരോണ്‍ നിലത് വീഴുന്നു.

ചവിട്ടു കിട്ടി നിലത്ത് വീഴുന്ന ആരോണ്‍ നെ  കണ്ട എല്വിന്‍ തലക്ക് കൈ വെച്ച എന്റെന്‍ മ്വൊനെഹ് എന്ന പറഞ്ഞു കൊണ്ട് അലീനയെ നോക്കുന്നു.

ആരോണ്‍ നെ ചവിട്ടി ഇട്ട അലീന വളരെ പുച്ഛത്തോടെ അവനെ  നോക്കുന്നു.

അതോടെ ആരോണ്‍ ന്റെ മറ്റും ഭാവവും മാറുന്നു. അവന്‍ വീണ്ടും നിലത്തു നിന്ന എണീറ്റ് അലീനയെ തല്ലാനായി വരുന്നു. പെട്ടെന്നൊരു ഹോണ്‍  അടി ശങ്ബ്ധം കേട്ട്  അവര്‍ സൈടിലെക്ക് തിരിഞ്ഞു നോക്കുന്നു.

4i

അതെ സമയം തന്നെ എല്വിനും കൂട്ടുകാരും ശബ്ദം കേട്ടിടത്തേക്ക് നോക്കും അപ്പൂപ്പന്‍ വന്നു എന്ന് മനസ്സിലാക്കി അവര്‍ അവിടെ നിന്ന് ഒന്നും നോക്കാതെ ഓടുന്നു.

സീന്‍ 5

ഉച്ച| പുറം

വീടിന്‍റെ പിന്നാമ്പുറം

അലീനയും ആരോനും വീടിന്റെ പിന്നിലൂടെ അകത്തേക്ക് പാഞ്ഞു കയറുന്നു.

സീന്‍ 6

ഉച്ച | അകം

ഹാള്‍

ശേഷം വീണ്ടും ഹാള്‍ ലേക്ക് വന്നു ടീവി ഓണാക്കി ഒന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്നു.അപ്പൂപ്പനും ആമ്മൂമ്മയും  വീട്ടിലെക്ക് കടന്ന വന്ന ഇവരേ ഒന്നു നോക്കീട്ട് എന്ത് പറ്റി എന്ന് ചോദിക്കുന്നു.രണ്ടുപേരും ഒന്നുമില്ല എന്ന പറയുന്നു.

സീന്‍ 6 a

ഉച്ച | അകം

ഹാള്‍

അത്രെയും നേരം ആരോണ്‍ എന്തേലും പറയുമോ എന്ന് ഭയന്നിരുന്ന അലീനയെ നോക്കി ആരോണ്‍ ചിരിക്കുന്നു. അലീനക്ക് അതോടെ ഭയം മാറി ഒരു പുഞ്ചിരി വിടരുന്നു. ശേഷം ആരോണ്‍ മിട്ചെര്‍ ഈട്ത് കഴിക്കുന്നു വീണ്ടും 2 പേരും പഴേ പോലെ ടീവി കാണുന്നു.

പക്ഷെ രണ്ടു പേരും ഒരേ ടൈമില്‍ റിമോട്ടില്‍ തൊടുന്നു. അവര്‍ നേര്‍ക്കുനേര്‍ നോക്കുന്നു അവിടെ അലീനയുടെ കണ്ണുകള്‍ വീണ്ടും ഭാവം മാറുന്നു .

THE END

Credits

Directed By : Aparna R

DOP : Arshad C B, Arunkumar M

Asst.Dop : John C Roy

Edited By : Alen Shibu

Story : Asiya Sulthana S

Screenplay : Lakshmi Girish

Copyright: All the photos and text in this post are copyright of Creative Hut Institute of Photography. Their reproduction, full or part, is forbidden without the explicit approval of the rightful owners.

A Home for Creative Minds, India’s Premier Residential Visual Media College

Welcome to Creative Hut Institute of Photography and Film, First Residential Photography and Film Institute in India located in the natural picturesque calm 1,70,000 sq. ft. campus. Established in 2007, our institution offers a unique practical learning experience where traditional Gurukul way of learning combines with modern technologies.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?